പത്രൊസും അകലം വിട്ടു പിൻചെന്നു. (ലൂക്കോസ് 22:54)
യേശുവിനോടുകൂടെ നടക്കുന്ന ചിലര്‍ ഉണ്ട്, അപ്പോള്‍ത്തന്നെ യേശുവിനെ അകലം വിട്ടു പിന്‍പറ്റുന്നവരുമുണ്ട്. ഞാന്‍ ശാരീരികമായ അടുപ്പത്തെകുറിച്ചല്ല സംസാരിക്കുന്നത്. ചിലര്‍ ശാരീരികമായി യേശുവിനോട് ഏറ്റവും അടുത്തു നിന്നവര്‍ ആയിരുന്നു, എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ അവനില്‍ നിന്നും വളരെ ദൂരത്തിലായിരുന്നു. (മത്തായി 15:8).
ഇങ്ങനെയുള്ള ഒരു പറച്ചില്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ, "വളരെ അടുത്ത് എന്നിട്ടും വളരെ അകലത്തില്‍"? നിങ്ങള്‍ക്ക് സഭയിലെ പ്രധാനസ്ഥലത്ത് ഇരുന്നുകൊണ്ട് സഭയുടെ നാഥനായ കര്‍ത്താവിങ്കല്‍ നിന്നും വളരെ അകലെയായിരിക്കുവാന്‍ കഴിയും.
പത്രോസിനെപോലെ, അനേക ക്രിസ്ത്യാനികള്‍ യേശുവിനെ അകലം വിട്ടു പിന്‍പറ്റുന്നവര്‍ ആകുന്നു. അവര്‍ യേശുവിനെ ത്യജിച്ചതല്ല. എന്നാല്‍ അവര്‍ യേശുവിനെ അനുഗമിക്കുന്നതില്‍ സന്തോഷമുള്ളവരോ ഉത്സാഹമുള്ളവരോ അല്ലായെന്ന് മാത്രം.
യേശുവിനെ അകലം വിട്ടു പിന്‍പറ്റുവാന്‍ പത്രോസിനെ ഇടയാക്കിയത് എന്താണ്? തന്‍റെ പ്രിയപ്പെട്ട ഗുരുവിനു എന്താണ് സംഭവിക്കുന്നതെന്ന് പത്രോസിനു യഥാര്‍ത്ഥത്തില്‍ മനസ്സിലായില്ല എന്ന് പറയുന്നതാണ് ഉത്തമം എന്നാണ് എന്‍റെ ചിന്ത. യേശു കേവലം ഒരു നേതാവല്ലായിരുന്നു - അവന്‍ രക്ഷിതാവ് ആയിരുന്നു.
ദൈവം ചെയ്യുന്നത് മനസ്സിലാക്കുവാന്‍ പ്രയാസമായി വരുമ്പോള്‍, അത് യേശുവിനെ അകലം വിട്ടു പിന്തുടരുവാനുള്ള ഒരു പരീക്ഷണമാണ്. യേശുവിനെ അകലം വിട്ടു പിന്‍ഗമിക്കുന്നത് ശരിയല്ല എന്ന് തോന്നുമ്പോള്‍ പോലും യേശുവിനോട് ചേര്‍ന്നു നടക്കുവാനുള്ള തീരുമാനം കൈകൊള്ളേണ്ടത് നാമാണ്. എന്നാല്‍, ദൈവവചനം നിരന്തരമായി നമ്മെ ഉദ്യമിപ്പിക്കുന്നത്ദൈവത്തിങ്കല്‍ നിന്നും നാം അകലുവാനല്ല മറിച്ച് ദൈവത്തോടു അടുത്തുവരുവാന്‍ വേണ്ടിയാണ്. (യാക്കോബ് 4:8).
നിങ്ങള്‍ യേശുവിനെ ഒരു അകലം വിട്ടാണോ പിന്തുടരുന്നത്? യേശുവില്‍ ആശ്രയിക്കുന്നതില്‍ നിന്നും നിങ്ങളെ അകറ്റുവാന്‍ നിങ്ങള്‍ അകലത്തെ അനുവദിച്ചിട്ടുണ്ടോ? യേശുവിനായി പൂര്‍ണ്ണമായും ജീവിക്കുവാന്‍ കഴിയാതെ അവനെ ത്യജിക്കുവാന്‍ തുടങ്ങുവാന്‍ നിങ്ങളുടെ അകലം കാരണമായിട്ടുണ്ടോ? സദ്വര്‍ത്തമാനം എന്തെന്നാല്‍ യേശു നിങ്ങളെ സ്നേഹിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല മാത്രമല്ല അവനുമായുള്ള നിങ്ങളുടെ കൂട്ടായ്മ പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു. യേശു പത്രോസിനെ പുനരുദ്ധാരണം ചെയ്തു, അതിനുശേഷം, പത്രോസ് ഒരിക്കലും വീണ്ടും പിന്തിരിഞ്ഞു നോക്കിയിട്ടില്ല. (യോഹന്നാന്‍ 21:15-19). യേശു പത്രോസിനെ പുനരുദ്ധാരണം ചെയ്തപ്പോള്‍, അവന്‍ പറഞ്ഞു, "എന്നെ അനുഗമിക്കുക" (യോഹന്നാന്‍ 21:19).

പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, ഞാന്‍ അങ്ങയെ അനുദിനവും വളരെ അടുത്തു അനുഗമിക്കേണ്ടതിനു എല്ലാ സാഹചര്യങ്ങളിലും അങ്ങയുടെ വചനം കാക്കുവാനുള്ള കൃപ എനിക്ക് തരേണമേ. ആമേന്‍.
Join our WhatsApp Channel
Most Read
● വിശ്വാസ ജീവിതം● ഇന്ന് എനിക്കുവേണ്ടി കരുതുവാന് ദൈവത്തിനു കഴിയുമോ?
● ദുഃഖത്തില് നിന്നും കൃപയിലേക്ക് മുന്നേറുക
● യേശുവിനെ കാണുവാന്‍ ആഗ്രഹിക്കുക
● കുറച്ചു യാത്രചെയ്യുന്നതിനുള്ള പാത
● ഏറ്റവും കൂടുതൽ പൊതുവായുള്ള ഭയം
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്ത്തുക - 2
അഭിപ്രായങ്ങള്‍