വാതിലിനെക്കുറിച്ച് വേദപുസ്തകത്തില്‍ ധാരാളം പറഞ്ഞിട്ടുണ്ട്. സ്വാഭാവീക മണ്ഡലത്തില്‍ അവര്‍ വാതില്‍ക്കാവല്ക്കാര്‍ ആയിരിക്കുന്നതുപോലെ, ആത്മീക മണ്ഡലത്തില്‍ വാതില്‍ക്കാവല്ക്കാര്‍ ആയിരിക്കുവാന്‍ വേണ്ടി ദൈവം നമ്മെ വിളിച്ചിരിക്കുകയാണ്.
സ്വാഭാവീക മണ്ഡലത്തിലെ വാതില്‍ക്കാവല്ക്കാരെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം തരട്ടെ. നിങ്ങള്‍ ഒരു വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് വെറുതെ അതില്‍ കയറുവാന്‍ സാധിക്കയില്ല. പോകുവാന്‍ വേണ്ടി ഒരുപാടു വാതിലുകള്‍ ഉണ്ട്. വിവിധ വാതിലുകളില്‍ അവര്‍ നിങ്ങളുടെ രേഖകള്‍ പരിശോധിക്കും, എന്നിട്ട് മാത്രമേ നിങ്ങള്‍ക്ക് വിമാനത്തില്‍ കയറുവാന്‍ കഴിയുകയുള്ളൂ.
ഈ വാതില്‍ക്കാവല്ക്കാര്‍ ജനങ്ങളെ നന്നായി പരിശോധിക്കുന്നു അങ്ങനെ ആളുകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ സാധിക്കും. ഈ വാതില്‍ക്കാവല്ക്കാര്‍ ഒരു സുരക്ഷാമതില്‍ ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
വാതില്‍ക്കാവല്ക്കാര്‍: ശല്ലുമും, അക്കുബും, തല്‍മോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലുമും തലവനായിരുന്നു. (1 ദിനവൃത്താന്തം 9:17).
നിങ്ങള്‍ നോക്കുക, വേദപുസ്തകം വാതില്‍ക്കാവല്ക്കാരെ പേരു പറഞ്ഞു പരാമര്‍ശിച്ചുകൊണ്ട് അവരെ അംഗീകരിക്കുന്നു. ഇതില്‍നിന്നും, വാതില്‍ കാക്കുന്നതിനു കര്‍ത്താവ് എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം.
വാതില്‍ കാക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ദാവീദ് രാജാവും അറിഞ്ഞിരുന്നു. ദാവീദ് പറഞ്ഞു, "ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍ പാര്‍ക്കുന്നതിനേക്കാള്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ വാതില്‍ കാവല്‍ക്കാരനായിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടം". (സങ്കീര്‍ത്തനം 84:10).
നമ്മുടെ ജീവിതത്തിലേക്ക് പ്രവേശനം ലഭിച്ചിരിക്കുന്ന മൂന്നു വാതിലുകള്‍ നമുക്കുണ്ട്. നമുക്ക് ഒരു കണ്ണ് വാതിലുണ്ട്, ഒരു ചെവി വാതിലുണ്ട് അതുപോലെ ഒരു അധരമാകുന്ന വാതില്‍.
കണ്ണാകുന്ന വാതിലും ചെവിയാകുന്ന വാതിലുമാണ് നമ്മുടെ ജീവിതത്തിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങള്‍. നമ്മള്‍ കണ്ണുകൊണ്ടു കാണുന്നതും നാം ചെവികൊണ്ടു കേള്‍ക്കുന്നതുമാണ് നമ്മുടെ ഹൃദയത്തിലേക്ക് പോകുന്നതും പിന്നീട് അധരത്തില്‍ കൂടി പുറത്തേക്ക് വരികയും ചെയ്യുന്നത്.
നമ്മുടെ കണ്ണാകുന്ന വാതിലും ചെവിയാകുന്ന വാതിലും സൂക്ഷിക്കുവാന്‍ വേണ്ടി ദൈവം നമ്മെ വിളിക്കുന്നു, അങ്ങനെ ചെയ്യുമ്പോള്‍, നാം നമ്മുടെ ഹൃദയത്തെ സൂക്ഷിക്കുന്നു, മാത്രമല്ല നമ്മുടെ അധരമാകുന്ന വാതിലും നമുക്ക് സൂക്ഷിക്കുവാന്‍ സാധിക്കും.
അപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടേയും നിങ്ങള്‍ക്ക് ചുറ്റുപാടുമുള്ളവരുടെയും ലോകത്തെ മാറ്റുവാന്‍ കഴിയും.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ കണ്ണുകളെയും ചെവികളെയും നീതിയുടെ അവയവങ്ങളായി ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്‍റെ വായ്ക്ക് മുമ്പില്‍ ഒരു കാവല്‍ നിര്‍ത്തേണമേ കര്‍ത്താവേ: എന്‍റെ അധരമാകുന്ന വാതിലിനെ സൂക്ഷിക്കേണമേ. ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 14:40 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും● ജീവന് രക്തത്തിലാകുന്നു
● ആത്മീക വളര്ച്ചയെ നിശബ്ദമായി അമര്ത്തുന്നത്
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന് സാദ്ധ്യമല്ല
● നിങ്ങള്ക്കുവേണ്ടി ദൈവത്തിനു ഒരു പദ്ധതിയുണ്ട്
● അടുത്ത പടിയിലേക്ക് പോകുക
● ആരാധനയ്ക്കുള്ള ഇന്ധനം
അഭിപ്രായങ്ങള്‍