അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #16
Monday, 27th of December 2021
3
1
1502
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ദുഷ്ടമായ അടിസ്ഥാനങ്ങളെ തകര്‍ക്കുക
അടിസ്ഥാനങ്ങളെ കുറിച്ച് അറിവുള്ളവരാകുക എന്നത് ഓരോ ദൈവപൈതലിനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ അറിവ് ഇല്ലെങ്കില്‍ അനേകം പോരാട്ടങ്ങള്‍ പരാജയപ്പെടുകയും, ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ നന്മ കാണുവാന്‍ വേണ്ടി അവനോ/അവള്‍ക്കോ ജീവിച്ചിരിക്കാന്‍ കഴിയാതെയും വരുന്നു.
(സങ്കീര്‍ത്തനങ്ങള്‍ 27:13)
നമ്മുടെ അദൃശ്യമായ ശത്രുക്കളുടെ കാതലായ ഒളിവിടം ആണ് അടിസ്ഥാനങ്ങള്‍. അങ്ങനെയുള്ള ആത്മീക മണ്ഡലങ്ങള്‍ ദുഷ്ടരായ രാജാക്കന്മാരാണ് നിയന്ത്രിക്കുന്നത്. യാഗപീഠങ്ങള്‍ അവരില്‍ നിന്നും സജീവമാകുകയും അവരുടെ പ്രേരണയാല്‍ കവാടങ്ങള്‍ തുറക്കുകയും ചെയ്യുന്നു.
ഉപരിതലത്തില്‍ വെച്ചുതന്നെ നശിപ്പിച്ചില്ലെങ്കില്‍ ശത്രു എല്ലായിപ്പോഴും ഒളിക്കുവാന്‍ വേണ്ടി അടിസ്ഥാനങ്ങളിലേക്ക് ഓടിവരുവാന്‍ ഇടയാകും. അതിനെ നശിപ്പിക്കുവാന്‍ ഉള്ള ഏകമാര്‍ഗ്ഗം ഉപവാസവും പ്രാര്‍ത്ഥനയും ആണ്.
എന്നാല്‍ ആദ്യമായി, എന്തൊക്കെയാണ് അടിസ്ഥാനങ്ങള്‍?
ശത്രുവിന്‍റെ കോട്ടയിലേക്ക് ശക്തിയുള്ള ബോംബ് പ്രവഹിപ്പിക്കുന്നത് പോലെയാണ് അടിസ്ഥാനങ്ങളെ നശിപ്പിക്കുക എന്നത്.
അടിസ്ഥാനങ്ങളെ സംബന്ധിച്ചു വേദപുസ്തകം സമഗ്രമായി പരാമര്‍ശിക്കുന്നുണ്ട്. അടിസ്ഥാനങ്ങള്‍ കാതലും ആരംഭവും ആണ്
(താഴെ പരാമര്‍ശിച്ചിരിക്കുന്ന വേദഭാഗങ്ങള്‍ ദയവായി വായിക്കുക. ആത്മീക പോരാട്ടങ്ങള്‍ക്ക് വേണ്ടി നിങ്ങളെ ഒരുക്കുന്ന പരിജ്ഞാനത്തിന്‍റെ വെളിപ്പാട് ഇത് നിങ്ങള്‍ക്ക് നല്‍കും. ഇന്നത്തെ കാലം വളരെ പ്രധാനപ്പെട്ടതാണ് ആകയാല്‍ പ്രാര്‍ത്ഥനയില്‍ അധികസമയങ്ങള്‍ ചിലവഴിക്കേണ്ടതാണ്)
ദൈവ കോപത്തിന്‍റെ തീ ജ്വലിച്ചു സകല അടിസ്ഥാനങ്ങളെയും ദഹിപ്പിക്കുവാന്‍ കഴിയും. (ആവര്‍ത്തനം 32:22, വിലാപങ്ങള്‍ 4:11)
നിലനില്‍ക്കുന്ന അടിസ്ഥാനങ്ങള്‍ ഉറപ്പായിട്ട് പണിതതാണ്. (എസ്രാ 6:3)
ഓരോ അടിസ്ഥാനത്തിനും ഒരു മൂലക്കല്ല് ഉണ്ടാകും. (ഇയ്യോബ് 38:6)
നീതിമാന്‍റെ ശരിയായ അടിസ്ഥാനങ്ങള്‍ മറിഞ്ഞുപോകാന്‍ സാദ്ധ്യതയുള്ളതാണ്. (സങ്കീര്‍ത്തനം 11:3)
അത് സംഭവിക്കുക ആണെങ്കില്‍, നീതിമാന്‍ എന്ത് ചെയ്യണം? (അടിസ്ഥാനം ഇല്ലാതെ ഒന്നിനും നിലനില്‍ക്കുവാന്‍ കഴിയുകയില്ല. നല്ല ഒരു അടിസ്ഥാനം തകര്‍ക്കപ്പെടുമ്പോള്‍ തിന്മയോ ബലഹീനമോ ആയ ഒരു അടിസ്ഥാനം പണിയപ്പെടുന്നു).
ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഇട്ടത് ദൈവമാണ് (യെശയ്യാവ് 51:13,16)
തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങള്‍ കെട്ടിപ്പൊക്കുവാന്‍ വേണ്ടിയാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. നാം പുരാതന ശൂന്യങ്ങളെ പണിയുകയും പിളര്‍പ്പുകളെ കേടുതീര്‍ക്കുകയും ചെയ്യും. (യെശയ്യാവ് 58:12)
യഹോവയുടെ പ്രതികാരത്താല്‍ ദുഷ്ടന്മാരുടെ അടിസ്ഥാനങ്ങള്‍ വീണും മതിലുകള്‍ ഇടിഞ്ഞും ഇരിക്കുന്നു. (യിരെമ്യാവ് 50:15)
അവിടെ തകര്‍ച്ചകളും ഉണ്ടാകും (എസ്രാ 3:10-11)
അടിസ്ഥാനങ്ങള്‍ക്ക് കേള്‍ക്കുവാന്‍ സാധിക്കും. (മീഖാ 6:2)
പര്‍വ്വതങ്ങള്‍ക്ക് (തന്നെത്തന്നെ ഉയര്‍ത്തുന്നതിനെയും വലിയ തടസ്സങ്ങളേയും പ്രതിനിധാനം ചെയ്യുന്നു) ഒരു അടിസ്ഥാനം ഉണ്ട്. (ആവര്‍ത്തനം 32:22)
ഭൂകമ്പങ്ങള്‍ക്ക് അടിസ്ഥാനങ്ങളെ കുലുക്കുവാനും തകര്‍ക്കുവാനും കഴിയും. (അപ്പൊ.പ്രവൃത്തി 16:26)
അടിസ്ഥാനങ്ങള്‍ കുലുങ്ങിയപ്പോള്‍ വാതിലുകള്‍ തുറക്കപ്പെട്ടു, തടവുകാര്‍/ബന്ധിക്കപ്പെട്ടവര്‍ സ്വതന്ത്രരായി തീര്‍ന്നു. (അപ്പൊ.പ്രവൃത്തി 16:26)
പുതിയ യെരുശലേം നഗരത്തിനു പന്ത്രണ്ടു അടിസ്ഥാനങ്ങള്‍ ഉണ്ട് (വെളിപ്പാട് 21:14)
സഭ പണിതിരിക്കുന്നത് അപ്പൊസ്തലന്മാരും, പ്രാവാചകന്മാരും എന്ന അടിസ്ഥാനത്തിലാണ്, എന്നാല്‍ യേശുവാണ് പ്രധാന മൂലക്കല്ല്. (എഫെസ്യര്‍ 2:20)
നിങ്ങളുടെ ജീവിതത്തിന്‍റെ, കുടുംബത്തിന്‍റെ, ജോലിയുടെ, ഭവനത്തിന്‍റെ, സഭയുടെ, തുടങ്ങിയവയുടെ അടിസ്ഥാനങ്ങള്‍ എങ്ങനെയാണ്? ഒരു ശത്രുവിനു എതിരായി നിങ്ങള്‍ എങ്ങനെയാണ് യുദ്ധം ചെയ്യുന്നത്?
ആത്മീക പോരാട്ടത്തില്‍, നിങ്ങളുടെ ശത്രുവിനെ നിങ്ങള്‍ പിന്തുടരണം, അവര്‍ അവരുടെ ശക്തമായ കോട്ടയുടെ സുരക്ഷയിലേക്ക് പ്രവേശിക്കുന്നത് വരെ അവരുടെ വഴിയില്‍ അവരെ നശിപ്പിക്കണം. അവര്‍ അഭിവൃദ്ധി പ്രാപിക്കുന്ന പ്രവേശനകവാടങ്ങളെ നശിപ്പിക്കുക. അവരുടെ പ്രവേശനകവാടങ്ങളെ നശിപ്പിക്കുവാന്‍ നിങ്ങള്‍ ശക്തിയുള്ള ആയുധങ്ങള്‍ ഉപയോഗിക്കേണ്ടത് ആവശ്യമാണ്. നിങ്ങള്‍ അവരെ അനുഗമിച്ചു അവരെ കൂടുതല്‍ നശിപ്പിക്കണം.
ചിലര്‍ ഒളിക്കും. ഒരിക്കല്‍ അകത്തുകയറിയാല്‍ അവരുടെ പ്രാധാനസ്ഥലം നശിപ്പിക്കണം. അവയെ കത്തിച്ചുകളയുക, വേരോടെ പിഴുതെടുത്ത്, അവരുടെ ദുഷ്ട അടിസ്ഥാനത്തിന്‍റെ ഭാഗമായ അവരുടെ സാമ്രാജ്യത്തെ വലിച്ചെറിയുക. അവരെ ഒരുമിച്ചു നിര്‍ത്തുന്ന സകലത്തേയും, അവരുടെ വളര്‍ച്ചയുടെ പ്രധാന കാരണത്തെയും നിങ്ങള്‍ നശിപ്പിക്കണം.
മറ്റൊരു വഴിയെന്നത്, മുഴുവന്‍ കോട്ടകളെയും ആത്മീക ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കുവാന്‍ സാധിക്കും. ഇത് നിങ്ങളുടെ ശത്രുക്കളെ നിശബ്ദരാക്കും.
പ്രാര്‍ത്ഥന
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥന മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥന മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക).
കര്‍ത്താവേ അങ്ങാണ് അടിസ്ഥാനങ്ങളെ സൃഷ്ടിച്ചവന്‍.
എന്‍റെ ദൈവമേ, യേശുവിന്‍റെ നാമത്തില്‍, അങ്ങ് എഴുന്നേറ്റു എന്‍റെ അടിസ്ഥാനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കേണമേ.
ഞാന്‍ ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം ധരിക്കുന്നു: രക്ഷ എന്ന ശിരസ്ത്രം, നീതി എന്ന കവചം, അരയ്ക്കു സത്യം കെട്ടി, സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരിപ്പ്, വിശ്വാസം എന്ന പരിച, ആത്മാവിന്‍റെ വാളും യേശുവിന്‍ നാമത്തില്‍ ഞാന്‍ ധരിക്കുന്നു.
എന്‍റെ ജീവിതത്തിനു എതിരായി സംസാരിക്കുന്ന അടിസ്ഥാനങ്ങള്‍ക്ക് നേരെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ദൈവശക്തി അയക്കുന്നു.
കര്‍ത്താവേ എന്‍റെ ജീവിതത്തിനു എതിരായി നില്‍ക്കുന്ന അടിസ്ഥാനങ്ങളെ ശാസിക്കുകയും അവയെ യേശുവിന്‍റെ നാമത്തില്‍ ശൂന്യമാക്കി മാറ്റുകയും ചെയ്യേണമേ.
എന്‍റെ കുടുംബത്തിനു, എന്‍റെ ബിസിനസ്സിന്, എന്‍റെ സമ്പത്തിന്, എന്‍റെ ആരോഗ്യത്തിന് എതിരായി സംസാരിക്കുന്ന എല്ലാ അടിസ്ഥാനങ്ങള്‍ മേലും യേശുവിന്‍ നാമത്തില്‍ ഞാന്‍ ശക്തിയുള്ള ഒരു ഭൂകമ്പം അയക്കുന്നു.
കര്‍ത്താവേ എഴുന്നേറ്റ്, എന്നെ എതിര്‍ക്കുന്ന അടിസ്ഥാനങ്ങളെ യേശുവിന്‍റെ നാമത്തില്‍ വെളിപ്പെടുത്തേണമേ.
ദുഷ്ട അടിസ്ഥാനങ്ങളില്‍ നിന്നും എന്‍റെ ജീവിതത്തിനു എതിരായി വരുന്ന സകല ദുഷ്ട ശബ്ദങ്ങളെയും ഞാന്‍ യേശുവിന്‍റെ നാമത്തില്‍ നിശബ്ദമാക്കുന്നു.
എന്‍റെ ജീവിതത്തില്‍ ഉറപ്പിച്ചുകൊണ്ടിരിക്കുന്ന ഓരോ ദുഷ്ട അടിസ്ഥാനങ്ങളെയും ജീവനുള്ള ദൈവത്തിന്‍റെ അഗ്നിയാല്‍ ഞാന്‍ നശിപ്പിക്കുന്നു
എനിക്കു മുന്‍പില്‍ നില്‍ക്കുന്ന എല്ലാ പര്‍വ്വതങ്ങളെയും യേശുവിന്‍ നാമത്തില്‍ അതിന്‍റെ അടിസ്ഥാനങ്ങളോടെ ഞാന്‍ പറിച്ചുകളയുന്നു.
Join our WhatsApp Channel
Most Read
● ശ്രദ്ധയോടെയുള്ള തിരച്ചില്● ദൈവരാജ്യത്തിലേക്കുള്ള പാതയെ ആലിംഗനം ചെയ്യുക
● ആളുകള് ഒഴിവുകഴിവുകള് പറയുവാനുള്ള കാരണങ്ങള് - ഭാഗം 2
● കര്ത്താവ് ഒരുനാളും മാറിപോകുന്നില്ല.
● ഡാഡിയുടെ മകള് - അക്സ
● യജമാനന്റെ ആഗ്രഹം
● കാലത്തിന്റെ ലക്ഷണങ്ങളെ വിവേചിച്ചറിയുക
അഭിപ്രായങ്ങള്‍