അനുദിന മന്ന
1
0
133
ജീവന്‍ രക്തത്തിലാകുന്നു
Monday, 25th of August 2025
Categories :
യേശുവിന്റെ രക്തം (Blood of Jesus)
യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്‍റെ നേരേ ഞാൻ ദൃഷ്‍ടിവച്ച് അവനെ അവന്‍റെ ജനത്തിന്‍റെ ഇടയിൽനിന്നു ഛേദിച്ചുകളയും. (ലേവ്യാപുസ്തകം 17:10).
ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്‍റെ നേരേ ഞാൻ ദൃഷ്‍ടിവച്ച്.
യിസ്രായേല്‍ മക്കളോടുള്ള യഹോവയുടെ കര്‍ശനമായ ഒരു കല്പനയായിരുന്നിത്, എന്നാല്‍ അതിന്‍റെ കാരണം ലളിതമായിരുന്നു:
മാംസത്തിന്‍റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവന്മൂലമായി പ്രായശ്ചിത്തം ആകുന്നത്. (ലേവ്യാപുസ്തകം 17:11).
1. മാംസത്തിന്‍റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്.
സകല ജീവനും ദൈവത്തിന്‍റെത് ആണെന്നും, രക്തം ജീവന്‍റെ അടയാളമാകയാല്‍ അത് പ്രത്യേകമായി ദൈവത്തിനുള്ളത് ആണെന്നുമാണ് ആശയം.
"ജീവന്‍" രക്തത്തിലാണെന്ന് വേദപുസ്തകം ഊന്നല്‍ നല്‍കികൊണ്ട് പറയുന്നു. നിങ്ങളുടെ ശരീരത്തിലെ രക്തത്തിന്‍റെ ഒഴുക്ക് നിലയ്ക്കുമ്പോള്‍, നിങ്ങള്‍ പൂര്‍ണ്ണമായും തല്‍ക്ഷണം മരിക്കും. അതുപോലെതന്നെ, ഒരു ദൈവശാസ്ത്രം, ഒരു സഭ, ഒരു പ്രാര്‍ത്ഥനാ കൂടിവരവ് അഥവാ ക്രിസ്തുവിന്‍റെ രക്തത്താല്‍ കഴുകപ്പെടാത്ത ഒരു വ്യക്തിയും മരിച്ചവനാകുന്നു. വിശ്വാസത്താല്‍ നിങ്ങള്‍ ക്രിസ്തുവിന്‍റെ രക്തവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ക്രിസ്തുവിന്‍റെ ജീവന്‍, അതിന്‍റെ എല്ലാ ശക്തിയോടും അനുഗ്രഹത്തോടും കൂടി നിങ്ങളുടെതാകുന്നു.
2. യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു. കൂടാതെ, പ്രായശ്ചിത്തത്തിനുള്ള മാര്‍ഗ്ഗമായിരുന്നു രക്തം - അതിനാല്‍ രക്തം ഭക്ഷിക്കുക എന്നാല്‍ അതിനെ അശുദ്ധമാക്കുന്നതാണ്. മാത്രമല്ല, പാപത്തിന്‍റെ ഗൌരവം വെളിപ്പെടുന്നത് പ്രായശ്ചിത്തത്തിന്‍റെ ബൃഹത്തായ വിലയില്‍ കൂടിയാകുന്നു - അത് മരണമാണ്.
3. തീര്‍ച്ചയായും, പല ജാതീയ ആചാരങ്ങളും രക്തം പാനം ചെയ്യുന്നത് ആഘോഷമായി കാണുന്നുണ്ട്, ആകയാല്‍ അങ്ങനെയുള്ള ജാതീയ ആചാരങ്ങളില്‍ നിന്നും ഒരു വേര്‍പാട് ദൈവം ആഗ്രഹിച്ചു.
"യിസ്രായേൽമക്കളിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അവൻ അതിന്‍റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം. സകല ജഡത്തിന്‍റെയും ജീവൻ അതിന്‍റെ ജീവാധാരമായ രക്തം തന്നെ". (ലേവ്യാപുസ്തകം 17:13-14).
പഴയനിയമത്തിലെ മൃഗങ്ങളുടെ രക്തത്തോടുള്ള ഈ ആദരവ്, യേശുവിന്‍റെ രക്തത്തെ നാം എങ്ങനെ കാണുന്നുവെന്ന് ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കണം.പഴയ ഉടമ്പടിയുടെ കീഴില്‍ മൃഗങ്ങളുടെ രക്തത്തെ ബഹുമാനിക്കണമായിരുന്നെങ്കില്‍, പുതിയ നിയമ ഉടമ്പടിയെ സ്ഥാപിക്കുന്ന യേശുവിന്‍റെ വിലയേറിയ രക്തത്തെ എത്ര അധികം?
ദൈവപുത്രനെ ചവിട്ടിക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷയ്ക്കു പാത്രമാകും എന്ന് വിചാരിപ്പിൻ. (എബ്രായര്‍ 10:29).
Bible Reading: Jeremiah 40-42
പ്രാര്‍ത്ഥന
പിതാവേ, എല്ലാ ജീവനും അങ്ങേയ്ക്ക്, അതേ അങ്ങേയ്ക്ക് മാത്രമുള്ളതാകയാല്‍ ഞാന്‍ അങ്ങയെ സ്തുതിയ്ക്കുന്നു. ഞാന്‍ എന്‍റെ ജീവനെ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. യേശുവിന്‍റെ നാമത്തില്‍.
കര്‍ത്താവായ യേശുവേ, എന്‍റെ വീണ്ടെടുപ്പിനായി ചൊരിയപ്പെട്ട യേശുവിന്‍റെ വിലയേറിയ രക്തത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.
യേശുവിന്‍റെ നാമത്തിലും, യേശുവിന്‍റെ രക്തത്താലും പാപത്തിന്മേലും, സാത്താന്‍റെ മേലും അവന്‍റെ പ്രതിനിധികളുടെ മേലുമുള്ള എന്‍റെ സമ്പൂര്‍ണ്ണമായ വിജയത്തെ ഞാന്‍ പ്രഖ്യാപിക്കുന്നു.
Join our WhatsApp Channel

Most Read
● മറ്റുള്ളവരോട് കൃപ കാണിക്കുക● ദാനം നല്കുവാനുള്ള കൃപ - 3
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #1
● നിയമലംഘനത്തിന്റെ കെണിയില് നിന്നും സ്വതന്ത്രരായി നില്ക്കുക
● നിങ്ങളുടെ ഹൃദയത്തെ പരിശോധിക്കുക
● മദ്ധ്യസ്ഥ പ്രാര്ത്ഥനയുടെ പ്രധാനപ്പെട്ട സത്യങ്ങള്
● ദിവസം 16: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍