english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. പ്രിയപ്പെട്ടതല്ല പ്രത്യുത ദൃഢമായ ബന്ധം
അനുദിന മന്ന

പ്രിയപ്പെട്ടതല്ല പ്രത്യുത ദൃഢമായ ബന്ധം

Saturday, 9th of November 2024
1 0 240
Categories : താഴ്മ (Humility) ദൈവവുമായുള്ള അടുപ്പം (Intimacy with God)
മനുഷ്യാ, നല്ലത് എന്തെന്ന് അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്? (മീഖാ 6:8).

ശമൂവേൽ പറഞ്ഞത്: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്. (1 ശമുവേല്‍ 15:22).

ദൈവം മുഖപക്ഷം കാണിക്കുന്നവനല്ല എന്നത് സത്യമാണ്, എന്നാലും അവന്‍റെ പ്രിയപ്പെട്ട മക്കളോടു അവന് ദൃഢമായ ബന്ധമുണ്ട്. അവര്‍ ദൈവത്തിനു പ്രിയമുള്ള കാര്യങ്ങള്‍ തങ്ങള്‍ക്കു പ്രിയമുള്ളതാക്കി മാറ്റുവാന്‍ വേണ്ടി തങ്ങളെത്തന്നെ സമര്‍പ്പിച്ചവരാണ്. ആകയാല്‍, ദൈവത്തിനു പ്രിയപ്പെട്ടത് എന്തെന്ന് നിങ്ങള്‍ക്ക്‌ പഠിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ, നിങ്ങള്‍ക്കും അവന്‍റെ ദൃഢമായ ബന്ധത്തില്‍ വരുവാന്‍ കഴിയുകയുള്ളൂ. ദൈവത്തിനു പ്രിയപ്പെട്ട കാര്യങ്ങളെ സംബന്ധിച്ചു പ്രവാചകനായ മീഖാ നമുക്ക് ഒരു സൂചന നല്‍കുന്നുണ്ട്: നീതി, കരുണ, താഴ്മ.

നീതി: സകല മനുഷ്യര്‍ക്കും ന്യായവും തുല്യവുമായ പരിചരണം ഉറപ്പുവരുത്തുന്നതിനുള്ള കാര്യങ്ങളെകൊണ്ട് മോശയുടെ ന്യായപ്രമാണം നിറഞ്ഞിരിക്കയാണ്, പ്രത്യേകിച്ച് സമൂഹത്തില്‍ ബലഹീനരായവര്‍ക്കും ശക്തിയില്ലാത്തവര്‍ക്കും. ദൈവം നീതിയുള്ളവനാണ്, അതുപോലെ തന്‍റെ മക്കളില്‍ തനിക്കു ഏറ്റവും പ്രിയപ്പെട്ടവര്‍ അവന്‍ സകലരോടും നീതി പുലര്‍ത്തുന്നതുപോലെ ചെയ്യുവാന്‍ തങ്ങളെത്തന്നെ സമര്‍പ്പിച്ചവരാണ്. 

കരുണ: നമ്മുടെ ഈ കാലത്ത് വളരെ വിരളമായിരിക്കുന്ന ഒരു വസ്തുതയാണ് കരുണ എന്നത്. കരുണ കാണിക്കുന്നതിനു പകരം മറ്റുള്ളവരെ വിധിക്കുവാന്‍ എളുപ്പമായിരിക്കുന്ന ഒരു കാലമാണിത്. അകലത്തില്‍ നിന്നുകൊണ്ട് വിധിക്കുവാന്‍ സാധിക്കും, എന്നാല്‍ കരുണ എന്നതിനു നാം വ്യക്തിപരമായി ഇടപ്പെടെണ്ടതായ കാര്യമാണ്. നിങ്ങള്‍ കരുണ കാണിച്ചാല്‍ അത് നിങ്ങളിലേക്ക് മടങ്ങിവരുമെന്ന് നിങ്ങള്‍ക്ക്‌ അറിയാമോ? കര്‍ത്താവായ യേശു പറഞ്ഞു, "കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും".(മത്തായി 5:7). രാജാവ് കരുണയുള്ളവന്‍ ആകുന്നു, അതുപോലെ അവന്‍റെ പ്രിയപ്പെട്ടവരും കരുണയുള്ളവര്‍ ആയിരിക്കണം.

താഴ്മ: ദൈവത്തിന്‍റെ സന്നിധിയില്‍ വസിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം താഴ്മയാകുന്നു. കര്‍ത്താവായ യേശു പറഞ്ഞു, "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുള്ളത്". (മത്തായി 5:3). "ആത്മാവിൽ ദരിദ്രരായവർ " എന്നതിനുള്ള മറ്റൊരു പദമാണ് താഴ്മ. നാം എത്രമാത്രം ആവശ്യക്കാരാണെന്ന് എത്ര അധികം നാം അറിയുന്നുവോ, അത്രയും അധികം നാം കര്‍ത്താവില്‍ ആശ്രയിക്കും. ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ട ഒരുവന്‍ ആയിരിക്കുവാന്‍ നിങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടോ? അങ്ങനെയെങ്കില്‍, നീതിയേയും, കരുണയേയും, താഴ്മയേയും സ്നേഹിക്കുക - ഇവയാണ് ദൈവത്തിനു പ്രിയപ്പെട്ട കാര്യങ്ങള്‍.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങേയ്ക്ക് ഇഷ്ടപെട്ട കാര്യങ്ങള്‍ ഇഷ്ടപ്പെടുവാന്‍ എന്നെ സഹായിക്കേണമേ. നീതിയുള്ളവന്‍ ആയിരിപ്പാനും, കരുണ കാണിക്കുവാനും, താഴ്മയോടെ ഇരിപ്പാനും എന്നെ പഠിപ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● ഇപ്പോള്‍ യേശു സ്വര്‍ഗ്ഗത്തില്‍ എന്താണ് ചെയ്യുന്നത്?
● ദൈവത്തിന്‍റെ കൃപയെ സമീപിക്കുക
● പ്രാര്‍ത്ഥനയാകുന്ന സുഗന്ധം
● സംസർഗ്ഗത്താലുള്ള അഭിഷേകം
● കാലേബിന്‍റെ ആത്മാവ് 
● അനുഗ്രഹിക്കപ്പെട്ട വ്യക്തി
● കൃത്യസമയത്ത് ഞായറാഴ്ച രാവിലെ എങ്ങനെ പള്ളിയിൽ പോകാം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ