യേശു ഉണ്ടായിരുന്ന വീട്ടിലേക്കു വിദ്വാന്മാരെ ആ അത്ഭുത നക്ഷത്രം നയിക്കുകയുണ്ടായി. അവരുടെ ഹൃദയം "അത്യന്തം സന്തോഷത്താല്‍" നിറഞ്ഞു (മത്തായി 2:10). അവര്‍ അകത്തേക്ക് പ്രവേശിച്ചപ്പോള്‍, അമ്മയായ മറിയയോടുകൂടെ ആ ശിശുവിനെ കണ്ട അവരുടെ ഭക്തിയും ആദരവും നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ സാധിക്കുമോ? കാത്തിരിപ്പ് ആഴമായ ആരാധനയുടെ ഒരു നിമിഷത്തില്‍ ചെന്നവസാനിച്ചു, യേശുവിന്‍റെ മുമ്പാകെ അവര്‍ മൂന്നു സമ്മാനങ്ങള്‍ കാഴ്ചവെച്ചു: പൊന്ന്, കുന്തുരുക്കം, മൂര്‍.
ഇത് ക്രമരഹിതമായ പ്രതീകങ്ങള്‍ ആയിരുന്നില്ല; യേശുവിന്‍റെ ജീവിതത്തേയും, ഉദ്ദേശ്യത്തേയും, ഭാവിയേയും കുറിച്ചുപോലും നമ്മോടു പറയുന്ന പ്രാവചനീകമായ പ്രാധാന്യം അവയ്ക്ക് ഓരോന്നിനുമുണ്ട്.
പൊന്ന്:
ഈ വിലയേറിയ ലോഹം എല്ലായിപ്പോഴും രാജകീയതയുടെയും ദൈവീകതയുടെയും പ്രതീകമായിരുന്നു. പൊന്ന് കാഴ്ച്ചവെച്ചതിലൂടെ, യേശുവിനെ രാജാവായി ആ വിദ്വാന്മാര്‍ അംഗീകരിക്കുകയായിരുന്നു - കേവലം യെഹൂദന്മാരുടെ മാത്രം രാജാവല്ല മറിച്ച് മുഴു പ്രപഞ്ചത്തിന്‍റെയും. കൊലൊസ്സ്യര്‍ 2:9 ല്‍ പറഞ്ഞിരിക്കുന്ന സത്യത്തെ ഇത് പ്രതിധ്വനിപ്പിക്കുന്നു, "അവനിലല്ലോ ദൈവത്തിന്‍റെ സർവസമ്പൂർണതയും ദേഹരൂപമായി വസിക്കുന്നത്".
കുന്തുരുക്കം:
മതപരമായ ചടങ്ങുകള്‍ക്കു വേണ്ടി ധൂപവര്‍ഗ്ഗത്തില്‍ ഉപയോഗിക്കുന്ന ഒരുതരം മരക്കറ, പ്രാര്‍ത്ഥനയേയും ദൈവീകമായ മദ്ധ്യസ്ഥതയേയും കുന്തുരുക്കം സാദൃശീകരിക്കുന്നു. സ്വര്‍ഗ്ഗത്തിലേക്ക് പുക ഉയരുന്നതുപോലെ, മനുഷ്യര്‍ക്കും ദൈവത്തിനും നടുവില്‍ ഒരു മദ്ധ്യസ്ഥനായി യേശു നില്‍ക്കുന്നു. റോമര്‍ 8:34 ല്‍ നാം വായിക്കുന്നു, "ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻതന്നെ; അവൻ ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു".
മൂര്‍:
ഒരുപക്ഷേ ഈ മൂന്നില്‍ ഏറ്റവും നിഗൂഢമായതാണ്, മൂര് എംബാമിനു ഉപയോഗിക്കുന്ന ഒരുതരം തൈലമാണ്. അത് ക്രിസ്തുവിന്‍റെ കഷ്ടത, മരണം, പുനരുത്ഥാനം എന്നിവയുടെ നിഴലാകുന്നു. യേശുവിന് കുരിശില്‍ മൂര്‍ അര്‍പ്പിക്കുകയും (മര്‍ക്കോസ് 15:23), അവന്‍റെ ശരീരം അടക്കം ചെയ്യുവാന്‍ വേണ്ടി ഒരുക്കുന്നതിനു അത് ഉപയോഗിച്ചതും യാദൃശ്ചികമല്ല (യോഹന്നാന്‍ 19:39-40).
വിദ്വാന്മാരുടെ ദാനങ്ങള്‍ സ്വര്‍ണ്ണ തകിടില്‍, സുഗന്ധമുള്ള മേഘത്തില്‍, കയ്പ്പേറിയ തൈലത്തില്‍ പൊതിഞ്ഞ പ്രവചനങ്ങള്‍ ആയിരുന്നു. അവര്‍ യേശുവിന്‍റെ രാജത്വവും, ഒരു മദ്ധ്യസ്ഥനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പങ്കും, മാനവവര്‍ഗ്ഗത്തിന്‍റെ വീണ്ടെടുപ്പിനായി ഒഴിച്ചുകൂടാന്‍ കഴിയാത്തതായ അവന്‍റെ മരണത്തേയും പുനരുത്ഥാനവും ചൂണ്ടിക്കാട്ടി. അതിന്‍റെ അര്‍ത്ഥമെന്താണെന്ന് ലോകം അറിയുന്നതിനു മുമ്പ് ആ ദാനങ്ങള്‍ സുവിശേഷത്തെ സാരാംശീകരിച്ചു.
ഭൂമിയെ തകര്‍ക്കുന്ന, ദൈവീകമായ മര്‍മ്മങ്ങള തിരിച്ചറിയുവാന്‍ കിഴക്കുനിന്നുള്ള ജ്ഞാനികള്‍ സ്വര്‍ഗ്ഗീയമായ ഒരു അടയാളത്താല്‍ നയിക്കപ്പെട്ടു. ലോകം ഇനിയും മനസ്സിലാക്കേണ്ട കാര്യം അവര്‍ അംഗീകരിച്ചു: യേശു രാജാവായിരുന്നു, അവന്‍ ദൈവമായിരുന്നു, അവന്‍ മദ്ധ്യസ്ഥനായിരുന്നു, അവന്‍ മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്യുന്ന രക്ഷകനായിരുന്നു. തത്ത്വത്തില്‍, അവരുടെ സൃഷ്ടാവും രാജാവുമായിരുന്ന, ഒരു ശിശുവിനെ, അവര്‍ തങ്ങളുടെ ജ്ഞാനത്തില്‍ വണങ്ങി നമസ്കരിച്ചു.
നാം എങ്ങനെയാണ്? യേശുവിന്‍റെ മുമ്പാകെ നാം എന്ത് ദാനങ്ങളാണ് കൊണ്ടുവരുന്നത്? നമുക്ക് ഒരുപക്ഷേ പൊന്നോ, മൂരോ, കുന്തുരുക്കമോ ഉണ്ടായിരിക്കില്ല, എന്നാല്‍ നമുക്ക് നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വിലപ്പിടിപ്പുള്ള ദാനം നമ്മെത്തന്നെയാണ് - സമര്‍പ്പണത്തിന്‍റെയും ആരാധനയുടെയും ഒരു ഭാവത്തിലുള്ള നമ്മുടെ ഹൃദയങ്ങള്‍, അവന്‍ യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നതുപോലെ തന്നെ അവനെ അംഗീകരിക്കുന്നതാണ്. റോമര്‍ 12:1 നമ്മെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു, "സഹോദരന്മാരേ, ഞാൻ ദൈവത്തിന്‍റെ മനസ്സലിവ് ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ - ഇതാണ് നിങ്ങളുടെ സത്യമായതും ശരിയായതുമായ ആരാധന".
പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, അങ്ങയുടെ രാജത്വത്തിന്‍റെ തൂക്കവും അത്ഭുതവും, ഞങ്ങളുടെ മദ്ധ്യസ്ഥനെന്ന നിലയിലുള്ള അങ്ങയുടെ പങ്കും, അവിടുത്തെ പുനരുത്ഥാനത്തിലൂടെ മരണത്തിന്മേലുള്ള അങ്ങയുടെ വിജയവും ഗ്രഹിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളുടെ രാജാവും, ഞങ്ങളുടെ പുരോഹിതനും, ഞങ്ങളുടെ രക്ഷിതാവുമായ അങ്ങേയ്ക്ക് ഞങ്ങള്‍ ഞങ്ങളുടെ ജീവിതത്തെ ജീവനുള്ള യാഗമായി സമര്‍പ്പിക്കുന്നു. ആമേന്‍.
Join our WhatsApp Channel
Most Read
● ആത്മീക അഹങ്കാരം മറികടക്കുവാനുള്ള 4 മാര്ഗ്ഗങ്ങള്● എന്താണ് ആത്മവഞ്ചന? - II
● എ.ഐ (നിര്മ്മിത ബുദ്ധി) എതിര്ക്രിസ്തു ആകുമോ?
● നിലനില്ക്കുന്ന മാറ്റങ്ങള് നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത് എങ്ങനെ - 2
● നിങ്ങളുടെ സ്വന്തം കാലില് അടിക്കരുത്
● നിങ്ങള് ദൈവത്തിന്‍റെ ഉദ്ദേശത്തിനായി നിശ്ചയിക്കപ്പെട്ടവര് ആകുന്നു
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #1
അഭിപ്രായങ്ങള്‍