അനുദിന മന്ന
പര്‍വതങ്ങളുടെയും താഴ്വരയുടേയും ദൈവം
Wednesday, 3rd of July 2024
1
0
222
Categories :
ക്രിസ്തുവിന്‍റെ ദൈവത്വം (Deity of Christ)
പഴയ നിയമത്തില്‍, ദൈവജനത്തിന്‍റെ ശത്രുക്കള്‍ അവരുടെ യുദ്ധ തന്ത്രത്തില്‍ ഒരു ഗൌരവമായ തെറ്റ് ചെയ്തു. യിസ്രായേലിനു എതിരായുള്ള ഒരു യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോള്‍, ആലോചനക്കാര്‍ അരാംരാജാവിനോടു പറഞ്ഞു, "അവരുടെ ദേവന്മാര്‍ പര്‍വതദേവന്മാരാകുന്നു. അതുകൊണ്ടത്രേ അവര്‍ നമ്മെ തോല്പിച്ചത്; സമഭൂമിയില്‍വച്ച് അവരോടു യുദ്ധം ചെയ്താല്‍ നാം അവരെ തോല്പിക്കും". (1 രാജാക്കന്മാര്‍ 20:23).
അവര്‍ തങ്ങളുടെ പുതിയ യുദ്ധ പദ്ധതിയുമായി യിസ്രായേലിനെ ആക്രമിക്കുവാന്‍ തയ്യാറായപ്പോള്‍, ആശ്ചര്യകരമായ ഒരു കാര്യം ദൈവം ഒരുക്കിവെച്ചിരുന്നു: "ഒരു ദൈവപുരുഷന്‍ അടുത്തുവന്നു യിസ്രായേല്‍രാജാവിനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പര്‍വതദേവനാകുന്നു; താഴ്വരദേവനല്ല എന്ന് അരാമ്യര്‍ പറകകൊണ്ട് ഞാന്‍ ഈ മഹാസംഘത്തെയൊക്കെയും നിന്‍റെ കൈയില്‍ ഏല്പിക്കും; ഞാന്‍ യഹോവതന്നെ എന്നു നിങ്ങള്‍ അറിയും എന്നു പറഞ്ഞു". (1 രാജാക്കന്മാര്‍ 20:28).
അരാമ്യര്‍ ചിന്തിച്ചത് ദൈവം ഒരു ഭൂപ്രദേശത്തിന്‍റെ മാത്രം ദൈവമാണ്, അതുകൊണ്ട് തന്‍റെ ജനത്തെ വിടുവിക്കുന്നതിനുള്ള ദൈവത്തിന്‍റെ കഴിവിനു പരിമിതിയുണ്ടാകും. അവരുടെ ദൈവം ഒരു പര്‍വത ദേവന്‍ മാത്രമാണ് എന്നവര്‍ ചിന്തിച്ചു, എന്നാല്‍ നാം ഇത് അറിയണമെന്ന് ദൈവം ആഗ്രഹിക്കുന്നു ദൈവം പര്‍വതങ്ങളുടെയും, സമതലങ്ങളുടെയും, താഴ്വരകളുടെയും ദൈവമാണ്!
ദൈവത്തിന്‍റെ മഹത്വം പ്രെത്യേക നിലയില്‍ വെളിപ്പെട്ടപ്പോള്‍ സന്ദര്‍ശനത്തിനും വെളിപ്പെടലിനും വേണ്ടി ദൈവം പലപ്പോഴും പര്‍വതങ്ങളെ ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ നല്ല സമയങ്ങളെയും, നമ്മെ ശക്തീകരിക്കയും ദൈവത്തിന്‍റെ പദ്ധതിയില്‍ നമ്മെ ഉറപ്പിക്കയും ചെയ്യുന്ന സംഭവങ്ങളേയും അനുഭവങ്ങളെയുമാണ് പര്‍വതം പ്രതിനിധാനം ചെയ്യുന്നത്.
എന്നാല്‍ നാം സകലത്തിന്‍റെയും മുകളില്‍ ആയിരിക്കുമ്പോള്‍ ദൈവം നമ്മോടുകൂടെ ആയിരിക്കുന്നില്ല, അവന്‍ സമതലങ്ങളുടെയും ദൈവമാണ്. നമ്മുടെ ജീവിതത്തിലെ സാധാരണ, ദിനചര്യകള്‍, അനുദിനമുള്ള കാര്യങ്ങള്‍ ഒക്കെയാണ് സമതലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ദൈവം നമ്മെ അത്രമാത്രം സ്നേഹിച്ചതുകൊണ്ട് അവന്‍ തന്നെത്താന്‍ തന്‍റെ മഹത്വം ത്യജിച്ച് നമ്മുടെ താഴ്വരയിലേക്ക് ഒരു മനുഷ്യനായി ഇറങ്ങിവന്നു. നമ്മുടെ സ്ഥാനത്ത് അവന്‍ മരിക്കുകയും തന്‍റെ വിജയം നാമുമായി പങ്കിടുകയും ചെയ്തു.
നിങ്ങള്‍ കടന്നുപോകുന്ന സാഹചര്യങ്ങള്‍ ഏതുമാകട്ടെ, ദൈവം പര്‍വതങ്ങളുടെ ദൈവം മാത്രമല്ല, മറിച്ച് അവന്‍ സമതലങ്ങളുടെയും, മലകളുടെയും, താഴ്വരകളുടെയും ദൈവമാകുന്നു എന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ നമ്മുടെ ജീവിതത്തിലെ എല്ലാ സമയത്തിന്‍റെയും കാലത്തിന്‍റെയും ദൈവമാകുന്നു.

ഏറ്റുപറച്ചില്‍
മരണനിഴലിന്‍ താഴ്വരകളില്‍ കൂടി ഞാന്‍ നടന്നാലും, ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല; കാരണം കര്‍ത്താവേ അങ്ങ് എന്നോടുകൂടെ ഉണ്ട്; അങ്ങയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
Join our WhatsApp Channel
Most Read
● സ്തുതി വര്ദ്ധനവ് കൊണ്ടുവരും● ക്രിസ്തുവിലൂടെ ജയം നേടുക
● ദൈവത്തിന്‍റെ വചനത്തില് മാറ്റം വരുത്തരുത്
● ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കുക
● ദാനം നല്കുവാനുള്ള കൃപ - 1
● മദ്ധ്യസ്ഥ പ്രാര്ത്ഥനയുടെ പ്രധാനപ്പെട്ട സത്യങ്ങള്
● പരിശുദ്ധാത്മാവിന്റെ പേരുകളും ശീര്ഷകങ്ങളും: ദൈവത്തിന്‍റെ ആത്മാവ്
അഭിപ്രായങ്ങള്‍