അനുദിന മന്ന
പത്ഥ്യോപദേശത്തിന്‍റെ പ്രാധാന്യത
Saturday, 26th of October 2024
1
0
156
Categories :
ഉപദേശം (Doctrine)
ദൈവവചനം (Word of God)
അപ്പോസ്തലനായ പൌലോസ് യ്യൌവനക്കാരനായ തിമോഥെയോസിനെ ഉപദേശിച്ചതുപോലെ, "നിന്നെത്തന്നെയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറച്ചുനില്ക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്‍റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും". (1 തിമോഥെയോസ് 4:16).
ഇന്ന് അനേകം ആളുകള്‍ തെറ്റായ, വഞ്ചനാപരമായ പഠിപ്പിക്കലുകളുടെ ഇരയായി മാറുവാനുള്ള കാരണങ്ങളിലൊന്ന് അവര്‍ക്ക് അവരുടെ ഉപദേശങ്ങള്‍ ക്രമത്തിലല്ല എന്നുള്ളതാണ്.
നിങ്ങള്‍ക്ക് നിങ്ങളുടെ ഉപദേശം ക്രമത്തിലല്ല എങ്കില്‍, വേദപുസ്തകം സത്യമായി എന്താണ് പഠിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയുമെങ്കില്‍, നിങ്ങള്‍ക്ക് ദുരുപദേശങ്ങളെ ചെറുക്കുവാനും നിങ്ങളുടെ വിശ്വാസത്തെ പ്രതിരോധിക്കുവാനും സാധിക്കും. ഇതുതന്നെയാണ് യൂദാ വിശ്വാസികളെ പ്രബോധിപ്പിക്കുമ്പോള്‍ അര്‍ത്ഥമാക്കുന്നത്, "വിശുദ്ധന്മാർക്ക് ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടേണ്ടതിനു" (യൂദ 1:3).
ക്രിസ്ത്യാനികളായ നമുക്ക് എന്തുകൊണ്ട് വേദപുസ്തകത്തിലെ ഉപദേശങ്ങളെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം എന്നുള്ളതിനെ സംബന്ധിച്ചു രണ്ടു പ്രധാനപ്പെട്ട കാരണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുവാന്‍ എന്നെ അനുവദിക്കുക.
1.കാരണം നാം ദൈവത്തെ സ്നേഹിക്കുന്നു.
നിങ്ങള്‍ ആരെയെങ്കിലും സ്നേഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം അവരെ കുറിച്ച് അറിയുവാന്‍ നിങ്ങള്‍ ആഗ്രഹിക്കും - അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും. അതുപോലെ, നാം സത്യമായി ദൈവത്തെ സ്നേഹിക്കുന്നുവെങ്കില്‍, ദൈവത്തെകുറിച്ച് സകലവും അറിയുവാനുള്ള ഒരു വിശപ്പ് നമ്മില്‍ ഉണ്ടാകും - ദൈവത്തിന്‍റെ പ്രകൃതം, അവന്‍റെ സ്വഭാവം, അവന്‍റെ പ്രവര്‍ത്തി തുടങ്ങിയവ. ലളിതമായ വാക്കില്‍ പറഞ്ഞാല്‍, ഇതിനെ ഉപദേശം പഠിക്കുക എന്ന് വിളിക്കാം.
ഒരു വര്‍ഷത്തില്‍ ഉല്‍പത്തി മുതല്‍ വെളിപ്പാട് വരെ വേദപുസ്തകം വായിക്കുവാനുള്ള ഒരു ലക്ഷ്യം നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. ദാവീദ് പറഞ്ഞത് ശ്രദ്ധയോടെ നോക്കുക, "നിന്‍റെ വചനത്തിന്‍റെ സാരം സത്യംതന്നെ" (സങ്കീര്‍ത്തനം 119:160). ലളിതമായ വാക്കില്‍, നിങ്ങള്‍ ദൈവവചനം ആദ്യം മുതല്‍ അവസാനം വരെ വായിക്കുമ്പോള്‍, വചനത്തില്‍ പറഞ്ഞിരിക്കുന്ന ദൈവത്തെക്കുറിച്ചും അവന്‍ എന്ത് പറയുന്നുവെന്നും എന്തിനായി നില്‍ക്കുന്നുവെന്നുമുള്ള പൂര്‍ണ്ണമായ അറിവ് നിങ്ങള്‍ക്ക് കിട്ടും.
2. കാരണം നിങ്ങള്‍ എന്ത് വിശ്വസിക്കുന്നുവോ അത് നിങ്ങളുടെ ആത്മീക ജീവിതത്തെ രൂപപ്പെടുത്തും.
നിങ്ങള്‍ ദൈവത്തെകുറിച്ച് ചിന്തിക്കുന്ന രീതി നിങ്ങള്‍ ദൈവവുമായി ബന്ധപ്പെടുന്ന രീതിയെ ബാധിക്കും. അതിനാല്‍ ഞാന്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ഉദാഹരണത്തിന്: നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് ദൈവം സകലത്തേയും നിയന്ത്രിക്കുന്നതെന്ന് നിങ്ങള്‍ വിശ്വസിച്ചാല്‍, കാര്യങ്ങള്‍ മോശമാകുന്ന സാഹചര്യങ്ങളില്‍ നിങ്ങള്‍ അവനില്‍ ആശ്രയിക്കുകയില്ല. ഉപദേശം പഠിക്കുക എന്നാല്‍ ദൈവത്തെ കുറിച്ചുള്ള സത്യം കണ്ടെത്തുക എന്നതാണ്. നാം അത് ചെയ്യണം അങ്ങനെ ദൈവം ആരായിരിക്കുന്നു എന്നും അവന്‍ ആരായിരിക്കണമെന്ന് നാം സങ്കല്‍പ്പിക്കുന്ന പോലെയല്ലെന്നും അറിഞ്ഞു നമുക്ക് ശരിയായി ദൈവവുമായി ബന്ധപ്പെടുവാന്‍ സാധിക്കും.

പ്രാര്‍ത്ഥന
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങയെ സ്വാഗതം ചെയ്യുന്നു. ഞങ്ങളെ സകല സത്യത്തിലേക്കും നയിക്കുന്നവന്‍ അവിടുന്നാണ്. വചനം എന്നെ പഠിപ്പിക്കേണമേ. അങ്ങയുടെ വചനത്തില്‍ നിന്നും വിലയേറിയ സത്യങ്ങള്‍ എനിക്ക് കാണിച്ചുതരേണമേ. ഞാന്‍ യേശുവിനെ അറിയുവാന്‍ ആഗ്രഹിക്കുന്നു. ആമേന്‍.
Join our WhatsApp Channel
Most Read
● മറ്റുള്ളവരെ സേവിക്കുന്നതില് കൂടി നാം അനുഭവിക്കുന്ന അനുഗ്രഹങ്ങള്● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
● നിങ്ങള്‍ കൊടുത്തുതീര്ക്കേണ്ടതായ വില
● ദിവസം 25: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● രോഗസൌഖ്യത്തിനായുള്ള വിശ്വാസത്തിന്റെ ശക്തി
● ദൈവീക സ്വഭാവമുള്ള വിശ്വാസം
● ക്രിസ്ത്യാനികള്ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന് കഴിയുമോ?
അഭിപ്രായങ്ങള്‍