അനുദിന മന്ന
0
0
1
നിങ്ങളുടെ സാമര്‍ത്ഥ്യത്തിന്‍റെ നിറവില്‍ എത്തുക
Tuesday, 5th of August 2025
Categories :
ശ്രേഷ്ഠത (Excellence)
അതിശയവുമായി എന്നെ സൃഷ്‍ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്‍റെ പ്രവൃത്തികൾ അദ്ഭുതകരമാകുന്നു; അത് എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു. (സങ്കീര്‍ത്തനം 139:14).
നിങ്ങളുടെ സാമര്‍ത്ഥ്യത്തിന്‍റെ ഔന്നത്യത്തില്‍ നിങ്ങള്‍ എത്തണമെന്ന് ദൈവം ആഗ്രഹിക്കുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നിങ്ങള്‍ ഏറ്റവും നല്ലതായിരിക്കണമെന്നു അവന്‍ താല്പര്യപ്പെടുന്നു.
ഇപ്പോള്‍ നിങ്ങള്‍ അങ്ങനെ സംസാരിക്കുമ്പോള്‍, നമ്മുടെ തന്നെ ക്രിസ്തീയ സഹോദരങ്ങളാല്‍ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുവാനുള്ള ഒരു സാദ്ധ്യതയുടെ അരികിലാകുന്നു നിങ്ങള്‍. നമ്മുടെ ആദ്യകാലങ്ങളില്‍ നാം താഴ്മയോടും നിസ്സാരതയോടും കൂടി ക്രിസ്തുവിനെ അനുഗമിക്കുവാന്‍ ഉപദേശിക്കപ്പെട്ടു എന്നതാണ് ഇതിന്‍റെ കാരണം.
ദൈവം നിഗളികളോട് എതിർത്തുനില്ക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു (യാക്കോബ് 4:6) എന്നത് തികച്ചും സത്യമായ ഒരു വസ്തുതയാകുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള മറ്റു എല്ലാവരെക്കാള്‍ ഉപരിയായി നിങ്ങള്‍ നല്ലവരാണെന്നു ചിന്തിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല - അത് നിഗളമാകുന്നു എന്നതാണ് ഈ വചനത്തിന്‍റെ ലളിതമായ അര്‍ത്ഥം. എന്നിരുന്നാലും നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം നല്ലതായി നില്‍ക്കുവാന്‍ ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്നു.
ഒരുവന്‍ ഇത് വളരെ ശരിയായ രീതിയില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ആയിരിക്കുന്ന രീതിയില്‍ ദൈവം നിങ്ങളെ സ്നേഹിക്കുന്നു, എന്നാല്‍ നിങ്ങള്‍ ആയിരിക്കുന്ന രീതി നിലനിര്‍ത്തുന്നതില്‍ ദൈവം നിങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു. നിങ്ങള്‍ ഏറ്റവും നന്നായിരിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. ഈ നിലയില്‍ പിതാവ് മഹത്വപ്പെടുന്നു. (യോഹന്നാന്‍ 15:8).
ദൈവം നിങ്ങളോടു ചെയ്യുവാന്‍ ആവശ്യപ്പെടുന്ന എന്തും ചെയ്യുവാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടെന്നു വിശ്വസിക്കുന്നത് നിഗളമല്ല, പ്രത്യുത അത് വിശ്വാസമാകുന്നു.
നിങ്ങള്‍ മനസ്സോടെ അനുസരിക്കുമെങ്കില്‍, രാജാക്കന്മാരെ പോലെ നിങ്ങള്‍ ആനന്ദിക്കും. (യെശയ്യാവ് 1:19), നമ്മുടെ ജീവിതത്തെ സംബന്ധിച്ചുള്ള ദൈവഹിതത്തെ ഏതു നിമിഷവും അനുസരിക്കുക എന്നത് മാത്രമാകുന്നു ഏക വ്യവസ്ഥ. ദൈവം ആദാമിനേയും ഹവ്വയേയും ഒരു മരുഭൂമിയിലല്ല മറിച്ച് ഏദന്‍ തോട്ടത്തിലാണ് ആക്കിയത്. അവര്‍ ദൈവത്തിന്‍റെ ഹിതം അനുസരിച്ചു നടന്നിടത്തോളം കാലം, അവര്‍ രാജാക്കന്മാരെ പോലെ ജീവിച്ചു.
നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉത്കണ്ഠയും ഭയവും കൊണ്ടുവരും. എന്നാല്‍, നിങ്ങളിലെ ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവരുവാന്‍, കഴിയുന്നിടത്തോളം ഏറ്റവും നല്ലതാക്കി നിങ്ങളെ മാറ്റുവാന്‍ നിങ്ങള്‍ ദൈവത്തെ അനുവദിക്കുമ്പോള്‍, ഒരിക്കലും വര്‍ണ്ണിക്കുവാന്‍ കഴിയാത്ത ഒരു സംതൃപ്തിയും പരിപൂര്‍ണ്ണതയുടെ തോന്നലും നിങ്ങള്‍ക്കുണ്ടാകും.
നിങ്ങള്‍ വിശ്വാസത്തില്‍ നിന്നും വിശ്വാസത്തിലേക്കും (റോമര്‍ 1:17), ബലത്തില്‍ നിന്നും ബലത്തിലേക്കും, മഹത്വത്തില്‍ നിന്നും മഹത്വത്തിലേക്കും (2 കൊരിന്ത്യര്‍ 3:16-18) പോകുവാന്‍ ഇടയായിത്തീരും. ദൈവജനമെന്ന നിലയില്‍ നമുക്കുള്ളതായ ഉയര്‍ച്ചയുടെയും, രൂപാന്തരത്തിന്‍റെയും, മഹത്വീകരണത്തിന്‍റെയും, ശാക്തീകരണത്തിന്‍റെയും അനന്തമായ സാദ്ധ്യതകളെ ഈ വേദഭാഗങ്ങള്‍ ചൂണ്ടികാണിക്കുന്നു.
Bible Reading: Isaiah 45-48
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ പാതകളില്‍ സ്ഥിരതയോടെ നില്‍ക്കുവാനും, എല്ലാ സമയങ്ങളിലും അങ്ങയുടെ ഉദ്ദേശങ്ങളില്‍ ഉറപ്പോടെ തുടരുവാനുമുള്ള പ്രാപ്തി എനിക്ക് തരേണമേ. ആമേന്‍.
Join our WhatsApp Channel

Most Read
● രൂപാന്തരത്തിന്റെ വില● എങ്ങനെയാണ് യാഗപീഠത്തിന്മേല് അഗ്നി ഉണ്ടാകുന്നത്
● വ്യത്യാസം വ്യക്തമാണ്
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള് സംഭവിക്കും?
● ചില നേതാക്കള് വീണതുകൊണ്ട് നാം എല്ലാം അവസാനിപ്പിക്കണമോ?
● ആരാധനയുടെ നാലു അത്യന്താപേക്ഷിതങ്ങള്
● ശരിയായതില് ദൃഷ്ടികേന്ദ്രീകരിക്കുക
അഭിപ്രായങ്ങള്‍