അനുദിന മന്ന
സഭായോഗം മുടക്കി വീട്ടിലിരുന്നു ഓണ്‍ലൈനില്‍ സഭാ ശുശ്രൂഷകള്‍ കാണുന്നത് ഉചിതമാണോ?
Friday, 1st of November 2024
0
0
93
കോവിഡ് കാരണം എല്ലാം അടച്ചിട്ട സമയത്ത്, ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ അനേകായിരങ്ങള്‍ക്ക് ഒരനുഗ്രഹം ആയിരുന്നു. എന്നാല്‍, അടച്ചിടല്‍ നിയമങ്ങള്‍ എല്ലാം അധികാരികള്‍ പിന്‍വലിച്ചിട്ടും, അനേകരും ഇന്നും അതേ അടച്ചിടലിന്‍റെ മാനസീകാവസ്ഥയില്‍ ആണ് - അവര്‍ ഇപ്പോഴും ഓണ്‍ലൈനില്‍ ആണ് ആരാധനയില്‍ സംബന്ധിക്കുന്നത്.
സഭായോഗങ്ങളില്‍ ഓണ്‍ലൈനായി സംബന്ധിക്കുന്നതില്‍ പലര്‍ക്കും തീര്‍ച്ചയായും പല പ്രയോജനങ്ങള്‍ ഉണ്ട്, പ്രത്യേകിച്ച് ശാരീരികമായി വലിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും, യാത്ര ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും, എന്നാല്‍ സഭയില്‍ പോകുവാന്‍ കഴിയുന്നവര്‍ വ്യക്തിപരമായി പോകാതിരിക്കുമ്പോള്‍ അവര്‍ക്ക് പലതും നഷ്ടപ്പെടുന്നു.
എബ്രായര്‍ 10:24 ല്‍ വേദപുസ്തകം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു, "ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട്".
നിങ്ങള്‍ ഒരു പ്രാദേശീക സഭയുടെ ഭാഗമായിരുന്ന് ഓരോരുത്തരും ഒരുമിച്ചു കൂടേണ്ടതിന്‍റെ കാരണങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുവാന്‍ എന്നെ അനുവദിക്കുക.
ദൈവം കല്പിച്ചതുപോലെ, സഭയെന്നാല്‍ ക്രിസ്തുവിലുള്ള വിശ്വാസികളുടെ ഒരു കൂട്ടമാണ്, നിങ്ങള്‍ നേരിട്ടല്ലാതെ ഓണ്‍ലൈനായി മാത്രം സംബന്ധിക്കുമ്പോള്‍, ഈ കൂട്ടായ്മയുടെ ഒരു ഭാഗമായിരിക്കുവാനുള്ള നിങ്ങളുടെ അവസരം നിങ്ങള്‍ക്ക് നഷ്ടമാകുന്നു. സദൃശ്യവാക്യങ്ങള്‍ 27:17 ല്‍ ദൈവവചനം പറയുന്നു, "ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു". നിങ്ങള്‍ വ്യക്തിപരമായി ഓരോരുത്തരും കൂടിവരുമ്പോള്‍ ഈ ആത്മീക മൂര്‍ച്ചകൂട്ടല്‍ സംഭവിക്കുന്നു. പ്രത്യക്ഷമായ തലത്തില്‍ പരസ്പരമുള്ള ഈ കൂട്ടായ്മ ഓണ്‍ലൈനായി സഭായോഗങ്ങളില്‍ സംബന്ധിക്കുമ്പോള്‍ ഉളവാകാത്ത, നിര്‍ണ്ണായകമായ സ്വഭാവത്തെ വളര്‍ത്തുന്നു. കഴിഞ്ഞകാലങ്ങളില്‍ ഒരുപക്ഷേ നിങ്ങള്‍ മുറിവേറ്റവര്‍ ആയിരിക്കാം, അഥവാ ചില വൈകാരീകമായ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നവര്‍ ആയിരിക്കാം (അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കുവാന്‍ കഴിയാത്തത് ആയിരിക്കാം). എന്നിരുന്നാലും, നേരിട്ട് സഭയില്‍ സംബന്ധിക്കുന്നതിനാലുള്ള ദൈവത്തിന്‍റെ മാനങ്ങളെ അനുഭവിക്കുന്നതില്‍ നിന്നും നിങ്ങളെ അകറ്റുവാന്‍ അതിനെ അനുവദിക്കരുത്. അല്ലായെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ ആത്മീക വളര്‍ച്ചയെ കാര്യമായി തടസ്സപ്പെടുത്തും. പെന്തെകൊസ്ത് നാളില്‍ എല്ലാ വിശ്വാസികളും ഒരുസ്ഥലത്ത് ഒരുമിച്ചു കൂടിയിരുന്നു (അപ്പൊ.പ്രവൃ 2:1). പരിശുദ്ധാത്മാവിന്‍റെ കവിഞ്ഞൊഴുക്ക് പ്രാപിക്കുവാനുള്ള പ്രധാനപ്പെട്ട ഒരു കാര്യമിതാണ്.
രണ്ടാമതായി, കര്‍ത്താവായ യേശു പറഞ്ഞു, "മനുഷ്യപുത്രൻ ശുശ്രൂഷിപ്പാനാകുന്നു വന്നത്" (മത്തായി 20:28). നിങ്ങള്‍ നേരിട്ട് സഭയില്‍ പോകാതെ കേവലം ഓണ്‍ലൈനായുള്ള യോഗങ്ങള്‍ മാത്രം സംബന്ധിക്കുമ്പോള്‍, യഥാര്‍ത്ഥമായി മറ്റുള്ളവരെ ശുശ്രൂഷിക്കുവാനുള്ള അവസരമാണ് നിങ്ങള്‍ നഷ്ടമാക്കികളയുന്നത്.അതേ, മനുഷ്യന്‍ ഒരു ആത്മീക ജീവിയാണ് എന്നാല്‍ അപ്പോള്‍ത്തന്നെ അവനു ഒരു ദേഹിയും ദേഹവും ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. (1 തെസ്സലോനിക്യര്‍ 5:23).
മൂന്നാമതായി, സഭായോഗം ഓണ്‍ലൈനില്‍ വീക്ഷിക്കുന്നതിനെക്കാള്‍ അധികം പരിശ്രമം തീര്‍ച്ചയായും ആവശ്യമാണ് ഒരുങ്ങി വാഹനം ഓടിച്ചു നേരിട്ട് സഭയില്‍ പോകുവാന്‍. എന്നാല്‍ നിങ്ങളുടെ മക്കളും നിങ്ങളുടെ കൊച്ചുമക്കളും നിങ്ങളുടെ പ്രവര്‍ത്തി കണ്ടാണ് പഠിക്കുന്നത് എന്ന കാര്യം മറക്കരുത്. നിങ്ങളുടെ ജീവിതത്തിലെ മുന്‍ഗണന എന്തിനാണെന്ന് നിങ്ങള്‍ക്ക് ചുറ്റുമുള്ള അവിശ്വാസികളായ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ട്: നിങ്ങളുടെ ഭവനത്തിനാണോ അതോ ദൈവത്തിന്‍റെ ഭവനത്തിനാണോ? മാതൃക കാണിച്ചുകൊണ്ട് പഠിപ്പിക്കുക.
ഏറ്റവും പ്രശസ്തനായതും വളരെ അഭിഷേകം ഉള്ളതുമായ ദൈവദാസന്‍ നടത്തുന്ന ഓണ്‍ലൈന്‍ യോഗത്തിലായിരിക്കാം നിങ്ങള്‍ സംബന്ധിക്കുന്നത് അതിനു ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു എന്നാല്‍ ഇത് ദൈവത്തിന്‍റെ കല്പന ആകയാല്‍ നാം നേരിട്ട് സഭയില്‍ ആരാധനയ്ക്ക് സംബന്ധിക്കണം എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഈ കാര്യത്തില്‍ ആരും നിങ്ങളെ വഞ്ചിച്ചു നിങ്ങളുടെ ആത്മീക അവകാശങ്ങളെ അപഹരിക്കുവാന്‍ നിങ്ങള്‍ അനുവദിക്കരുത്.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനം ശ്രദ്ധിക്കാതിരുന്നതിനു എന്നോടു ക്ഷമിക്കേണമേ. അങ്ങയുടെ വചനത്തിനു ഞാന്‍ 'അതേ' എന്ന് പറയുന്നു. നിരന്തരമായി നേരിട്ട് സഭയിലെ കൂട്ടായ്മയില്‍ സംബന്ധിക്കുവാനുള്ള കൃപ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍
Join our WhatsApp Channel
Most Read
● നിങ്ങളുടെ മുറിവുകളെ സൌഖ്യമാക്കുവാന് ദൈവത്തിനു കഴിയും● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #2
● ഒരുങ്ങാത്ത ഒരു ലോകത്തിലെ തയ്യാറെടുപ്പ്
● നിങ്ങളുടെ ആശ്വാസ മേഖലയില്നിന്ന് പുറത്തുവരിക
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 3
● ദൈവത്തിന്‍റെ യഥാര്ത്ഥ സ്വഭാവം
● നഷ്ടമായ രഹസ്യം
അഭിപ്രായങ്ങള്‍