english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. യുദ്ധത്തിനായുള്ള പരിശീലനം
അനുദിന മന്ന

യുദ്ധത്തിനായുള്ള പരിശീലനം

Monday, 14th of April 2025
1 0 116
Categories : ആത്മീക പോരാട്ടങ്ങള്‍ (Spiritual Warfare) ഒരുക്കം (Preparation)
1കീശിന്‍റെ മകനായ ശൗലിന്‍റെ നിമിത്തം ദാവീദ് ഒളിച്ചുപാർത്തിരുന്നപ്പോൾ സിക്ലാഗിൽ അവന്‍റെ അടുക്കൽ വന്നവർ ആവിത്- അവർ വീരന്മാരുടെ കൂട്ടത്തിൽ അവനു യുദ്ധത്തിൽ തുണചെയ്തു; 2അവർ വില്ലാളികളും വലംകൈകൊണ്ടും ഇടംകൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ട് അമ്പെയ്‍വാനും സമർഥന്മാരുമായിരുന്നു:- ബെന്യാമീന്യരായ ശൗലിന്‍റെ സഹോദരന്മാരുടെ കൂട്ടത്തിൽ തലവന്മാരായിരുന്നു. (1 ദിനവൃത്താന്തം 12:1-2).

ദാവീദിനെ അനുഗമിച്ചിരുന്ന പുരുഷന്മാരുടെ പ്രധാനപ്പെട്ട വിശേഷതകളിലൊന്ന് യുദ്ധം ചെയ്യുവാനുള്ള അവരുടെ സാമര്‍ത്ഥ്യമായിരുന്നു. വലംകൈകൊണ്ടും ഇടംകൈകൊണ്ടും ഫലപ്രദമായി കല്ലെറിഞ്ഞുകൊണ്ട് എപ്രകാരം യുദ്ധം ചെയ്യണമെന്ന് അവര്‍ അഭ്യസിച്ചിരുന്നു. 

നിങ്ങള്‍ എപ്പോഴെങ്കിലും ഒരു പന്ത് എറിഞ്ഞിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക്‌ ആധിപത്യമുള്ള കൈകൊണ്ട് കൃത്യമായി ലക്ഷ്യം വെക്കുവാന്‍ എളുപ്പമാണെന്ന് നിങ്ങള്‍ക്ക്‌ അറിയാം, എന്നാല്‍ നിങ്ങള്‍ക്ക് ആധിപത്യമില്ലാത്ത കൈകൊണ്ട് കൃത്യതയോടെ എറിയുക എന്നത് വളരെ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു വസ്തുതയാകുന്നു. എന്നാല്‍, ദാവീദിനോടുകൂടെ ഉണ്ടായിരുന്ന ആളുകള്‍ തങ്ങളുടെ രണ്ടു കൈകളും ഉപയോഗിച്ച് ഫലപ്രദമായി എറിയുവാനുള്ള കഴിവ് പ്രാപിച്ചവര്‍ ആയിരുന്നു. അങ്ങനെയുള്ള മികവ് നേടുവാന്‍ അനേക മാസങ്ങളുടെ പരിശീലനം അവര്‍ നേടിയിട്ടുണ്ടാകാം. 

1 കൊരിന്ത്യര്‍ 9:25ല്‍ അപ്പോസ്തലനായ പൌലോസ് എഴുതുന്നു, "അങ്കം പൊരുന്നവനൊക്കെയും സകലത്തിലും വർജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിനുതന്നെ".

റിയോയില്‍ നടന്ന 2016 ലെ ഒളിംപിക്സ് മത്സരങ്ങളുടെ സമയത്ത്, അമേരിക്കയുടെ കായികാഭ്യാസിയായ സൈമണ്‍ ബൈല്‍സ് നാലു വര്‍ഷത്തോളം, ആഴ്ചയില്‍ ആറുദിവസം വെച്ച്, ഓരോ ദിവസവും അനേക മണിക്കൂറുകളോളം പരിശീലനം എടുക്കുകയുണ്ടായി. അവളുടെ പരിശീലനം ആരോഗ്യത്തിനും വഴക്കത്തിനും ഉതകുന്നതായ വ്യായാമമുറകളും, അതുപോലെ മാനസീക ഒരുക്കത്തിനായുള്ള വിദ്യകളും ഉള്‍പ്പെടുന്നതായിരുന്നു. 

അതുപോലെ, എക്കാലത്തേയും മികച്ച ഒരു കായികതാരം എന്നറിയപ്പെട്ടിരുന്ന, ജമൈക്കയുടെ ഓട്ടക്കാരന്‍ ആയിരുന്ന ഉസൈന്‍ ബോള്‍ട്ട്, തന്‍റെ ശരീരം സ്വസ്ഥമാകുവാനും പണിയപ്പെടുവാനും അനുവദിക്കുവാന്‍ വേണ്ടി മണിക്കൂറുകള്‍ നീളുന്ന ഓട്ടം, ഭാരം ഉയര്‍ത്തല്‍, പുനഃപ്രാപ്തിക്കുള്ള സമയം തുടങ്ങിയവ ഉള്‍പ്പെടുന്ന കഠിനമായ വ്യായാമമുറകള്‍ പാലിച്ചിരുന്നു.

ഒളിംപിക്സിലെ കായികതാരങ്ങള്‍ അവരുടെ പ്രകടനത്തിന്‍റെ ഔന്നിത്യത്തില്‍ എത്തുവാന്‍ വേണ്ടി തങ്ങളുടെ സമയവും പരിശ്രമവും പരിശീലനത്തിനായി മാറ്റിവെക്കുന്നതുപോലെ, ആത്മീക മണ്ഡലത്തില്‍ ഫലപ്രദമായ പോരാളികള്‍ ആയി മാറുവാന്‍ വേണ്ടി നാമും നമ്മുടെ ആത്മീക പരിശീലനത്തിനായി ചില നിക്ഷേപങ്ങള്‍ നടത്തണം. എബ്രായര്‍ 12:11 ല്‍ ഇപ്രകാരം പറയുന്നു, "ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും".

ആത്മീക അധികാരത്തോടും സാമര്‍ത്ഥ്യത്തോടും കൂടി ഉപയോഗിക്കുമ്പോള്‍ അതിഗംഭീരമായ സൌഖ്യങ്ങളും വിടുതലുകളും കൊണ്ടുവരുന്ന ഇരുവായ്ത്തലയുള്ള ഒരു വാളുപോലെയാകുന്നു ദൈവത്തിന്‍റെ വചനം. എന്നിരുന്നാലും ഒരു സാഹചര്യത്തിനു അനുയോജ്യമായ ഒരു വചനം ഉപയോഗിക്കണമെങ്കില്‍, ദൈവവചനത്തില്‍ ആഴത്തിലുള്ള അറിവ് നമുക്കുണ്ടാകുകയും ആത്മാവില്‍ നാം നടക്കുകയും വേണം.

അതിലുപരിയായി, ആത്മീക പോരാട്ടത്തില്‍ ഏര്‍പ്പെടുമ്പോള്‍ തങ്ങളുടെ മനസ്സിനെ എകാഗ്രമാക്കുന്നതിന്‍റെയും ശ്രദ്ധ ചെലുത്തേണ്ടതിന്‍റെയും പ്രാധാന്യം സമര്‍പ്പണമുള്ള ഓരോ മധ്യസ്ഥനും മനസ്സിലാക്കുന്നുണ്ട്. ഫലപ്രദമായ ആത്മീക പോരാളികള്‍ ആയിരിക്കുവാന്‍, നമ്മുടെ മനസ്സും ഇഷ്ടങ്ങളും ഏകാഗ്രമാക്കുവാന്‍ നാം ശീലിക്കണം അങ്ങനെ നമ്മുടെ പ്രാര്‍ത്ഥനകള്‍ ലേസര്‍ രശ്മിപോലെ ആത്മീക മണ്ഡലങ്ങളില്‍ തുളച്ചുക്കയറുന്ന ശക്തമായ ആയുധങ്ങളായി മാറും. 

ഇന്നത്തെ ലോകത്തില്‍, ആത്മീക പോരാട്ടത്തില്‍ വ്യാപൃതരായിരിക്കുവാന്‍ വേണ്ടി കര്‍ത്താവായ യേശു നമ്മെ വിളിക്കുകയാണ്‌, ഉന്നതികളും വിജയങ്ങളും നേടുവാനായി നമ്മുടെ പരിശീലനങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. ദൈവവചനത്തില്‍ ആഴമായ ഒരു അറിവ് നമുക്ക് ഉണ്ടായിരിക്കയും അത് മികവോടും കൃത്യതയോടും കൂടി ഉപയോഗിക്കുവാന്‍ പഠിക്കുകയും വേണം. അതിലുപരിയായി, നാം വിളിക്കപ്പെട്ടിരിക്കുന്ന ആത്മീക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുവാനും പ്രാര്‍ത്ഥനയില്‍ എകാഗ്രമായിരിക്കുവാനുമുള്ള കഴിവിനെ നാം വളര്‍ത്തുകയും വേണം.

ദാവീദിനെ അനുഗമിച്ച ശക്തന്മാരായ പുരുഷന്മാരില്‍ നിന്നും നമുക്ക് പ്രചോദനം ഉള്‍ക്കൊള്ളാം, അന്ധകാരത്തിന്‍റെ അധിപതികള്‍ക്ക് എതിരായുള്ള നമ്മുടെ യുദ്ധത്തില്‍ കൃത്യതയോടെ ലക്ഷ്യം വെക്കുവാനുള്ള പരിശീലനം ഉത്സാഹത്തോടെ നേടിയെടുക്കാം.

Bible Reading: 2 Samuel 6-8
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അവിടുന്ന് എന്‍റെ പാറ ആയിരിക്കുന്നതിനാലും അങ്ങ് യുദ്ധത്തിനായി എന്‍റെ കൈകളെയും പോരിനായി എന്‍റെ വിരലുകളെയും അഭ്യസിപ്പിക്കുന്നതിനാലും ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.

ഞാന്‍ പോരാടുവാന്‍ വേണ്ടി അങ്ങ് എന്നെ വിളിച്ചിരിക്കുന്ന യുദ്ധത്തില്‍ ഞാന്‍ വ്യാപൃതനായിരിക്കുവാന്‍ വേണ്ടി എനിക്ക് ആവശ്യമായ ആത്മീക മികവുകളെ വളര്‍ത്തിയെടുക്കുവാന്‍ ദയവായി എന്നെ സഹായിക്കേണമേ.

അങ്ങയുടെ രാജ്യത്തിനായി ഞാന്‍ ശക്തനായ ഒരു യോദ്ധാവായി മാറുവാനായി അങ്ങയുടെ വചനം ഫലപ്രദമായും സാമര്‍ത്ഥ്യത്തോടും ഉപയോഗിക്കുവാനുള്ള ശ്രദ്ധയും, ശക്തിയും, ജ്ഞാനവും എനിക്ക് നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.


Join our WhatsApp Channel


Most Read
● എതിര്‍പ്പുകളെ വിശ്വാസത്തോടെ അഭിമുഖീകരിക്കുക
● നിങ്ങളുടെ ആത്മാവിന്‍റെ പുനരുദ്ധീകരണം
● അനുദിനവും ജ്ഞാനിയായി വളരുന്നത്‌ എങ്ങനെ
● തടസ്സങ്ങളാകുന്ന മതില്‍
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 2
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 3
● ദിവസം 23: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ