അനുദിന മന്ന
അനുഗ്രഹിക്കപ്പെട്ട വ്യക്തി
Monday, 5th of August 2024
1
0
1102
Categories :
അനുസരണം (Obedience)
ദൈവവചനം (Word of God)
സമയം അടുത്തിരിക്കുന്നതുകൊണ്ട് ഈ പ്രവചനത്തിന്‍റെ വാക്കുകളെ വായിക്കുന്നവനും അവയെ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും ഭാഗ്യവാന്മാർ (വെളിപ്പാട് 1:3).
ബൈബിളിലെ പുസ്തകങ്ങളില്‍ വെളിപ്പാട് പുസ്തകം വളരെ അതുല്യമാണ്, അതില്‍ പ്രെത്യേക അനുഗ്രഹങ്ങള്‍ വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നത് ഇവര്‍ക്കാണ്:
1. അത് വായിക്കുന്നവര്‍ക്ക്:
അന്നത്തെ കാലങ്ങളില്‍, വെളിപ്പാട് പുസ്തകത്തിന്‍റെ പതിപ്പ് വ്യക്തിപരമായി എല്ലാവര്‍ക്കും ഇല്ലായിരുന്നു. ഈ പുസ്തകത്തിലെ സന്ദേശം ഒരുവന് ലഭിച്ചിരുന്ന ഏക വഴി സഭാ കൂടിവരവുകളില്‍ ഇത് വായിക്കുമ്പോള്‍ മാത്രമായിരുന്നു.
2. കേള്‍ക്കുന്നവന്:
നിങ്ങള്‍ എന്ത് കേള്‍ക്കുന്നു അതുപോലെ നിങ്ങള്‍ എങ്ങനെ കേള്‍ക്കുന്നു എന്നത് വളരെ പ്രാധാന്യമുള്ളതാണ്.
എ) മര്‍ക്കൊസ് 4:24 ല്‍ കര്‍ത്താവായ യേശു പ്രഖ്യാപിച്ചു.
"നിങ്ങൾ കേൾക്കുന്നതെന്ത് എന്നു സൂക്ഷിച്ച് കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ട് നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും".
അധികമായി ലഭിക്കുന്നതിനുള്ള രഹസ്യങ്ങളില്‍ ഒന്ന് നിങ്ങള്‍ എങ്ങനെ കേള്‍ക്കുന്നു എന്നതാണ്. വളരുന്നതിനുള്ള വചനപ്രകാരമായ ഒരു മാര്‍ഗ്ഗമാണിത്.
ബി) നിങ്ങള്‍ എന്ത് കേള്‍ക്കുന്നു എന്നത് പ്രധാനമാണ് കാരണം അത് ഒന്നുകില്‍ വിശ്വാസം അല്ലെങ്കില്‍ ഭയം കൊണ്ടുവരും. വിശ്വാസം കേൾവിയാലും കേൾവി ദൈവത്തിന്‍റെ വചനത്താലും വരുന്നതുപോലെ (റോമര്‍ 10:17), ഭയം പിശാചിന്‍റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വരുന്നു. ഭാവിയെക്കുറിച്ചുള്ള അവന്‍റെ ഭീഷണിയെയും കഴിഞ്ഞകാലങ്ങളെ കുറിച്ചുള്ള അവന്‍റെ വമ്പുപറച്ചിലിനെയും നിങ്ങള്‍ അനുവദിക്കുമ്പോള്‍ ഭയം വളരുവാന്‍ ഇടയാകും.
3. അതില്‍ എഴുതിയിരിക്കുന്നത് അനുസരിക്കുക:
ഇന്ന്, അനേകം ക്രിസ്ത്യാനികള്‍ക്കും വേദപുസ്തകത്തെ സംബന്ധിച്ചു കുറെ അറിവുകള്‍ ഉണ്ട്, എന്നാല്‍ തങ്ങള്‍ അറിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നവര്‍ വളരെ ചുരുക്കമാണ്. ആകര്‍ഷകമായ അല്ലെങ്കില്‍ ആഴമായ പഠനം എന്നറിയപ്പെടുന്നതിനെയാണ് അനേകരും നോക്കിക്കൊണ്ടിരിക്കുന്നത്.
ഞാന്‍ പോകുന്നിടത്തെല്ലാം, ആളുകള്‍ എന്നോടു പറയും, "പാസ്റ്റര്‍ മൈക്കിള്‍ എനിക്ക് ആഴമായ പഠനം ആവശ്യമാണ്". ചില സമയങ്ങളില്‍ അങ്ങനെയുള്ളവരോട് എനിക്ക് പറയുവാന്‍ തോന്നുന്നത്, ഒത്തിരി ആഴത്തിലേക്ക് പോകരുത്, അല്ലെങ്കില്‍ നിങ്ങളെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടായിരിക്കും എന്നാണ്. നിങ്ങള്‍ ഇപ്പോള്‍ എന്നെ തെറ്റിദ്ധരിക്കരുത്. ദൈവവചനത്തിന്‍റെ ആഴത്തിലേക്കു പോകുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. എന്നിരുന്നാലും, അടിസ്ഥാനപരമായ ഉപദേശങ്ങള്‍ പോലും അറിയാത്തവരായി അനേകം ആളുകളുണ്ട്, അവരും ആഗ്രഹിക്കുന്നത് 'ആഴത്തിലേക്ക് പോകണം' എന്നാണ്.
ഈ പ്രക്രിയയില്‍ അനേകായിരങ്ങള്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അപ്പോസ്തലനായ പൌലോസിന്‍റെ കാലത്തെ അഥേനക്കാരെ പോലെയാണ് അവര്‍, "എന്നാൽ അഥേനരും അവിടെ വന്നുപാർക്കുന്ന പരദേശികളും, പുതിയ കാര്യങ്ങൾ വല്ലതും പറയുകയോ കേൾക്കുകയോ ചെയ്യുന്നതിനല്ലാതെ മറ്റൊന്നിനും അവരുടെ സമയം ചിലവഴിച്ചിരുന്നില്ല". (അപ്പൊ. പ്രവൃ 17:21).
വിതയ്ക്കപ്പെട്ട വിത്തിനെക്കുറിച്ച് കര്‍ത്താവായ യേശു സംസാരിക്കുകയുണ്ടായി. ചില വിത്തുകള്‍ മുപ്പതു മേനി വിളവു കൊണ്ടുവന്നു, ചിലതു അറുപതു മേനിയും, ചിലത് നൂറുമേനിയും വിളവു കൊണ്ടുവന്നു. ഞാന്‍ വിശ്വസിക്കുന്നു, നിങ്ങള്‍ വചനം വായിക്കുമ്പോള്‍ അത് മുപ്പതു മേനി ഫലം കൊണ്ടുവരും, നിങ്ങള്‍ വചനം വായിക്കയും കേള്‍ക്കുകയും ചെയ്യുമ്പോള്‍, അത് അറുപതു മേനി വിളവു കൊണ്ടുവരും. എന്നാല്‍ നിങ്ങള്‍ വചനം വായിക്കയും, കേള്‍ക്കുകയും അത് അനുസരിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ നൂറു മടങ്ങു വിളവ് കൊണ്ടുവരുവാന്‍ ഇടയാകും.
അനുസരണം എന്നാല്‍ കേവലം വചനത്തെ കുറിച്ചുള്ള അറിവിനെക്കാള്‍ ഉപരിയായി ദൈവവുമായി ബന്ധപ്പെട്ടതാണ്.
"ശമൂവേൽ പറഞ്ഞത്: “യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നത് യാഗത്തെക്കാളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്" (1 ശമുവേല്‍ 15:22).
ജിമ്മിലെ ഉപകരണങ്ങള്‍ പകുതിയോളം വീട്ടിലുള്ള ഒരു സുഹൃത്തിനെ എനിക്കറിയാം. ആകാംഷയോടെ ഞാന്‍ അവനോടു ചോദിച്ചു, "നീ പരിശീലനം ചെയ്യുന്നില്ലേ". തമാശയായി അവന്‍ മറുപടി പറഞ്ഞു, "അതേ! എല്ലാ ദിവസവും രാവിലെ നാലു മണിക്ക് ഞാന്‍ പരിശീലിക്കുന്നതായ ഒരു സ്വപ്നം എനിക്ക് ഉണ്ടാകും". അനേകം ക്രിസ്ത്യാനികളും അങ്ങനെയാണ്. അവര്‍ക്ക് ധാരാളം കാര്യങ്ങള്‍ അറിയാം, എന്നാല്‍ അവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ അവര്‍ ഒരിക്കലും പ്രായോഗീകമാക്കുകയില്ല. ആത്മീക പേശികളെ ഉറപ്പിക്കുവാനുള്ള സമയമാണിത്.

പ്രാര്‍ത്ഥന
1. പിതാവേ, അനുദിനവും അങ്ങയുടെ വചനത്തില്‍ സമയം ചിലവിടുവാന്‍ യേശുവിന്‍റെ നാമത്തില്‍ എന്നെ സഹായിക്കേണമേ. ഓരോ ദിവസവും ഉത്സാഹത്തോടെ വേദപുസ്തകം വായിക്കുവാനുള്ള കൃപ എനിക്ക് തരേണമേ.
2. പിതാവേ, അങ്ങയുടെ വചനം അനുദിനവും എന്‍റെ ജീവിതത്തില്‍ പാലിക്കുവാനുള്ള കൃപയും ജ്ഞാനവും യേശുവിന്‍റെ നാമത്തില്‍ എനിക്ക് തരേണമേ.

Join our WhatsApp Channel
Most Read
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #19● ദിവസം 11: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ജീവനുള്ളതിനുവേണ്ടി പ്രാര്ത്ഥിക്കുന്ന ഒരു മരണപ്പെട്ട മനുഷ്യന്
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #16
● അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും കഥ
● യാഹോവയിങ്കലെ സന്തോഷം
● ദൈവത്തിന്‍റെ വചനം വായിക്കുന്നതിന്റെ 5 പ്രയോജനങ്ങള്
അഭിപ്രായങ്ങള്‍