english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ശത്രു നിങ്ങളുടെ രൂപാന്തരത്തെ ഭയപ്പെടുന്നു
അനുദിന മന്ന

ശത്രു നിങ്ങളുടെ രൂപാന്തരത്തെ ഭയപ്പെടുന്നു

Saturday, 1st of February 2025
1 0 167
Categories : എസ്തറിൻ്റെ രഹസ്യങ്ങൾ: പരമ്പര (Secrets Of Esther: Series) രൂപാന്തരത്തിനു (Transformation)
"അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗങ്ങളിൽനിന്ന് അവർ വിറച്ചുംകൊണ്ടു വരുന്നു". (സങ്കീര്‍ത്തനം 18:45).

സ്വേച്ഛാധിപതിയായ ഹിറ്റ്‌ലറും നാസികളുടെ തടങ്കല്‍പാളയത്തിലെ ഉദ്യോഗസ്ഥരും എസ്ഥേറിന്‍റെ പുസ്തകത്തിന്‍റെ ശക്തിയെ ഭയപ്പെട്ടിരുന്നുവെന്ന് ഞാന്‍ ഒരിക്കല്‍ വായിച്ചിട്ടുണ്ട്. മനുഷ്യരുടെ ജീവിതത്തിനു ഒരു വിലയും കല്‍പ്പിക്കാതെയിരുന്ന ആളുകളായിരുന്നു ഇവര്‍, എന്നിട്ടും ദൈവത്തിന്‍റെ ജനത്തിനായുള്ള ദൈവീക ഇടപ്പെടലിന്‍റെ ശക്തിയെ അവര്‍ ഭയപ്പെട്ടു. സത്യത്തില്‍ അത് അവരുടെ സങ്കേതങ്ങളില്‍ നിരോധിക്കത്തക്കവിധം അവര്‍ അതിനെ ഭയപ്പെട്ടിരുന്നു. എസ്ഥേറിന്‍റെ പുസ്തകത്തിന്‍റെ ഒരു ആവര്‍ത്തനത്തെ അവര്‍ ഭയപ്പെട്ടിരുന്നു, അവിടെ ദൈവജനങ്ങള്‍ രക്ഷപ്പെടുകയും, ശത്രുവിന്‍റെ പദ്ധതികള്‍ അവര്‍ക്കുതന്നെ തിരിച്ചടിയാകയും ചെയ്തു.

എസ്ഥേറിന്‍റെ ജീവിത കഥയില്‍ കൂടി മനുഷ്യരില്‍ മറഞ്ഞിരിക്കുന്ന ദൈവീകതയെക്കുറിച്ചു വെളിപ്പെടുത്തുന്നതുകൊണ്ട് ശത്രു ഇപ്പോഴും അതിനെ ഭയപ്പെടുന്നുവെന്നു ഇത് ലളിതമായി എന്നോടു പറയുന്നു. 2 കൊരിന്ത്യര്‍ 4:7 എന്താണ് പറയുന്നതെന്ന് നോക്കാം, "എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്‍റെ ദാനമത്രേ എന്ന് വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്". അത്യന്ത ശക്തി നമ്മില്‍നിന്നല്ല മറിച്ച് ദൈവത്തിങ്കല്‍ നിന്നാണെന്നു ഇത് കാണിക്കുന്നു. ഇത് ആശ്ചര്യകരമായ ഒരു വേദഭാഗമാകുന്നു.

നിങ്ങളുടെ ഇന്നത്തെ ബലഹീനത അവസാനമല്ലയെന്നു പിശാചിനു അറിയാം. ശരിയായ സമയത്ത് എഴുന്നേല്‍ക്കുവാന്‍ വേണ്ടി കാത്തിരിക്കുന്ന ഒരു മല്ലന്‍ നിങ്ങളുടെ ഉള്ളില്‍ ഉണ്ടെന്ന് അവനു അറിയാം. എനിക്കും നിങ്ങള്‍ക്കും വേണ്ടി കര്‍ത്താവായ യേശു ക്രൂശില്‍ ചെയ്തതുനിമിത്തം, ദൈവം നമ്മെ കൃപയുടെ ലെന്‍സില്‍ കൂടിയാകുന്നു കാണുന്നത്. അതുകൊണ്ട്, നമ്മുടെ മാനുഷീകമായ ബലഹീനതകളേയും പരാജയങ്ങളെയും അതിജീവിക്കുവാന്‍ ദൈവം കൃപമേല്‍ കൃപ ചൊരിയുന്നു, അങ്ങനെ നമ്മുടെ സ്ഥാനത്തെ തന്‍റെ സിംഹാസന മുറിയോട് അവന്‍ അടുപ്പിക്കുന്നു.

ശത്രുവിന്‍റെ ഭയത്തെ നാം പലപ്പോഴും കാണുന്നില്ല എന്നതാണ് മിക്കവാറുമുള്ള വെല്ലുവിളി. ദൈവവചനം പറയുന്നു അവന്‍ അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്ന് ചുറ്റിത്തിരിയുന്നു. (1 പത്രോസ് 5:8). നാം ഭയന്ന് ഓടിപോകത്തക്കവണ്ണം അവന്‍ ഒരു സിംഹമല്ല; അവന്‍ അങ്ങനെയാണെന്ന് അഭിനയിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ കാര്യപരിപാടിക്ക് മിക്കി മൌസിന്‍റെ വ്യത്യസ്ത വേഷങ്ങള്‍ ആളുകള്‍ ഇടുന്നത് നിങ്ങള്‍ക്ക്‌ അറിവുള്ളതാണല്ലോ? അതേ, അതുതന്നയാണ് പിശാചും ചെയ്യുന്നത്. നിങ്ങളെ ഭയപ്പെടുത്തുവാന്‍ വേണ്ടി അവന്‍ ഒരു വേഷംകെട്ടുന്നു എന്ന് മാത്രമേയുള്ളൂ. അവന്‍ ഒന്നുമല്ല എന്നാല്‍ പരാജയപ്പെട്ട ഒരു ഇരയാണ്. 

രാജാവായ ദാവീദ് സങ്കീര്‍ത്തനം 18:43-45 വരെ ഇങ്ങനെ എഴുതിയിരിക്കുന്നു, "ജനത്തിന്‍റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു. അവർ കേൾക്കുമ്പോൾ തന്നെ എന്നെ അനുസരിക്കും; അന്യജാതിക്കാർ എന്നോട് അനുസരണഭാവം കാണിക്കും. അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗങ്ങളിൽനിന്ന് അവർ വിറച്ചുംകൊണ്ടു വരുന്നു". 

ഒരിക്കല്‍ അറിയപ്പെടാത്തതും കേള്‍ക്കപ്പെടാത്തതുമായ ബാലഹീനയായ ഒരു കൊച്ചുപെണ്‍കുട്ടി ആയിരുന്നു എസ്ഥേര്‍. അവള്‍ രാജ്ഞിയായി മാറിയ നിമിഷത്തില്‍, എല്ലാ നരകങ്ങളും തുറക്കപ്പെട്ടു. എന്നാല്‍ എന്ത് സംഭവിച്ചു? ആരേയും വേദനിപ്പിക്കുവാന്‍ അവള്‍ ഒന്നുംതന്നെ ചെയ്തിരുന്നില്ല, പിന്നെ എന്തിനാണ് ഈ സ്പര്‍ദ്ധകള്‍ എല്ലാം? ഹാമാന് പെട്ടെന്ന് ഭയം തോന്നുവാന്‍ തുടങ്ങി. താന്‍ അരക്ഷിതനാകുന്നത് എന്തിനാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അവള്‍ രാജ്ഞിയാകുന്നു, അവന്‍ രാജാവിന്‍റെ പ്രധാനപ്പെട്ട ഉപദേശകനാണ്. "ഹാമാന് ഒരിക്കലും ഒരു രാജ്ഞിയാകുവാന്‍ സാധിക്കുകയില്ല, പിന്നെ എന്താണ് പ്രശ്നം?".

നിങ്ങളും ഒരുപക്ഷേ അതേ രീതിയിലായിരിക്കാം ചിന്തിക്കുന്നത്. എന്തുകൊണ്ടാണ് ഈ വെല്ലുവിളികള്‍ എല്ലാം എനിക്കെതിരായി വരുന്നത്? ഞാന്‍ നിര്‍ഭാഗ്യനെന്നു തോന്നുന്നത് എന്തുകൊണ്ടാണ്, ഒന്നുംതന്നെ എനിക്ക് അനുകൂലമായി നടക്കാത്തത് എന്തുകൊണ്ടാണ്? ദൈവത്തിനു എന്നോടു കോപമാണ് എന്ന ഒരു തോന്നല്‍ എനിക്കുള്ളത് എന്തുകൊണ്ടാണ്, അല്ലെങ്കില്‍ ഈ വെല്ലുവിളികളില്‍ കൂടി ഞാന്‍ കടന്നുപോകുന്നത് ദൈവം കാണുവാന്‍ മറ്റ് എന്ത് കാരണമാണുള്ളത്‌? എന്‍റെ സുഹൃത്തേ; ഇത് നിങ്ങളുടെ പ്രശ്നമല്ല; ശത്രു നിങ്ങളെ ആ മുനമ്പില്‍ നിന്നും തള്ളിയിടുവാന്‍ ശ്രമിക്കുന്നതാണ് കാരണം നിങ്ങള്‍ക്ക്‌ ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന രൂപാന്തരത്തെ സംബന്ധിച്ചു അവന്‍ ഭയമുള്ളവനാകുന്നു.

യേശുവിന്‍റെ രൂപാന്തരത്തെക്കുറിച്ചു രാജാവായ ഹെരോദാവും ഭയപ്പെട്ടു; നിസ്സഹായനായ ഒരു കുഞ്ഞായിരിക്കുമ്പോള്‍ പോലും, അവന്‍റെ പ്രായത്തിനകത്ത് വരുന്ന സകല കുട്ടികളേയും കൊന്നുക്കളയുവാന്‍ രാജാവ് കല്പന പുറപ്പെടുവിച്ചു. നിങ്ങള്‍ നിങ്ങളുടെതന്നെ സ്വേച്ഛാധിപതിയായ ഒരു "രാജാവിന്‍റെ" കീഴില്‍ അകപ്പെട്ടതായി നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടാകാം. അത് ഒരുപക്ഷേ ജഡത്തിന്‍റെ വല്ല പ്രശ്നങ്ങള്‍ ആകാം. എന്നാല്‍ ഈ സമയത്ത് ഈ വെളിപ്പാട് നിങ്ങളിലേക്ക് വരുന്നതിനു ഒരു കാരണം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എസ്ഥേറിനെ സംബന്ധിച്ചുള്ള വെളിപ്പാട് നിങ്ങളെ സൂക്ഷിക്കുവാന്‍ കഴിയും, അതേ, എന്നാല്‍ അതിനു നിങ്ങളുടെ ഭാവിയെ "അവതരിപ്പിക്കുവാനും" അതിനെ മാറ്റുവാനും സാധിക്കും. ശത്രുവിന്‍റെ പദ്ധതിയ്ക്കുള്ള ഭാവിയിലെ വിധിയെ സംബന്ധിക്കുന്ന ഒരു പ്രവചനമാണ് എസ്ഥേറിന്‍റെ കഥ. എന്നാല്‍ ഇത് നിങ്ങള്‍ക്കുള്ള ദൈവീകമായ രൂപാന്തരത്തിന്‍റെയും ഉയര്‍ച്ചയുടെയും ഒരു പ്രവചനമാകുന്നു. നിങ്ങളുടെ ഭാവി സുരക്ഷിതമാണ്, അതുകൊണ്ട് ഉറച്ചുനില്‍ക്കുക മാത്രമല്ല സാത്താന്‍റെ ആവശ്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങുകയും ചെയ്യരുത്.

Bible Reading: Exodus 39-40
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ ഒരു വിജയിയായിരിക്കുന്നതില്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അവിടുന്നു സകലതും എനിക്കായി പ്രവര്‍ത്തിച്ചതുകൊണ്ട് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ അങ്ങയില്‍ ബലപ്പെട്ടിരിക്കുവാന്‍ അവിടുന്ന് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ശത്രു എന്‍റെ ജീവിതത്തിനു മേല്‍ ജയം പ്രാപിക്കയില്ലയെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു. ഞാന്‍ എല്ലായിപ്പോഴും ഏതു സമയത്തും അതിജീവിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി -II
● ദൈവവചനത്തിനു നിങ്ങളില്‍ ഇടര്‍ച്ച വരുത്തുവാന്‍ കഴിയുമോ?
● നിങ്ങളുടെ ഉദ്ദേശം എന്താണ്?
● കര്‍ത്താവില്‍ നിങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നത് എങ്ങനെ?
●  ജീവനുള്ളതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു മരണപ്പെട്ട മനുഷ്യന്‍
● പാലങ്ങളെ നിര്‍മ്മിക്കുക, തടസ്സങ്ങളെയല്ല
● നിങ്ങള്‍ അവരെ സ്വാധീനിക്കണം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ