അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #7
Saturday, 18th of December 2021
4
1
1203
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
പ്രിയനേ, നിന്‍റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. (3യോഹ : 2)
ലോകത്തിന്‍റെ നിലവാരം അനുസരിച്ച് എങ്ങനെ ധനവാനായിത്തീരാം എന്നതിനെക്കുറിച്ചുള്ള ഉപദേശങ്ങള്‍ നമുക്ക് നല്‍കുവാന്‍ സാമ്പത്തീക ഉപദേഷ്ടാക്കള്‍ക്ക് സാധിക്കും, എന്നാല്‍ അതെല്ലാം പരിമിതിയുള്ളതും ഒഴുകിപോകുന്ന മണല്‍പോലെ മാറ്റം വരാവുന്നതും ആണ്. എന്നിരുന്നാലും യഥാര്‍ത്ഥ അഭിവൃദ്ധി പ്രാപിക്കുവാന്‍ വേണ്ടി വേദപുസ്തകത്തില്‍ നാം കാണുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിത്യമായതാണ്. അതുകൊണ്ട് വരുന്നവര്‍ഷമായ 2022 ലും തുടര്‍ന്നുള്ള കാലങ്ങളിലും വേദപുസ്തക വായന നിങ്ങളുടെ മുന്‍ഗണന ആയിരിക്കട്ടെ.
നിങ്ങളുടെ ആത്മീയ ശിക്ഷണത്തിനുള്ള വേദപുസ്തക വായനയ്ക്കായി നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി നോഹ ആപ്പില്‍ ഉള്ള വേദപുസ്തക വായനാ പദ്ധതി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
ധ്യാനത്തിനായുള്ള വേദഭാഗങ്ങള്‍
സദൃശ്യവാക്യങ്ങള്‍ 8:18
2കൊരിന്ത്യര്‍ 8:9
മത്തായി 6:31-33
അപ്പൊ.പ്രവൃത്തി 20:35
സദൃശ്യവാക്യങ്ങള്‍ 10:22
ഏറ്റുപറച്ചില്‍
കുറിപ്പ് #1
നിങ്ങളുടെ മേലും, നിങ്ങളുടെ വീട്ടിലും, നിങ്ങളുടെ സമ്പത്തുകളിലും നിങ്ങളുടെ കുടുംബാംഗങ്ങളുടെ മേലും എണ്ണ പുരട്ടുക. നിങ്ങള്‍ക്ക് വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്കും അങ്ങനെത്തന്നെ ചെയ്യുക.
ഏറ്റുപറച്ചിലുകള്‍ (ഇത് ഉറക്കെ പറയുക- ഓരോ വാക്കും അര്‍ത്ഥം ഗ്രഹിച്ചു പറയുക)
എന്‍റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവില്‍ പൂര്‍ണ്ണമായി തീര്‍ത്തുതരും. അങ്ങ് കരുതുന്ന ദൈവമായ-യെഹോവ യിരെ ആണ്. (ഫിലിപ്പിയര്‍ 4:19)
യഹോവയെ സ്തുതിപ്പിന്‍;
യഹോവയെ ഭയപ്പെട്ട്, അവന്‍റെ കല്പനകളില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഞാന്‍ ഭാഗ്യവാന്‍.
എന്‍റെ സന്തതി ഭൂമിയില്‍ എല്ലായിടത്തും ബലപ്പെട്ടും വിജയിച്ചും ഇരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
ഐശ്വര്യവും സമ്പത്തും എന്‍റെ വീട്ടില്‍ ഉണ്ടാകും; എന്‍റെ നീതി(അത് കര്‍ത്താവിന്‍റെയും) എന്നേക്കും നിലനില്ക്കുന്നു. (സങ്കീ 112:1-3)
പ്രാര്‍ത്ഥനാ മിസൈലുകള്‍
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക).
1. പിതാവേ, എന്‍റെ ജീവിതത്തിലെ സാമ്പത്തീകമായ എല്ലാ അവിശ്വസ്തതകളേയും കുറിച്ച് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അനുതപിക്കുന്നു. ദയവായി എന്നോടു ക്ഷമിക്കേണമേ.
(ഈ സമയത്ത്, നിങ്ങള്‍ ചെയ്യേണ്ടതായ ചില കാര്യങ്ങളെ കര്‍ത്താവ് നിങ്ങള്‍ക്ക് കാണിച്ചു തരുമായിരിക്കും. ദയവായി അവയെ കുറിച്ചിടുക. ഉദാഹരണത്തിന്: നിങ്ങള്‍ ഇതുവരേയും ദൈവീക വേലയ്ക്കുവേണ്ടി ഒന്നും കൊടുത്തിട്ടില്ല എങ്കില്‍ അഥവാ ദൈവ വേലയ്ക്കുവേണ്ടി കൊടുക്കുന്നതിനു എതിരായി സംസാരിച്ചിട്ടുണ്ടെങ്കില്‍, അതിനെകുറിച്ച് അനുതപിക്കുക. ഇത് ദാരിദ്രത്തിന്‍റെ ആതമാവിനു അകത്തു കടന്നു നാശം സൃഷ്ടിക്കുവാന്‍ ഉള്ള ഒരു വാതില്‍ തുറക്കുവാന്‍ ഇടയാകും.)
2. എന്‍റെ സാമ്പത്തീക നന്മയെ തടയുവാന്‍ ദൈവത്തിന്‍റെ അനുമതിയോടെ ശത്രു എന്‍റെ പാത്രങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്ന എല്ലാ ഓട്ടകളും, യേശുവിന്‍ നാമത്തില്‍ യേശുവിന്‍റെ രക്തത്താല്‍ ആ ദ്വാരങ്ങളെ ഞാന്‍ അടച്ചു മുദ്രയിടുന്നു. (ഹഗ്ഗായി 1)
3. സകലവിധ ദോഷത്തിനും മൂലമായ ദ്രവ്യാഗ്രഹം, യേശുവിന്‍റെ നാമത്തില്‍ എന്നെയും എന്‍റെ കുടുംബാംഗങ്ങളെയും വിട്ടുപോകുക. (1തിമൊ 6:10)
4. പിതാവേ, ഞാനും എന്‍റെ കുടുംബാംഗങ്ങളും യേശുവിന്‍റെ നാമത്തില്‍ ശരിയായ ആളുകളാല്‍ ചുറ്റപ്പെടട്ടെ. എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും യേശുവിന്‍ നാമത്തില്‍ ശരിയായ ആളുകളുമായി ബന്ധിപ്പിക്കേണമേ.
5. എന്‍റെ എല്ലാ അവകാശങ്ങളിന്മേലും സമ്പത്തിന്മേലും സ്വാതന്ത്ര്യത്തിന്‍റെയും ആനുകൂല്യത്തിന്‍റെയും ആത്മാവിനേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ സംസാരിക്കുന്നു.
6. എന്‍റെ സമ്പത്തിനെ അപഹരിക്കുവാനായി അയക്കപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയെയും വ്യക്തിത്വങ്ങളെയും അവരെ അയച്ചവരുടെ അടുക്കലേക്കു വെറുംകൈയായി ഞാന്‍ തിരികെ അയക്കുന്നു; യേശുവിന്‍റെ നാമത്തില്‍ പൂര്‍ണ്ണമായും അത് ഇല്ലാതായിതീരട്ടെ.
7. എന്‍റെ ദൈവനിശ്ചിതമായ സാമ്പത്തീക നന്മയില്‍ നിന്നും എന്നെ വ്യതിചലിപ്പിക്കുവാനായി പദ്ധതിയിട്ടിരിക്കുന്ന സകലത്തെയും യേശുവിന്‍ നാമത്തില്‍ ഞാന്‍ നിരാകരിക്കുന്നു.
8. പിതാവേ, എന്‍റെ അഭിവൃദ്ധിയും വിജയവുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തികളും യേശുവിന്‍റെ നാമത്തില്‍ പരിശുദ്ധാത്മാവിന്‍റെ സ്വാധീനത്തിന്‍ കീഴില്‍ വരുമാറാകട്ടെ.
9. ജ്ഞാനവും, ബുദ്ധിയും സമ്പത്തുണ്ടാക്കുവാന്‍ ഉള്ള ശക്തിയും യേശുവിന്‍ നാമത്തില്‍ ഇപ്പോള്‍ത്തന്നെ എന്‍റെമേല്‍ വരുമാറാകട്ടെ. (ആവര്‍ത്തനം 8:18)
10. യബ്ബേസിനെ തന്‍റെ സഹോദരന്മാരെക്കാള്‍ മാന്യന്‍ ആക്കിയ പരിശുദ്ധാത്മാവിന്‍റെ അഭിഷേകം ഇപ്പോള്‍ത്തന്നെ യേശുവിന്‍റെ നാമത്തില്‍ എന്‍റെമേല്‍ വരുമാറാകട്ടെ. (1ദിന 4:9)
(കുറിപ്പ്: കടത്തില്‍ നിന്നും പുറത്തുവരുവാന്‍ നിങ്ങളെ സഹായിക്കുന്ന കാര്യങ്ങള്‍, സ്വപ്നത്തിലൂടെയും, ദര്‍ശനത്തിലൂടെയും, നൂതന ആശയത്തിലൂടെയും കര്‍ത്താവ് നിങ്ങള്‍ക്ക് കാണിച്ചു തരും. അതിനനുസരിച്ച് പ്രവര്‍ത്തിക്കുക.)
Join our WhatsApp Channel
Most Read
● നിങ്ങളുടെ പ്രതികരണം എന്താണ്?● വിത്തിന്റെ ശക്തി - 3
● ഉള്ളിലെ നിക്ഷേപം
● ശരിയായ ഉദ്യമം പിന്തുടരുക
● ദൈവീക ശിക്ഷണത്തിന്റെ സ്വഭാവം - 2
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #11
● നിശ്ശേഷീകരണത്തെ നിര്വചിക്കുക
അഭിപ്രായങ്ങള്‍