അനുദിന മന്ന
ദൈവീക ശിക്ഷണത്തിന്‍റെ സ്വഭാവം - 2
Thursday, 31st of October 2024
0
0
51
Categories :
ശിഷ്യത്വം (Discipleship)
അങ്കം പൊരുന്നവനൊക്കെയും സകലത്തിലും വർജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ [നിത്യമായ അനുഗ്രഹത്തിന്‍റെ ഒരു കിരീടം പ്രാപിക്കുന്നു] വാടാത്തതും പ്രാപിക്കേണ്ടതിനുതന്നെ. (1 കൊരിന്ത്യര്‍ 9:25).
നമ്മുടെ ശരീരം നമ്മില്‍ കര്‍തൃത്വം നടത്താതിരിക്കുവാന്‍ നാം ശരീരത്തെ പരിശീലിപ്പിക്കണം അങ്ങനെ ക്രിസ്തു നമ്മുടെ കര്‍ത്താവായി നാം അവനു കീഴടങ്ങിയിരിക്കും. പുരാതന ഗ്രീസില്‍ പരിശീലനം എന്നതിനു ഉപയോഗിച്ചിരുന്ന പദം ഗംനോസ് എന്നാകുന്നു. ആ വാക്കിന്‍റെ അക്ഷരീക അര്‍ത്ഥം "നഗ്നമായത്" എന്നാകുന്നു. സത്യത്തില്‍, ആ ഗ്രീക്ക് പദത്തില്‍ നിന്നാണ് "ജിംനേഷ്യം" എന്ന ആംഗലേയ പദമുണ്ടായത്.
പുരാതന ഗ്രീക്ക് സംസ്കാരത്തില്‍, അവര്‍ക്കിത് ഉണ്ടായിരുന്നു, അവര്‍ തങ്ങളുടെ പൂര്‍ണ്ണമായ സാദ്ധ്യതകളിലേക്ക് പരിശീലനം നേടേണ്ടതിനു, അവരെ തടസ്സപ്പെടുത്തിയിരുന്ന സകലത്തില്‍ നിന്നും അവര്‍ തങ്ങളെത്തന്നെ സ്വതന്ത്രരാക്കിയിരുന്നു. ആകയാല്‍, അവര്‍ നഗ്നരായി വ്യായാമം ചെയ്യുമായിരുന്നു അഥവാ നഗ്നരായി പരിശീലനം നടത്തുമായിരുന്നു. ഞാന്‍ ഒരു തരത്തിലും അത് ശുപാര്‍ശ ചെയ്യുകയില്ലെങ്കിലും, ആ തത്വം വളരെ ശ്രദ്ധേയമാണ്.ക്രിസ്ത്യാനികളായ നാമും, ജഡത്തിന്‍റെ കാര്യങ്ങളെ ഉരിഞ്ഞുകളയുവാനായി വിളിക്കപ്പെട്ടവരാണ്, അങ്ങനെ നാം ദൈവഭക്തിയിലേക്ക് നമ്മെത്തന്നെ ഒരുക്കുന്നവര്‍ ആകും.
നല്ല ശരീര ആകൃതി കൈവരിക്കണമെങ്കില്‍ കഠിനാധ്വാനം ആവശ്യമാണ്, നല്ല ശാരീരിക അവസ്ഥ നിലനിര്‍ത്തണമെങ്കില്‍ സമര്‍പ്പണവും ആവശ്യമാണ്. അതുപോലെത്തന്നെ, ഒരു നല്ല ആത്മീക അവസ്ഥ കാത്തുസൂക്ഷിക്കണമെങ്കില്‍ കഠിനാദ്ധ്വാനവും സമര്‍പ്പണവും ആവശ്യമാണ്.
വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടാകുന്നത് ആരംഭം മാത്രമാണ് എന്നാല്‍ ഇതിന്‍റെയെല്ലാം അവസാനം ആരെങ്കിലും ആത്മീകമായി നല്ല ഒരു ആകൃതി കൈവരിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്നെത്തന്നെ ആത്മീകമായി രൂപപ്പെടുത്തുന്നതില്‍ ഉത്സാഹമുള്ളവര്‍ ആയിരിക്കണം. ഇതുകൊണ്ടാണ് അപ്പോസ്തലനായ പൌലോസ് തിമോഥെയോസിനോട് പറഞ്ഞത്,
"ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക" (നിന്നെത്തന്നെ ആത്മീകമായി സജ്ജമായി നിലനിര്‍ത്തുക). (1 തിമോഥെയോസ് 4:7). ദൈവഭക്തിക്ക് തക്കവണ്ണം നമ്മെത്തന്നെ അഭ്യാസം ചെയ്യുന്നത് നമ്മളെ ആത്മീകമായി തികഞ്ഞവരാക്കി നിര്‍ത്തും.
ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. (എബ്രായര്‍ 12:1).
ജഡത്തിന്‍റെ പ്രവര്‍ത്തികളില്‍ നിന്നും നമ്മെത്തന്നെ അകറ്റിനിര്‍ത്തുന്നതിനാല്‍, നമുക്ക് ദൈവഭക്തിക്കു തക്കവണ്ണം നമ്മെത്തന്നെ അഭ്യസിപ്പിക്കുവാന്‍ സാധിക്കും. അനേകരും എളുപ്പമുള്ള ഒരു വഴി തേടുമ്പോള്‍, നിങ്ങളുടെ ജീവിതത്തിലെ ഈ കാലഘട്ടങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ അഭ്യസിപ്പിക്കുവാനും കര്‍ത്താവില്‍ ശക്തരായി തീരുവാനുമായി നിങ്ങള്‍ ഉപയോഗിക്കുമെന്ന് നിര്‍ണ്ണയിക്കുക.

പ്രാര്‍ത്ഥന
ഞാന്‍ കര്‍ത്താവില്‍ ശക്തിയിന്മേല്‍ ശക്തിയുള്ളവനായി മാറുന്നുവെന്ന് ഞാന്‍ ഏറ്റുപറയുന്നു. എന്‍റെ ജീവിതത്തില്‍ കടന്നുവരുന്നതെല്ലാം എന്‍റെ വിശ്വാസത്തെ അഭ്യസിപ്പിക്കുവാനും എന്നെത്തന്നെ ആത്മീകമായി വളര്‍ത്തുവാനുമുള്ള ഒരു അവസരമായി ഉപയോഗിക്കുവാന്‍ ഞാന്‍ തീരുമാനിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● അധര്മ്മത്തിന്റെ ശക്തിയെ തകര്ക്കുക - II● യേശുവിന്‍റെ രക്തം പ്രയോഗിക്കുക
● ദുഃഖത്തില് നിന്നും കൃപയിലേക്ക് മുന്നേറുക
● യാഹോവയിങ്കലെ സന്തോഷം
● ദൈവത്തിന്‍റെ വക്താവായി മാറുക.
● 21 ദിവസങ്ങള് ഉപവാസം: ദിവസം #4
● ഒരു വ്യത്യസ്ത യേശു, വ്യത്യസ്ത ആത്മാവ്, മറ്റൊരു സുവിശേഷം - II
അഭിപ്രായങ്ങള്‍