അനുദിന മന്ന
യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 2
Thursday, 24th of October 2024
1
0
138
Categories :
പാപം (Sin)
നാം നമ്മുടെ പഠന പരമ്പര തുടരുകയാണ്:
യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍. വചനം ഒന്നുംതന്നെ മറച്ചുവെക്കുന്നില്ല. വേദപുസ്തകം വ്യക്തമായി പറയുന്നു, "എന്നാൽ മുൻ എഴുതിയിരിക്കുന്നതൊക്കെയും നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ എഴുതിയിരിക്കുന്നു" (റോമര്‍ 15:4).
യൂദായുടെ ജീവിതത്തില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട് - അദ്ദേഹം കര്‍ത്താവായ യേശുവിന്‍റെ അടുത്ത ശിഷ്യന്മാരില്‍ ഒരുവനായിരുന്നു എന്നാല്‍ ഒടുവില്‍ താന്‍ യേശുവിനെ തള്ളിപറഞ്ഞു.
യൂദാ വീഴുവാനുള്ള മറ്റൊരു കാരണം:
2. ഏറ്റുപറയാത്ത പാപം
ഏറ്റുപറയാത്ത പാപം എപ്പോഴും നമ്മുടെ പ്രാണന്‍റെ ശത്രുവായ സാത്താന് വാതില്‍ തുറന്നുകൊടുക്കും.
ഒരു സ്ത്രീ സ്വച്ഛജടമാംസി തൈലം യേശുവിന്‍റെ തലമേല്‍ പൂശിയപ്പോള്‍, യൂദായ്ക്ക് പ്രയാസം ഉണ്ടാകുകയും ഇങ്ങനെയുള്ള വെറുംചിലവു ഒഴിവാക്കി ആ പണം ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നു എന്ന് അവന്‍ പറയുകയുണ്ടായി.
ഇത് ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി (ലഭിച്ചിരുന്ന പണം സൂക്ഷിച്ചിരുന്ന പെട്ടി, പന്ത്രണ്ടുപേരുടെയും പണസഞ്ചി) തന്‍റെ പക്കൽ ആകയാൽ അതിൽ ഇട്ടത് എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞത്. (യോഹന്നാന്‍ 12:6).
ഞാന്‍ നേരത്തെ പരാമര്‍ശിച്ചതുപോലെ, ദൈവവചനം മനുഷ്യന്‍റെ ബലഹീനതയെ മറച്ചുവെയ്ക്കുന്നില്ല എന്നാല്‍ അവര്‍ മാനസാന്തരപ്പെട്ട് മടങ്ങിവരേണ്ടതിനു അത് അവര്‍ക്ക് തുറന്നു കാട്ടുന്നു. തീര്‍ച്ചയായും, 'പണത്തെ സ്നേഹിക്കുന്ന' ഒരു വിഷയം യൂദായ്ക്ക് ഉണ്ടായിരുന്നു. (1 തിമോഥെയോസ് 6:10), അതില്‍ നിന്നാണ് ശത്രു അവന്‍റെ ജീവിതത്തില്‍ ആധിക്യം പ്രാപിക്കുവാന്‍ തുടങ്ങിയത്.
യേശു ശമര്യകാരത്തിയായ സ്ത്രീയോടു സംസാരിക്കുന്നത് യൂദാ കണ്ടിട്ടുണ്ട്, അവള്‍ പാപത്തില്‍ ജീവിച്ചവള്‍ ആയിരുന്നു എന്നാല്‍ അവളുടെ ജീവിതം മാറിയതും യൂദാ കണ്ടു. ഏറ്റവും മോശമായ പാപപ്രവര്‍ത്തികള്‍ ചെയ്തവരോടും യേശു എത്രമാത്രം കരുണയോടെയാണ് പെരുമാറിയത് എന്ന കാര്യവും അവന്‍ കണ്ടതാണ്. അവനു തന്‍റെ ബലഹീനതയെ സംബന്ധിച്ചു വളരെ എളുപ്പത്തില്‍ യേശുവിനോട് സംസാരിക്കാമായിരുന്നു, തീര്‍ച്ചയായും അതിനെ അതിജീവിക്കുവാന്‍ കര്‍ത്താവായ യേശു അവനെ സഹായിക്കുമായിരുന്നു. എന്നാല്‍ യൂദാ എപ്പോഴും കാര്യങ്ങള്‍ മറച്ചുവെയ്ക്കുകയും താന്‍ അങ്ങനെയുള്ള ഒരു വ്യക്തിയല്ല എന്ന രീതിയില്‍ അഭിനയിക്കയും ചെയ്തു.
വേദപുസ്തകം അത് വ്യക്തമായി പറയുന്നു.
"തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല;
അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും". (സദൃശ്യവാക്യങ്ങള്‍ 28:13).
യൂദായുടെ ഏറ്റുപറയാത്ത പാപം സാത്താന് വാതില്‍ തുറന്നുകൊടുത്തു. അപ്പോള്‍ ഈസ്കര്യോത്താ യൂദായിൽ സാത്താൻ കടന്നു. (ലൂക്കോസ് 22:3-4).
പിശാച്, ശിമോന്‍റെ മകനായ യൂദാ ഈസ്കര്യോത്താവിന്‍റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു. (യോഹന്നാന്‍ 13:2).
യൂദയാണ് സാത്താന് വാതില്‍ തുറന്നുകൊടുത്തതും അങ്ങനെ കര്‍ത്താവിനെ തള്ളിപറയുന്നതില്‍ അവസാനിക്കയും ചെയ്തു.
1 യോഹന്നാന്‍ 1:9 പറയുന്നു, "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു". ഇന്ന്, എന്തുകൊണ്ട് നിങ്ങളുടെ ബലഹീനത യേശുവിനോട് പറഞ്ഞുകൂടാ. അതിനെ അതിജീവിക്കുവാനുള്ള ശക്തി തീര്‍ച്ചയായും അവന്‍ നല്കിത്തരും.

പ്രാര്‍ത്ഥന
1. പിതാവേ, ഞാന്‍ എന്‍റെ ബലഹീനതയെ അങ്ങയോടു ഏറ്റുപറയുന്നു. (ഇത് പറയുന്നതില്‍ കുറച്ചു പ്രയോജനമുള്ള സമയങ്ങള്‍ ചിലവിടുക).
2. പിതാവേ, നാളെ വരുന്നതിനെ അഭിമുഖീകരിക്കുവാന്‍ ഇന്ന് ഒരുക്കത്തോടെ ഇരിക്കുവാനുള്ള കൃപയും അങ്ങയുടെ ജ്ഞാനവും എനിക്ക് നല്‍കേണമേ. സുഭിക്ഷതയുടെ കാലത്ത് വരുവാനുള്ള ക്ഷാമക്കാലത്തിനായി കരുതി വെയ്ക്കുവാന്‍ അങ്ങ് യോസേഫിനെ സഹായിച്ചത്പോലെ; ശീതകാലത്തിനായി ഉറുമ്പ് ഒരുങ്ങുകയും ശേഖരിച്ചുവെയ്ക്കുകയും ചെയ്യുന്നതുപോലെ, ആ ഒരു ദീര്‍ഘവീക്ഷണം എനിക്ക് നല്‍കേണമേ. ഭാവിയെ ത്യജിച്ചുക്കളഞ്ഞുകൊണ്ട് ഇന്നത്തെ ആവേശത്തില്‍ ജീവിക്കുവാന്‍ ഞാന്‍ ഒരുക്കമല്ല. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel
Most Read
● വ്യതിചലനത്തിന്റെ കാറ്റുകളുടെ നടുവിലെ ദൃഢചിത്തത● ദൈവത്തിന്റെ വചനം നിങ്ങളുടെ ഹൃദയത്തില് ആഴത്തില് നടുക
● കര്ത്താവിനോടുകൂടെ നടക്കുക
● സ്തുതി വര്ദ്ധനവ് കൊണ്ടുവരും
● തിരസ്കരണം അതിജീവിക്കുക
● പ്രാര്ത്ഥനയിലെ അത്യാവശ്യകത
● പരദൂഷണം ബന്ധങ്ങളെ നശിപ്പിക്കുന്നു
അഭിപ്രായങ്ങള്‍