അനുദിന മന്ന
കൃപ കാണിക്കുവാനുള്ള പ്രായോഗീക മാര്‍ഗ്ഗങ്ങള്‍
Sunday, 23rd of June 2024
1
0
326
Categories :
കൃപ (Grace)
മറ്റുള്ളവരോട് കൃപയോടെ പ്രതികരിക്കുകയെന്നാല്‍, "ആളുകളോടുകൂടെ സഹിക്കുക" (അഥവാ ദയയോടെ കാര്യങ്ങളെ കാണുക) എന്നാണര്‍ത്ഥം. എല്ലാവര്‍ക്കും ബലഹീന വശങ്ങള്‍ ഉണ്ടെന്ന് അംഗീകരിക്കയും നാം എല്ലാവരും "നടന്നുകൊണ്ടിരിക്കുന്ന ഒരു പണിയാണ്" എന്ന് തിരിച്ചറിയുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നാം വളര്‍ത്തിയെടുക്കേണ്ട പ്രധാനപ്പെട്ട ഒരു മനോഭാവമാണ് കൃപ കാണിക്കുക എന്നുള്ളത്.
കൃപ കാണിക്കുവാനുള്ള പ്രായോഗീക മാര്‍ഗ്ഗങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുവാന്‍ എന്നെ അനുവദിക്കുക.
വാക്കുകളില്‍ കൂടെ കൃപ കാണിക്കുക
മറ്റുള്ളവരുമായി ക്ഷോഭിക്കുന്നതും അസ്വസ്ഥത ഉണ്ടാകുന്നതും സ്വാഭാവീകമാണ്, എന്നാല്‍ വ്യത്യസ്തമായ ഒരു രീതിയില്‍ നാം പ്രതികരിക്കാന്‍ പഠിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ആളുകളുമായി ഇടപെടുമ്പോള്‍, അവര്‍ ക്രിസ്ത്യാനി ആണെങ്കിലും അല്ലെങ്കിലും, ദയയുള്ളതും സൌമ്യമായതുമായ വാക്കുകള്‍ നാം ഉപയോഗിക്കണം.
ആളുകളെ തിരുത്തേണ്ടതായ സമയങ്ങള്‍ ഇപ്പോള്‍ ഉണ്ടാകാം, എന്നാല്‍ അത് ഒരിക്കലും മുറിപ്പെടുത്തുന്ന ഭാഷയില്‍ ചെയ്യരുത്.
കൊലോസ്യര്‍ 4:6, "ഓരോരുത്തനോടു നിങ്ങള്‍ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാല്‍ രുചിവരുത്തിയതും ആയിരിക്കട്ടെ".
കൃപയോടെ പ്രതികരിക്കുക
അനീതിയോടെ നിങ്ങള്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടോ? ഇനിയും ആളുകള്‍ ചവിട്ടിമെതിക്കുന്ന ഒരു ചവിട്ടിയായി നിങ്ങള്‍ മാറേണ്ട ആവശ്യമില്ല. എന്നിരുന്നാലും, ദയയുള്ളവരായി നിങ്ങള്‍ക്ക് ആ സാഹചര്യത്തിലും പ്രതികരിക്കാന്‍ സാധിക്കും. കൃപയുള്ള രീതിയില്‍ നിങ്ങള്‍ക്ക് പ്രതികരിക്കുവാനോ അല്ലെങ്കില്‍ പ്രവര്‍ത്തിക്കുവാനോ കഴിയുന്ന രണ്ടു വഴികള്‍ ഉണ്ട്. അത് നിങ്ങള്‍ക്ക് ചുറ്റുപാടുമുള്ള ആളുകളില്‍ വലിയ ഫലം ഉളവാക്കുകയും യേശുവിന്‍റെ നാമത്തെ മഹിമപ്പെടുത്തുകയും ചെയ്യും.
ശാന്തമായ ആത്മാവില്‍ പ്രതികരിക്കുന്നത് സത്യം കാണുന്നതിനും അടുത്ത തലത്തിലേക്ക് പോകുന്നതിനു ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ നിങ്ങളെ സഹായിക്കയും ചെയ്യും.
"എന്നോടു ക്ഷമിക്കണം" എന്നു പറയുവാന്‍ പഠിക്കുക.
'ക്ഷമിക്കുക' എന്നത് വളരെ വിരളമായി കേള്‍ക്കുന്ന കാര്യമാണ്, അതുതന്നെയാണ് ഇതിനെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നത്. നിങ്ങള്‍ ഒരു തെറ്റ് ചെയ്യുമ്പോള്‍, നിങ്ങളുടെ അഹങ്കാരം മാറ്റിവെച്ചിട്ട് ക്ഷമ ചോദിക്കാന്‍ തയ്യാറാകുക. ഓര്‍ക്കുക, മറ്റൊരു വ്യക്തിക്ക് അര്‍ഹതയില്ലാത്തത് അവര്‍ക്ക് നല്‍കുന്നതാണ് കൃപ. നാം ഇതുമാത്രം ചെയ്തിരുന്നുവെങ്കില്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ വളരെകുറച്ചു വിവാഹമോചനങ്ങളും, പ്രശ്നങ്ങളും മാത്രമേ ഉണ്ടാകുമായിരുന്നുള്ളു.
മറ്റുള്ളവരോട് കൃപ കാണിക്കുവാന്‍ നന്ദി എന്ന് പറയുക
"നിങ്ങള്‍ക്ക് നന്ദി' എന്നു പറയുവാന്‍ സമയം എടുക്കുക. അതിനു വില ഒന്നും കൊടുക്കേണ്ടതില്ല, എന്നാല്‍ അതിനു മറ്റുള്ളവരോട് നന്ദിയും കൃപയും കാണിക്കുവാന്‍ സാധിക്കും.
അനേക വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ക്രിസ്ത്യന്‍ ചലച്ചിത്രമായ 'ഫയര്‍പ്രൂഫ്' ഞാന്‍ കാണുകയുണ്ടായി. ഒരു മനുഷ്യന്‍ തന്‍റെ ഭാര്യയോടു ദയയോടെ പെരുമാറിയതുകൊണ്ട് അവളെ നേടുകയും വിവാഹ ജീവിതത്തിലെ പാളിച്ചകള്‍ പരിഹരിക്കയും ചെയ്തു. അവളുടെ പ്രവര്‍ത്തികളും പ്രതികരണങ്ങളും ഭീകരമായിരുന്നു, എന്നിട്ടും അവന്‍ അവളോട് കൃപ കാണിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. ഭര്‍ത്താവിന്‍റെ കൃപയോടെയുള്ള പ്രവര്‍ത്തി കാരണം അവരുടെ വിവാഹജീവിതം പുനസ്ഥാപിക്കപ്പെട്ടു.
"നിന്‍റെ ശത്രുവിന്‍റെ കാളയോ കഴുതയോ വഴി തെറ്റിയതായി കണ്ടാല്‍ അതിനെ അവന്‍റെ അടുക്കല്‍ തിരികെ കൊണ്ടുപോകേണം. 5 നിന്നെ ദ്വേഷിക്കുന്നവന്‍റെ കഴുത ചുമടിന്‍കീഴെ കിടക്കുന്നതു കണ്ടാല്‍ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാന്‍ അവനു സഹായം ചെയ്യേണം". (പുറപ്പാട് 23:4-5).
എന്‍റെ ആദ്യകാലങ്ങളില്‍, മുകളില്‍ പറഞ്ഞിരിക്കുന്നതുപോലെയുള്ള വേദഭാഗങ്ങള്‍ എനിക്ക് ഗ്രഹിക്കുവാന്‍ പ്രയാസമേറിയത് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് അത് മനസ്സിലാകുന്നതിനാല്‍ ദൈവത്തിനു നന്ദി പറയുന്നു.
നമ്മുടെ ശത്രുക്കളുടെയും നമ്മെ വെറുക്കുന്നവരുടെയും സ്വത്തുക്കളെ ദയയോടെ നാം സമീപിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്നത് ശ്രദ്ധയോടെ വീക്ഷിക്കുക.
നിങ്ങള്‍ മറ്റുള്ളവരോട് കൃപ കാണിക്കുവാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ പുനസ്ഥാപനം നടക്കുവാന്‍ പോകുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പ്രാര്‍ത്ഥന
1. പിതാവേ, നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ കൃപയിലും പരിജ്ഞാനത്തിലും ഞാന്‍ വളരേണമെന്നു യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
2. ദൈവത്തിന്‍റെയും എന്‍റെ കര്‍ത്താവായ യേശുവിന്‍റെയും പരിജ്ഞാനത്തില്‍ കൃപയും സമാധാനവും എന്നില്‍ വര്‍ദ്ധിക്കുമാറാകട്ടെ.
3. യേശുവിന്‍റെ നാമത്തില്‍ പരിമിതിയില്ലാതെ കൃപയും ദയയും ഞാന്‍ പ്രാപിച്ചതുകൊണ്ട് ഇന്നുമുതല്‍ എന്‍റെ സന്തോഷം വര്‍ദ്ധിക്കും.
4. കര്‍ത്താവേ, വരുന്ന ദിവസങ്ങളില്‍, ആഴ്ചകളില്‍, മാസങ്ങളില്‍ പരിമിതിയില്ലാത്ത വിജയത്തിലേക്കും കൃപയിലേക്കും അങ്ങയുടെ ആത്മാവിനാല്‍ യേശുവിന്‍റെ നാമത്തില്‍ എന്നെ നയിക്കേണമേ.
5. കര്‍ത്താവേ, ശരിയായ സമയത്ത് ശരിയായ സ്ഥലത്തു ആയിരിക്കുവാന്‍ യേശുവിന്‍റെ നാമത്തില്‍ എന്നെ ഇടയാക്കേണമേ.
6. ഞാന്‍ പോകുന്നിടത്ത് ഒക്കെയും, തീര്‍ച്ചയായും എന്‍റെ ആയുഷ്കാലമൊക്കെയും നന്മയും കരുണയും യേശുവിന്‍റെ നാമത്തില്‍ എന്നെ പിന്തുടരും.

Join our WhatsApp Channel
Most Read
● ദിവസം 12 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● ദിവസം 21: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സൌമ്യത ബലഹീനതയ്ക്ക് സമാനമായതല്ല
● ഒരു സ്വപ്നം ദൈവത്തിങ്കല്‍ നിന്നാണോ എന്ന് എങ്ങനെ അറിയാം
● അനുദിനവും ജ്ഞാനിയായി വളരുന്നത് എങ്ങനെ
● ഇനി സ്തംഭനാവസ്ഥയില്ല
● വൈകാരിക തകര്‍ച്ചയുടെ ഇര
അഭിപ്രായങ്ങള്‍