english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. മനുഷ്യരുടെ സമ്പ്രദായങ്ങള്‍
അനുദിന മന്ന

മനുഷ്യരുടെ സമ്പ്രദായങ്ങള്‍

Monday, 31st of March 2025
1 0 111
Categories : വിശ്വാസങ്ങള്‍ (Beliefs)
"അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബലമാക്കിയിരിക്കുന്നു". (മത്തായി 15:6).

നമ്മുടെ പ്രവര്‍ത്തികളെയും ബന്ധങ്ങളേയും നിയന്ത്രിക്കുന്ന സംസ്കാരങ്ങളും സമ്പ്രദായങ്ങളും നമുക്കെല്ലാവര്‍ക്കുമുണ്ട്. ചില പ്രദേശങ്ങളിലും മേഖലകളിലും  ഈ സമ്പ്രദായങ്ങളില്‍ ചിലത് വളരെ അതുല്യമായതാണ്. ചില പ്രെത്യേക സന്ദര്‍ഭങ്ങളില്‍ ചില ആളുകള്‍ ഒരു പ്രത്യേക രീതിയില്‍ വസ്ത്രധാരണം നടത്തും; ചില പാരമ്പര്യങ്ങള്‍ പറയുന്നു ചില പ്രത്യേക ഭക്ഷണങ്ങള്‍ നിങ്ങള്‍ കൈകൊണ്ട് കഴിക്കണം, എന്നാല്‍ ചില ആളുകള്‍ കഴിക്കുവാനായി മരത്തിന്‍റെ സ്പൂണുകള്‍ ഉപയോഗിക്കുന്നു. ചില പ്രെത്യേക വിവാഹ ആചാരങ്ങള്‍ ചില സമ്പ്രദായങ്ങളില്‍ നല്ലതാണ്, എന്നാല്‍ മറ്റുചിലയിടങ്ങളില്‍ അത് നിഷിദ്ധവുമാണ്‌.  

നമ്മുടെ അനുദിന ജീവിതവുമായി സമ്പ്രദായങ്ങള്‍ എത്രമാത്രം നെയ്തുചേര്‍ക്കപ്പെട്ടിരിക്കുന്നുവോ, ചില സന്ദര്‍ഭങ്ങളില്‍ നാം അവയെ ദൈവവചനത്തിന്‍റെ മുകളില്‍ ഉയര്‍ത്തുമ്പോള്‍ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നാം അനുഭവിക്കുന്നതിനു ഒരു തടസ്സമായി അവ നിലകൊള്ളും. മത്തായി 15:3-6 വരെ, ദൈവത്തിന്‍റെ കല്പനകളെക്കാള്‍ ഉപരിയായി മനുഷ്യരുടെ സമ്പ്രദായങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത പരീശന്മാരെ യേശു ശാസിക്കുകയാകുന്നു. ഈ സമ്പ്രദായങ്ങള്‍ പലപ്പോഴും ഒരു പാരമ്പര്യത്തെക്കാള്‍ ഉപരിയായി ഒരു സത്യമായി മാറുകയും ദൈവവചനത്തെക്കാള്‍ ഇവയ്ക്കു പ്രാധാന്യം നല്‍കപ്പെടുകയും ചെയ്യുന്നു. ദൈവത്തിന്‍റെ സത്യത്തെക്കുറിച്ചുള്ള നമ്മുടെ അറിവിനെ ഇത് തടയുകയും അവന്‍റെ അനുഗ്രഹങ്ങള്‍ നാം അനുഭവിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്യുന്നു. ഈ ഭൂമിതന്നെ ദൈവവചനത്താല്‍ ഉളവായതാണെന്ന കാര്യം നാം മറക്കുന്നു, അതുകൊണ്ട് ദൈവവചനത്തിലെ സത്യങ്ങള്‍ മുറുകെപ്പിടിക്കുന്നതിനു പകരമായി മനുഷ്യരുടെ സമ്പ്രദായങ്ങളാല്‍ നമ്മുടെ ജീവിതത്തെ നാം മുമ്പോട്ടു കൊണ്ടുപോകുന്നു.

ആവര്‍ത്തനപുസ്തകം 12:29-32 വരെയുള്ള വാക്യങ്ങളില്‍ ദൈവം യിസ്രായേല്‍ മക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് കാണാം, "നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്‍റെ ദൈവമായ യഹോവ നിന്‍റെ മുമ്പിൽനിന്നു ഛേദിച്ചു കളയുമ്പോഴും, നീ അവരെ നീക്കിക്കളഞ്ഞ് അവരുടെ ദേശത്തു പാർക്കുമ്പോഴും, അവർ നിന്‍റെ മുമ്പിൽനിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ച് കെണിയിൽ അകപ്പെടുകയും ഈ ജാതികൾ തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞ് അവരുടെ ദേവന്മാരെക്കുറിച്ച് അന്വേഷിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളേണം. നിന്‍റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകല മ്ലേച്ഛതയും അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്ത് തങ്ങളുടെ പുത്രീപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്ക് അഗ്നിപ്രവേശം ചെയ്യിച്ചുവല്ലോ. ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിൻ; അതിനോടു കൂട്ടരുത്; അതിൽനിന്നു കുറയ്ക്കയും അരുത്".

ദൈവം അവരോടു പറയുന്നത് എന്തെന്നാല്‍, അവര്‍ അവകാശമാക്കുവാന്‍ പോകുന്ന ദേശത്തിലെ ജീവിത രീതികള്‍ക്കും ആളുകളുടെ പാരമ്പര്യങ്ങള്‍ക്കും അമിതമായ പ്രാധാന്യം കൊടുക്കരുത്. ദൈവം പറയുന്നു അവരുടെ പാരമ്പര്യങ്ങളെക്കുറിച്ച് അന്വേഷിക്കരുത്; പ്രത്യുത, എന്‍റെ കല്പനകളില്‍ ഉറച്ചുനില്‍ക്കുക. നിങ്ങളുടെ ജീവിതം എന്‍റെ വചനത്താല്‍ നയിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്യട്ടെ. കൊലൊസ്സ്യര്‍ 2:8 ല്‍ അപ്പോസ്തലനായ പൌലോസും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു, "തത്ത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന് ഒത്തവണ്ണം, ലോകത്തിന്‍റെ ആദ്യപാഠങ്ങൾക്ക് ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല". ദൈവശക്തിയുടെ ബഹുവിധമായ പ്രവര്‍ത്തികളെ അനുഭവിക്കുന്നതില്‍ നിന്നും നിങ്ങളെ തടയുന്നതായ എന്ത് സമ്പ്രദായങ്ങളാണ് നിങ്ങള്‍ മുറുകെപ്പിടിച്ചിരിക്കുന്നത്‌?

അനേക ക്രിസ്ത്യാനികളും കര്‍ത്താവിനെ ആഴമായി സ്നേഹിക്കുന്നുവെങ്കിലും, 1 കൊരിന്ത്യര്‍ 12:7-10 വരെ പറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ഒമ്പതു വരങ്ങള്‍ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവരില്‍ ചിലര്‍ വിശ്വസിക്കുന്നില്ല. അപ്പൊസ്തലന്മാരില്‍ അവസാനമായി മരിച്ച യോഹന്നാന്‍റെ മരണത്തോടുകൂടി അത്ഭുത രോഗസൌഖ്യം നിന്നുപോയിയെന്നു അവരില്‍ ചിലര്‍ വിശ്വസിക്കുന്നുണ്ടാകാം. ഈ വിശ്വാസികളെ "അവിശ്വാസികളായ വിശ്വാസികള്‍" എന്ന് കണക്കാക്കുവാനെ കഴിയുകയുള്ളൂ, കാരണം തങ്ങള്‍ വേദപുസ്തകം വിശ്വസിക്കുന്നുവെന്ന് അവര്‍ പറയുകയും, എന്നാല്‍ മനുഷ്യ നിര്‍മ്മിതമായ ദൈവശാസ്ത്ര പാരമ്പര്യത്തോടുള്ള അവരുടെ താല്പര്യം പരിശുദ്ധാത്മാവിന്‍റെ ശക്തിയെ പൂര്‍ണ്ണമായി അനുഭവിക്കുന്നതില്‍ നിന്നും അവരെ അകറ്റുന്ന ഒരു ആത്മീക തടസ്സത്തെ സൃഷ്ടിക്കുന്നു.

യിസ്രായേല്‍ ജനം നേരിടേണ്ടതായി വന്ന മതിലുകളുള്ള പട്ടണങ്ങള്‍ പോലെയാണ് ഈ തടസ്സങ്ങള്‍, അതാണ്‌ തങ്ങളുടെ വാഗ്ദത്തദേശം അവകാശമാക്കുന്നതില്‍ നിന്നും അവരെ തടയുവാന്‍ ഇടയായത്. തടസ്സങ്ങളില്‍കൂടി തള്ളി മുന്‍പോട്ടു പോകുന്നതിനു പകരം, നിഷ്ക്രിയരായി മാറുവാനും ആത്മീക വരങ്ങള്‍ "തങ്ങള്‍ക്കുള്ള കാര്യമല്ല" എന്ന സാധ്യതയെ തള്ളിക്കളയുവാനും എളുപ്പമായി മാറുന്നു. അതുകൊണ്ട്, ഇന്നുമുതല്‍, ഓരോ സമ്പ്രദായങ്ങളും സംസ്കാരങ്ങളും ദൈവവചനത്തിന്‍റെ അളവുകോലില്‍ തൂക്കിനോക്കുക. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനും അവന്‍റെ ഹിതം ചെയ്യുന്നതിനുമായി നിങ്ങളുടെ ഹൃദയം കാംക്ഷിക്കട്ടെ. നിങ്ങളത് ചെയ്യുമ്പോള്‍, ദൈവീക പ്രവര്‍ത്തികളുടെ പ്രദര്‍ശനത്തിന്‍റെ ഒരു വേദിയായി നിങ്ങളുടെ ജീവിതം മാറും.

Bible Reading: Ruth 2-4
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ വചനത്തില്‍ നിന്നും ഇന്ന് ഞാന്‍ പ്രാപിച്ച വെളിച്ചത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ വചനത്തിന്‍റെ കീഴില്‍ നിലനില്‍ക്കുവാന്‍ അങ്ങ് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ വചനത്തിന്‍റെ സത്യം എന്‍റെ ജീവിതത്തെ നയിക്കട്ടെ. അങ്ങയുടെ കൃപ എന്‍റെമേല്‍ പകരണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മനുഷ്യരുടെ സകല സമ്പ്രദായങ്ങളുടെ പരിമിതികളില്‍ നിന്നും ഞാന്‍ സ്വതന്ത്രനാകുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ക്രിസ്ത്യാനികള്‍ക്ക് ഡോക്ടറുടെ അടുക്കല്‍ പോകുവാന്‍ കഴിയുമോ?
● പ്രതിഫലനത്തിന് സമയം എടുക്കുക
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ആലോചനയുടെ ആത്മാവ്
● ദൈവീക സമാധാനം പ്രാപ്യമാക്കുന്നത് എങ്ങനെ
● മറ്റുള്ളവരിലേക്ക് പകരുന്നത് നിര്‍ത്തരുത്
● ദിവസം39:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ നിയോഗങ്ങളെ പിശാച് തടയുന്നത് എങ്ങനെ?
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ