english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. യാഹോവയിങ്കലെ സന്തോഷം
അനുദിന മന്ന

യാഹോവയിങ്കലെ സന്തോഷം

Monday, 11th of November 2024
1 0 330
Categories : സന്തോഷം (Joy)
ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്ക് ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ച് തന്‍റെ സകല പ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്‍റെ ദാനം ആകുന്നു. (സഭാപ്രസംഗി 3:12-13).

ആനന്ദിക്കുക എന്നതിന്‍റെ ഇംഗ്ലീഷ് പദത്തില്‍ സന്തോഷം എന്ന പദം അടങ്ങിയിരിക്കുന്നുവെന്ന് നിങ്ങള്‍ എന്നെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ കുടുംബ ജീവിതത്തിലും മക്കളിലും ആനന്ദം കണ്ടെത്തണമെങ്കില്‍, നിങ്ങളുടെ ഹൃദയത്തില്‍ സന്തോഷം ഉണ്ടായിരിക്കണം. സന്തോഷം വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. അത് ആത്മാവിന്‍റെ ഒരു ഫലം ആകുന്നു മാത്രമല്ല സര്‍വ്വശക്തനായ ദൈവത്തിന്‍റെ സന്നിധിയില്‍ നിന്നും വരുന്നതാണ്.

സന്തോഷം എന്നത് ആഹ്ളാദത്തെക്കാള്‍ പ്രാധാന്യമുള്ളതാണ്.
ആഹ്ളാദം വരുന്നത് നല്ലത് സംഭവിക്കുമ്പോഴാണ്, എന്നാല്‍ സന്തോഷം അതിനേക്കാള്‍ ആഴമുള്ളതാണ്. യേശുക്രിസ്തു മൂലം ദൈവത്തോടു നിങ്ങള്‍ക്ക്‌ ഒരു ബന്ധമുള്ളത് കാരണം നിങ്ങള്‍ക്ക്‌ ദൈവത്തോടു സമാധാനം ഉണ്ടെന്ന് നിങ്ങള്‍ അറിയുമ്പോള്‍, ബുദ്ധിമുട്ടിന്‍റെ സമയത്തും നിങ്ങള്‍ക്ക്‌ സന്തോഷം അനുഭവിക്കുവാന്‍ സാധിക്കും. നാം ആയിരിക്കുന്നതിനെക്കാള്‍ "മഹത്വകരമായ" ഒന്നിലേക്ക് നമ്മെ ബന്ധപ്പെടുത്തുന്ന ഒരു അനുഭവമാണ് സന്തോഷം.

അരിഷ്ടന്‍റെ ജീവനാളൊക്കെയും കഷ്ടകാലം (ആകുല ചിന്തകളാലും അശുഭപ്രതീക്ഷകളാലും); സന്തുഷ്ടഹൃദയനോ (സാഹചര്യങ്ങള്‍ക്ക് അതീതമായി) നിത്യം ഉത്സവം. (സദൃശ്യവാക്യങ്ങള്‍ 15:15 ആംപ്ലിഫൈഡ്).

സദൃശ്യവാക്യങ്ങള്‍ 15:15 അനുസരിച്ച്, നിങ്ങള്‍ക്ക്‌ സന്തോഷം ഉണ്ടെങ്കില്‍ ജീവിതം നിത്യ ഉത്സവം പോലെയാണ്! നിങ്ങളുടെ ജീവിതം എപ്പോഴും റോസ് നിറമുള്ള കണ്ണാടിയില്‍ കൂടി നോക്കുന്നതുപോലെ ആനന്ദകരമായിരിക്കും എന്നല്ല ഇതിന്‍റെ അര്‍ത്ഥം.

നിങ്ങള്‍ പ്രശ്നങ്ങള്‍ അനുഭവിക്കുമ്പോള്‍, നിങ്ങള്‍ക്ക്‌ സന്തോഷത്തിന്‍റെയും നന്ദിയുടേയും അനുഭവം നിങ്ങള്‍ക്ക്‌ ഉണ്ടാകും എന്നാണ് അതിനര്‍ത്ഥം, ദൈവം നല്ലവനാണെന്നും അവന്‍ നിങ്ങളുടെ ഭാഗത്താണെന്നും അറിയുക. "ദൈവം നമുക്ക് അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?" (റോമര്‍ 8:31) ഇത് നിങ്ങളുടെ തുടർമാനമായ ഏറ്റുപറച്ചിൽ ആയിരിക്കും. നിങ്ങൾ പ്രയാസമേറിയ സമയങ്ങളിൽ കൂടി കടന്നുപോകുമ്പോൾ, അവനിലുള്ള ആശ്രയത്തിൽ നിങ്ങൾ നിലനില്ക്കും.

സന്തോഷത്തിന് നിങ്ങളുടെ ശരീരത്തിലും ഫലപ്രദമായ മാറ്റം വരുത്താൻ സാധിക്കും.

സദൃശ്യവാക്യങ്ങൾ 17:22 പറയുന്നു, "സന്തുഷ്ടഹൃദയം നല്ലാരു ഔഷധമാകുന്നു; (സന്തോഷമുള്ള മനസ്സ് സൌഖ്യം കൊണ്ടുവരുന്നു); തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു". സന്തോഷത്തോടേയും പുഞ്ചിരിയോടെയും നിങ്ങളുടെ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുന്നത് സൌഖ്യം വരുത്തുവാനും ആരോഗ്യത്തോടെ ഇരിപ്പാനും നിങ്ങളെ സഹായിക്കും.

നിങ്ങളുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകുന്നതിനുള്ള ചില പ്രായോഗിക വഴികൾ പങ്കുവെക്കുവാൻ എന്നെ അനുവദിക്കുക:
1. ചെറിയ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക
നിങ്ങളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളെ നിങ്ങൾ പ്രോത്സാഹിപ്പിക്കുവാനും, അതിനായി ദൈവത്തിന് നന്ദി പറയുവാനും ആരംഭിക്കുമ്പോൾ, നിങ്ങളുടെ ആത്മാവ് സന്തോഷം കൊണ്ട് നിറയുന്നത് നിങ്ങൾ കാണും.

2. സകാരാത്മകരായ ആളുകളുടെ കൂടെ നിങ്ങൾ ആയിരിക്കുക.
സന്തോഷം പടരുന്നതാണ്, അതുപോലെതന്നെ നിഷേധാത്മകവും.നിഷേധാത്മകമായ ആളുകളെ ഒരു ബാധപോലെ ഒഴിവാക്കുക. നിങ്ങളെ കുഴപ്പിക്കുന്നതല്ല മറിച്ച് നിങ്ങളെ ഉയര്‍ത്തുന്ന വീഡിയോകള്‍ കാണുക. 

ഇന്ന് പുഞ്ചിരിക്കുവാന്‍, സന്തോഷിക്കുവാന്‍, പ്രോത്സാഹനം ഉണ്ടാകുന്ന ചില കാര്യങ്ങള്‍ കണ്ടെത്തുക. നിങ്ങളുടെ ശരീരത്തിനും നിങ്ങളുടെ ബന്ധങ്ങള്‍ക്കും ചിരി എന്ന നല്ല മരുന്ന് നല്‍കുക! ജീവിതം മനുഷ്യര്‍ക്കുള്ള ദൈവത്തിന്‍റെ ദാനമാണ്. നാം നമ്മുടെ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ ദൈവത്തിനുള്ള നമ്മുടെ ദാനമാണ്.
ഏറ്റുപറച്ചില്‍
യാഹോവയിങ്കലെ സന്തോഷം എന്‍റെ ബലമാകുന്നു യേശുവിന്‍റെ നാമത്തില്‍.

Join our WhatsApp Channel


Most Read
● മഹത്വത്തിന്‍റെ വിത്ത്‌
● അഗാപേ' സ്നേഹത്തില്‍ എങ്ങനെ വളരാം?
● താമസമില്ലാത്ത അനുസരണത്തിന്‍റെ ശക്തി
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: യഹോവാഭക്തിയുടെ ആത്മാവ്
● അധര്‍മ്മത്തിന്‍റെ ശക്തിയെ തകര്‍ക്കുക
● ദിവസം 32: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സമ്പൂര്‍ണ്ണ ദൈവഹിതത്തിനായി പ്രാര്‍ത്ഥിക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ