അനുദിന മന്ന
1
0
30
ദൈവം മാതാക്കളെ പ്രത്യേകതയുള്ളവരായി സൃഷ്ടിച്ചിരിക്കുന്നു
Sunday, 11th of May 2025
Categories :
മാതൃദിനം (Mother's Day)
"ദൈവത്തിനു എല്ലാടത്തും ആകുവാന്‍ സാധിക്കുന്നില്ല, അതുകൊണ്ട് അവന്‍ അമ്മമാരെ സൃഷ്ടിച്ചു". ദൈവശാസ്ത്രപരമായി ഈ പ്രസ്താവന ശരിയല്ല, എങ്കിലും നമ്മുടെ ജീവിതത്തില്‍ മാതാക്കള്‍ക്കുള്ള പ്രധാനപ്പെട്ട പങ്ക് എന്താണെന്ന് ഈ പഴയ യെഹൂദ്യ ഉദ്ധരണി വ്യക്തമായി വിവരിക്കുന്നു.
ദൈവം തന്‍റെ ജനമായ യിസ്രായേലിനോടുള്ള സ്നേഹത്തെ സംബന്ധിച്ചു വിവരിക്കുമ്പോള്‍, താന്‍ ഒരു മാതാവിന്‍റെ ഉദാഹരണമാണ് തന്‍റെ സ്നേഹം വര്‍ണ്ണിക്കുവാനായി ഉപയോഗിക്കുന്നത്. എനിക്ക് ഇത് വളരെ ആശ്ചര്യമായി തോന്നി.
അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും (യെശയ്യാവ് 66:13)
അപ്പോസ്തലനായ പൌലോസ് തെസ്സലൊനീക്യ സഭയെ താന്‍ എത്രമാത്രം സ്നേഹിച്ചു എന്ന് കാണിക്കുവാന്‍ ആഗ്രഹിച്ചപ്പോള്‍, താന്‍ തന്‍റെ സ്നേഹത്തെ ഒരു അമ്മയുടെ സ്നേഹവുമായാണ് താരതമ്യപ്പെടുത്തിയത്.
ഒരു അമ്മ തന്‍റെ കുഞ്ഞുങ്ങളെ പോറ്റും പോലെ ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ആര്‍ദ്രതയുള്ളവരായിരുന്നു. (1 തെസ്സലൊനീക്യര്‍ 2:7).
ദൈവഭക്തയായ ഒരു മാതാവിന്‍റെ വിശ്വാസം വരുവാനുള്ള തലമുറകളെ സ്വാധീനിക്കുന്ന ഒരു പാരമ്പര്യം ഉളവാക്കുവാന്‍ സാധിക്കും. അവള്‍ ദൈവത്തിലും അവന്‍റെ വചനത്തിലും വിശ്വസിക്കുന്നു മാത്രമല്ല അവള്‍ അതേ മൂല്യം തന്‍റെ മക്കള്‍ക്കും പറഞ്ഞു മനസ്സിലാക്കുന്നു. ഇന്ന് നാം എല്ലാവരും ഉയര്‍ന്നു നില്‍ക്കുന്നത് പ്രാര്‍ത്ഥിക്കുന്ന ഒരു മാതാവ് കാരണമാകുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ സകലരും അംഗീകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
നിങ്ങള്‍ ഒരു മാതാവ് ആകുന്നുവെങ്കില്‍, ഒരുപക്ഷേ നിങ്ങളുടെ ജീവിതവും പ്രാര്‍ത്ഥനയും നിങ്ങളുടെ മക്കളേയും കുടുംബത്തേയും സ്വാധീനിക്കുന്നുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നുവെങ്കില്‍, ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കട്ടെ. നല്ല പ്രവൃത്തികള്‍ ചെയ്യുന്നത് തുടരുക. നിങ്ങള്‍ പെട്ടെന്ന് തന്നെ ഒരു കൊയ്ത്തു കാണുവാന്‍ ഇടയാകും. പ്രതീക്ഷ കൈവിടരുത്. ഓര്‍ക്കുക, ദൈവം വിശ്വസ്തനാണ്.
നന്മ ചെയ്കയില്‍ നാം മടുത്തുപോകരുത് (നമ്മുടെ ഹൃദയം ക്ഷീണിക്കരുത്, തളരുകയും ചെയ്യരുത്); തളര്‍ന്നു പോകാഞ്ഞാല്‍ തക്കസമയത്തു (നിശ്ചയിക്കപ്പെട്ട കാലത്ത്) നാം കൊയ്യും. (ഗലാത്യര്‍ 6:9)
വര്‍ഷത്തിലെ ആ പ്രെത്യേക ദിവസം, ഇന്നാണ് മാതൃദിനം, മെയ് 11-ാം തീയതി. ഈ തിരക്കുള്ള, മഹാമാരിയുടെ സാഹചര്യത്തിലും നിങ്ങളുടെ മാതാവിനു നന്ദി പറയുവാന്‍ ദയവായി സമയങ്ങള്‍ എടുക്കുക. ഒരു മാതാവും പൂര്‍ണ്ണരല്ല എന്നാല്‍ ഒരു മാതാവായിരിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. പല അമ്മമാരെയും പോലെ അവള്‍ ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ടാകാം എന്നാല്‍ നിങ്ങള്‍ അത് അറിയുന്നില്ല. എന്തുകൊണ്ട് മാതാവിനുവേണ്ടി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തുകൂടാ?
എല്ലാ അമ്മമാരോടും എനിക്ക് പറയാനുള്ളത് ഇതാണ്, നിങ്ങള്‍ ദൈവത്തിനും ഞങ്ങള്‍ക്കും പ്രത്യേകതയുള്ളവരാണ്. നിങ്ങള്‍ തലമുറകള്‍ തമ്മിലുള്ള പാലം നിര്‍മ്മിക്കുന്നവരാണ്. നിങ്ങള്‍ ചെയ്യുന്നതിനെല്ലാം നന്ദി പറയുന്നു. ദൈവം നിങ്ങളെ ആദരിക്കയും പ്രതിഫലം നല്‍കുകയും ചെയ്യട്ടെ. (രൂത്ത് 2:12).
മാതൃദിനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഇതാ. എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍ നേരുന്നു.
Bible Reading: 2 Kings 19-20"That kiss is how the mom and pup recognize each other" pic.twitter.com/Mmq8Pr01ME
— National Geographic (@NatGeo) May 4, 2021
പ്രാര്‍ത്ഥന
പിതാവേ, എന്‍റെ അമ്മയെന്ന വിലയേറിയ ദാനത്തിനായി ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. എന്‍റെ മാതാവിനു ദയവായി നല്ല ആരോഗ്യവും മനസ്സിനു സമാധാനവും നല്‍കേണമേ. അവളെ ആദരിക്കുവാനും അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുവാനും എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel

Most Read
● അഭിവൃദ്ധിയിലേക്കുള്ള മറക്കപ്പെട്ട പ്രധാന കാര്യം● അത്ഭുതമായതിലുള്ള പ്രവര്ത്തികള് : സൂചകം # 1
● നമ്മുടെ രക്ഷകന്റെ നിരുപാധികമായ സ്നേഹം
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ആലോചനയുടെ ആത്മാവ്
● പ്രാര്ത്ഥനയില്ലായ്മ എന്ന പാപം
● എന്താണ് പ്രാവചനീക ഇടപെടല്?
● മറക്കപ്പെട്ട കല്പന
അഭിപ്രായങ്ങള്‍