അനുദിന മന്ന
അശ്ലീലസാഹിത്യങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര
Thursday, 15th of August 2024
1
0
378
Categories :
വിടുതല്‍ (Deliverance)
പ്രലോഭനങ്ങള്‍ കവിഞ്ഞൊഴുകുന്നതായ ഒരു ലോകത്തില്‍, അശ്ലീല സാഹിത്യത്തിന്‍റെ ചതിക്കുഴികളില്‍ ആളുകള്‍ അകപ്പെടുന്നത് വളരെ എളുപ്പമാണ് - മനുഷ്യ ഹൃദയങ്ങളുടെ ദുര്‍ബലതയെ ഇരയാക്കുന്ന ഒരു നാശകരമായ ശക്തിയാണിത്. ഈ അടുത്ത സമയത്ത്, ഈ ആസക്തിയോടു പോരാടുകയും ഒടുവില്‍ അതിനെ അതിജീവിക്കുകയും ചെയ്‌തതായ തന്‍റെ യാത്രയെക്കുറിച്ച് എന്നോട് പങ്കുവെച്ചുകൊണ്ട് ഒരു യുവാവ് എനിക്ക് ഇമെയില്‍ അയയ്ക്കുകയുണ്ടായി.
അവന്‍ എഴുതി, "തന്‍റെ അച്ഛന്‍റെ പക്കല്‍ ഉണ്ടായിരുന്ന ചില മാസികകള്‍ എന്നെ കാണിച്ചുകൊണ്ട് എന്‍റെ ഒരു സുഹൃത്താണ് എന്‍റെ ചെറുപ്രായത്തില്‍ തന്നെ അശ്ലീലസാഹിത്യം എനിക്ക് പരിചയപ്പെടുത്തിയത്, ഞാന്‍ പെട്ടെന്ന് അതിനു അടിമയായി മാറി. അതിനു എന്മേല്‍ ഒരു വലിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ഹൈസ്കൂളില്‍ എത്തിയ സമയമായപ്പോള്‍, ജഡമോഹവുമായുള്ള എന്‍റെ പോരാട്ടം എന്നെ വിഴുങ്ങുവാന്‍ തുടങ്ങിയിരുന്നു. പാസ്റ്റര്‍. മൈക്കിള്‍, 21 ദിവസത്തെ പ്രാര്‍ത്ഥനയില്‍ ഞാനും അങ്ങയോടുകൂടെ പങ്കെടുത്തിരുന്നു, അന്നുമുതല്‍ ഈ തിന്മയില്‍ നിന്നും ഞാന്‍ സ്വതന്ത്രനാകുന്നു". അശ്ലീലസാഹിത്യത്തിന്മേലുള്ള ഈ യുവാവിന്‍റെ വിജയം കേവലം അവന്‍റെ മാത്രമല്ല; ഇത് ദൈവരാജ്യത്തിന്‍റെ വിജയവും നിശബ്ദമായി പോരാടുന്ന എണ്ണമറ്റ ആളുകള്‍ക്ക് ഒരു പ്രചോദനവും ആകുന്നു.
അശ്ലീലസാഹിത്യമെന്ന ബാധ
അശ്ലീലസാഹിത്യം കേവലം വ്യക്തിപരമായ ഒരു ദുശ്ശീലം മാത്രമല്ല;ലൈംഗിക പാപങ്ങളില്‍ ഏര്‍പ്പെടാന്‍ വ്യക്തികള്‍ക്ക് ഒരു വാതില്‍ തുറന്നു കൊടുക്കുന്ന ഒരു ബാധയാണിത്. ജഡമോഹത്തെ ഉത്തേജിപ്പിക്കയും ജ്വലിപ്പിക്കയും ചെയ്യുകയും, കര്‍ത്താവായ യേശുവിന്‍റെ ഉപദേശത്തെ ലംഘിക്കയും ചെയ്യുന്നതായ പ്രവൃത്തിയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് അശ്ലീലസാഹിത്യതിന്‍റെ മൊത്തത്തിലുള്ള ഉദ്ദേശ്യം. മത്തായി 5:28 പറയുന്നു, "ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ട് അവളോടു വ്യഭിചാരം ചെയ്തുപോയി". ചിന്താമണ്ഡലങ്ങളില്‍ നിന്നാണ് പാപം ഉത്ഭവിക്കുന്നതെന്ന് ഈ തിരുവചനം വ്യക്തമായി പറയുന്നു.
കേവലം ഒരു ജിജ്ഞാസയോടെ ആരംഭിക്കുന്ന കാര്യങ്ങള്‍ വളരെ പെട്ടെന്ന്, ആളുകളെ നാശത്തിന്‍റെ ഒരു പാതയിലേക്ക് നയിച്ചുകൊണ്ട്, മനസ്സിനേയും ആത്മാവിനെയും കീഴ്പ്പെടുത്തുന്ന ആസക്തിയിലേക്ക് നീങ്ങുന്നു. 2 ശമുവേല്‍ 11:2-4 വരെയുള്ള ഭാഗത്ത് കാണുന്ന ദാവീദ് രാജാവിന്‍റെയും ബെത്ശേബയുടേയും കഥ, അനിയന്ത്രിതമായ മോഹത്തിനു നാശകരമായ പരിണിതഫലങ്ങളിലേക്ക് എങ്ങനെ നയിക്കുവാന്‍ കഴിയുമെന്നതിന്‍റെ വേദപുസ്തക ഉദാഹരണമായി വര്‍ത്തിക്കുന്നു. ദാവീദിന്‍റെ ആദ്യനോട്ടം വ്യഭിചാരത്തിലേക്കും കുലപാതകത്തിലേക്കും നയിച്ചു, ഒരു ചെറിയ പാപസ്വഭാവത്തിന്‍റെ ദൂരവ്യാപകമായ ഫലങ്ങളെയാണ് അത് കാണിക്കുന്നത്.
വിവാഹങ്ങളുടെയും കുടുംബങ്ങളുടെയും നാശം.
അശ്ലീലസാഹിത്യത്തിന്‍റെ ഏറ്റവും ഹൃദയഭേദകമായ വശങ്ങളിലൊന്നു വിവാഹത്തിന്മേലും കുടുംബങ്ങളിന്മേലും അതിനുള്ള വിനാശകരമായ സ്വാധീനമാണ്. ലക്ഷക്കണക്കിനു വിവാഹബന്ധങ്ങളെ അശ്ലീലസാഹിത്യം തകര്‍ത്തിട്ടുണ്ടെന്നു പറയുന്നതില്‍ അതിശയോക്തിയില്ല. അത് അയധാര്‍ത്ഥമായ പ്രതീക്ഷകള്‍ സുഷ്ടിക്കുന്നു, വിശ്വാസത്തെ ഇല്ലാതാക്കുന്നു, പലപ്പോഴും വൈകാരീകവും ശാരീരികവുമായ വിശ്വാസവഞ്ചനയിലേക്ക് നയിക്കുന്നു. അശ്ലീലസാഹിത്യത്തോടുള്ള ആസക്തി ഒരു വ്യക്തിയെ അകറ്റുകയും, രഹസ്യസ്വഭാവമുള്ളവനും, വൈകാരീകമായി ലഭ്യമല്ലാതാക്കുവാനും ഇടയാക്കും, അങ്ങനെ ദമ്പതികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കുകയും ആത്യന്തീകമായി കുടുംബങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്നു.
അശ്ലീലസാഹിത്യങ്ങളുടെ വശീകരണത്തില്‍ നിന്നും തങ്ങളുടെ ഹൃദയങ്ങളേയും മനസ്സിനേയും സംരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശക്തമായ ഒരു വഴികാട്ടിയാണ് ഇയ്യോബ് 31:1ല്‍ പറഞ്ഞിരിക്കുന്ന ശക്തമായ പ്രഖ്യാപനം: "ഞാൻ എന്‍റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?".വിശുദ്ധിയോടുള്ള ഇയ്യോബിന്‍റെ പ്രതിബദ്ധത കേവലം ശാരീരികമായ ഒരു പ്രവൃത്തി മാത്രമല്ല, മറിച്ചു ആത്മീകവും മാനസീകവുമായ ഒന്നായിരുന്നു. നമ്മുടെ കണ്ണുമായി ഒരു ഉടമ്പടി ചെയ്യുന്നത് ഈ ലോകത്തിലെ പ്രലോഭനങ്ങള്‍ക്കെതിരെ നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുന്ന ഒരു മുന്‍കരുതല്‍ നടപടിയാണ്.
പ്രവൃത്തിയ്ക്കായുള്ള ഒരു വിളി: ക്രിസ്തുവില്‍ സ്വാതന്ത്ര്യം കണ്ടെത്തുക
നിങ്ങളോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് അറിയാവുന്ന ആരെങ്കിലുമോ അശ്ലീലസാഹിത്യത്താല്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍, പ്രത്യാശയ്ക്ക് വകയുണ്ടെന്നു അറിയുക. ക്രിസ്തുവിന്‍റെ ശക്തിയാല്‍ ഈ അടിമത്വത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം സാധ്യമാണ്. തന്‍റെ സാക്ഷ്യം പങ്കുവെച്ച യ്യൌവനക്കാരന്‍ 21 ദിവസത്തെ ഉപവാസപ്രാര്‍ത്ഥനയില്‍ എന്നോടുകൂടെ സംബന്ധിച്ച് സ്വാതന്ത്ര്യം കണ്ടെത്തി. പ്രാര്‍ത്ഥനയാലും, വചനധ്യാനത്താലും ചേര്‍ന്നുപോകുന്നതായ ഉപവാസം, ഏറ്റവും കഠിനമായ ശീലങ്ങളില്‍ നിന്നുപോലും വിടുതല്‍ കൊണ്ടുവരുവാന്‍ കഴിയുന്ന ശക്തിയേറിയ ആയുധമാണ്.
യാക്കോബ് 5:16 നമ്മെ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു, "എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനുവേണ്ടി ഒരുവൻ പ്രാർഥിപ്പിൻ. നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു". അഭിഷിക്തരായ ദൈവദാസിദാസന്മാരാല്‍ പ്രാര്‍ത്ഥിക്കപ്പെടുന്നതില്‍ ഭയപ്പെടരുത്. [ഒരു പ്രായോഗീക ഉപദേശം: പുരുഷന്മാര്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ സ്ത്രീകള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണം].
എല്ലാത്തിലുമുപരി, നിങ്ങളെത്തന്നെ ദൈവവചനത്തില്‍ നിമഗ്നനം ചെയ്യുക. ഫിലിപ്പിയര്‍ 4:8 പോലെയുള്ള തിരുവെഴുത്തുകള്‍, സത്യമായത് ഒക്കെയും ഘനമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും രമ്യമായത് ഒക്കെയും സൽക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊൾവിൻ എന്ന് നമ്മെ പ്രബോധിപ്പിക്കുന്നു, അത് നമ്മുടെ മനസ്സിനെ പുനര്‍നിര്‍മ്മിക്കാനും ദോഷകരമായ ചിന്തകളില്‍ നിന്നും പെരുമാറ്റങ്ങളില്‍ നിന്നും നമ്മെ അകറ്റുവാനും സഹായിക്കും.
സ്വാതന്ത്ര്യത്തിന്‍റെ യാത്രയെ ആലിംഗനം ചെയ്യുക
അശ്ലീലസാഹിത്യമെന്ന ആസക്തിയെ അതിജീവിക്കുക എന്നത് ഒരു എളുപ്പമായ യാത്രയല്ല, എന്നാല്‍ ദൈവത്തിന്‍റെ സഹായത്താല്‍ സാദ്ധ്യമായ ഒന്നാണിത്. ആ യ്യൌവനക്കാരന്‍ സ്വാതന്ത്ര്യം കണ്ടെത്തിയതുപോലെ, നിങ്ങള്‍ക്കും സാധിക്കും. നിങ്ങള്‍ അന്വേഷിക്കുന്ന സ്വാതന്ത്ര്യം എത്തിപിടിക്കാവുന്ന ദൂരത്തിലാണ്, അതിലേക്കുള്ള നിങ്ങളുടെ യാത്ര ക്രിസ്തുവില്‍ അതേ സ്വാതന്ത്ര്യം കണ്ടെത്താന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കും.വിജയത്തിലേക്കുള്ള ഈ പാതയില്‍ കര്‍ത്താവ് നിങ്ങളെ ശക്തിപ്പെടുത്തുകയും നയിക്കുകയും ചെയ്യട്ടെ.
പ്രാര്‍ത്ഥന
1. പിതാവേ, സകല അശുദ്ധമായ ചിന്തകളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നും എന്‍റെ ഹൃദയത്തേയും മനസ്സിനേയും ശുദ്ധീകരിക്കണമെന്നു, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. സത്യമായതും, ഘനമായതും, നീതിയായതും, നിർമ്മലമായതുമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുവാന്‍ എന്നെ സഹായിക്കേണമേ, അങ്ങനെ ഞാന്‍ അങ്ങയുടെ മുമ്പാകെ വിശുദ്ധിയില്‍ നടക്കുവാന്‍ ഇടയാകും. എന്‍റെ മനസ്സ് ഭൂമിയിലെ പ്രലോഭനങ്ങളിലല്ല മറിച്ച് ഉയരങ്ങളില്‍ ഉള്ളതായ കാര്യങ്ങളില്‍ പതിഞ്ഞിരിക്കുന്നു എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. (ഫിലിപ്പിയര്‍ 4:8).
2. പരിശുദ്ധാത്മാവേ, എന്‍റെ ആത്മാവിനെ പുതുക്കുകയും അങ്ങയുടെ ശക്തിയാല്‍ എന്നെ നിറയ്ക്കുകയും ചെയ്യേണമേ. ജഡത്തിന്‍റെ ആഗ്രഹങ്ങള്‍ ക്രൂശിക്കപ്പെടട്ടെ, അങ്ങനെ എന്‍റെ ജീവിതത്തിലെ സമസ്ത മേഖലകളിലും ഞാന്‍ അങ്ങയുടെ ആത്മാവിനാല്‍ നയിക്കപ്പെടട്ടെ. എന്‍റെ ഹിതത്തെ അങ്ങയിലേക്ക് സമര്‍പ്പിക്കയും അകത്തുനിന്നും ഉള്ളതായ ഒരു പൂര്‍ണ്ണമായ രൂപാന്തരത്തിനായി അപേക്ഷിക്കയും ചെയ്യുന്നു. യേശുവിന്‍റെ നാമത്തില്‍. (ഗലാത്യര്‍ 5:16).
3. സ്വര്‍ഗ്ഗീയ പിതാവേ, അശ്ലീലസാഹിത്യങ്ങള്‍ എന്‍റെ ആത്മാവിലും ബന്ധങ്ങളിലും മുറിവേല്‍പ്പിച്ച മേഖലകളില്‍ അങ്ങയുടെ സൌഖ്യത്തിനായി ഞാന്‍ അപേക്ഷിക്കുന്നു. തകര്‍ന്നതിനെ പുനരുദ്ധരിക്കേണമേ, മാത്രമല്ല എന്‍റെ മനസ്സിലും, ഹൃദയത്തിലും, ബന്ധങ്ങളിലും സൌഖ്യത്തെ കൊണ്ടുവരികയും ചെയ്യേണമേ. സകലതും പുതുതാക്കുവാനുള്ള അങ്ങയുടെ കഴിവില്‍ ഞാന്‍ ആശ്രയിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 147:3).
4. പിതാവേ, അശ്ലീലസാഹിത്യമാകുന്ന പാപത്തിലേക്ക് എന്നെ തിരികെ കൊണ്ടുപോകുന്നതിനുള്ള ശത്രുവിന്‍റെ തന്ത്രങ്ങള്‍ക്ക് നേരെ അങ്ങയുടെ
ദൈവീകമായ സംരക്ഷണത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ സര്‍വ്വായുധവര്‍ഗ്ഗം ധരിക്കുന്നു, അന്ധകാരത്തിന്‍റെ ശക്തിയോട് എതിര്‍ത്തുനിന്നുകൊണ്ട്, എന്‍റെ ജീവിതത്തിലെ സകല കോട്ടകളുടെയും ആസക്തികളുടെയും മേല്‍ യേശുവിന്‍റെ നാമത്തില്‍ വിജയം പ്രഖ്യാപിക്കുന്നു. (എഫെസ്യര്‍ 6:11-12).
2. പരിശുദ്ധാത്മാവേ, എന്‍റെ ആത്മാവിനെ പുതുക്കുകയും അങ്ങയുടെ ശക്തിയാല്‍ എന്നെ നിറയ്ക്കുകയും ചെയ്യേണമേ. ജഡത്തിന്‍റെ ആഗ്രഹങ്ങള്‍ ക്രൂശിക്കപ്പെടട്ടെ, അങ്ങനെ എന്‍റെ ജീവിതത്തിലെ സമസ്ത മേഖലകളിലും ഞാന്‍ അങ്ങയുടെ ആത്മാവിനാല്‍ നയിക്കപ്പെടട്ടെ. എന്‍റെ ഹിതത്തെ അങ്ങയിലേക്ക് സമര്‍പ്പിക്കയും അകത്തുനിന്നും ഉള്ളതായ ഒരു പൂര്‍ണ്ണമായ രൂപാന്തരത്തിനായി അപേക്ഷിക്കയും ചെയ്യുന്നു. യേശുവിന്‍റെ നാമത്തില്‍. (ഗലാത്യര്‍ 5:16).
3. സ്വര്‍ഗ്ഗീയ പിതാവേ, അശ്ലീലസാഹിത്യങ്ങള്‍ എന്‍റെ ആത്മാവിലും ബന്ധങ്ങളിലും മുറിവേല്‍പ്പിച്ച മേഖലകളില്‍ അങ്ങയുടെ സൌഖ്യത്തിനായി ഞാന്‍ അപേക്ഷിക്കുന്നു. തകര്‍ന്നതിനെ പുനരുദ്ധരിക്കേണമേ, മാത്രമല്ല എന്‍റെ മനസ്സിലും, ഹൃദയത്തിലും, ബന്ധങ്ങളിലും സൌഖ്യത്തെ കൊണ്ടുവരികയും ചെയ്യേണമേ. സകലതും പുതുതാക്കുവാനുള്ള അങ്ങയുടെ കഴിവില്‍ ഞാന്‍ ആശ്രയിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 147:3).
4. പിതാവേ, അശ്ലീലസാഹിത്യമാകുന്ന പാപത്തിലേക്ക് എന്നെ തിരികെ കൊണ്ടുപോകുന്നതിനുള്ള ശത്രുവിന്‍റെ തന്ത്രങ്ങള്‍ക്ക് നേരെ അങ്ങയുടെ
ദൈവീകമായ സംരക്ഷണത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ സര്‍വ്വായുധവര്‍ഗ്ഗം ധരിക്കുന്നു, അന്ധകാരത്തിന്‍റെ ശക്തിയോട് എതിര്‍ത്തുനിന്നുകൊണ്ട്, എന്‍റെ ജീവിതത്തിലെ സകല കോട്ടകളുടെയും ആസക്തികളുടെയും മേല്‍ യേശുവിന്‍റെ നാമത്തില്‍ വിജയം പ്രഖ്യാപിക്കുന്നു. (എഫെസ്യര്‍ 6:11-12).
Join our WhatsApp Channel
Most Read
● നിങ്ങളുടെ അനുഗ്രഹങ്ങള് വര്ദ്ധിപ്പിക്കുവാനുള്ള ഉറപ്പായ വഴി● നിരാശയെ എങ്ങനെ അതിജീവിക്കാം
● സ്വാധീനത്തിന്റെ മഹത്തകരമായ മണ്ഡലങ്ങളിലേക്കുള്ള പാത
● ദൈവത്തിന്‍റെ വചനത്തില്‍ മാറ്റം വരുത്തരുത്
● ഒരു പോരാട്ടം കാഴ്ചവെയ്ക്കുക
● അന്ത്യകാലം - പ്രവചനാത്മകമായ കാവല്ക്കാരന്
● ശ്രദ്ധിക്കപ്പെടാതെ പോകുന്ന വീരന്മാര്
അഭിപ്രായങ്ങള്‍