അനുദിന മന്ന
പരദൂഷണം ബന്ധങ്ങളെ നശിപ്പിക്കുന്നു
Wednesday, 25th of September 2024
1
0
224
Categories :
പരദൂഷണം (Gossip)
വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 16:28).
പുതിയ ബന്ധങ്ങള്‍ നാം സ്ഥാപിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായ ഒരു കാര്യമാണ് പരദൂഷണം അഥവാ ഏഷണി എന്നത്.
പരദൂഷണം ബന്ധങ്ങള്‍ക്ക് ഹാനീകരമായിരിക്കുന്നത് എന്തുകൊണ്ട്?
ദൈവത്തിന്‍റെ വചനം പറയുന്നു, ഏഷണിക്ക് മിത്രങ്ങളെ ഭേദിപ്പിക്കുവാന്‍ കഴിയും. ഏഷണി ബന്ധങ്ങളെ ഭേദിപ്പിക്കുന്നു, വിശ്വാസം തകര്‍ക്കുന്നു, ഏഷണി മുഖാന്തിരം ഉണ്ടാകുന്ന വേദന വാക്കുകള്‍ പറഞ്ഞു ഏറിയ സമയങ്ങള്‍ കഴിഞ്ഞാണ് അനുഭവമാകുന്നത്.
ഓര്‍ക്കുക, മറ്റുള്ളവരെ കുറിച്ച് നിങ്ങളോടു ഏഷണി പറയുന്ന ഒരുവന്‍ നിങ്ങളെകുറിച്ചും മറ്റുള്ളവരോട് പരദൂഷണം പറയും, അങ്ങനെ ഏഷണി സുഹൃത്‌ബന്ധത്തെ വിഭജിക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 16:28). നമുക്ക് നമ്മുടെ ബന്ധങ്ങളെ ബഹുമാനിക്കാം മാത്രമല്ല പകര്‍ച്ചവ്യാധിപോലെയുള്ള ഏഷണിയുടെ കെണിയില്‍ അകപ്പെടാതിരിക്കാം.
സത്യത്തില്‍, ചിലസമയങ്ങളില്‍ ആളുകള്‍ നിങ്ങളോടു കൂടുതല്‍ അടുക്കുവാന്‍ വേണ്ടി ഇപ്പോള്‍ നിങ്ങളുമായി അടുപ്പമുള്ളവരെകുറിച്ച് ഏഷണി പറഞ്ഞു അവരില്‍ തെറ്റ് കണ്ടെത്തുവാന്‍ പരിശ്രമിക്കയും ചെയ്യും. നിങ്ങളുമായി അടുപ്പമുള്ള ആളുകളെ താഴ്ത്തികെട്ടി സംസാരിച്ചാല്‍ അത് നിങ്ങള്‍ ക്ഷമിക്കയില്ല എന്ന കാര്യം അങ്ങനെയുള്ളവരെ അറിയിക്കയും അകറ്റിനിര്‍ത്തുകയും ചെയ്യുക.
സഹപ്രവര്‍ത്തകരെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും പരദൂഷണം പറയുന്നത് മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുവാനുള്ള എളുപ്പവഴിയായി തോന്നുമായിരിക്കാം; എന്നാല്‍, ബലമുള്ള, വിശ്വാസമുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഒരു നല്ല വഴിയല്ലയിത്. സത്യത്തില്‍, ചുറ്റുപാടും നടക്കുന്ന എല്ലാ പരദൂഷണങ്ങളും കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും നിങ്ങള്‍ക്ക് അറിയാമെങ്കില്‍, അങ്ങനെയുള്ള ആളുകളെ വിശ്വസിക്കുന്നത് സൂക്ഷിക്കണം.
നിങ്ങള്‍ ആരെയെങ്കിലും പുതിയതായി പരിചയപ്പെടുമ്പോള്‍, പരദൂഷണം ഇടയ്ക്കുവന്നാല്‍, വ്യത്യസ്തമായ വിഷയത്തിലേക്ക് സംഭാഷണം പതിയെ വഴിതിരിച്ചുവിടുക. അങ്ങനെ നടക്കുന്നില്ലയെങ്കില്‍ അത് വീണ്ടും ആവര്‍ത്തിക്കുന്നുവെങ്കില്‍, നിങ്ങളുടെ പരിമിതികളെ സംബന്ധിച്ചു നേരിട്ട് സ്നേഹത്തിന്‍റെ രീതിയില്‍ ആ വിഷയത്തെകുറിച്ച് വ്യക്തമായി പറയുക.
നിങ്ങളെകുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതിയില്‍പ്പെട്ട കാര്യമല്ല പരദൂഷണമെന്നത്. ഓരോരുത്തരുടേയും കുറവുകള്‍ മറ്റുള്ള എല്ലാവര്‍ക്കും ചൂണ്ടികാണിച്ചു കൊടുത്ത് പരസ്പരം വിധിക്കുവാന്‍ വേണ്ടിയല്ല ദൈവം നമ്മെ സൃഷ്ടിച്ചത്. അന്യോന്യം സ്നേഹിക്കുവാനും, നാം മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റം പോലെ നാമും മറ്റുള്ളവരോട് പെരുമാറണമെന്ന് വേദപുസ്തകം ആവര്‍ത്തിച്ചു നമ്മോടു കല്‍പ്പിക്കുന്നു. സംസാരിക്കുവാനുള്ള സ്വാതന്ത്ര്യം വായില്‍ തോന്നിയത് എന്തും പറയാമെന്നല്ല അര്‍ത്ഥമാക്കുന്നത്.
പ്രിയപ്പെട്ടവരേ, പരിശുദ്ധാത്മാവിലുള്ള സ്വാതന്ത്ര്യത്തോടെയുള്ള ജീവിതം നയിക്കുവാന്‍ വേണ്ടിയാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. എന്നാല്‍ ഈ അനുഗ്രഹീതമായ സ്വാതന്ത്ര്യത്തെ ആരെയെങ്കിലും വലിച്ചു താഴെയിടുവാനുള്ള അവസരമായി കാണരുത്. സ്വാതന്ത്ര്യം എന്നാല്‍ നാം പൂര്‍ണ്ണമായും ജഡമോഹങ്ങളില്‍ നിന്നും മുക്തമായിട്ട്, ചെയ്യുന്നതില്‍ എല്ലാം സ്നേഹം പ്രകടമാക്കികൊണ്ട് അന്യോന്യം ദാസന്മാരാവുക എന്നാണര്‍ത്ഥം. (ഗലാത്യര്‍ 5:13).

പ്രാര്‍ത്ഥന
എന്‍റെ വായ്ക്ക് ഒരു കാവല്‍ നിര്‍ത്തേണമേ കര്‍ത്താവേ; എന്‍റെ അധരദ്വാരം കാക്കേണമേ. പിതാവേ, ഏഷണിയില്‍ നിന്നും എന്നെ അകറ്റിനിര്‍ത്തേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ വിടുതലിന്റെയും സൌഖ്യത്തിന്റെയും ഉദ്ദേശം.● യേശുവിന്‍റെ പ്രവര്ത്തി ചെയ്യുക മാത്രമല്ല അതിലധികവും ചെയ്യുക എന്നതിന്‍റെ അര്ത്ഥമെന്താണ്?
● ചിന്തകളുടെ തള്ളിക്കയറ്റത്തെ നിയന്ത്രിക്കുക
● അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക
● നരകം ഒരു യഥാര്ത്ഥ സ്ഥലമാണ്
● കഴിഞ്ഞകാലങ്ങളിലെ കല്ലറകളില് അടക്കംചെയ്തു കിടക്കരുത്
● സുബോധമുള്ള മനസ്സ് ഒരു ദാനമാണ്
അഭിപ്രായങ്ങള്‍