english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. വിശ്വാസ ജീവിതം
അനുദിന മന്ന

വിശ്വാസ ജീവിതം

Wednesday, 29th of May 2024
1 0 884
Categories : വിശ്വാസം (Faith)
"ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു; ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്." (ഗലാത്യര്‍ 2:20).

ഓരോ വിശ്വാസിയുടെയും ജീവിതത്തില്‍ വീണ്ടും ജനനം പ്രാപിച്ചപ്പോള്‍ സംഭവിച്ച കാര്യം നമ്മുടെ പഴയ പാപ സ്വഭാവം (മരണം) ക്രിസ്തുവിന്‍റെ സ്വഭാവമായി (ജീവന്‍) മാറ്റപ്പെട്ടു എന്നതാണ്. ക്രിസ്തുവിനെ രക്ഷിതാവായി അംഗീകരിച്ചപ്പോള്‍ നമുക്ക് ലഭിച്ചതാണ് വിശ്വാസ ജീവിതം. നമ്മുടെ കഴിഞ്ഞ കാല തെറ്റിന്‍റെ പേരില്‍ നാം അറിയപ്പെടാത്ത ഒരു ജീവിതം അഥവാ നമ്മുടെ പഴയ യജമാനനായ പിശാചിന്‍റെ സ്വാധീനം ഇല്ലാത്തതായ ഒരു ജീവിതം. നാം പുതിയ സൃഷ്ടിയായി തീര്‍ന്നു, വിശുദ്ധീകരിക്കപ്പെടുകയും നീതികരിക്കപ്പെടുകയും ചെയ്തു. നമ്മുടെ പഴയസ്വഭാവത്തിനു മരിക്കയും ക്രിസ്തുവില്‍ ജീവിക്കയും ചെയ്തിരിക്കുന്നു. (2 കൊരിന്ത്യര്‍ 5:17).

വിശ്വാസം, ദൈവഭക്തിയായി പരസ്പരം മാറ്റുമ്പോള്‍ ഇങ്ങനെ നിര്‍വചിക്കുവാന്‍ കഴിയും,  ഒരു വ്യക്തിയെയൊ അല്ലെങ്കില്‍ ഒരുകൂട്ടം ആളുകളെയോ അവരുടെ പെരുമാറ്റത്തില്‍, ഇടപെടലുകളില്‍, തീരുമാനം എടുക്കുന്നതില്‍ നിയന്ത്രിക്കുന്ന ഒരു കൂട്ടം നിയമങ്ങള്‍, തത്വം, മൂല്യങ്ങള്‍, സത്യം, മാനസികാവസ്ഥ എന്നതാണ്. ഈ നിയമങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തെ ഭരിക്കുന്നു മാത്രമല്ല ഒരു മനുഷ്യന്‍റെ ജീവിതശൈലിയെ തീരുമാനിക്കുന്ന ഘടകമാണെന്ന് പറയുവാന്‍ സാധിക്കും. ജനങ്ങള്‍ തങ്ങളുടെ ജീവിതശൈലി മാറ്റുമ്പോള്‍, അവരുടെ വിശ്വാസങ്ങള്‍ മാറി അഥവാ വ്യത്യാസപ്പെട്ടു എന്ന് നമുക്ക് പറയുവാന്‍ കഴിയും.

വിശ്വാസികള്‍ എന്ന നിലയില്‍, വിശ്വാസത്തിന്‍റെ ഒരു ജീവിതത്തിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ ആഗ്രഹങ്ങളും, അഭിലാഷങ്ങളും, ശ്രദ്ധയും, ഏകാഗ്രതയും നമ്മുടെ യജമാനനായ യേശുക്രിസ്തുവിനാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒരു ജീവിതം. നമുക്കുവേണ്ടി ചിന്തിക്കുവാനോ അല്ലെങ്കില്‍ നമ്മുടെ ആനന്ദത്തിനുവേണ്ടി തീരുമാനം എടുക്കുവാനോ ഉള്ള ആഡംബരം നമുക്കില്ല കാരണം നമ്മുടെ യജമാനനായ കര്‍ത്താവായ യേശുക്രിസ്തുവിനാല്‍ ഭരിക്കപ്പെടുന്നവരാണ് നാം.

ക്രിസ്തുവിലുള്ള ജീവിതം നാം അംഗീകരിച്ചത്, ദൈവത്തിന്‍റെ രാജ്യത്തിലെ നിയമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുമ്പില്‍ ഒരു പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ സ്ഥലത്തേക്ക് അത് നമ്മെ കൊണ്ടുവന്നു. ക്രിസ്ത്യാനിത്വം കേവലം ഒരു മതമായി നിര്‍വചിക്കാന്‍ കഴിയില്ല എന്നാല്‍ ഇത് ഒരു ജീവിതശൈലിയാണ് കാരണം മതപരമായ ചടങ്ങുകള്‍ക്ക് അപ്പുറത്തേക്ക് ഇത് പോകുന്നു മാത്രമല്ല പ്രയോഗീക ജീവിതമാണ് ഇതിനു ആവശ്യമായിരിക്കുന്നത്. (2 പത്രോസ് 1:3).

ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നാം പ്രയോഗിക്കുന്ന വിശ്വാസം കേവലം ഒരു മതമല്ല എന്നാല്‍ നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളേയും വിശേഷിപ്പിക്കുന്ന ഒരു ജീവിതശൈലിയാണിത്‌. അത് സാമൂഹീകപരമാകാം, ധാര്‍മ്മീകമാകാം, സാമ്പത്തീകമാകാം, മാനസീകമാകാം, മനഃശാസ്ത്രപരമാകാം. ക്രിസ്തുവിന്‍റെ മാതൃക പ്രകാരമുള്ള ജീവിതമാണ്‌ ക്രിസ്ത്യാനിത്വം. ഒരു ക്രിസ്ത്യാനി എങ്ങനെ അഥവാ എന്ത് ആയിരിക്കണം എന്നതിന്‍റെ ആദ്യത്തെ ജീവിക്കുന്ന ഉദാഹരണമായിരുന്നു യേശുവിന്‍റെ അപ്പോസ്തലന്മാര്‍. (അപ്പൊ.പ്രവൃ 11:26) അവര്‍ പ്രാപിച്ചത് ഒരു വിശ്വാസ ജീവിതമാണെന്നും അത് ഒരു സ്വഭാവമായി തീര്‍ന്നതുകൊണ്ട് അത് പ്രദര്‍ശിപ്പിക്കണമെന്നും അവര്‍ മനസ്സിലാക്കി.അന്ത്യോക്യയിലെ ആളുകള്‍ അവരെ ശ്രദ്ധിക്കയും ക്രിസ്ത്യാനികള്‍ എന്നു അവരെ വിളിക്കുകയും ചെയ്തു, "ചെറിയ ക്രിസ്തു" എന്ന അര്‍ത്ഥത്തില്‍.

നിങ്ങള്‍ ഒരു ക്രിസ്ത്യാനി ആയിട്ട് എത്ര കാലമായി? നിങ്ങള്‍ കണ്ടെത്തിയ ഈ പുതിയ ജീവിത രീതിയെ നിങ്ങളുടെ ജീവിതത്തിലെ ഏതെല്ലാം മേഖലകളിലാണ് നിങ്ങള്‍ അനുവദിച്ചിരിക്കുന്നത്? അപ്പൊ.പ്രവൃത്തി 6:4 ല്‍, ഈ ജീവിതത്തിലെ ആവശ്യങ്ങളെ അപ്പോസ്തലന്മാര്‍ ഇങ്ങനെ ലളിതവല്‍ക്കരിച്ചിരിക്കുന്നു. "ഞങ്ങളോ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു". നിങ്ങള്‍ പ്രാര്‍ത്ഥനയും വചനവുമുള്ള ഒരു വ്യക്തിയാണോ? നിങ്ങള്‍ വിശ്വാസത്തിന്‍റെ ജീവിതമാണോ നയിക്കുന്നത്?
പ്രാര്‍ത്ഥന
എന്‍റെ ആത്മാവിന്‍റെ രക്ഷയ്ക്കായി കര്‍ത്താവേ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങേയ്ക്ക് യോഗ്യമായ നിലയില്‍, അങ്ങയുടെ വചനം പൂര്‍ണ്ണമായി അനുസരിച്ചുകൊണ്ട് ഒരു വിശ്വാസ ജീവിതം നയിക്കുവാന്‍ എന്നെ സഹായിക്കേണമേ.


Join our WhatsApp Channel


Most Read
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - 1
● ചെറിയ കാര്യങ്ങളില്‍ നിന്നും വലിയ ഉദ്ദേശങ്ങളിലേക്കുള്ള ജനനം
● രണ്ടു പ്രാവശ്യം മരിക്കരുത്‌
● പ്രാര്‍ത്ഥനയിലെ അത്യാവശ്യകത
● പുളിപ്പില്ലാത്ത ഒരു ഹൃദയം
● മറക്കുന്നതിലെ അപകടങ്ങള്‍
● ഭോഷത്തത്തില്‍നിന്നും വിശ്വാസത്തെ വേര്‍തിരിച്ചറിയുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ