english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. എങ്ങനെയാണ് സമയം ഫലപ്രദമായി വിനിയോഗിക്കുന്നത്.
അനുദിന മന്ന

എങ്ങനെയാണ് സമയം ഫലപ്രദമായി വിനിയോഗിക്കുന്നത്.

Friday, 9th of August 2024
1 0 697
Categories : സമയ പാലനം (Time Management)
ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊള്ളുവിൻ. (എഫെസ്യര്‍ 5:16).

"എനിക്ക് കുറെക്കൂടെ സമയം ഉണ്ടായിരുന്നെങ്കില്‍!" ഫലപ്രദമായ അനേകം ആളുകളുടെ നിലവിളിയാണിത്‌. നമുക്ക് ചെയ്യുവാനുള്ള ദൌത്യം നിമിത്തം നാമെല്ലാവരും തിരക്ക് അനുഭവിക്കുന്നവരും ഭാരം ഉള്ളവരും ആയിരിക്കും. ചിലസമയങ്ങളില്‍, അത് ശരിക്കും നിരാശാജനകമായിരിക്കും. നിങ്ങളും അപ്രകാരം ആയിട്ടുണ്ട്‌ എന്ന് എനിക്കുറപ്പുണ്ട്. 

പ്രപഞ്ചത്തിലെ വിലപ്പെട്ട ഉപാധികളില്‍ ഒന്നാണ് സമയം. ദൈവം പാപിക്കും വിശുദ്ധനും നല്‍കിയിരിക്കുന്നത് ഒരേ സമയമാണ് - രണ്ടുപേര്‍ക്കും 24 മണിക്കൂര്‍.

ഇന്ന് തിരക്ക് ഒരു മാനദണ്ഡം ആയിമാറി. എന്നിരുന്നാലും, തിരക്കുള്ളവര്‍ ആയിരിക്കുന്നത് എപ്പോഴും ഫലപ്രദമായിരിക്കുന്നതിനോട് തുല്യമാകയില്ല. നാം യഥാര്‍ത്ഥമായി അത് ഓര്‍ക്കേണ്ടതാണ്.

ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം ഗൃഹവിചാരകര്‍ ആയിരിക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നത് കാരണം സമയ പാലനം വളരെ അടിയന്തിര പ്രാധാന്യമുള്ളതായി മാറിയിരിക്കുന്നു. ചില ആളുകള്‍ ചിന്തിക്കുന്നത് സമയ പാലനം എന്നാല്‍ നിങ്ങളുടെ സമയ പട്ടിക കഴിയുന്നിടത്തോളം നിറയ്ക്കുക എന്നതാണ്. അത് തെറ്റായ ചിന്താഗതിയാണ്.

ഒന്നാമതായി, എപ്പോഴും നിങ്ങളുടെ നിയമനങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ഒരു സമയക്രമം, ഒരു കലണ്ടര്‍ ഉപയോഗിക്കുക, നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയോ വീട്ടമ്മയോ ആണെങ്കില്‍പോലും. ഇത് നിങ്ങളുടെ സമയത്തെ കൃത്യമായും ഫലപ്രദമായും ക്രമീകരിക്കുവാന്‍ സഹായിക്കും.

രണ്ടാമതായി, എന്തെങ്കിലും ചുമതല എല്ക്കുന്നതിനു മുമ്പ്, ആരെയെങ്കിലും കാണുന്നതിനു മുമ്പ്, ഞാന്‍ എപ്പോഴും ചോദിക്കും, ഇത് ശരിക്കും ദൈവത്തിന്‍റെ കണ്ണിന്മുന്പില്‍ പ്രാധാന്യമുള്ളതാണോ? ഇത് ദൈവത്തിന്‍റെ മഹത്വത്തിനായി ഫലം പുറപ്പെടുവിക്കുമോ? കര്‍ത്താവായ യേശു മുന്‍ഗണനയെ കുറിച്ചുള്ള ഒരു പ്രധാനപെട്ട തത്വം നമുക്ക് നല്‍കിയിട്ടുണ്ട്. "മുമ്പെ അവന്‍റെ രാജ്യവും നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്ക് കിട്ടും." (മത്തായി 6:33). നിങ്ങളുടെ മുന്‍ഗണനകള്‍ക്ക് എപ്പോഴും സമയം കൊടുക്കുക. പ്രധാനപ്പെട്ട ദൌത്യങ്ങളില്‍ നിങ്ങളുടെ മനസ്സ് കേന്ദ്രീകരിക്കുക.

മൂന്നാമതായി, ഫലപ്രദമായി സമയം വിനിയോഗിക്കുക എന്നാല്‍ നിങ്ങള്‍ക്ക്‌ എല്ലാവരോടും 'അതേ' എന്ന് പറയുവാന്‍ കഴിയുകയില്ല എന്നാണ് അര്‍ത്ഥം. ചില കാര്യങ്ങളോട് ഇല്ല എന്ന് പറയുന്നതും സമയ പാലനത്തില്‍ ഉള്‍പ്പെടുന്ന കാര്യമാണ്. അനേക ആളുകള്‍ എല്ലാ കാര്യത്തിനോടും അതേ എന്ന് പറഞ്ഞു തങ്ങളുടെ ജീവിതം താറുമാറാക്കുന്നുണ്ട്, എന്നിട്ട് നിരാശയോടെയും ക്ഷീണിതര്‍ ആയിട്ടും ഓടിനടക്കുകയാണ്. 

അവസാനമായി, എന്‍റെ സമയം ഫലപ്രദമായി വിനിയോഗിക്കുവാനുള്ള ജ്ഞാനവും വിവേകവും തരുവാനായി ഞാന്‍ കര്‍ത്താവിനോടു എപ്പോഴും പ്രാര്‍ത്ഥിക്കുന്നു. ഉദാഹരണത്തിന്: പ്രസംഗത്തിനായുള്ള ഒരു ക്ഷണനം എനിക്ക് ലഭിക്കുമ്പോള്‍ ഒക്കെയും, ഞാന്‍ പെട്ടെന്ന് വരാം എന്ന് പറയുകയില്ല. ഞാന്‍ ആ വിഷയത്തിനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കും. ഫലമില്ലാത്ത കാര്യങ്ങളെ പിന്തുടരുന്നതില്‍ നിന്നും എന്നെ അകറ്റിനിര്‍ത്തണമെന്നും ഞാന്‍ അനുദിനവും ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. നിങ്ങളും, ഈ കാര്യങ്ങള്‍ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം.

സമയ പാലനത്തിന് ഞാന്‍ ഉപയോഗിക്കുന്ന മറ്റൊരു പ്രധാനപെട്ട കാര്യം ഞാന്‍ സഹായം ചോദിക്കും എന്നതാണ്. ഞാന്‍ മിക്കപ്പോഴും എന്‍റെ ഭാര്യയുടെയും മക്കളുടെയും സഹായം വീട്ടിലെ കാര്യങ്ങള്‍ക്കായി ഉള്‍പ്പെടുത്താറുണ്ട്. നിങ്ങള്‍ക്ക്‌ ആവശ്യമുള്ളപ്പോള്‍ കുടുംബത്തിന്‍റെയൊ സുഹൃത്തുക്കളുടെയോ സഹായം ചോദിക്കുന്നതില്‍ മടിക്കേണ്ടതില്ല. 

നമ്മുടെ സമയം പാലിക്കുന്നതില്‍ കൂടെ, നമുക്ക് കൂടുതല്‍ ഫലം ഉളവാക്കുവാനും അതുപോലെ സമര്‍ദ്ദം കുറയ്ക്കുവാനും സാധിക്കും, നമ്മുടെ വിളി പൂര്‍ത്തിയാക്കുവാന്‍ സാധിക്കും, അങ്ങനെ അത് ദൈവത്തിനു മഹത്വമായിത്തീരും. 
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ സമയത്തെ ഫലപ്രദമായി വിനിയോഗിക്കുവാന്‍ എനിക്ക് ജ്ഞാനവും, വിവേകവും, വിവേചനവും നല്‍കേണമേ. പിതാവേ, ഫലമില്ലാത്ത പ്രവൃത്തികളില്‍ നിന്നും എന്നെ അകറ്റേണമേ, യേശുവിന്‍റെ നാമത്തില്‍. അങ്ങയുടെ മഹത്വത്തിനായി ഫലം പുറപ്പെടുവിക്കുവാന്‍ എന്നെ സഹായിക്കേണമേ. ആമേന്‍.


Join our WhatsApp Channel


Most Read
● ചിന്തകളുടെ തള്ളിക്കയറ്റത്തെ നിയന്ത്രിക്കുക
● ശ്രദ്ധയോടെയുള്ള തിരച്ചില്‍
● ദിവസം 05: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● തിരസ്കരണം അതിജീവിക്കുക
● ദിവസം 03 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #7 
● നടപടി എടുക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ