അനുദിന മന്ന
വചനത്താൽ പ്രകാശം വരുന്നു
Sunday, 21st of July 2024
1
0
318
Categories :
ദൈവവചനം (Word of God)
ഇരുളിനും വെളിച്ചത്തിനും ഒരുമിച്ചു നിൽക്കാൻ കഴിയില്ല. ഒന്നിന്‍റെ സാന്നിധ്യം മറ്റൊന്നിന്‍റെ അസാന്നിധ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശരിക്കും, അറിയപ്പെടുന്ന ഒരു ക്രിസ്തീയ പണ്ഡിതൻ ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്, "വെളിച്ചം നൽകുക അപ്പോൾ ഇരുട്ട് തന്നെ അപ്രത്യക്ഷമാകും". എന്നിരുന്നാലും ഇരുട്ട് എന്നത് ഭൗതിക വെളിച്ചത്തിൻ്റെ അസാന്നിധ്യത്തെ കുറിച്ച് മാത്രമല്ല പറയുന്നത്; അതിന് അതിലും അധികമായ അർത്ഥമുണ്ട്.
സാധാരണയായി ഭൗതീകമായ അന്ധകാരത്തിൽ ഒരുവന് ഒന്നും തന്നെ കാണുവാൻ സാധിക്കുകയില്ല, ഒരുവന് എന്ത് ചെയ്യണമെന്ന് അറിയില്ല, ഒരുവൻ പൂർണ്ണമായും അവ്യക്തതയിലാണ്. വിശദമായി പറഞ്ഞാൽ, ഇരുട്ടിന്‍റെ അവസ്ഥയിൽ ആശയക്കുഴപ്പത്തിൻ്റെ നിമിഷങ്ങൾ, നിരാശകൾ, അവഗണനകൾ, ക്ഷീണങ്ങൾ, നഷ്ടങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. എന്നാൽ സദ്വർത്തമാനം എന്തെന്നാൽ, ഇരുട്ടിന്‍റെ മാനങ്ങൾ എന്തായാലും പ്രകാശം നൽകുക എന്നതാണ് പരിഹാരം.
വേദപുസ്തകത്തില്‍, സകലവും ഉള്‍പ്പെടുന്ന ഒരു തരത്തിലുള്ള വെളിച്ചത്തെ നമുക്ക് കാണാം. ഇത് വെളിച്ചത്തില്‍ ഏതു സമയത്തും നമ്മുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുവാന്‍ ഇടയാക്കുന്നു. നമ്മുടെ ജീവിതത്തെക്കുറിച്ച് എന്തുചെയ്യണമെന്ന് നമ്മെ കാണിക്കുന്നതും ഇതുതന്നെയാണ്. ഈ വെളിച്ചം ദൈവവചനമാണ്.
"നിന്‍റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു," (സങ്കീര്‍ത്തനം 119:130).
ആകയാല്‍ നാം ദൈവവചനം നമ്മുടെ ഹൃദയങ്ങളില്‍ അനുവദിക്കണം. അത് അന്ധകാരത്തെ പുറത്താക്കുകയും, അങ്ങനെ നമ്മുടെ ജീവിതം പൂര്‍ണ്ണമായും വെളിച്ചത്തില്‍ ആയിരിക്കും. ആശയകുഴപ്പങ്ങള്‍ എല്ലാം മാറിപോകും. നിരാശകള്‍ ഓടിപോകും. കാര്യങ്ങള്‍ക്ക് വ്യക്തത വരും. നാം എപ്പോഴും വേദപുസ്തകം വഹിക്കുന്നു എന്നുള്ളതുകൊണ്ട് മാത്രം അത് യാദൃശ്ചികമായി സംഭവിക്കയില്ല; ദൈവവചനം നമ്മുടെ ഹൃദയങ്ങളില്‍ തുളച്ചുചെല്ലുവാന്‍ ഇടയാക്കണം - നമ്മുടെ അന്തരാത്മാവില്‍. നമ്മിലേക്ക് വരുമ്പോള്‍ ദൈവവചനത്തെ കുറിച്ചുള്ള നമ്മുടെ അറിവും ഇതില്‍ ഉള്‍പ്പെടുന്നു.
"നിന്‍റെ വചനങ്ങളുടെ വികാശനം. . . . അല്പബുദ്ധികളെ ബുദ്ധിമാന്മാര്‍ ആക്കുന്നു". (സങ്കീര്‍ത്തനം 119;130).
വചനം മനസ്സിലാക്കുമ്പോള്‍, നമുക്ക് ധാരണ ഉണ്ടാകുന്നു, മാത്രമല്ല ദൈവവചനം ശരിയായി നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കുവാന്‍ ഇത് നമ്മെ സഹായിക്കുന്നു. ആകയാല്‍ ദൈവവചനത്തിന്‍റെ ഉപരിതലത്തില്‍ മാത്രം അറിയാതെ അതിനും അപ്പുറത്തേക്ക് നാം തുടര്‍മാനമായി പോകുവാന്‍ തയ്യാറാകേണം. ദൈവവചനത്തിന്‍റെ വെളിച്ചം നമ്മില്‍ ജ്വലിക്കുവോളം ദൈവവചനം നമുക്ക് ആത്മാര്‍ത്ഥതയോടെ പഠിക്കുകയും അത് ധ്യാനിക്കയും ചെയ്യാം.
ഇതിനു നമ്മുടെ ഭാഗത്തുനിന്നു സമര്‍പ്പണം ഉണ്ടാകേണ്ടത് ആവശ്യമാണ്, നാം പരിശുദ്ധാത്മാവില്‍ ആയിരിക്കുമ്പോഴാണ് ഇത് സാധ്യമാകുന്നത്.
അതിന്‍റെ ആത്യന്തീകമായ പ്രാധാന്യം എഫെസ്യര്‍ 1:17-18 വരെ അപ്പോസ്തലനായ പൌലോസ് പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കും, "നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ, ജ്ഞാനത്തിന്‍റെയും വെളിപാടിന്‍റെയും ആത്മാവിനെ നിങ്ങൾക്ക് തരുമാറാകട്ടെ.നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്, അവന്‍റെ വിളിയാലുള്ള ആശ എന്തെന്നും, വിശുദ്ധന്മാരിൽ അവന്‍റെ അവകാശത്തിന്‍റെ മഹിമാധനം എന്തെന്നും. . . .

പ്രാര്‍ത്ഥന
പിതാവേ, പ്രകാശപ്രദം ആയിരിക്കുന്ന അറിവ് നല്‍കുന്ന അങ്ങയുടെ വചനത്തിന്‍റെ വികാശനത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ വചനത്തിന്‍റെ വെളിച്ചം എല്ലായിപ്പോഴും എന്‍റെ ഹൃദയത്തില്‍ നിന്നും ഉദിച്ചുവരട്ടെ. എന്‍റെ ഹൃദയദൃഷ്ടി പ്രകാശിക്കട്ടെ, അങ്ങനെ അങ്ങയുടെ വചനം എന്‍റെ ജീവിതത്തില്‍ ഫലം ഉളവാക്കട്ടെ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● യേശു ഒരു ശിശുവായി വന്നത് എന്തുകൊണ്ട്?● നിങ്ങളുടെ തരിശുനിലം ഉഴുതുക
● ദൈവത്തിന്‍റെ കണ്ണാടി
● ആരാധനയാകുന്ന സുഗന്ധം
● ദിവസം 10 : 40 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും
● ദൈവം നിങ്ങളെ ഉപയോഗിക്കുവാന് ആഗ്രഹിക്കുന്നു
● സ്വപ്നം കാണുവാന്‍ ധൈര്യപ്പെടുക
അഭിപ്രായങ്ങള്‍