english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. വിശ്വാസവും പ്രതീക്ഷയും സ്നേഹവും
അനുദിന മന്ന

വിശ്വാസവും പ്രതീക്ഷയും സ്നേഹവും

Friday, 6th of September 2024
1 0 282
Categories : വിശ്വാസം (Faith) സ്നേഹം (Love)
ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹംതന്നെ. (1 കൊരിന്ത്യര്‍ 13:13).

വിശ്വാസം, പ്രത്യാശ, സ്നേഹം, ദൈവത്തിന്‍റെ രീതിയിലുള്ള സ്നേഹം എന്നും അറിയപ്പെടുന്നു, എന്നിവ ആഴമായി വിലമതിക്കേണ്ടതായ ദൈവീകമായ ഗുണങ്ങള്‍ ആകുന്നു. മറുഭാഗത്ത് സാത്താന് ഈ വിശേഷതകള്‍ ഒന്നുംതന്നെയില്ല മാത്രമല്ല ഇത് അവകാശമായി ഉള്ളവരെ അങ്ങേയറ്റം അവന്‍ വെറുക്കുകയും ചെയ്യുന്നു. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവ ദൈവത്തിന്‍റെ സത്തയെ പ്രതിഫലിപ്പിക്കുന്നതുകൊണ്ട് ദൈവം അവയുടെ സാക്ഷാല്‍ക്കാരം ആകുന്നു.

ഈ സ്വഭാവസവിശേഷതകള്‍ അവകാശപ്പെടുന്ന വ്യക്തികളെ "ദൈവ നിറവ്" ഉള്ളവരായി കണക്കാക്കുന്നു, കാരണം അവ ദൈവത്തിങ്കല്‍ നിന്നുമാത്രം പ്രാപിക്കുവാന്‍ കഴിയുന്നതാകുന്നു. ആകയാല്‍, ഈ സ്വഭാവഗുണങ്ങളെ ആലിംഗനം ചെയ്യുന്നത് ഒരുവനെ ദൈവവുമായി ആഴമായ ബന്ധത്തില്‍ ആയിരിക്കുവാനും ഉദ്ദേശവും അര്‍ത്ഥ സംപൂര്‍ണ്ണമായതുമായ ജീവിതം നയിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. 

ഇന്നത്തെ സമൂഹത്തിലെ വിശ്വാസമില്ലായ്മയുടേയും, പ്രത്യാശയില്ലായ്മയുടേയും, അപര്യാപ്തമായ സ്നേഹത്തിന്‍റെയും മദ്ധ്യത്തില്‍, മാനവജാതിയുടെ സൃഷ്ടിപ്പ് മുതല്‍ ഈ വിശേഷ ഗുണങ്ങള്‍ നിലനില്ക്കുന്നു മാത്രമല്ല ദൈവം വിശ്വാസികളുടെ ഹൃദയത്തില്‍ വസിക്കുന്നിടത്തോളം ഇവ നിരന്തരമായി നില്‍ക്കുകയും ചെയ്യും. ഈ സ്വഭാവഗുണങ്ങള്‍ സമൂഹത്തിന്‍റെ ചാഞ്ചാട്ടത്തിനു വിധേയമല്ല മറിച്ച് ഇത് സ്ഥിരതയോടെയും മാറ്റമില്ലാതെയും ശേഷിക്കുന്നു.

ഈ ഗുണങ്ങളെ തുടച്ചുനീക്കുവാന്‍ പിശാചും അവന്‍റെ സേവകരും ചില ആളുകളെ വഞ്ചിക്കുവാന്‍ ശ്രമിക്കുന്നുവെങ്കിലും, അവരുടെ പ്രയത്നങ്ങള്‍ എല്ലാം എപ്പോഴും പാഴായിപോകുന്നു. പ്രത്യേകിച്ച്, സ്നേഹം ഉതിര്‍ന്നുപോകുന്നില്ല (1 കൊരിന്ത്യര്‍ 13:8), വിശ്വാസത്തിന് ലോകത്തെ ജയിക്കുവാന്‍ സാധിക്കും (1 യോഹന്നാന്‍ 5:4), പ്രത്യാശയാണ് നമ്മെ രക്ഷിക്കുന്നത് (റോമര്‍ 8:24). ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ഈ ഗുണവിശേഷങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാകുന്നു നാം വിളിക്കപ്പെട്ടിരിക്കുന്നത്,അത് നമ്മുടെ നന്മയ്ക്കും നമുക്ക് ചുറ്റുമുള്ള ലോകത്തെ സ്വാധീനിക്കുവാനും വേണ്ടിയാകുന്നു.

ജീവിതം ധന്യകരമാക്കുന്നതും അതിനു ഉദ്ദേശവും പൂര്‍ണ്ണതയും നല്‍കുന്നതും വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയാകുന്നു. ഈ ഗുണങ്ങളാണ് നമ്മെ മനുഷ്യരാക്കുന്നതും മറ്റു സൃഷ്ടികളില്‍ നിന്നും നമ്മെ വ്യത്യസ്തരാക്കി നിര്‍ത്തുന്നതും. അവയില്ലാതെ, ആളുകള്‍ തങ്ങളുടെ സഹജവാസനയാലും ആഗ്രഹങ്ങളാലും വശംവതരായി കേവലം മൃഗങ്ങളെപോലെ പ്രവര്‍ത്തിക്കുവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ സ്വഭാവഗുണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുമ്പോള്‍, ഏറ്റവും കഠിനമായ ഹൃദയം പോലും മൃദുവാകുകയും ദൈവത്തിന്‍റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുകയും ചെയ്യും. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവ കൂടാതെ ജീവിക്കുന്നത്, അര്‍ത്ഥവും സത്യമായ സന്തോഷവും ഇല്ലാത്ത താഴ്ന്ന നിലവാരത്തിലുള്ള ഒരു ജീവിതത്തില്‍ ഉറയ്ക്കുന്നത് പോലെയാകുന്നു.

ഈ അടുത്ത കാലത്ത് ഞാന്‍ കൊല്‍ക്കൊത്ത സന്ദര്‍ശിക്കുവാന്‍ ഇടയായി. ഇന്നും അവിടെയുള്ള ആളുകള്‍ മദര്‍ തെരേസയെ സംബന്ധിച്ചു വളരെ ഉന്നതമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. എണ്ണമറ്റ വെല്ലുവിളികളും തടസ്സങ്ങളും അഭിമുഖീകരിച്ചിട്ടും, വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും രൂപാന്തരപ്പെടുത്തുവാനുള്ള ശക്തിയിലുള്ള പ്രത്യാശ മദര്‍ തെരേസ ഒരിക്കലും നഷ്ടമാക്കിയില്ല. മിഷണറീസ് ഓഫ് ചാരിറ്റിയുമായുള്ള അവളുടെ പ്രവര്‍ത്തനങ്ങള്‍ അസംഖ്യമായ ജീവിതങ്ങളെ സ്പര്‍ശിക്കുവാന്‍ ഇടയായി, ദരിദ്രര്‍ക്കും സമൂഹത്തില്‍ നിന്നും തള്ളപ്പെട്ടവര്‍ക്കും ആവശ്യമായ സഹായങ്ങളും കരുതലുകളും അവര്‍ നല്‍കുകയുണ്ടായി. ഒരു ദിവസം, വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയില്‍ തുടരുവാന്‍ തന്നെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് ആരോ അവളോടു ചോദിച്ചു. അവര്‍ ഇങ്ങനെ മറുപടി നല്‍കി, "ഞാന്‍ ശുശ്രൂഷിക്കുന്ന ഓരോ വ്യക്തികളിലും ക്രിസ്തുവിന്‍റെ മുഖമാണ് ഞാന്‍ കാണുന്നത്.

പ്രാര്‍ത്ഥന
സ്വര്‍ഗീയ പിതാവേ, ഇന്ന് ഞാന്‍ അങ്ങയുടെ മുമ്പാകെ കടന്നുവരുന്നു, അങ്ങയുടെ ദൈവീകമായ ഗുണങ്ങളായ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയാല്‍ എന്നെ നിറയ്ക്കുവാന്‍  അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു. വിശ്വാസമില്ലാത്തവര്‍ക്ക്, പ്രത്യാശയില്ലാത്തവര്‍ക്ക്, അതുപോലെ അങ്ങയുടെ സ്നേഹം ആവശ്യമുള്ളവര്‍ക്ക് വെളിച്ചം നല്‍കുന്ന ഒരു ദീപസ്തംഭം ആയിരിക്കുവാന്‍ വേണ്ടി അവ എന്നിലൂടെ ഒഴുകുവാന്‍ ഇടയാകട്ടെ. യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.


Join our WhatsApp Channel


Most Read
● അന്വേഷണത്തിന്‍റെയും കണ്ടെത്തലിന്‍റെയും കഥ
● പര്‍വതങ്ങളുടെയും താഴ്വരയുടേയും ദൈവം
● കൌണ്ട് ഡൌണ്‍ ആരംഭിക്കുന്നു
● ഭൂമിയുടെ ഉപ്പ്
● ദൈവത്തിന്‍റെ സാന്നിദ്ധ്യത്തോടു സുപരിചിതമാകുക
● അമാനുഷീകതയിലേക്കുള്ള പ്രവേശനം 
● ദൈവത്തിന്‍റെ വചനം നിങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ നടുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ