english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. യജമാനന്‍റെ ആഗ്രഹം
അനുദിന മന്ന

യജമാനന്‍റെ ആഗ്രഹം

Thursday, 11th of April 2024
1 0 750
Categories : സുവിശേഷീകരണം (Evangelism)
വലിയൊരു അത്താഴം ഒരുക്കിയ ഒരു മനുഷ്യനെ കുറിച്ചുള്ള ഒരു ഉപമ കര്‍ത്താവായ യേശു ഒരിക്കല്‍ പറയുകയുണ്ടായി, ആ വലിയ വിരുന്നില്‍ പങ്കെടുക്കേണ്ടതിനായി അനേകം ആളുകളെ അവന്‍ ക്ഷണിക്കുവാന്‍ ഇടയായി. സാധാരണയായി, ആളുകള്‍ ക്ഷണിക്കപ്പെടുന്നതില്‍ ഏറ്റവും സന്തോഷിക്കയും കൃത്യമായി പങ്കെടുക്കുന്നതില്‍ അതിയായി ആനന്ദിക്കയും ചെയ്യുന്ന തരത്തിലുള്ള ഒരു സാഹചര്യമാണിത്. (ലൂക്കോസ് 14:16-17).

സമയമായപ്പോള്‍ അവര്‍ എല്ലാവരും ഒഴികഴിവുകള്‍ പറയുവാനായി തുടങ്ങി, "ഞാന്‍ ഒരു നിലം വാങ്ങിയിരിക്കുന്നു, ഞാന്‍ അഞ്ചേര്‍ കാളയെ വാങ്ങിയിരിക്കുന്നു." (ലൂക്കോസ് 14:18-19). ആദ്യത്തെ രണ്ടു ഒഴികഴിവുകള്‍ ഭൌതീകമായ കാര്യങ്ങളെ സംബന്ധിച്ചാണ്.

ആ ഒഴികഴിവുകള്‍ നിസരമായത് ആയിരുന്നുവെന്ന് ഞാന്‍ വ്യക്തിപരമായി ചിന്തിക്കുന്നു കാരണം ആരുംതന്നെ ഒരു നിലം വാങ്ങിയതിനു ശേഷം അത് പരിശോധിക്കുവാന്‍ വേണ്ടി പോകാറില്ല. അതുപോലെ ആരുംതന്നെ പത്തു കാളയെ വാങ്ങിയതിനു ശേഷം അവയെ പരിശോധിക്കാറില്ല. അവരുടെ അവകാശങ്ങള്‍ കാരണം അവര്‍ തിരക്കിലായിരുന്നു എന്നുള്ളതാണ് സത്യം.

"ഞാന്‍ ഇപ്പോള്‍ വിവാഹം കഴിച്ചിരിക്കുന്നു" (ലൂക്കോസ് 14:20). മൂന്നാമത്തെ ഒഴികഴിവ് തന്‍റെ കുടുംബത്തെ എല്ലാത്തിനും മുമ്പിലായി കാണുന്ന ഒരുവനെ സംബന്ധിച്ചുള്ളതാണ്. നമ്മുടെ കുടുംബത്തിനു കാണിച്ചുകൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം തങ്ങളുടെ ജീവിതത്തില്‍ ഒന്നാംസ്ഥാനം അവര്‍ക്കല്ല എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവിനാണ് എന്നുള്ളതാണ്.

ആ വീടിന്‍റെ യജമാനന്‍ തന്‍റെ ദാസന്മാരോടു പറഞ്ഞു, "നീ പെരുവഴികളിലും വേലികള്‍ക്കരികെയും പോയി, എന്‍റെ വീടു നിറയേണ്ടതിനു കണ്ടവരെ അകത്തുവരുവാന്‍ നിര്‍ബന്ധിക്ക." (ലൂക്കോസ് 14:23)

തന്‍റെ വീട് അതിഥികളെ കൊണ്ട് നിറയുകയും താന്‍ ഒരുക്കിയിരിക്കുന്നത് അവരെല്ലാം പ്രാപിക്കണം എന്നും ആ യജമാനന്‍ ആഗ്രഹിക്കുന്നു. വീടു നിറയണം എന്ന യജമാനന്‍റെ ആഗ്രഹം നിവര്‍ത്തിക്കുന്നതിനു നാം എങ്ങനെയാണ് പോകേണ്ടത്?

ആളുകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക
നിങ്ങള്‍ ക്ഷണനം നല്‍കുന്നതിനു മുമ്പ്, ആളുകളുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവ് പരിവര്‍ത്തിക്കേണ്ടത് ആവശ്യമാണ്‌. നിങ്ങളുടെ ക്ഷണം സ്വീകരിക്കേണ്ടതിനു അവരുടെ ഹൃദയങ്ങളെ ചലിപ്പിക്കുവാനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുക, അവര്‍ യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക. നിങ്ങള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുമെങ്കില്‍ അതിന്‍റെ ഫലം നിങ്ങളെ ഞെട്ടിക്കുന്നതായിരിക്കും.

വ്യക്തിപരമായ ക്ഷണനം നല്‍കുക
നിങ്ങളുടെ ഫോണില്‍ എത്ര പേരെ ബന്ധപ്പടുവാനുള്ള നമ്പര്‍ ഉണ്ട്? അതില്‍ ചിലര്‍ നിങ്ങള്‍ക്ക്‌ ഏറ്റവും അടുത്തുള്ളവരും ഏറ്റവും വേണ്ടപ്പെട്ടവരും ആയിരിക്കാം. ഞായറാഴ്ച ദിനത്തിലെ പ്രാര്‍ത്ഥനയ്ക്കായി നിങ്ങളോടുകൂടെ അവരെയും എന്തുകൊണ്ട് വ്യക്തിപരമായി ക്ഷണിച്ചുകൂടാ. നിങ്ങളുടെ കുടുംബത്തെ, ബന്ധുക്കളെ, സുഹൃത്തുക്കളെ, സഹപ്രവര്‍ത്തകരെ ക്ഷണിക്കുക.

അതേ കാര്യം ചെയ്യുവാനായി അവരേയും പഠിപ്പിക്കുക
എങ്ങനെയാണ് സുവിശേഷീകരണം നടത്തേണ്ടതെന്ന് നിങ്ങളോടുകൂടെ ഒരു ആരാധനയില്‍ പങ്കെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെ പഠിപ്പിക്കുക, എന്നിട്ട് ഒരുമിച്ചു അത് ചെയ്യുക! അപ്പോസ്തലനായ പൌലോസ് എഴുതുന്നു, "നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാന്‍ സമര്‍ത്ഥരായ വിശ്വസ്തമനുഷ്യരെ ഭരമേല്‍പ്പിക്ക". (2 തിമോഥെയോസ് 2:2). മറ്റുള്ളവരെ ഉപദേശിക്കുവാന്‍ കഴിവുള്ള വ്യക്തികളെ കണ്ടെത്തികൊണ്ടാണ് യേശു തന്‍റെ അപ്പോസ്തലന്മാരെ ഈ ലോകത്തിലേക്ക് അയച്ചത്.

നിങ്ങള്‍ ഇത് ചെയ്യുമെങ്കില്‍ യജമാനന്‍റെ ആഗ്രഹം നിവര്‍ത്തിക്കപ്പെടും - അവന്‍റെ ഭവനം ഒരിക്കലും ശൂന്യമായിരിക്കയില്ല.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനം പറയുന്നു, "ജ്ഞാനിയായവന്‍ ഹൃദയങ്ങളെ നേടുന്നു." (സദൃശ്യവാക്യങ്ങള്‍ 11:30) ആകയാല്‍, അങ്ങയുടെ രാജ്യത്തിലേക്ക് ആളുകളെ നേടുവാനുള്ള കൃപയും ശക്തിയും എനിക്ക് തരേണമേ. എന്‍റെ കുടുംബാംഗങ്ങളും, ബന്ധുക്കളും, സുഹൃത്തുക്കളും ഞാനുമായി ബന്ധപ്പെട്ട മറ്റെല്ലാവരും ഞാന്‍ അവരെ ക്ഷണിക്കുമ്പോള്‍ അങ്ങയുടെ രാജ്യത്തിലേക്ക് വരുവാന്‍ ഇടയാക്കേണമേ. അങ്ങയുടെ വീടു തീര്‍ച്ചയായും നിറയും. യേശുവിന്‍റെ നാമത്തില്‍.


Join our WhatsApp Channel


Most Read
● ചിന്തകളുടെ തള്ളിക്കയറ്റത്തെ നിയന്ത്രിക്കുക
● അന്യഭാഷ സംസാരിച്ച് അഭിവൃദ്ധി ഉണ്ടാക്കുക
● ദിവസം 25: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സാമ്പത്തീകമായി താറുമാറായ അവസ്ഥയില്‍ നിന്നും പുറത്തുകടക്കുന്നത് എങ്ങനെ?
● വ്യതിചലനത്തിന്‍റെ കാറ്റുകളുടെ നടുവിലെ ദൃഢചിത്തത
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: വിവേകത്തിന്‍റെ ആത്മാവ്
● ശത്രു രഹസ്യാത്മകമാകുന്നു 
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ