english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. പുതിയ ആത്മീക വസ്ത്രം ധരിക്കുക
അനുദിന മന്ന

പുതിയ ആത്മീക വസ്ത്രം ധരിക്കുക

Monday, 18th of November 2024
1 0 168
ശരിയായത് എന്തെന്ന് കൂടുതലായി നിരന്തരം പഠിക്കയും ക്രിസ്തുവിനെപോലെ ആകുവാന്‍ കൂടുതലായി പരിശ്രമിക്കയും ചെയ്യുന്ന ഒരു പുതിയ രീതിയിലുള്ള ജീവിതശൈലിയിലാണ് നിങ്ങള്‍ ആയിരിക്കുന്നത്, അവനാണ് ഈ പുതിയ ജീവിതം നിങ്ങളുടെ ഉള്ളില്‍ സൃഷ്ടിച്ചിരിക്കുന്നത്. (കൊലൊസ്സ്യര്‍ 3:10).

നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്‍റെ സംപൂർണ്ണമായ യാഗത്താൽ നാം ദൈവമക്കള്‍ ആണെങ്കിലും, പലപ്പോഴും നാം അതുപോലെ പെരുമാറാറില്ല.

നമുക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് നാം ക്രിസ്ത്യാനികള്‍ ആണോ അല്ലയോ എന്ന് അറിയുന്നതിനുള്ള ഏകവഴി നമ്മുടെ ജീവിതശൈലിയും പെരുമാറ്റവും ആകുന്നു.

യേശുക്രിസ്തുവിനെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായി അംഗീകരിക്കുന്ന പ്രവര്‍ത്തി തീര്‍ത്തും വ്യക്തിപരമായിട്ടാണ് നടന്നത്, അതുകൊണ്ട് നിങ്ങള്‍ യഥാര്‍ത്ഥ ക്രിസ്ത്യാനി ആകുന്നുവെന്നു വെളിപ്പെടുത്തുവാനുള്ള ഒരു വഴി ആത്മാവിന്‍റെ ഫലം പുറപ്പെടുവിക്കുക എന്നതാണ്, അത് ഞാനും നിങ്ങളും പറയുന്ന വിശ്വാസത്തിന്‍റെ നിര്‍ണ്ണായകമായ ഒരു സൂചനയായി മാറും. 

പഴയ ജീവിത രീതിയെ വിട്ടുക്കളയുന്നതിന്‍റെ പ്രാധാന്യതയെ സംബന്ധിച്ച് അപ്പോസ്തലനായ പൌലോസ് വിവരിക്കുന്നുണ്ട്. നിങ്ങളില്‍ പതുങ്ങിയിരിക്കുന്ന ദുഷ്ട അഭിലാഷങ്ങളെ മരിപ്പിക്കുവാന്‍ അവന്‍ നിര്‍ദ്ദേശം നല്‍കുന്നു (കൊല്ലുക, ശക്തിയെ ഇല്ലാതാക്കുക), കാരണം നിങ്ങളുടെ പഴയ മനുഷ്യനെ അതിന്‍റെ പ്രവര്‍ത്തിയോടുകൂടി നിങ്ങള്‍ ഉരിഞ്ഞുകളഞ്ഞിരിക്കുന്നു. മാത്രമല്ല നിങ്ങള്‍ പുതിയ (ആത്മീക) മനുഷ്യനെ ധരിച്ചിരിക്കയാണ്. (കൊലൊസ്സ്യര്‍ 3:5, 9-10).

"ഉരിഞ്ഞുകളയുക" അതുപോലെ "ധരിക്കുക" എന്നീ വാക്കുകള്‍ കാണിക്കുന്നത് നമ്മുടെ ഭാഗത്തുനിന്നും അധികം പരിശ്രമം ആവശ്യമായിരിക്കുന്നു എന്നാണ്.

നാം എന്ത് ധരിക്കണം എന്ന് അപ്പോസ്തലനായ പൌലോസ് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു;
1. നാം മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിക്കണം. (കൊലൊസ്സ്യര്‍ 3:12).

2. നമുക്ക് തമ്മില്‍ ഒരുവനോടു ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‍വിൻ. (കൊലൊസ്സ്യര്‍ 3:13).

ഞാനും നിങ്ങളും ഈ സ്വഭാവഗുണങ്ങളെ ധരിക്കുമ്പോള്‍, യേശുവിനെപോലെ കൂടുതല്‍ ആകുക എന്ന നമ്മുടെ ലക്ഷ്യത്തോട് ഞാനും നിങ്ങളും അധികമായി അടുക്കുവാന്‍ ഇടയായിത്തീരും. 

ഇത് നിങ്ങളെ ശരിയായി ആത്മാവിനെ അന്വേഷിക്കുവാന്‍ പ്രേരിപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓര്‍ക്കുക, നാം ഇവിടെ ക്രിസ്തുവിന്‍റെ സ്ഥാനാപതികള്‍ ആകുന്നു, അതുകൊണ്ട് നാം അവനെ ശരിയായി പ്രതിനിധാനം ചെയ്യേണം. ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മെ ശക്തീകരിക്കട്ടെ, അങ്ങനെ ചെയ്യുന്നതില്‍ കൂടി, കേവലം നമ്മുടെ വാക്കുകളാല്‍ മാത്രമല്ല മറിച്ച് നമ്മുടെ പ്രവര്‍ത്തിയാലും മറ്റുള്ളവരെ ക്രിസ്തുവിങ്കലേക്ക് നയിക്കുവാന്‍ സാധിക്കും.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കുവാനുള്ള കൃപ എനിക്ക് തരേണമേ.
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ എന്നെ ധരിപ്പിക്കുവാനായി ഞാന്‍ അങ്ങയോടു യാചിക്കുന്നു. വിശ്വാസത്താല്‍, ഞാന്‍ ഈ പുതിയ വസ്ത്രം സ്വീകരിക്കയും, അതിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു.


Join our WhatsApp Channel


Most Read
● നിങ്ങളുടെ വിടുതലിനെ ഇനി തടയുവാന്‍ കഴിയുകയില്ല
● സമാധാനം നമ്മുടെ അവകാശമാണ്
● പരിശുദ്ധാത്മാവിനു എതിരായുള്ള ദൂഷണം എന്നാല്‍ എന്താണ്?
● ദേഹിയ്ക്കായുള്ള ദൈവത്തിന്‍റെ മരുന്ന്
● ദാനം നല്‍കുവാനുള്ള കൃപ - 3
● തിരിച്ചടികളില്‍ നിന്നും തിരിച്ചുവരവിലേക്ക്
● ക്രിസ്തു കല്ലറയെ ജയിച്ചു
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ