സമാഗമനക്കുടാരത്തെക്കുറിച്ച് വേദപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന വിവരണം അനുസരിച്ച് മൂന്നാം ദിവസത്തില്‍ അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. മോശെ ദൈവത്തിന്‍റെ കല്പനകളെ കൃത്യമായി അനുസരിച്ചതിനു ശേഷം - സമാഗമനക്കുടാരം നിവിര്‍ത്തുക, ഓരോ വസ്തുക്കളും ക്രമത്തിലാക്കുക, നിര്‍ദ്ദേശമനുസരിച്ച് അതിനെ അഭിഷേകം ചെയ്യുക - മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് തിരുവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു:
"അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി,
യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു". (പുറപ്പാട് 40:34).
മോശെയുടെ അനുസരണത്തെ ദൈവം വെറുതെ അംഗീകരിക്കുക മാത്രമല്ല - ദൈവം തന്‍റെ തേജസ് വെളിപ്പെടുത്തി അതിനോട് പ്രതികരിച്ചു.
അനുസരണം ഒരു വാസസ്ഥലത്തെ നിര്‍മ്മിക്കുന്നു.
മോശെ തന്‍റെ സര്‍ഗാത്മകതയോ വ്യക്തിപരമായ ഇഷ്ടങ്ങളോ അനുസരിച്ചല്ല സമാഗമനക്കുടാരം രൂപകല്‍പ്പന ചെയ്തത്. "യഹോവ തന്നോടു കല്പിച്ചതുപോലെയൊക്കെയും അവൻ സകലവും ചെയ്തു", (പുറപ്പാട് 40:16) എന്ന് വചനം ആവര്‍ത്തിച്ചു നമ്മോടു പറയുന്നു.
വെളിപ്പെടലിനു മുമ്പ് അനുസരണം ഉണ്ടാകുന്നു.
കര്‍ത്താവായ യേശു ഇതേ തത്വം പഠിപ്പിച്ചു, അവന്‍ പറഞ്ഞു,
"യേശു അവനോട് എന്നെ സ്നേഹിക്കുന്നവൻ എന്‍റെ വചനം പ്രമാണിക്കും;
എന്‍റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവന്‍റെ അടുക്കൽ വന്ന് അവനോടുകൂടെ
വാസം ചെയ്യും". (യോഹന്നാൻ 14:23).
ശബ്ദത്തിനോ പ്രവൃത്തിയ്ക്കോ ദൈവത്തിന്‍റെ തേജസ്സിനെ ആകര്‍ഷിക്കാന്‍ കഴിയില്ല - ദൈവത്തോടും അവന്‍റെ വചനത്തോടും ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കാണ് അത് അനുഭവ്യമാകുന്നത്.
പ്രവേശനത്തെ മാറ്റുന്ന തേജസ്സ്.
തേജസ്സ് സമാഗമനക്കുടാരത്തെ നിറച്ചപ്പോള്‍, അപ്രതീക്ഷമായ ചില കാര്യങ്ങള്‍ സംഭവിച്ചു:
"മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കയും യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറയ്ക്കയും ചെയ്തതുകൊണ്ടു മോശെക്ക് അകത്തു
കടപ്പാൻ കഴിഞ്ഞില്ല". (പുറപ്പാട് 40:35).
അത് നിര്‍മ്മിച്ച അതേ മനുഷ്യന്‍ തന്നെ സാധാരണയായി അതില്‍ പ്രവേശിക്കാന്‍ ഒരിക്കലും കഴിഞ്ഞില്ല. എന്തുകൊണ്ട്? കാരണം മഹത്വം നാം ദൈവത്തെ സമീപിക്കുന്ന രീതിയെ മാറ്റുന്നു. പരിചയം ഭക്തിയ്ക്ക് വഴിമാറുന്നു.
സങ്കീര്‍ത്തനം 24:3-4 നമ്മെ ഓര്‍മ്മിപ്പിക്കുന്നു:
"യഹോവയുടെ പർവതത്തിൽ ആർ കയറും?. . . . വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ".
ഈ പുതുവര്‍ഷം പുരോഗമിക്കുമ്പോള്‍, ദൈവം തന്‍റെ പ്രവര്‍ത്തി നിങ്ങളില്‍ കൂടുതല്‍ ആഴത്തിലാക്കുന്നു - കാര്യങ്ങള്‍ എളുപ്പമാക്കികൊണ്ടല്ല, മറിച്ച് അവയെ പരിശുദ്ധമാക്കികൊണ്ട്.
ബാഹ്യമായ മഹത്വത്തില്‍ നിന്നും ആന്തരീക യാഥാര്‍ഥ്യത്തിലേക്ക്.
ഒരിക്കല്‍ സമാഗമനക്കുടാരത്തെ നിറച്ചത് ഇപ്പോള്‍ വിശ്വാസികളെ നിറയ്ക്കുന്നു:
"മഹത്ത്വത്തിന്‍റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു". (കൊലൊസ്സ്യർ 1:7).
2026 -ല്‍ ദൈവത്തിന്‍റെ ആഗ്രഹം വെറുതെ നിങ്ങളെ സന്ദര്‍ശിക്കുക മാത്രമല്ല, മറിച്ച് അതില്‍ പൂര്‍ണ്ണമായി വസിക്കുക എന്നതാണ് - നിങ്ങളുടെ ചിന്തകളില്‍, തീരുമാനങ്ങളില്‍, വാക്കുകളില്‍, ശീലങ്ങളില്‍, ലക്ഷ്യങ്ങളില്‍.
അപ്പോസ്തലനായ പൌലോസ് നമ്മെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു,
"നിങ്ങൾ ദൈവത്തിന്‍റെ മന്ദിരം എന്ന് അറിയുന്നില്ലയോ?" (1 കൊരിന്ത്യർ 3:16).
ദൈവം തന്‍റെ മഹത്വം ചൊരിയുമോ? എന്നതല്ല ചോദ്യം.അതിനെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന തരത്തില്‍ ഒരുക്കപ്പെട്ട ഇടം നമ്മുടെയുള്ളില്‍ ഉണ്ടോ?, എന്നതാണ് ചോദ്യം.
ഒരു പ്രാവചനീക വിളി.
ഒരുക്കം സാന്നിദ്ധ്യത്തെ ക്ഷണിക്കുന്നു. സാന്നിധ്യം തേജസ്സിനെ വെളിപ്പെടുത്തുന്നു. തേജസ്സ് ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നു.
ദാവീദ് ഈ വിശപ്പിനെ മനസ്സിലാക്കി, അതുകൊണ്ട് അവന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു,
"ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു;ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നെ". (സങ്കീർത്തനങ്ങൾ 27:4).
വര്‍ഷം മുമ്പോട്ടുപോകുമ്പോള്‍, നിങ്ങളുടെ ജീവിതം കേവലം ക്രമീകരിക്കപ്പെടുക മാത്രമല്ല - മറിച്ച് വിശുദ്ധീകരിക്കപ്പെട്ടതാകണം. കേവലം സചീവമാകുകയല്ല - മറിച്ച് ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്നതാകട്ടെ.
ദൈവം ആലയത്തെ നിറയ്ക്കുമ്പോള്‍, ഒന്നും പഴയതുപോലെ നിലനില്‍ക്കുകയില്ല.
Bible Reading: Genesis 8-11
പ്രാര്‍ത്ഥന
പിതാവേ, തേജസ്സ് ഇല്ലാത്ത ഘടന എനിക്ക് ആവശ്യമില്ല. അങ്ങേയ്ക്കായി ഞാന്‍ ഒരുക്കിയിരിക്കുന്ന ഓരോ ഇടവും നിറയ്ക്കേണമേ. എന്‍റെ ജീവിതം അങ്ങയുടെ സാന്നിധ്യം വഹിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍!
Join our WhatsApp Channel
Most Read
● ശരിയായ ബന്ധങ്ങള്‍ എങ്ങനെ കെട്ടിപ്പടുക്കാം● ദിവസം 08 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നിരുത്സാഹത്തിന്റെ അമ്പുകളെ അതിജീവിക്കുക - 1
● ദൈവശബ്ദം വിശ്വസിക്കുന്നതിന്റെ
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?
● ഉത്കണ്ഠയെ അതിജീവിക്കുവാന്‍, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
● തിന്മയുടെ മാതൃകകളെ തകര്‍ക്കുക
അഭിപ്രായങ്ങള്‍
