അനുദിന മന്ന
എന്താണ് പ്രാവചനീക ഇടപെടല്‍?
Saturday, 13th of July 2024
1
0
242
Categories :
മദ്ധ്യസ്ഥത (Intercession)
അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ട് അത് അവന് അല്പകാലംപോലെ തോന്നി. (ഉല്‍പത്തി 29:20).
റാഹേലിനോടുള്ള യാക്കോബിന്‍റെ സ്നേഹം നിമിത്തം വര്‍ഷങ്ങള്‍ ദിവസങ്ങള്‍ പോലെ അവനു തോന്നി. നമ്മുടെ പ്രാര്‍ത്ഥനകള്‍, നമ്മുടെ മധ്യസ്ഥതകള്‍ ജോലിയുടെ അടിസ്ഥാനത്തില്‍ എന്ന മണ്ഡലത്തില്‍ നിന്നും മാറുമ്പോള്‍, അതിനു ഒരു പ്രാവചനീക സുഗന്ധം ഉണ്ടാകും.
ദൈവ വചനത്തിലുള്ള, ദൈവം ശക്തമായി ഉപയോഗിച്ച സ്ത്രീ പുരുഷന്മാരെകുറിച്ച് നിങ്ങള്‍ പഠിക്കുകയാണെങ്കില്‍, അവര്‍ക്കെല്ലാം ദൈവത്തിങ്കല്‍ നിന്നും കേള്‍ക്കുവാനും, കാണുവാനും, വിവരങ്ങള്‍ പ്രാപിക്കുന്നതിനുമുള്ള കഴിവുകള്‍ ഉണ്ടായിരുന്നു എന്ന് കാണുവാന്‍ സാധിക്കും. ദാവീദിന്‍റെ ഉദാഹരണം നമുക്ക് എടുക്കാം. അവന്‍ അഭിമുഖീകരിച്ച മിക്കവാറും എല്ലാ യുദ്ധങ്ങളിലും അവന്‍ വിജയിയായിരുന്നു. അതിന്‍റെ രഹസ്യം ഇതായിരുന്നു, യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ദാവീദ് പ്രാര്‍ത്ഥിക്കുമ്പോള്‍, യുദ്ധത്തെ സംബന്ധിച്ച് നിര്‍ണ്ണായകമായ വിവരങ്ങള്‍ അവനു നേരത്തെതന്നെ ലഭിക്കും.
എന്നോടുകൂടെ 1 ശമുവേല്‍ 30:8 ശ്രദ്ധിക്കുക
എന്നാറെ ദാവീദ് യഹോവയോട്: "ഞാന്‍ ഈ പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്ന് അരുളപ്പാടുണ്ടായി".
ഈ വേദഭാഗത്തില്‍, ദൈവത്തിന്‍റെ മനുഷ്യനായ ദാവീദ് പ്രാര്‍ത്ഥനയില്‍ ദൈവത്തെ അന്വേഷിക്കുകയും യുദ്ധത്തെകുറിച്ച് ദൈവത്തോടു ചോദിക്കുകയും ചെയ്യുന്നതു നമുക്ക് കാണാം. ദാവീദ് എന്താണ് ചെയ്യേണ്ടതെന്ന് ദൈവം അവനു മറുപടി നല്‍കുകയുണ്ടായി. അവനു ലഭിച്ച നിര്‍ദ്ദേശംപോലെ തന്നെ ദാവീദ് ചെയ്യുവാന്‍ തയ്യാറായി.
പ്രാര്‍ത്ഥനയിലും ആരാധനയിലും ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നതിന്‍റെ ഫലമായുണ്ടാകുന്ന ദൈവീകമായ വെളിപ്പാടിനെ അടിസ്ഥാനമാക്കി ഉള്ളതാണ് പ്രാവചനീക മധ്യസ്ഥത. മധ്യസ്ഥത ചെയ്യുമ്പോള്‍ താല്പര്യത്തോടെ ദൈവത്തെ കേള്‍ക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
പണ്ടുകാലത്തെകുറിച്ച് ഞാന്‍ ഓര്‍ക്കുന്നുണ്ട്, ഒരു റേഡിയോയില്‍ ഒരു പ്രെത്യേക സ്റ്റേഷന്‍ കിട്ടുവാനൊ അഥവാ മാറ്റുവാനോ അതുപോലെ ഒരു വീഡിയൊ റികോര്‍ഡറില്‍ വ്യക്തമായ ചിത്രം ലഭിക്കുന്നതിനോ വേണ്ടി അത് മുമ്പോട്ടും പുറകോട്ടും തിരിക്കേണ്ടതായി വരുന്ന സമയങ്ങള്‍. അതുപോലെതന്നെ, ദൈവം നമ്മോടു സംസാരിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി കാണുവാനും കേള്‍ക്കുവാനും വേണ്ടി നമ്മുടെ ആത്മീക കണ്ണുകളും കാതുകളും ദൈവത്തിങ്കലേക്കു തിരിക്കുവാന്‍ നാം പഠിക്കേണ്ടത് ആവശ്യമാണ്.
നാം ഇടപെടുന്ന പ്രാവചനീക മധ്യസ്ഥത എന്ന വിഷയത്തില്‍ ദൈവീക വെളിപ്പാട് നാം അന്വേഷിക്കുകയാണ്.
സങ്കീര്‍ത്തനം 53:2 പറയുന്നു, "ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്‍ ഉണ്ടോ എന്നു കാണ്മാന്‍ ദൈവം സ്വര്‍ഗത്തില്‍നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു". ദൈവം കരുതുന്നവനാണെന്ന അറിവോടെ നാം ദൈവത്തെ അന്വേഷിക്കുമ്പോള്‍, മധ്യസ്ഥത ഒരിക്കലും ഒരു സാധാരണ മതപരമായ ചടങ്ങായി മാറുകയില്ല. ഇതാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ദൈവവചനം വളരെ വ്യക്തമായി നമ്മോടു പറയുന്നു. നാം നമ്മുടെ സഭയ്ക്കുവേണ്ടി, രാജ്യത്തിനുവേണ്ടി അഥവാ നമ്മുടെ കുടുംബത്തിനു വേണ്ടി മധ്യസ്ഥത ചെയ്യുമ്പോള്‍, ദൈവത്തിന്‍റെ മൃദുവായ ശബ്ദം കേള്‍ക്കുവാന്‍ നാം ജാഗ്രതയുള്ളവര്‍ ആയിരിക്കണം.
നാം മധ്യസ്ഥത ചെയ്യുന്ന ഒരു വിഷയത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സ്വപ്നത്തില്‍ കൂടെയോ, ദര്‍ശനത്തില്‍ കൂടെയോ, അല്ലെങ്കില്‍ ആത്മാവില്‍ നിന്നുള്ള ഗൂഢമായ ഒരു അടയാളമായിട്ടോ അഥവാ പരിശുദ്ധാത്മാവ് എടുത്തുകാട്ടുന്ന തിരുവചനത്തിലെ വേദഭാഗങ്ങളില്‍ കൂടെയോ വരാം. ഒരു കൂട്ടമായി നില്‍ക്കുമ്പോള്‍, കര്‍ത്താവിങ്കല്‍ നിന്നും നമുക്ക് ഒരു വിവരം ലഭിക്കുമ്പോള്‍, നാം അത് വെറുതെ സംസാരിക്കരുത്. നാം പ്രാപിച്ചത് അഥവാ കണ്ടത് ശാന്തമായി നമ്മുടെ ആത്മീക നേതാവിനെ അറിയിക്കണം. അവിടെയാണ് താഴ്മ കാണുവാന്‍ കഴിയുന്നത്. അനേകര്‍ കാണപ്പെടുവാനും കേള്‍ക്കപ്പെടുവാനും ആഗ്രഹിക്കുന്നു. അവിടെയാണ് നിഗളം നുഴഞ്ഞുകയറുന്നത്.
നാം മധ്യസ്ഥത ചെയ്യുന്ന വിഷയത്തില്‍ ദൈവത്തിന്‍റെ ഹിതം സ്ഥാപിക്കുക എന്നുള്ളതാണ് പ്രാവചനീക മധ്യസ്ഥതയുടെ ഉദ്ദേശം.

പ്രാര്‍ത്ഥന
പിതാവേ, ആത്മാര്‍ത്ഥമായി അങ്ങയെ അന്വേഷിക്കുവാനുള്ള കൃപ എനിക്ക് തരേണമേ. കാണുവാനും കേള്‍ക്കുവാനുമായി എന്‍റെ കണ്ണുകളും കാതുകളും തുറക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവരാജ്യത്തിലേക്കുള്ള പാതയെ ആലിംഗനം ചെയ്യുക● നിങ്ങള്‍ ഒരു യുദ്ധത്തില് ആയിരിക്കുമ്പോള്: ഉള്ക്കാഴ്ചകള്
● സാമ്പത്തീകമായി താറുമാറായ അവസ്ഥയില് നിന്നും പുറത്തുകടക്കുന്നത് എങ്ങനെ?
● നിങ്ങള്‍ ആരുടെകൂടെയാണ് നടക്കുന്നത്?
● കാലേബിന്റെ ആത്മാവ്
● നിരുത്സാഹത്തിന്റെ അമ്പുകളെ അതിജീവിക്കുക - II
● പാപകരമായ കോപത്തിന്റെ പാളികളെ അഴിക്കുക
അഭിപ്രായങ്ങള്‍