അനുദിന മന്ന
നിരുത്സാഹത്തിന്‍റെ അമ്പുകളെ അതിജീവിക്കുക - II
Wednesday, 12th of June 2024
1
0
577
Categories :
വിടുതല്‍ (Deliverance)
അനേകം ആളുകളും തങ്ങളുടെ ജീവിതത്തില്‍ മുന്നേറാതിരിക്കുന്നതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിരുത്സാഹത്തിന്‍റെ ആത്മാവാണ്. നിരാശ അനേകരെ ബാധിച്ചിട്ടു പലരും സ്കൂളില്‍ പോകുന്നത്, കോളേജില്‍ പോകുന്നത് നിര്‍ത്തി, ചിലര്‍ തങ്ങളുടെ ഔദ്യോഗീക ജീവിതം അവസാനിപ്പിച്ചു, കര്‍ത്താവിനെ സേവിക്കുന്നതില്‍ നിന്നും നടന്നകന്നു, ചിലര്‍ ആത്മഹത്യ ചെയ്യുവാന്‍പോലും പരിശ്രമിച്ചു.
പദവിയോ, ലിംഗഭേദമോ കൂടാതെ ആരേയും ആക്രമിക്കുവാന്‍ നിരുത്സാഹത്തിനു സാധിക്കും. സ്വര്‍ഗ്ഗത്തില്‍ നിന്നും തീയിറങ്ങുവാന്‍ കല്‍പ്പിക്കുകയും തീ ഇറക്കുകയും ചെയ്ത പ്രവാചകനായിരുന്നു ഏലിയാവ്, എന്നാല്‍ അവനും നിരാശ അനുഭവിക്കയും ദൈവത്തോടു തന്നെ എടുത്തുകൊള്ളുവാന്‍ അപേക്ഷിക്കയും ചെയ്തു.
"താനോ (ഏലിയാവ്) മരുഭൂമിയില്‍ ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലില്‍ ഇരുന്നു മരിപ്പാന്‍ ഇച്ഛിച്ചു; ഇപ്പോള്‍ മതി, യഹോവേ, എന്‍റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാന്‍ എന്‍റെ പിതാക്കന്മാരെക്കാള്‍ നല്ലവനല്ലല്ലോ എന്നു പറഞ്ഞു". (1 രാജാക്കന്മാര്‍ 19:4).
സാത്താന്‍ നുണയനും ഭോഷ്കിന്‍റെ പിതാവുമാണ് എന്നാല്‍ അതേ സമയത്ത്, അവന്‍ ഒരു വിഡ്ഢിയല്ല. കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് നന്നായി പോകുമ്പോള്‍ അവന്‍ നിങ്ങളെ നിരാശപ്പെടുത്തി ആക്രമിക്കുകയില്ല. നിങ്ങളുടെ ഉയര്‍ച്ചയുടെ നിമിഷങ്ങളില്‍ നിഗളത്താല്‍ അവന്‍ നിങ്ങളെ ആക്രമിക്കുമായിരിക്കും എന്നാല്‍ അവന്‍ നിങ്ങളെ നിരാശയാല്‍ ആക്രമിക്കയില്ല. നിങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ ഇരുട്ടായി തോന്നുമ്പോള്‍ ആണ് നിരാശയുടെ ആക്രമണം നിങ്ങള്‍ അനുഭവിക്കുവാന്‍ സാധ്യതയുള്ള സമയങ്ങള്‍.
എന്നാല്‍ നിരാശയുടെ ആത്മാവ് തങ്ങള്‍ക്കു എതിരായി ചുറ്റികൊണ്ടിരിക്കയാണെന്നു ഒരുവന് അഥവാ ഒരുവള്‍ക്ക് എങ്ങനെ അറിയാന്‍ കഴിയും? നാം സൂക്ഷിക്കേണ്ടതായ ചില ലക്ഷണങ്ങള്‍ ഉണ്ട്!
1. അമിതമായ ആകുലത
ആകുലപ്പെടുന്നത് ദൈവവചനത്തിനു വിപരീതമാണ്. നിങ്ങളുടെ വിശ്വാസം എടുത്തുമാറ്റിയിരിക്കുന്നു ഇപ്പോള്‍ ആ കാര്യങ്ങള്‍ സംഭവിക്കും എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ല. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ ആകുലപ്പെടുവാന്‍ തുടങ്ങുന്നു. ആകുലതയെ സംബന്ധിച്ചു ദൈവം പറഞ്ഞിരിക്കുന്ന കാര്യങ്ങളിലേക്ക് ഒന്ന് നോക്കുക:
"അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നത്: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവനായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത്; ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലയോ?"
"ആകയാല്‍ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങള്‍ വിചാരപ്പെടരുത്. ഈ വകയൊക്കെയും ജാതികള്‍ അന്വേഷിക്കുന്നു; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങള്‍ക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ. മുമ്പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും. അതുകൊണ്ടു നാളേക്കായി വിചാരപ്പെടരുത്; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന് അന്നന്നത്തെ ദോഷം മതി" (മത്തായി 6:25, 31-34).
വിചാരങ്ങള്‍ക്ക് നിങ്ങളുടെ സന്തോഷത്തേയും സമാധാനത്തേയും അപഹരിച്ചു നിങ്ങളെ പൂര്‍ണ്ണമായി നിരാശയില്‍ വിടാനുള്ള ശക്തിയുണ്ട്.
2. എല്ലാത്തിനെകുറിച്ചും പരാതിപ്പെടുക.
ആളുകള്‍ നിരാശയില്‍കൂടി കടന്നുപോകുമ്പോള്‍, അവര്‍ എല്ലാത്തിനെകുറിച്ചും പരാതി പറയുന്നത് നിങ്ങള്‍ കേള്‍ക്കും. എ.സി ഓണ്‍ ആണെങ്കില്‍ അവര്‍ നിങ്ങളോടു പറയും ഭയങ്കര തണുപ്പാണെന്ന്, നിങ്ങള്‍ അത് ഓഫ് ചെയ്‌താല്‍ അവര്‍ പറയും, ചൂടെടുക്കുന്നുണ്ടെന്ന്, നിങ്ങള്‍ അത് കുറച്ചിട്ടാല്‍ അവര്‍ ചോദിക്കും, "എ.സി ശരിയായി പ്രവര്‍ത്തിക്കുന്നില്ലേ?". ഞാന്‍ പറയുവാന്‍ ശ്രമിക്കുന്ന ആശയം നിങ്ങള്‍ മനസ്സിലാക്കുക.
നിരാശയുടെ ആത്മാവിനാല്‍ നിങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍, കാര്യങ്ങള്‍ എന്തുകൊണ്ട് ശരിയായി നടക്കുന്നില്ല എന്ന് നിങ്ങള്‍ ദൈവത്തോടു പോലും പരാതി പറയും. പരാതിക്കുള്ള ഏറ്റവും നല്ല മറുമരുന്ന് നന്ദി പറയുക എന്നതാണ്. ദൈവം നിങ്ങളുടെ ജീവിതത്തില്‍ ചെയ്തിട്ടുള്ള എല്ലാ നല്ല ദാനങ്ങള്‍ക്കുമായി ദൈവത്തിനു നന്ദി പറയുക. (യാക്കോബ് 1:17).
വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവില്‍ നിങ്ങള്‍ അനിന്ദ്യരും പരമാര്‍ത്ഥികളും ദൈവത്തിന്‍റെ നിഷ്കളങ്കമക്കളും ആകേണ്ടതിന് എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്യുവിന്‍. അവരുടെ ഇടയില്‍ നിങ്ങള്‍ ജീവന്‍റെ വചനം പ്രമാണിച്ചു കൊണ്ട് ലോകത്തില്‍ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. (ഫിലിപ്പിയര്‍ 2:14-15)
നിങ്ങളുടെ ഇപ്പോഴത്തെ പാത എത്ര പാറകള്‍ നിറഞ്ഞതാണെങ്കിലും അഥവാ കാറ്റു എത്ര ഉഗ്രതയുള്ളത് ആണെങ്കിലും സാരമില്ല, ദൈവം നിങ്ങളുടെ ജീവിതത്തില്‍ നിവര്‍ത്തിച്ചു തന്ന കാര്യങ്ങള്‍ക്കായി അവനു നന്ദി പറയുക. നിങ്ങളുടെ അധരം നന്ദിയാല്‍ നിറയുകയാണെങ്കില്‍, നമുക്ക് പരാതി പറയുവാന്‍ അതിനെ ഉപയോഗിക്കുവാന്‍ സാധിക്കയില്ല.

ഏറ്റുപറച്ചില്‍
എനിക്കുവേണ്ടി കര്‍ത്താവായ യേശു ക്രൂശില്‍ ചെയ്ത കാര്യങ്ങളാല്‍ ഞാന്‍ ഒരു ഇരയല്ല മറിച്ച് ഒരു വിജയിയാണ്. മഹത്വത്തിന്‍റെ പ്രത്യാശയായ ക്രിസ്തു എന്നിലുണ്ട്.
പിതാവേ, അങ്ങ് എനിക്കുവേണ്ടി ചെയ്ത സകല കാര്യങ്ങള്‍ക്കായും ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങ് അത് ചെയ്തില്ലായിരുന്നുവെങ്കില്‍ ഞാന്‍ മുന്‍പേതന്നെ നശിച്ചുപോകുമായിരുന്നു. എന്‍റെ ജീവിതത്തിലുള്ള അങ്ങയുടെ അത്ഭുതകരമായ സാന്നിധ്യത്താല്‍ ഞാന്‍ വലിയ കാര്യങ്ങളെ കാണുവാന്‍ ഇടയാകും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel
Most Read
● ദിവസം 08 :40 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും● സ്വാധീനത്തിന്റെ മഹത്തകരമായ മണ്ഡലങ്ങളിലേക്കുള്ള പാത
● ഒടുവിലത്തെ അങ്കതലം വിജയിക്കുക
● താലന്തിനു മീതെയുള്ളതായ സ്വഭാവം
● ഒരു വ്യത്യസ്ത യേശു, വ്യത്യസ്ത ആത്മാവ്, മറ്റൊരു സുവിശേഷം - 1
● അവിശ്വാസം
● ഭൂമിയുടെ ഉപ്പ്
അഭിപ്രായങ്ങള്‍