അനുദിന മന്ന
ദിവസം 08: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Monday, 18th of December 2023
1
0
1261
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ദാമ്പത്യപരമായ ഉറപ്പ്, രോഗസൌഖ്യം, അനുഗ്രഹം
അനന്തരം യഹോവയായ ദൈവം: "മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവനു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്ന് അരുളിച്ചെയ്തു". (ഉല്പത്തി 2:18).
വിവാഹം ഒരു ദൈവീക സ്ഥാപനമാണ്, അതിന്‍റെ ഉദ്ദേശ്യം ഫലപുഷ്ടി, കൂട്ടായ്മ, സഹകരണം എന്നിവയാണ്. കുഞ്ഞുങ്ങളെ ദൈവത്തിന്‍റെ പരിജ്ഞാനത്തിലും അവന്‍റെ വഴികളിലും വളര്‍ത്തുവാന്‍ ഉള്ളതായ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുണ്ട്. അങ്ങനെയുള്ള മക്കള്‍ ഭൌമീക മണ്ഡലത്തിലെ ദൈവത്തിന്‍റെ പടയാളികളെ പോലെയാകുന്നു. ഒരു ദൈവീകമായ ഭവനം തന്‍റെ രാജ്യത്തില്‍ ചെലുത്തുന്ന സ്വാധീനം എന്തെന്ന് പിശാചിനു അറിയാം, അതുകൊണ്ടാണ് അത് തടയാന്‍ തന്‍റെ ശക്തിയ്ക്കനുസരിച്ച് സകലതും ചെയ്യുന്നത്.
യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്ത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല. (സങ്കീര്‍ത്തനം 84:11).
ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മയ്ക്കു മുടക്കം വന്നിരിക്കുന്നു. (യിരെമ്യാവ് 5:25).
വിവാഹം ഒരു നല്ല കാര്യമാണ്, ദൈവം നല്ല കാര്യങ്ങള്‍ ആളുകളില്‍ നിന്നും പിടിച്ചുവെക്കുകയില്ല. നിങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴെല്ലാം, കുറച്ച് കൊണ്ട് തൃപ്തിപ്പെടരുത്; അത് ദൈവത്തിന്‍റെ ഹിതമല്ല. ഇത് ഒന്നുകില്‍ നിങ്ങളുടെ പാപം അല്ലെങ്കില്‍ പിശാചാണ് പ്രവര്‍ത്തിക്കുന്നത്.
വൈവാഹീകമായ ദൃഢതയ്ക്കും അനുഗ്രഹങ്ങള്‍ക്കും എതിരായി സാത്താന്‍ നടത്തുന്ന പൊതുവായ ആക്രമണങ്ങള്‍ എന്തൊക്കെയാണ്?
1. തെറ്റായ തിരഞ്ഞെടുപ്പ്
ശിംശോന്‍ അഭിഷേകം ചെയ്യപ്പെട്ടവനായിരുന്നു, എന്നാല്‍ തന്‍റെ ശുശ്രൂഷ പോലും അവസാനിപ്പിക്കേണ്ട തരത്തിലുള്ള തെറ്റുകള്‍ തന്‍റെ വൈവാഹീക ജീവിതത്തില്‍ അവന്‍ വരുത്തുകയുണ്ടായി. തെറ്റായ കാരണങ്ങള്‍ക്കായി ആളുകള്‍ വിവാഹിതരാകുന്നു. തെറ്റായ കാരണങ്ങള്‍ എപ്പോഴും തെറ്റായ പങ്കാളികളെ ആകര്‍ഷിക്കും. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം നിങ്ങള്‍ക്ക് അറിയുന്നതുകൊണ്ട് നിങ്ങള്‍ വിവാഹിതരാകുക. തെറ്റായ വ്യക്തിയിലേക്ക് പോകുന്നതിനായി നിങ്ങളെ തെറ്റായി സ്വാധീനിക്കുവാന്‍ പിശാചിനു സാധിക്കും, ശ്രദ്ധയുള്ളവരും ആത്മീകരും ആയിരിക്കുക.
ശരിയായ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ശാരീരികമായ ആകര്‍ഷണങ്ങളെക്കാളും അല്ലെങ്കില്‍ ഭൌതീകമായ അവകാശങ്ങളെക്കാളും അപ്പുറമാണ്. നിങ്ങളുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് ആത്മീക മണ്ഡലങ്ങളെ കാണുവാന്‍ കഴിയുകയില്ല; മറഞ്ഞിരിക്കുന്ന കാര്യങ്ങളും ദൈവത്തിന്‍റെ സംപൂര്‍ണ്ണമായ ഹിതവും നിങ്ങള്‍ക്ക് വെളിപ്പെടുത്തിതരുവാന്‍ നിങ്ങള്‍ ദൈവമുഖം അന്വേഷിക്കണം. ചില ആളുകളുടെ ജീവിത പങ്കാളികള്‍ അവരെ നശിപ്പിക്കയോ അഥവാ അവരുടെ ദൈവീക പദ്ധതിയെ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ട്.
2. വിവാഹത്തിലോ അല്ലെങ്കില്‍ ഗര്‍ഭധാരണത്തിലോ ഉണ്ടാകുന്ന കാലതാമസ്സം.
നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു. (സദൃശ്യവാക്യങ്ങള്‍ 4:18).
കാലതാമസം നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതമല്ല. ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത് നാം നിരന്തരമായി ശോഭിക്കണമെന്നും, ഉയരണമെന്നും, മഹത്വത്തില്‍ നിന്നും മഹത്വത്തിലേക്ക് പോകണമെന്നും ആകുന്നു. അതിനു താഴെയുള്ളതെല്ലാം ദുഷ്ടനായവനില്‍ നിന്നുള്ളതാണ്.
3. ചെറുപ്പത്തിലെ അവരെ പരിശീലിപ്പിക്കുക.
ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. (സദൃശ്യവാക്യങ്ങള്‍ 22:6).
4വീരന്‍റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.
5അവയെക്കൊണ്ട് തന്‍റെ ആവനാഴിക നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതിൽക്കൽവച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല. (സങ്കീര്‍ത്തനം 127:4-5).
മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ കര്‍ത്താവിന്‍റെ വഴികളില്‍ അഭ്യസിപ്പിക്കുന്നതില്‍ വിജയിച്ചാല്‍, അങ്ങനെയുള്ള മക്കള്‍ ദൈവത്തിനായി സേനാധിപതികളായി മാറും. ഓരോ കുഞ്ഞുങ്ങളിലുമുള്ള മാഹാത്മ്യത്തിന്‍റെ വിത്തിനെക്കുറിച്ചു പിശാചിനു നന്നായിട്ടറിയാം, അതുകൊണ്ട് അവരുടെ ചെറുപ്രായത്തില്‍ തന്നെ അവരുടെ മനസ്സിനെ കീഴടക്കുവാന്‍ അവന്‍ ലക്ഷ്യമിടുന്നു. പ്രാര്‍ത്ഥനയോടെ നിങ്ങളുടെ മക്കളെ സംരക്ഷിക്കുക, മാത്രമല്ല നിങ്ങള്‍ അവരില്‍ ശരിയായ മൂല്യങ്ങള്‍ നിക്ഷേപിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പൈശാചീകമായ സംഗീതങ്ങളും സാമൂഹീക മാധ്യമങ്ങളിലെ വിഡ്ഢിത്തങ്ങളും കൊണ്ട് സ്കൂളില്‍ തങ്ങളുടെ സമപ്രായക്കാരുടെ ഇടയില്‍ പിശാചു കുഞ്ഞുങ്ങളുടെ മനസ്സിനെ ആക്രമിക്കുന്നു.
നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിങ്ങള്‍ വിദ്യാഭ്യാസപരവും ഭൌതീകപരവുമായ കരുതലുകള്‍ മാത്രമാണ് നല്‍കുന്നതെങ്കില്‍. പിശാച് മുതലെടുക്കുവാന്‍ ഇടയാകും. നിങ്ങള്‍ അവരെ ആത്മീകമായും പരിശീലിപ്പിക്കേണ്ടത് ആവശ്യമാകുന്നു.
4. വിവാഹമോചനം
ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു. (മര്‍ക്കോസ് 10:9).
നിങ്ങള്‍ ശരിയായ വ്യക്തിയെ വിവാഹം ചെയ്തു വിജയകരമായി ദാമ്പത്യജീവിതം നയിക്കുന്നവരാണെങ്കില്‍ പോലും, വിവാഹമോചനം കൊണ്ടുവരുവാന്‍ പിശാച് പരിശ്രമിക്കും. ചില സന്ദര്‍ഭങ്ങളില്‍, അവന്‍ നിങ്ങളുടെ കുടുംബത്തെ ദാരിദ്ര്യത്താലും, കൊടുങ്കാറ്റുകളാലും, രോഗത്താലും ആക്രമിക്കും. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളികള്‍ക്കും ഇടയില്‍ പിശാച് തെറ്റിദ്ധാരണകളും കോപങ്ങളും ഉളവാക്കും. അവന്‍റെ തന്ത്രങ്ങളെക്കുറിച്ച് നിങ്ങള്‍ അറിവുള്ളവര്‍ ആണെങ്കില്‍, അവന്‍റെമേല്‍ നിങ്ങള്‍ക്ക് മേല്‍കൈ ഉണ്ടാകും. വിവാഹമോചനം നേടിയ ദമ്പതികള്‍ തങ്ങളുടെ വിവാഹദിവസത്തില്‍ വിവാഹമോചനത്തെ സംബന്ധിച്ച് ഒരിക്കലും ചിന്തിക്കുകപോലും ചെയ്തിട്ടില്ലാത്തവര്‍ ആയിരുന്നു. അവര്‍ പരസ്പരം ഇങ്ങനെ ഉടമ്പടി ചെയ്തതാണ്, "മരണം നമ്മെ വേര്‍പിരിക്കും വരെ. . . .", എന്നാല്‍ പിശാച് വെല്ലുവിളികളുമായി വരികയും അവരെ തമ്മില്‍ വേര്‍പ്പിരിക്കയും ചെയ്തു.
5. വ്യഭിചാരം
സാത്താൻ നമ്മെ തോല്പിക്കരുത്; അവന്‍റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ. (2 കൊരിന്ത്യര്‍ 2:11).
ദമ്പതികള്‍ക്കെതിരെ പിശാച് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു ആയുധമാണ് വ്യഭിചാരം. വിവാഹിതരായ അനേകം ദമ്പതികളെ വശീകരിക്കുവാന്‍ വേണ്ടി പിശാചു അപരിചിതരായ ഒരു പുരുഷനെ/സ്ത്രീയെ ഒരുക്കുന്നു. പങ്കാളി തെറ്റില്‍ അകപ്പെടുന്ന നിമിഷം, അടുത്തതായി അതിനെ മറയ്ക്കുവാന്‍ ശ്രമിക്കുന്നു. അതിനെ മൂടിവെച്ചതിനു ശേഷം, അനേകം ആളുകളും അങ്ങനെയുള്ള പ്രവര്‍ത്തികളില്‍ തുടരുന്നു കാരണം അതിനെ തുറന്നുക്കാട്ടാതെ, അത് നിര്‍ത്തുവാന്‍ പ്രയാസമാണ്.
ആത്മമണ്ഡലത്തില്‍ വളരെ ശക്തമായി ചലിക്കുന്ന ദൈവത്തിന്‍റെ ഒരു പ്രവാചകന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു, "വിവാഹജീവിതത്തില്‍ വ്യഭിചാരത്തിനു വേണ്ടി വാതില്‍ തുറക്കുന്ന ഒരു കാര്യം ദമ്പതികള്‍ ഒരുമിച്ചിരുന്നു പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള ചിത്രങ്ങള്‍ കാണുമ്പോഴാണ്. അങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തികള്‍ വിവാഹിതരായ ദാമ്പതികളല്ല, പരസംഗത്തിന്‍റെ ഈ പ്രവര്‍ത്തികള്‍ ചെയ്യുന്നത് കാണുന്നത് ലൈംഗീക അധാര്‍മ്മീകതയുടെ ആത്മാവിനെ വീട്ടിലേക്കു ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്". വളരെയധികം ശ്രദ്ധിക്കുക.
ദാമ്പത്യപരമായ ഉറപ്പ്, രോഗസൌഖ്യം, അനുഗ്രഹം എന്നിവ എങ്ങനെ ആസ്വദിക്കാം.
ഒരുപക്ഷേ നിങ്ങളുടെ വിവാഹജീവിതത്തില്‍ നിങ്ങള്‍ വേദനയും പ്രശ്നങ്ങളും അനുഭവിക്കുന്നവരാണെങ്കില്‍, നിങ്ങളുടെ ദാമ്പത്യത്തെ സൌഖ്യമാക്കുവാന്‍ ദൈവത്തിനു കഴിയും. അതുപോലെ, നിങ്ങളുടെ വിവാഹജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരു അനുഗ്രഹം ആവശ്യമാണെങ്കില്‍ അഥവാ വിവാഹജീവിതത്തില്‍ നിങ്ങള്‍ ദൃഢതയുള്ളവരാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ദൈവത്തിന്‍റെ വചനം നിങ്ങളെ മറയ്ക്കുന്നു.
ആകയാല്‍, നിങ്ങള്‍ ചെയ്യേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയാണ്?
എ]. ഉടമ്പടിയുടെ ഒരു മാനസീകാവസ്ഥ വളര്‍ത്തിയെടുക്കുക.
യെശയ്യാവ് 34:16 അനുസരിച്ച്, പക്ഷികളും മൃഗങ്ങളും ഇണയില്ലാതെയിരിക്കുകയില്ല എന്ന് ദൈവം പ്രഖ്യാപിച്ചു. പക്ഷികളെയും മൃഗങ്ങളേയും കരുതുവാന്‍ ദൈവത്തിനു കഴിയുമെങ്കില്‍, നിങ്ങളെ എത്രയധികം? നിങ്ങള്‍ പക്ഷികളെക്കാളും മൃഗങ്ങളെക്കാളും ഏറെ വിശേഷതയുള്ളവര്‍ ആകുന്നു. (മത്തായി 10:31).
നിങ്ങള്‍ അവിവാഹിതരാണെങ്കില്‍, നിങ്ങളെ സംപൂര്‍ണ്ണമാക്കുന്ന ഒന്നായി വിവാഹത്തെ കാണരുത്. വിവാഹത്തെ അതില്‍ത്തന്നെ അവസാനമായി കാണരുത്. വിവാഹം നിങ്ങളെ പൂര്‍ണ്ണമാക്കുന്നതല്ല; നിങ്ങള്‍ ക്രിസ്തുവില്‍ സംപൂര്‍ണ്ണരാകുന്നു. (കൊലൊസ്സ്യര്‍ 2:10).
ബി]. സ്നേഹത്തില്‍ വളരുക
നിങ്ങളുടെ ദാമ്പത്യത്തിലുള്ള ഏതൊരു മുറിവിനേയും ഉണക്കുവാന്‍ സ്നേഹത്തിനു കഴിയും. സ്നേഹത്തിനു നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുവാന്‍ സാധിക്കും, മാത്രമല്ല ദൈവസാന്നിധ്യത്തെ നിങ്ങളുടെ വീടുകളിലേക്ക് ആകര്‍ഷിക്കുവാന്‍ ഇതിനു കഴിയും. സ്നേഹം ഏറ്റവും ഉന്നതമായതാണ്; ഇത് വിശ്വാസം, പ്രത്യാശ, ശക്തി ഇവയെക്കാളെല്ലാം വലിയതാണ്. (1 കൊരിന്ത്യര്‍ 13:13). സ്നേഹത്തില്‍ വളരുവാനുള്ള ഒരു വഴി ആരാധനയില്‍ സമയങ്ങള്‍ ചിലവഴിക്കുക എന്നതാണ്. നിങ്ങളത് ചെയ്യുമ്പോള്‍, ദൈവസ്നേഹം നിങ്ങളുടെ ഹൃദയങ്ങളിലേക്ക് ഒഴുകിവരും. (റോമര്‍ 5:5).
സി] നല്ല സ്വഭാവം വളര്‍ത്തുക
അതുതന്നെ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന് അറിഞ്ഞ് 4നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. (റോമര്‍ 5:3-4).
നിങ്ങള്‍ വിവാഹജീവിതം ആസ്വദിക്കുമോ അതോ സഹിക്കുമോ എന്നത് നിങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കും. മോശമായ സ്വഭാവം ഭവനത്തെ തകര്‍ക്കുകയും സമൂഹത്തില്‍ പരാജയമാകുവാന്‍ കുഞ്ഞുങ്ങളെ ഒരുക്കുകയും ചെയ്യുന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിലും ഇങ്ങനെ ചെയ്യുക).
യേശുവിന്‍റെ നാമത്തില്‍, എന്‍റെ ഭവനത്തെയും എന്‍റെ എല്ലാ കുടുംബാംഗങ്ങളെയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു. (വെളിപ്പാട് 12:11).
എന്‍റെ ഭവനത്തിന്മേല്‍, എന്‍റെ മക്കളുടെമേല്‍, എന്‍റെ ജീവിതപങ്കാളിയുടെമേല്‍ ഉള്ളതായ പിശാചിന്‍റെ ശക്തിയെ ഞാന്‍ തകര്‍ക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (ലൂക്കോസ് 10:19).
എന്‍റെ മനസ്സിന്, ജീവിതപങ്കാളിക്ക്, മക്കള്‍ക്ക് എതിരായുള്ള ഏതൊരു ആക്രമണവും യേശുവിന്‍റെ നാമത്തില്‍ ഇപ്പോള്‍ നശിച്ചുപോകട്ടെ. (യെശയ്യാവ് 54:17).
എന്‍റെ ഭവനത്തെ തകര്‍ക്കുവാനായി ശ്രമിക്കുന്ന ഏതൊരു ശക്തിയും യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ. (2 കൊരിന്ത്യര്‍ 10:3-4).
കര്‍ത്താവേ, എന്‍റെ ദാമ്പത്യത്തെ അനുഗ്രഹിക്കയും സൌഖ്യമാക്കുകയും ചെയ്യേണമേ. (വിവാഹിതര്‍ ആയവര്‍ക്ക്) (മര്‍ക്കോസ് 10:9).
സ്വര്‍ഗ്ഗത്താല്‍ എനിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ജീവിതപങ്കാളിയെ മറയ്ക്കുന്നതായ ഏതു ശക്തിയും, യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ. (ജീവിതപങ്കാളിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്) (ഉല്പത്തി 2:18).
കര്‍ത്താവേ, അങ്ങയുടെ പ്രീതി എന്‍റെമേല്‍ ഉണ്ടായിരിക്കട്ടെ, വിവാഹജീവിതത്തിലെ സ്ഥിരതയ്ക്കും അനുഗ്രഹത്തിനുമായുള്ള പ്രീതി, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 102:13).
യേശുവിന്‍റെ നാമത്തില്‍, വിവാഹമോചനത്തിന്‍റെ, വ്യഭിചാരത്തിന്‍റെ, ആസക്തിയുടെ ആത്മാവ് എന്‍റെ ജീവിതത്തില്‍ നിന്നും എന്‍റെ കുടുംബത്തില്‍ നിന്നും വേരോടെ പിഴുതുപോകട്ടെ. (എബ്രായര്‍ 13:4).
പിതാവേ, അങ്ങയുടെ സ്നേഹത്തിലും, ഭയത്തിലും, ജ്ഞാനത്തിലും വളരുവാന്‍ എന്നെ സഹായിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (2 പത്രോസ് 3:18).
എന്‍റെ വിവാഹജീവിതത്തിനും കുടുംബത്തിനും എതിരായുള്ള ഏതെങ്കിലും മന്ത്രവാദ പ്രവര്‍ത്തികളും കൃത്രിമത്വങ്ങളും പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ നശിച്ചുപോകട്ടെ, യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനപുസ്തകം 18:10).
രോഗം, വ്യാധി, വിവാഹമോചനം, ആസക്തി, വ്യഭിചാരം, വിവാഹജീവിതത്തിലെ വേദന എന്നിവയ്ക്ക് കാരണമാകുന്ന എന്‍റെ രക്തബന്ധങ്ങളില്‍ നിന്നുള്ളതായ ഏതെങ്കിലും നിഷേധാത്മകമായ രീതികള്‍ യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ. (ഗലാത്യര്‍ 3:13).
ദുഷിച്ച കുടംബ മാതൃകകളില്‍ നിന്നും ഞാന്‍ എന്നെത്തന്നെ വേര്‍പ്പെടുത്തുന്നു യേശുവിന്‍റെ നാമത്തില്‍. (2 കൊരിന്ത്യര്‍ 5:17).
എന്‍റെ പിതാവിന്‍റെ ഭവനത്തെ നിയന്ത്രിക്കുന്നതിനു വേണ്ടി പൈശാചീക ശക്തികളുമായി ഏതെങ്കിലും രക്തബന്ധപരമായ ഉടമ്പടികളുണ്ടെങ്കില്‍ ഞാന്‍ അതിനെ യേശുവിന്‍റെ നാമത്തില്‍ വിച്ഛേദിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. (യോഹന്നാന്‍ 8:32)
Join our WhatsApp Channel
Most Read
● നല്ല ധനവിനിയോഗം● ദൈവം നിങ്ങളെ ഉപയോഗിക്കുവാന് ആഗ്രഹിക്കുന്നു
● അവര്‍ ചെറിയ രക്ഷകന്മാര് ആകുന്നു
● സംസർഗ്ഗത്താലുള്ള അഭിഷേകം
● മികവ് പിന്തുടരുക
● അന്യഭാഷയില് സംസാരിച്ചുകൊണ്ട് ആത്മീകമായി പുതുക്കം പ്രാപിക്കുക
● ആത്മീക വാതിലുകളുടെ മര്മ്മങ്ങള്
അഭിപ്രായങ്ങള്‍