english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവത്താല്‍ നല്‍കപ്പെട്ട ഒരു സ്വപ്നം
അനുദിന മന്ന

ദൈവത്താല്‍ നല്‍കപ്പെട്ട ഒരു സ്വപ്നം

Tuesday, 29th of October 2024
1 0 218
Categories : സ്വപ്‌നങ്ങള്‍ (Dreams)
യോസേഫ് ഒരു സ്വപ്നം കണ്ടു. അതു തന്‍റെ സഹോദരന്മാരോട് അറിയിച്ചതുകൊണ്ട് അവർ അവനെ പിന്നെയും അധികം പകച്ചു. (ഉല്‍പത്തി 37:5).

"നീ മുതിര്‍ന്നുക്കഴിയുമ്പോള്‍ എന്തായി തീരുവാനാണ് നിന്‍റെ ആഗ്രഹം എന്ന്" ഒരു കൊച്ചുകുട്ടിയോട് ചോദിക്കുക? അതിന്‍റെ മറുപടി മിക്കവാറും ഇങ്ങനെയാവാനാണ് സാദ്ധ്യത, "എനിക്ക് ഒരു ഡോക്ടര്‍ ആകണം അല്ലെങ്കില്‍ ഒരു പൈലറ്റ് ആകണം". എന്നാല്‍ ദൈവം നല്‍കിയിരിക്കുന്ന ഒരു സ്വപ്നവും അകത്തു വഹിച്ചുകൊണ്ടാണ് നാം ഓരോരുത്തരും നടക്കുന്നത്. ഒരുപക്ഷേ നിങ്ങള്‍ നിങ്ങളെത്തന്നെ ഒരു പ്രാസംഗികനായിട്ടോ, വിജയകരമായ ഒരു ബിസിനസിന്‍റെ ഉടമസ്ഥന്‍ ആയിട്ടോ ആകാം കാണുന്നത്. സ്വപ്നം എന്തുതന്നെയായാലും, അത് മങ്ങിപോകുവാന്‍ സമ്മതിക്കരുത്; അത് ഇല്ലാതായിപോകുവാന്‍ അനുവദിക്കരുത്.

പഴയ നിയമത്തില്‍, യോസേഫ് ഒരേ സന്ദേശം ഉള്‍ക്കൊള്ളുന്ന രണ്ടു സ്വപ്‌നങ്ങള്‍ കാണുകയുണ്ടായി. ഒന്നാമത്തെ സ്വപ്നത്തില്‍, വയലിലെ കുറെ കറ്റകള്‍ ആയിരുന്നു - അവ ഓരോന്നും യാക്കോബിന്‍റെ പുത്രന്മാരെ പ്രതിനിധാനം ചെയ്യുന്നത് ആയിരുന്നു. ഒരു കറ്റ യോസേഫിനെ കാണിക്കുന്നു, "അപ്പോൾ എന്‍റെ കറ്റ എഴുന്നേറ്റു നിവർന്നു നിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന് എന്‍റെ കറ്റയെ നമസ്കരിച്ചു". (ഉല്‍പത്തി 37:7).

രണ്ടാമത്തെ സ്വപ്നത്തില്‍, യോസേഫ് കാണുന്നത് സൂര്യനും, ചന്ദ്രനും 11 നക്ഷത്രങ്ങളും അവനെ നമസ്കരിക്കുന്നതാണ് (ഉല്‍പത്തി 37:9). ഈ സ്വപ്‌നങ്ങള്‍ അര്‍ത്ഥമില്ലാത്തത് അല്ലായിരുന്നു. അത് യോസേഫിന്‍റെ ഭാവിയെക്കുറിച്ചുള്ള പ്രാവചനീക ചിത്രങ്ങള്‍ ആയിരുന്നു.

ദൈവം നല്‍കുന്ന ഒരു സ്വപ്നം അത്ഭുതകരമായ ഒരു കാര്യമാണ്. നിങ്ങളുടെ ഉള്ളിലുള്ള ദൈവം നല്‍കിയ സ്വപ്നം നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുകയും സകല സാധ്യതകളും എതിരാകുമ്പോഴും പരിശ്രമിക്കുവാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ്. യോസേഫിനെ പൊട്ടകിണറ്റില്‍ എറിഞ്ഞിട്ടും പിന്നീട് സ്വന്ത സഹോദരന്മാരാല്‍ ഒരു അടിമയായി വില്‍ക്കപ്പെട്ടപ്പോഴും അവനെ മുന്‍പോട്ടു പോകുവാന്‍ പ്രേരിപ്പിച്ചത് ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. (ഉല്‍പത്തി 37:24, 28).

മറ്റാരുമാണെങ്കിലും അവഗണനയുടേയും അപമാനത്തിന്‍റെയും കീഴില്‍ ഉടഞ്ഞുപോകുമായിരുന്നു എന്നാല്‍ യോസേഫ് അങ്ങനെയല്ല. അവനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും, യോസേഫിന്‍റെ അകത്തുണ്ടായിരുന്ന ദൈവം നല്‍കിയ സ്വപ്നമാണ് അവനെ മുമ്പോട്ടു നയിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. യോസേഫ് മിസ്രയിമില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തുകയും പിന്നീട് തന്‍റെ തകര്‍ച്ചയ്ക്കായി ഗൂഢാലോചന നടത്തിയവരെ അക്ഷരീകമായി അവന്‍ ഭരിക്കുകയും ചെയ്തു. (ഉല്‍പത്തി 45).

എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവനു സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ. (എഫെസ്യര്‍ 3:20). 

നിങ്ങളുടെ ഉള്ളില്‍ സ്വപ്നം നല്‍കിയിരിക്കുന്നത് ദൈവമായിരിക്കുന്നതുകൊണ്ട് തീര്‍ച്ചയായും ദൈവത്തിനു ആ സ്വപ്നം പൂര്‍ത്തിയാക്കുവാന്‍ കഴിയും, അവന്‍ അത് നിവര്‍ത്തിക്കും. ദൈവവുമായി അടുത്തു കൂട്ടായ്മ ആചരിക്കുകയും ദൈവത്തോടു നിങ്ങളുടെ സ്വപ്നങ്ങളെ പറയുകയും ചെയ്യുക; അത് തീര്‍ച്ചയായും പൂര്‍ത്തീകരണത്തിലേക്ക് വരുവാന്‍ ഇടയാകും. 
പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ എന്‍റെ സ്വപ്നങ്ങളെ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. (ഇപ്പോള്‍ സമയമെടുത്തു നിങ്ങളുടെ ആഗ്രഹങ്ങളെ ദൈവത്തോടു പറയുക). ഞാന്‍ ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തംപരമായി ചെയ്യുവാന്‍ അങ്ങേയ്ക്ക് കഴിയും. അങ്ങയുടെ ആത്മാവിനാല്‍, എന്നെ ശക്തീകരിക്കയും ആ കാര്യങ്ങളെ പൂര്‍ത്തീകരണത്തിലേക്ക് എത്തിക്കയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● സ്വയം പുകഴ്ത്തുന്നതിലെ കെണി         
● ദൈവീകമായ ക്രമം - 2
● യേശുവിന്‍റെ പ്രവര്‍ത്തി ചെയ്യുക മാത്രമല്ല അതിലധികവും ചെയ്യുക എന്നതിന്‍റെ അര്‍ത്ഥമെന്താണ്?
● അസൂയയുടെ ആത്മാവിനെ അതിജീവിക്കുക
● ഇന്നത്തെ സമയങ്ങളില്‍ ഇതു ചെയ്യുക
● ക്രിസ്ത്യാനികള്‍ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന്‍ കഴിയുമോ?
● ദേഹിയ്ക്കായുള്ള ദൈവത്തിന്‍റെ മരുന്ന്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ