ക്രിസ്തുവിനെ നാം കര്‍ത്താവായി വിശ്വസിക്കയും ഏറ്റുപറയുകയും ചെയ്യുമ്പോള്‍, നാം ദൈവത്തിങ്കല്‍ നിന്നും ജനിച്ചവര്‍ ആണെന്ന് വേദപുസ്തകം നമ്മെ മനസ്സിലാക്കി തരുന്നു (1 യോഹന്നാന്‍ 5:1).
ആകയാല്‍, ഇതിന്‍റെ അര്‍ത്ഥം നമ്മില്‍ ദൈവത്തിന്‍റെ പ്രകൃതം ഉണ്ടെന്നാണ്. ദൈവത്തിങ്കല്‍ നിന്നും ജനിച്ച വിശിഷ്ടതകൊണ്ട്, ദൈവ പ്രകൃതമുള്ള സ്നേഹം നമ്മിലുണ്ട്. ആകയാല്‍, ഒരു ദൈവപൈതലിനെ സംബന്ധിച്ച് സ്നേഹിക്കുക എന്നത് സ്വാഭാവീകമായ കാര്യമാണ്, ഒരു മൃഗം അതിന്‍റെ പ്രകൃതം കാണിക്കുന്നതുപോലെ. നിങ്ങള്‍ക്ക് അത് മനസ്സിലായോ!
". . . . . . . . ദൈവത്തിന്‍റെ സ്നേഹം നമുക്കു നല്‍കപ്പെട്ട പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിക്കുന്നുവല്ലോ." (റോമര്‍ 5:5). ഇത് ലോകപ്രകാരമുള്ള സ്നേഹമല്ല; മറിച്ച് ദൈവസ്വഭാവമുള്ള സ്നേഹമാണ്. ഇത് 2 തിമോഥെയോസ് 1:7ല്‍ വേദപുസ്തകം വളരെ വ്യക്തമായി പറയുന്നു,നാം പ്രാപിച്ചിരിക്കുന്ന ആത്മാവ് സ്നേഹത്തിന്‍റെ ആത്മാവാണ്.
ആകയാല്‍, നാം വെറും മനുഷ്യരല്ല; നാം "സ്നേഹിക്കുന്നവര്‍" ആകുന്നു. സ്നേഹം നമ്മുടെ പ്രകൃതമാണ്. ഇത് നമ്മുടെ "സ്ഥിരസ്ഥിതി" ആയിരിക്കണം. അതുകൊണ്ട്, നമ്മുടെ ഈ പ്രകൃതത്തോട് നാം ആശയപ്രകാശനം നല്‍കിയാല്‍ മാത്രമേ നമുക്ക് മറ്റുള്ള ആളുകളോട് സ്നേഹം പ്രദര്‍ശിപ്പിക്കുവാന്‍ സാധിക്കയുള്ളൂ. അതേ, ജീവിതത്തില്‍, ആളുകളെ എളുപ്പത്തില്‍ സ്നേഹിക്കുവാന്‍ കഴിയാത്ത അനേകം സന്ദര്‍ഭങ്ങള്‍ ഉണ്ട്. നമ്മുടെ ഹൃദയങ്ങളുടെ ആഴത്തിലേക്ക് ഇറങ്ങത്തക്കവണ്ണം ആളുകള്‍ക്ക് നമ്മെ വേദനിപ്പിക്കുവാന്‍ സാധിക്കും. എന്നിരുന്നാലും, ഏതു പരിതസ്ഥിതിയിലും സ്നേഹിക്കുവാന്‍ ദൈവം നമ്മെ സഹായിക്കും. അതുകൊണ്ടാണ് അവന്‍ തന്‍റെ പ്രകൃതം നമുക്ക് നല്‍കിയിരിക്കുന്നതും നാം കടമ്പെട്ടിരിക്കുന്നതു പോലെ സ്നേഹിക്കുവാന്‍ നമ്മെ സഹായിക്കുന്നതും.
നിങ്ങള്‍ നോക്കുക, ഒരു മുതിര്‍ന്ന നായയെപ്പോലെ ഒരു നായകുട്ടിക്കും കുരക്കുവാനുള്ള കഴിവ് അന്തര്‍ലീനമായിരിക്കുന്നു എങ്കിലും, അത് ജനിച്ച ഉടനെ അത് കുരയ്ക്കണം എന്ന് നാം പ്രതീക്ഷിക്കാറില്ല. എന്നിരുന്നാലും ആ നായകുട്ടി വളരുവാന്‍ തുടങ്ങുമ്പോള്‍, അതിന്‍റെ ഈ കഴിവ് അത് പ്രകടമാക്കുവാന്‍ ആരംഭിക്കും. അതേ രീതിയില്‍, ദൈവത്തിന്‍റെ സ്നേഹ സ്വഭാവം നമ്മില്‍ ഉള്ളപ്പോള്‍, നാം അതിനു പ്രകാശനം നല്‍കേണ്ടത് ആവശ്യമാണ്. നാം കൂടുതലായി വളരുകയും ദൈവത്തോടുകൂടെ നടക്കയും ചെയ്യുമ്പോള്‍, അതില്‍ നാം നന്നായി വരികയും ചെയ്യും.
നമുക്ക് ദൈവീക സ്വഭാവമുള്ള സ്നേഹം ഉണ്ടായാല്‍ മാത്രംപോര; അത് പ്രകടമാക്കുകയും അങ്ങനെ നമ്മുടെ ജീവിതത്തില്‍കൂടെ ദൈവത്തെ മഹത്വപ്പെടുത്തുവാനുമുള്ള ചുമതലയും നമ്മുടെമേല്‍ ഉണ്ട്. നിങ്ങളിലുള്ള ദൈവത്തിന്‍റെ സ്വഭാവത്തിലുള്ള സ്നേഹം പ്രകടമാക്കുവാന്‍ ഇത് ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ ദൈവീക പ്രകൃതമായ സ്നേഹം നിങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ അനുഗ്രഹിക്കപ്പെടുവാന്‍ ഇടയാകട്ടെ. പെട്ടെന്ന് നിങ്ങള്‍ അതില്‍ പൂര്‍ണ്ണരാകയില്ല എന്നാല്‍ ഓര്‍ക്കുക, "ആയിരം മൈലുള്ള ഒരു യാത്ര ആരംഭിക്കുന്നത് ഒരു ചുവടില്‍ നിന്നാണ്". നിങ്ങള്‍ ഇന്ന് എവിടെ ആയിരിക്കുന്നുവോ അവിടെ നിന്നും ആരംഭിക്കുക, അപ്പോള്‍ ദൈവം നിങ്ങളെ സഹായിക്കും.
നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ എന്ന് എല്ലാവരും അറിയും (യോഹന്നാന്‍ 13:35). നിങ്ങള്‍ പോകുന്നിടത്തെല്ലാം നിങ്ങളുടെ ജീവിതം ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ചു ചിന്തിക്കുക.

പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ അങ്ങയില്‍ നിന്നും ജനിച്ചിരിക്കയാല്‍ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ സ്നേഹത്തിന്‍റെ പ്രകൃതം എനിക്ക് നല്കിയിരിക്കയാല്‍ ഞാന്‍ അങ്ങയെ പുകഴ്ത്തുന്നു. എന്നിലുള്ള ദൈവ പ്രകൃതമുള്ള സ്നേഹത്തിനു പരമാവധി പ്രകാശനം നല്‍കുവാന്‍ എനിക്ക് കഴിയണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ നാമം എന്നിലൂടെ ഏറ്റവും മഹിമപ്പെടേണ്ടതിനു ഞാന്‍ കടപ്പെട്ടിരിക്കുന്ന മറ്റു എല്ലാവരേയും സ്നേഹിക്കുവാന്‍ എന്നെ സഹായിക്കേണമേ, യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● ഇത് നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു● നിങ്ങളുടെ ലോകത്തെ രൂപപ്പെടുത്തുവാന് നിങ്ങളുടെ സങ്കല്പ്പങ്ങളെ ഉപയോഗിക്കുക
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന് സാദ്ധ്യമല്ല
● 21 ദിവസങ്ങള് ഉപവാസം: ദിവസം #3
● മറ്റൊരു ആഹാബ് ആകരുത്
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 3
● ആളുകള് ഒഴിവുകഴിവുകള് പറയുവാനുള്ള കാരണങ്ങള് - ഭാഗം 1
അഭിപ്രായങ്ങള്‍