അനുദിന മന്ന
യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 1
Wednesday, 23rd of October 2024
1
0
242
Categories :
പ്രാവചനീക വചനം (Prophetic Word)
ശിഷ്യത്വം (Discipleship)
നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുവാന്‍ നിരവധി വഴികളുണ്ട്. നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുവാനുള്ള വഴികളില്‍ ഒന്ന് മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്നും പഠിക്കുക എന്നുള്ളതാണ്. ഇന്ന് മാതാപിതാക്കള്‍ ആരുംതന്നെ തങ്ങളുടെ മകന് യൂദാ എന്ന് പേരിടുകയില്ല (ജൂഡ് എന്ന് പേരിടും, എന്നാല്‍ യൂദാ എന്ന് പേരിടുകയില്ല), അതിനു ഒരു കാരണവുമുണ്ട്.
ക്രിസ്തുവിന്‍റെ വിശ്വസീനമായ അപ്പൊസ്തലന്മാരില്‍ ഒരുവനായിരുന്നു യൂദാസ് ഇസ്കരിയോത്ത്, എന്നിട്ടും അവന്‍ കര്‍ത്താവിനെ ഒറ്റിക്കൊടുത്ത് വിശ്വാസം ഉപേക്ഷിച്ചുക്കളഞ്ഞു. അവന്‍റെ ജീവിതത്തിന്‍റെ കഥ നമ്മുടെ ഹൃദയങ്ങളില്‍ ശാന്തമായ ഒരു ചിന്ത ഉണ്ടാക്കുകയും വ്യക്തിപരമായ പരിശോധനയ്ക്ക് കാരണം നല്‍കുകയും ചെയ്യുന്നു.
1. യൂദാ മാറ്റത്തിന് തയ്യാറായില്ല
കര്‍ത്താവ് വ്യക്തിപരമായി യൂദയെ വിളിച്ചു വേര്‍തിരിച്ചതാണ്; അവന്‍ യേശുവിനെ മൂന്നു വര്‍ഷങ്ങള്‍ അനുഗമിച്ചു, അനേകായിരങ്ങളില്‍ ചലനം ഉണ്ടാക്കിയ സന്ദേശങ്ങള്‍ പ്രസംഗിക്കയും പഠിപ്പിക്കയും ചെയ്യുന്നത് അവന്‍ കണ്ടതാണ്. യേശു വെള്ളത്തിന്മീതെ നടക്കുന്നത് അവന്‍ വ്യക്തിപരമായി കണ്ടതാണ്; തിരമാലകള്‍ അടിച്ചുയര്‍ന്ന കടലിനെ ശാന്തമാക്കുന്നത് കണ്ടതാണ്, അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് ആയിരങ്ങളെ പോഷിപ്പിക്കുന്നത് കണ്ടതാണ്, ആളുകളെ മരണത്തില്‍നിന്നും ഉയര്‍ത്തെഴുന്നെല്‍പ്പിക്കുന്നത് കണ്ടതാണ്.അതുമാത്രമല്ല, ഭൂതങ്ങളെ പുറത്താക്കുവാനും രോഗികളെ സൌഖ്യമാക്കുവാനുമുള്ള ശക്തി അവന്‍ കര്‍ത്താവിങ്കല്‍ നിന്നും പ്രാപിച്ചവനാണ്. (മത്തായി 10:1). സാമ്പത്തീക കാര്യങ്ങള്‍ നോക്കിനടത്തുവാനുള്ള ഉത്തരവാദിത്വം കര്‍ത്താവ് അവനെ ഭരമേല്‍പ്പിക്കുകയുണ്ടായി.
ദൈവവചനം നമ്മോടു പറയുന്നു യേശു തന്‍റെ പന്ത്രണ്ടു അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുമ്പോള്‍, അവന്‍ ഒരു പ്രാവചനീക സൂചന നല്‍കുന്നു. യേശു അവരോട്: നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു എന്ന് ഉത്തരം പറഞ്ഞു. ഇത് അവൻ ശിമോൻ ഈസ്കര്യോത്താവിന്‍റെ മകനായ യൂദായെക്കുറിച്ചു പറഞ്ഞു. ഇവൻ പന്തിരുവരിൽ ഒരുത്തൻ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവൻ ആയിരുന്നു. (യോഹന്നാന്‍ 6:70-71).
ദുഃഖകരമായ കാര്യം എന്തെന്നാല്‍ യൂദാ പിശാചായി തുടങ്ങുകയും പിശാചായി തന്നെ അവസാനിക്കയും ചെയ്തു. ഇന്നുള്ള ഒരു സദ്വര്‍ത്തമാനം എന്തെന്നാല്‍ നമുക്ക് ഒരു മോശകരമായ തുടക്കം ലഭിച്ചാലും മഹത്വകരമായ ഒരു ഭാവി ഉണ്ടാകും എന്നുള്ളതാണ്.
യൂദാ കാണുകയും കേള്‍ക്കുകയും ചെയ്തത് അവനെ മാറ്റിയില്ല എന്നതാണ് സങ്കടകരമായ കാര്യം. ഇതുപോലെയുള്ള അനേകം ആളുകള്‍ ഇന്നുമുണ്ട്. അവര്‍ യോഗങ്ങളില്‍ സംബന്ധിക്കും, പല കാര്യങ്ങള്‍ നടക്കുന്നത് കാണും. അവരുടെ മുമ്പില്‍ കൂടി നദി ഒഴുകുന്നത് അവര്‍ കാണും, എന്നാല്‍ അവര്‍ അതിലേക്കു പ്രവേശിക്കയില്ല. ഇത് എന്നോടു പറയുന്നത് യേശു എവിടെ ആകുന്നുവോ അവിടെ ആയിരിക്കുന്നതുകൊണ്ടു മാത്രമായില്ല. യേശുവിനോട് കൂടെ നടന്നതുകൊണ്ട് മാത്രമായില്ല. കേവലം ദൈവവചനം കേട്ടതുകൊണ്ട് മാത്രമായില്ല.
വേദപുസ്തകം നമ്മോടു ഇപ്രകാരം കല്പിച്ചു പറയുന്നു: എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്‍റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടൊക്കുന്നു. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്ന് ഉടനെ മറന്നുപോകുന്നു. സ്വാതന്ത്ര്യത്തിന്‍റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും. (യാക്കോബ് 1:22-25).
നിങ്ങള്‍ ഒരു യോഗത്തില്‍ സംബന്ധിക്കുമ്പോള്‍ ഒക്കേയും, നിങ്ങള്‍ ഒരു ബൈബിള്‍ കൊണ്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തുക (ഡിജിറ്റലൊ അഥവാ പുസ്തകമോ; നിങ്ങള്‍ അത് ഉപയോഗിക്കയും അതിനെ പിന്‍പറ്റുകയും ചെയ്യുന്നിടത്തോളം ഏതായാലും കുഴപ്പമില്ല). അതിന്‍റെ കുറിപ്പുകള്‍ ഉണ്ടാക്കി ആ ആഴ്ച മുഴുവനും അത് വിലയിരുത്തുക. ആ സന്ദേശം നിങ്ങളുടെ ജീവിത ശൈലിയോട് ചേര്‍ക്കുന്ന കാര്യത്തില്‍ ശ്രദ്ധ കൊടുക്കുക. നിങ്ങള്‍ അത് ചെയ്യുമ്പോള്‍, നിശ്ചലാവസ്ഥയുടേയും ദാരിദ്രത്തിന്‍റെയും രീതികള്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്നും തകര്‍ന്നുമാറും.

പ്രാര്‍ത്ഥന
1. സ്വര്‍ഗ്ഗത്തിനും ഭൂമിയ്ക്കും നാഥനായ കര്‍ത്താവേ, ഞാന്‍ എന്‍റെ ചിന്തകളെ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. പരിശുദ്ധാത്മാവാകുന്ന ദൈവമേ, അങ്ങയുടെ ഹൃദയത്തില്‍ ഉള്ളതുകൊണ്ട് എന്നെ ശക്തീകരിക്കേണമേ.
2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, എല്ലാ തരത്തിലുമുള്ള നിഗളങ്ങളില്‍ നിന്നും എന്നെ വിടുവിക്കേണമേ. ഞാന്‍ പോകേണ്ടുന്ന വഴി എന്നെ കാണിക്കേണമേ. എന്‍റെ കണ്ണുകളെ അങ്ങയുടെ ജ്ഞാനത്തിനും എന്‍റെ ചെവികളെ അങ്ങയുടെ ആലോചനകള്‍ക്കും വേണ്ടി തുറക്കേണമേ.

Join our WhatsApp Channel
Most Read
● ക്രിസ്തുവിലൂടെ ജയം നേടുക● കൌണ്ട് ഡൌണ് ആരംഭിക്കുന്നു
● ഇന്നത്തെ സമയങ്ങളില് ഇതു ചെയ്യുക
● ഒരിക്കലും സാഹചര്യങ്ങളുടെ കരുണയില് അല്ല നില്ക്കുന്നത്
● ഒടുവിലത്തെ അങ്കതലം വിജയിക്കുക
● സുബോധമുള്ള മനസ്സ് ഒരു ദാനമാണ്
● പെന്തക്കൊസ്തിന്റെ ഉദ്ദേശം
അഭിപ്രായങ്ങള്‍