അനുദിന മന്ന
അന്യഭാഷയില്‍ സംസാരിക്കുന്നത് ആന്തരീക സൌഖ്യം കൊണ്ടുവരും
Sunday, 7th of April 2024
8
2
865
Categories :
അന്യഭാഷകളില്‍ സംസാരിക്കുക (Speak in Tongues)
1 കൊരിന്ത്യര്‍ 14:4ല്‍ (ആംപ്ലിഫൈഡ് ബൈബിള്‍) അപ്പോസ്തലനായ പൌലോസ് ഇപ്രകാരം പ്രസ്താവിക്കുന്നു, "അന്യഭാഷയിൽ (അപരിചിതമായ) സംസാരിക്കുന്നവൻ തനിക്കു താൻ ആത്മികവർധന വരുത്തുന്നു".
ശക്തിയേറിയ ഈ വാക്യം അവിശ്വസനീയമായ ഒരു സത്യത്തെ വെളിപ്പെടുത്തുന്നു - നിങ്ങള്‍ അന്യഭാഷകളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, വ്യക്തിപരമായ പുരോഗതിയും വളര്‍ച്ചയും ഉണ്ടാകുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ആദരണീയനായ ഒരു ദൈവദാസന്‍ ഇതിനെ കൃത്യമായി ഇങ്ങനെ വിവരിച്ചിട്ടുണ്ട്, അന്യഭാഷകളില്‍ സംസാരിക്കുന്നത്, "നിങ്ങളെത്തന്നെ സ്വയം മെച്ചപ്പെടുത്തുവാന്‍ വേണ്ടിയുള്ള പരിശുദ്ധാത്മാവിന്‍റെ കാര്യപരിപാടിയാണ്".
നിങ്ങളുടെ ആത്മീക ജീവിതത്തില്‍ നിങ്ങള്‍ക്ക് എത്രത്തോളം വളരുവാനും മുന്നേറുവാനും കഴിയുമെന്നതിനു പരിധികളില്ല എന്നതാണ് ഇതിനര്‍ത്ഥം. ഈ ദൈവീകമായ ഉറവിടത്തില്‍ നിങ്ങള്‍ ചേര്‍ന്നിരിക്കുമ്പോള്‍ ഒരു വ്യക്തിയ്ക്കോ അഥവാ സാഹചര്യത്തിനോ നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന്‍ സാധിക്കുകയില്ല. വേദപുസ്തകം നമുക്ക് ഇങ്ങനെ ഉറപ്പുത്തരുന്നു, "എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്‍റെ ദാനമത്രേ എന്ന് വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്" (2 കൊരിന്ത്യര്‍ 4:7). ദൈവം തന്‍റെ അമൂല്യമായ നിക്ഷേപം, തന്‍റെ മൺപാത്രങ്ങളായ നമ്മില്‍ സ്ഥാപിച്ചിരിക്കയാണ്. എന്നിരുന്നാലും, നാം സചീവമായി അതില്‍ നിന്നും അനുഭവിക്കുവാന്‍ തയ്യാറാകുന്നില്ലയെങ്കില്‍, ഈ നിക്ഷേപവുമായി നാം അടുക്കുന്നതുകൊണ്ട് വലിയ പ്രയോജനമില്ല.
ഇവിടെയാണ് അന്യഭാഷകളില്‍ സംസാരിക്കുവാനുള്ള വരം കടന്നുവരുന്നത്. നിങ്ങള്‍ അന്യഭാഷകളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ഈ നിക്ഷേപത്തെ തുറക്കുകയും, പുറത്തുവിടുകയും ചെയ്യുന്നു, അങ്ങനെ നിങ്ങളുടെ ജീവിതത്തെ ശ്രദ്ധേയമായ രീതിയില്‍ സമ്പന്നമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആത്മാവില്‍ പ്രാര്‍ത്ഥിക്കുന്നതിനായി നിങ്ങള്‍ സമയം ചിലവഴിക്കുമ്പോള്‍, നിങ്ങളുടെ ഉള്ളില്‍ സംഭവിക്കുന്ന നല്ല മാറ്റങ്ങളെ നിങ്ങള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങും. ദൈവത്തിന്‍റെ വചനം ഇപ്രകാരം ഉറപ്പ് നല്‍കുന്നു, "നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കുതന്നെ ആത്മികവർധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചും" (യൂദാ 1:20). നിങ്ങളെത്തന്നെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനും ആത്മീക വര്‍ദ്ധന വരുത്തുന്നതിനുമുള്ള ശക്തമായ ഒരു ആയുധമാണ് അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുക എന്നുള്ളത്.
അന്യഭാഷകളില്‍ സംസാരിക്കുന്നതുകൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രയോജനങ്ങളിലൊന്ന് അത് കൊണ്ടുവരുന്ന ആന്തരീക സൌഖ്യമാകുന്നു. അന്യഭാഷകളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ദീര്‍ഘനേരം ചിലവഴിച്ചതു നിമിത്തം തങ്ങള്‍ അനുഭവിച്ച ആഴമേറിയ വൈകാരീകമായ സൌഖ്യത്തിന്‍റെ സാക്ഷ്യങ്ങള്‍ അനേകം വ്യക്തികള്‍ പങ്കുവെച്ചിട്ടുണ്ട്. വ്യക്തമായ കാരണം അവര്‍ക്ക് മനസ്സിലാകുന്നില്ല എങ്കില്‍ പോലും, അവര്‍ പലപ്പോഴും കണ്ണുനീരില്‍ തങ്ങളെത്തന്നെ കാണുന്നു. ഇത് എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ ആത്മാവില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, പരിശുദ്ധാത്മാവ് നിങ്ങളുടെ കഴിഞ്ഞ കാലങ്ങളിലെ മുറിവുകളും പാടുകളും സൌമ്യമായി സൌഖ്യമാക്കുന്നതാണ്. നിങ്ങളുടെ ദേഹിയിലെ തകര്‍ന്നതായ ഭാഗങ്ങളെ അവന്‍ പണിതെടുക്കുകയാണ്.
വേദപുസ്തകം നമ്മോടു പറയുന്നു, "നാം ദൈവത്തിന്‍റെ മക്കൾ എന്ന് ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു" (റോമര്‍ 8:16). നിങ്ങള്‍ അന്യഭാഷകളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവത്തിന്‍റെ പ്രിയമക്കളെന്ന നിങ്ങളുടെ വ്യക്തിത്വത്തെ സ്ഥിരീകരിച്ചുകൊണ്ട്, പരിശുദ്ധാത്മാവ് നിങ്ങളുടെ ആത്മാവോടു സാക്ഷ്യം പറയുകയാണ്. ക്രിസ്തുവിലുള്ള നിങ്ങളുടെ വിലയും മൂല്യവും അവന്‍ നിങ്ങള്‍ക്ക് വീണ്ടും ഉറപ്പിച്ചുതരുന്നു. ഈ ആന്തരീകമായ സൌഖ്യവും സ്ഥിരീകരണവും നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിനും മറ്റുള്ളവരെ ഫലപ്രദമായി ശുശ്രൂഷിക്കുന്നതിനുള്ള കഴിവിനും അത്യന്താപേക്ഷിതമാണ്.
ഓര്‍ക്കുക, ആത്മീകവര്‍ദ്ധന എന്നത് പണിയുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു പ്രക്രിയയാണ്. നിങ്ങള്‍ സൌഖ്യം പ്രാപിക്കുകയും വിടുതല്‍ അനുഭവിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് യഥാര്‍ത്ഥമായി ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയെ പനിയുവാനും പ്രോത്സാഹിപ്പിക്കാനും കഴിയുകയുള്ളൂ. അപ്പോസ്തലനായ പൌലോസ് ഇങ്ങനെ പ്രബോധിപ്പിക്കുന്നു, "ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മികവർധന വരുത്തിയും പോരുവിൻ" (1 തെസ്സലോനിക്യര്‍ 5:11). അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതിലൂടെ സൌഖ്യവും വളര്‍ച്ചയും നിങ്ങള്‍ അനുഭവിക്കുമ്പോള്‍, മറ്റുള്ളവരെ തങ്ങളുടെ വിശ്വാസജീവിത യാത്രയില്‍ ആശ്വസിപ്പിക്കാനും വളര്‍ത്തുവാനും നിങ്ങള്‍ നന്നായി സജ്ജരാകും.
അതിലുപരിയായി, അന്യഭാഷകളില്‍ സംസാരിക്കുന്നത് അത്മീകമായി നവോന്മേഷവും നവചൈതന്യവും പ്രാപിക്കുവാനുള്ള ഒരു മാര്‍ഗ്ഗമാണ്. യെശയ്യാവ് 28:11-12 ഇപ്രകാരം പറയുന്നു, "അതേ, വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവൻ ഈ ജനത്തോടു സംസാരിക്കും. ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവനു സ്വസ്ഥത കൊടുപ്പിൻ; ഇതാകുന്നു വിശ്രാമം എന്ന് അവൻ അവരോട് അരുളിച്ചെയ്തു". നിങ്ങള്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ആത്മീകമായ ഒരു പുതുക്കത്തിന്‍റെയും വിശ്രാമത്തിന്‍റെയും സ്ഥലത്തേക്ക് നിങ്ങള്‍ പ്രവേശിക്കുകയാണ്. ജീവിതത്തിലെ ഭാരങ്ങളെയും ആകുലതകളേയും ഒരു ഭാഗത്ത് മാറ്റിവെച്ചിട്ട് കേവലം ദൈവത്തിന്‍റെ സന്നിധിയില്‍ ആഴമായി ഇറങ്ങുവാനുള്ള സമയമാണിത്.
അതുകൊണ്ട്, നിങ്ങള്‍ക്ക് ആന്തരീക സൌഖ്യം, ആത്മീക വളര്‍ച്ച, അല്ലെങ്കില്‍ കര്‍ത്താവിങ്കല്‍ നിന്നും ഒരു പുതുക്കത്തിന്‍റെ സ്പര്‍ശനം ആവശ്യമാണെന്ന് നിങ്ങള്‍ക്കുത്തന്നെ തോന്നുന്നുവെങ്കില്‍, എന്തുകൊണ്ട് പതിവായി അന്യഭാഷകളില്‍ പ്രാര്‍ത്ഥിക്കുന്നതായ ഒരു യാത്ര ആരംഭിച്ചുകൂടാ? ദൈവം നിങ്ങളിലും നിങ്ങളില്‍ കൂടിയും പ്രവര്‍ത്തിക്കുന്നു എന്ന് വിശ്വസിച്ചുകൊണ്ട്, ആത്മാവില്‍ പ്രാര്‍ത്ഥിക്കുവാന്‍ ഓരോ ദിവസങ്ങളിലും സമര്‍പ്പിതമായ സമയങ്ങള്‍ നീക്കിവെക്കുക. നിങ്ങള്‍ അങ്ങനെ ചെയ്യുമ്പോള്‍, ശ്രദ്ധേയമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കാണുമെന്ന് പ്രതീക്ഷിക്കുക. സമാധാനം, സന്തോഷം, പൂര്‍ണ്ണത എന്നിവയുടെ വലിയൊരു അളവ് അനുഭവിക്കുന്നതിനായി പ്രതീക്ഷയര്‍പ്പിക്കുക.
ഓര്‍മ്മിക്കുക, "എന്നാൽ വിതയ്ക്കുന്നവനു വിത്തും ഭക്ഷിപ്പാൻ ആഹാരവും നല്കുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർധിപ്പിക്കയും ചെയ്യും" (2 കൊരിന്ത്യര്‍ 9:10). അന്യഭാഷകളില്‍ പ്രാര്‍ത്ഥിക്കുന്ന വിത്ത് നിങ്ങള്‍ വിതയ്ക്കുമ്പോള്‍, ദൈവം നിങ്ങളുടെ ജീവിതത്തില്‍ ഫലം വര്‍ദ്ധിപ്പിക്കും, മാത്രമല്ല ആത്മീക അനുഗ്രഹത്തിന്‍റെയും ആന്തരീക സൌഖ്യത്തിന്‍റെയും സമൃദ്ധമായ ഒരു കൊയ്ത്ത് നിങ്ങള്‍ക്കുണ്ടാകും. ആകയാല്‍, ഈ അസാധാരമായ വരത്തെ നമുക്ക് ആശ്ലേഷിക്കുകയും, ദൈവം നമ്മുടെ ഉള്ളില്‍ വെച്ചിരിക്കുന്ന നിക്ഷേപങ്ങളെ തുറക്കുന്നതിനുള്ള താക്കോലാണ് ഇതെന്ന് അറിഞ്ഞുകൊണ്ട്, അതിനെ നമ്മുടെ അനുദിന പ്രാര്‍ത്ഥനാ ജീവിതത്തിന്‍റെ ഒരു ഭാഗമാക്കുകയും ചെയ്യാം.
ഏറ്റുപറച്ചില്‍
ഞാന്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവം എന്‍റെ ഉള്ളില്‍ വെച്ചിരിക്കുന്ന നിക്ഷേപത്തോട് ഞാന്‍ ചേര്‍ന്നുനില്‍ക്കുമെന്ന് യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ തീരുമാനിക്കയും പ്രഖ്യാപിക്കയും ചെയ്യുന്നു. ഞാന്‍ അന്യഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ എന്‍റെ സൌഖ്യം ഞാന്‍ പ്രാപിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● യേശു എന്തുകൊണ്ടാണ് ഒരു കഴുതയുടെ പുറത്ത് യാത്ര ചെയ്തത്?● ഇന്നലകളെ പോകുവാന് അനുവദിക്കുക
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 3
● സ്ഥിരതയുടെ ശക്തി
● ഉപവാസത്തില് കൂടെ ദൂതന്മാരെ ചലിപ്പിച്ച് നിര്ത്തുക
● നിങ്ങളുടെ ദൈവീക സന്ദര്ശനങ്ങളുടെ നിമിഷങ്ങളെ തിരിച്ചറിയുക
● അവര്‍ ചെറിയ രക്ഷകന്മാര് ആകുന്നു
അഭിപ്രായങ്ങള്‍