അനുദിന മന്ന
ദാനിയേലിന്‍റെ ഉപവാസത്തിന്‍റെ സമയത്തെ പ്രാര്‍ത്ഥന
Saturday, 27th of August 2022
0
0
1042
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ഉപവാസം സ്വാഭാവീക മനസ്സിനു വലിയ പ്രാധാന്യം തോന്നിപ്പിക്കുകയില്ല, എന്നാല്‍ അനുഭവം എന്നെയും എന്നെപോലെയുള്ള മറ്റു ആയിരക്കണക്കിനു ആളുകളേയും പഠിപ്പിച്ച ഒരു കാര്യം ഉപവാസം ആദ്യം ആത്മീക മണ്ഡലത്തിലും പിന്നീട് സ്വാഭാവീക മണ്ഡലത്തിലും കാര്യങ്ങള്‍ക്ക് മാറ്റം ഉണ്ടാക്കുന്നു എന്നാണ്.
ജഡത്തെ ക്രൂശിക്കുക
അനേകരും ചിന്തിക്കും ഈ ഉപവാസം വളരെ എളുപ്പമാണെന്ന്, അതുപോലെ മറ്റു ചിലര്‍ ഇതിനെ കളിയാക്കും. മറുഭാഗത്ത്, ഈ ഉപവാസ പ്രാര്‍ത്ഥനയില്‍ ത്യാഗവും വളരെയധികം അച്ചടക്കവും അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ മധുരം ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന കൊതി, നന്നായി വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ അതുപോലെ പാനീയങ്ങള്‍ ഉപേക്ഷിക്കാന്‍ ചിലര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ നിങ്ങള്‍ നോക്കുക, ഉപവാസം എന്നാല്‍ ആത്മീക മനുഷ്യന്‍ ദൈവത്തില്‍ വളരുവാന്‍ വേണ്ടി ജഡത്തെ ക്രൂശിക്കുന്നതാണ്.
പിന്നെ യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: "ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്, തന്‍റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കട്ടെ". (മത്തായി 16:24).
അനേക ക്രിസ്ത്യാനികളും തങ്ങളുടെ ജഡത്തില്‍ പതിവായി വെല്ലുവിളികള്‍ നേരിടുന്നവരാണ്, ശരിയായത് ചെയ്യുവാനുള്ള ബുദ്ധിമുട്ട്, ദൈവത്തില്‍ ആശ്രയിക്കുവാനും അനുസരിക്കുവാനും, പരീക്ഷകള്‍ ഒഴിവാക്കുക, കോപത്തെ അടക്കുക, അതുപോലെ ആത്മാവിന്‍റെ ഫലത്തില്‍ നടക്കുക ഇവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. വിശ്വാസികള്‍ ആത്മാവില്‍ നടക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുവാന്‍ ഈ വെല്ലുവിളികള്‍ക്ക് കഴിയും. ഈ യുദ്ധം എങ്ങനെ കുറയ്ക്കാം, ഒരുവന്‍റെ ജഡത്തിന്‍റെമേല്‍ നിയന്ത്രണം നേടുവാന്‍ എങ്ങനെ തുടങ്ങാം, ഞാന്‍ കൂടെക്കൂടെ പറയാതെ തന്നെ ഒരുവനെ വിധേയത്വത്തിലേക്ക് കൊണ്ടുവരുന്നത് എങ്ങനെ എന്നുള്ള ചോദ്യങ്ങള്‍ ഉണ്ടാകാം. അതിന്‍റെ ഉത്തരം റോമര്‍ 8:13-14 ല്‍ കാണാം.
13 നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്‍റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.14 ദൈവത്തിന്‍റെ ആത്മാവിനാൽ നയിക്കപ്പെട്ടവർ ഏല്ലാവരും ദൈവത്തിന്‍റെ മക്കൾ ആകുന്നു. (റോമര്‍ 8:13-14).
ജഡത്തെ ക്രൂശിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അതിന്‍റെ കൊതിയെ പൂര്‍ത്തിയാക്കാതിരിക്കുക എന്നതാണ്. ഇതാണ് ഈ ഉപവാസത്തിന്‍റെ അന്തസത്ത. ആത്മാവിന്‍റെ മനുഷ്യനെ പരിപോഷിപ്പിക്കുമ്പോള്‍ നിങ്ങള്‍ ജഡത്തിന്‍റെ ആഗ്രഹത്തെ നിവര്‍ത്തിക്കാതിരുന്നാല്‍, ആത്മമനുഷ്യന്‍ ജഡത്തിന്‍റെ മേല്‍ ശക്തി പ്രാപിക്കുവാന്‍ ഇടയാകും. നിങ്ങളുടെ ആത്മീക മനുഷ്യനെ പരിപോഷിപ്പിക്കുവാനുള്ള (ബലപ്പെടുത്തുവാനുള്ള) വഴികളില്‍ ഒന്ന് വചനം വായിക്കയും ധ്യാനിക്കയും ചെയ്യുകയും പ്രാര്‍ത്ഥിക്കയും ചെയ്യുക എന്നതാണ്.
ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യും.
ഈ ദാനിയേലിന്‍റെ ഉപവാസത്തില്‍, നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം ദൈവവചനം വായിക്കുക. വാര്‍ത്തകള്‍ വായിക്കുന്നതിനു പകരം, ദൈവത്തിന്‍റെ വചനം വായിക്കുന്നതിനു മനപൂര്‍വ്വമായി തീരുമാനിക്കുക. നിങ്ങളെ അനുഗമിക്കുന്ന അത്ഭുതകരമായ ഫലങ്ങള്‍ കണ്ടുകൊണ്ട് നിങ്ങള്‍ സ്തംഭിച്ചുപോകും. ലക്ഷ്യങ്ങള്‍ ഇഷ്ടപ്പെടുന്നവരോട്, ഈ ഉപവാസത്തില്‍ ദിവസവും കുറഞ്ഞത് ഏഴ് അദ്ധ്യായങ്ങള്‍ എങ്കിലും വായിക്കുവാനായി ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.
ഉപവാസ പ്രാര്‍ത്ഥനയുടെ സമയങ്ങളില്‍ ടെലിവിഷന്‍ കാണുന്നതില്‍ നിന്നും കഴിയുന്നിടത്തോളം ഒഴിഞ്ഞിരിക്കുക എന്നിട്ട് ആ സമയംകൂടി ദൈവവചനം വായിക്കുന്നതിനും ധ്യാനിക്കുന്നതിനും അല്ലെങ്കില്‍ സുവിശേഷ സന്ദേശങ്ങള്‍ കേള്‍ക്കുവാനും ചിലവഴിക്കുക.
(നോഹാ ആപ്പിലെ നോഹ ട്യൂബ് സന്ദര്‍ശിച്ചാല്‍ ഓരോ വിഭാഗം അനുസരിച്ചുള്ള സന്ദേശങ്ങളുടെ പട്ടിക നിങ്ങള്‍ക്ക് കിട്ടും).
പ്രാര്‍ത്ഥന
എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്ന് ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, - അവന്‍റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരെ തുറന്നിരുന്നു - താൻ മുമ്പ് ചെയ്തുവന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ പ്രാർത്ഥിച്ച് സ്തോത്രം ചെയ്തു. (ദാനിയേല്‍ 6:10).
പേര്‍ഷ്യയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ദാനിയേല്‍, അതുകൊണ്ടുതന്നെ ഓരോ ദിവസവും നോക്കുവാന്‍ ധാരാളം പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ടാകുമായിരുന്നു. എന്നിരുന്നാലും, അതിന്‍റെ നടുവിലും അവന്‍ പ്രാര്‍ത്ഥനയ്ക്ക് സമയം കണ്ടെത്തി. ഹൃദയവും മനസ്സും പൂര്‍ണ്ണമായി കര്‍ത്താവില്‍ അര്‍പ്പിച്ചിരിക്കുന്നതിന്‍റെ അത്ഭുതകരമായ ഒരു മാതൃകയാണ് ദാനിയേല്‍ നമുക്ക് നല്‍കുന്നത്.
അദ്ദേഹം രാവിലേയും, ഉച്ചയ്ക്കും, വൈകിട്ടും (നമ്മുടെ സാഹചര്യമനുസരിച്ച് ഇത് നമുക്ക് രാത്രിയിലും ചെയ്യാവുന്നതാണ്) പ്രാര്‍ത്ഥിച്ചു. എന്തുകൊണ്ട് നിങ്ങളുടെ ദിവസം പ്രാര്‍ത്ഥനയാലും ആരാധനയാലും തുടങ്ങികൂടാ? ഉച്ച സമയത്ത് നിങ്ങളുടെ ഭക്ഷണത്തിനു ശേഷം (നിങ്ങള്‍ ജോലിസ്ഥലത്ത് ആണെങ്കില്‍ കൂടെ), അല്പ സമയം മാറ്റിവെച്ചു ഏകരായി കര്‍ത്താവിനോടുകൂടെ ചിലവഴിക്കുക. നിങ്ങള്‍ ഉറങ്ങുന്നതിനു മുന്‍പ് ദൈവം നിങ്ങളുടെ ജീവിതത്തില്‍ ചെയ്ത സകല കാര്യങ്ങള്‍ക്കായും നന്ദി പറയുവാനും കര്‍ത്താവിനെ ആരാധിക്കുവാനും ചില സമയങ്ങള്‍ ചിലവഴിക്കുക. ഞാന്‍ ഇതിനെ പ്രാര്‍ത്ഥനയിലെ ദാനിയേലിന്‍റെ താളം എന്നു വിളിക്കും. ഈ പ്രാര്‍ത്ഥനയുടെ താളം നിങ്ങളും പിന്തുടരുമ്പോള്‍, ദൈവത്തോടുള്ള നിങ്ങളുടെ സമര്‍പ്പണത്തില്‍ ഇത് വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കുവാന്‍ പോകുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ സാഹചര്യങ്ങളിലേക്ക് അത്ഭുതങ്ങള്‍ കടന്നുവരുവാന്‍ ഇടയാകും.
അവസാനമായി, നമ്മുടെ ഭക്ഷണ രീതിയില്‍ മാറ്റം വരുത്തുന്നതും അത് പരിമിതപ്പെടുത്തുന്നതും നല്ലതാണെന്നു ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു, എന്നാല്‍ ഉപവാസം പ്രഥമമായി നിങ്ങളുടെ ആത്മീക ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഉപവാസത്തിന്‍റെ ആത്മീക തലത്തില്‍ ഉള്‍പ്പെടാതിരുന്നാല്‍, അതൊരു ഭക്ഷണക്രമം മാത്രമായിരിക്കും. ആകയാല്‍ പ്രാര്‍ത്ഥനയും, വചനവും, ആരാധനയും അവഗണിക്കരുത്.
പ്രാര്‍ത്ഥന
കര്‍ത്താവേ അങ്ങ് എനിക്ക് ഒരു പരിചയാകുന്നു, എന്‍റെ മഹത്വവും എന്‍റെ തല ഉയര്‍ത്തുന്നവനും ആകുന്നു. എന്‍റെ നിലവിലെ സാഹചര്യത്തില്‍ നിന്നും, അവസ്ഥയില്‍ നിന്നും, തലത്തില്‍ നിന്നും ഒരു ഉന്നതമായ ഏറ്റവും മെച്ചമായ ഒരു ഇടത്തേയ്ക്ക് എന്നെ ഉയര്‍ത്തേണമേ യേശുവിന്‍റെ നാമത്തില്‍. ആമേന്‍!
Join our WhatsApp Channel
Most Read
● സര്പ്പങ്ങളെ തടയുക● നിങ്ങളുടെ യഥാര്ത്ഥമായ വൈശിഷ്ട്യത്തെ കണ്ടെത്തുക
● ആടിനെ കണ്ടെത്തിയതിന്റെ സന്തോഷം
● ദൈവത്തിന്‍റെ കണ്ണാടി
● ഇപ്പോള് യേശു സ്വര്ഗ്ഗത്തില് എന്താണ് ചെയ്യുന്നത്?
● സാമ്പത്തീകമായി താറുമാറായ അവസ്ഥയില്‍ നിന്നും പുറത്തുകടക്കുന്നത് എങ്ങനെ?
● ദൈവത്തിന്‍റെ അടുത്ത ഉദ്ധാരകന് ആകുവാന് നിങ്ങള്‍ക്ക് കഴിയും
അഭിപ്രായങ്ങള്‍