അനുദിന മന്ന
വിശ്വസ്തനായ സാക്ഷി
Saturday, 24th of February 2024
1
0
692
Categories :
ക്രിസ്തുവിന്‍റെ ദൈവത്വം (Deity of Christ)
വിശ്വസ്ത സാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്മാര്‍ക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (വെളിപ്പാട് 1:5)
മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യത്തില്‍, നമ്മുടെ കര്‍ത്താവിനു നല്‍കിയിരിക്കുന്ന മൂന്ന് വിശിഷ്ടമായ നാമങ്ങള്‍ കാണുവാന്‍ കഴിയും:
1. വിശ്വസ്ത സാക്ഷി
2. മരിച്ചവരില്‍ ആദ്യജാതന്‍
3. ഭൂരാജാക്കന്മാര്‍ക്ക് അധിപതി
കര്‍ത്താവിന്‍റെ നാമത്തെ സ്തുതിക്കുവാനുള്ള എത്ര മനോഹരമായ വഴികളാണ്. നിങ്ങളുടെ വ്യക്തിപരമായ പ്രാര്‍ത്ഥനയിലോ കൂട്ടായുള്ള പ്രാര്‍ത്ഥനയിലോ കര്‍ത്താവിനെ സ്തുതിക്കുവാന്‍ ഈ നാമങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
വിശ്വസ്തനായ സാക്ഷി
താന്‍ കണ്ടത് അഥവാ കേട്ടത് പറയുന്നവനാണ് ഒരു സാക്ഷി. എപ്പോഴും വിശ്വസിക്കാവുന്ന സാക്ഷ്യമുള്ള ഒരുവനാണ് വിശ്വസ്ത സാക്ഷി എന്നുപറയുന്നത്.
ഏതു അര്‍ത്ഥത്തിലാണ് ക്രിസ്തു ഒരു വിശ്വസ്ത സാക്ഷിയായിരുന്നത്?
യേശുക്രിസ്തുവിനെ സത്യം പറയുവാന്‍ ആശ്രയിക്കാന്‍ കഴിയും എന്നാണ് അപ്പോസ്തലനായ യോഹന്നാന്‍ അര്‍ത്ഥമാക്കുന്നത്. അവന്‍ സംസാരിച്ചപ്പോള്‍ ഒക്കെ സത്യം മാത്രമാണ് എപ്പോഴും സംസാരിച്ചത്. അവന്‍റെ വാക്കുകള്‍ എല്ലാം പൂര്‍ണ്ണമായും സത്യവും ആധികാരികവും ആയിരുന്നു.
1 തിമോഥെയോസ് 6:13 പറയുന്നു, "പൊന്തിയൊസ് പീലാത്തോസിന്‍റെ മുമ്പില്‍ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവച്ചു". അവന്‍ പീലാത്തോസിന്‍റെ മുമ്പാകെ നിന്നപ്പോള്‍ അവന്‍ എന്താണ് പറഞ്ഞത്? "സത്യത്തിനു സാക്ഷിനില്‍ക്കേണ്ടതിനു ഞാന്‍ ജനിച്ച് അതിനായി ലോകത്തില്‍ വന്നുമിരിക്കുന്നു; സത്യതല്പരനായവന്‍ എല്ലാം എന്‍റെ വാക്കു കേള്‍ക്കുന്നു എന്ന് ഉത്തരം പറഞ്ഞു" (യോഹന്നാന്‍ 18:37).
യേശുക്രിസ്തുവാണ് പരമോന്നതമായി സത്യം സംസാരിക്കുന്നവന്‍, സത്യം കണ്ടെത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ യേശുവിനെ കേള്‍ക്കുവാന്‍ തയ്യാറാകണം. യേശു ദൈവത്തെ (പിതാവിനെ) മനുഷ്യര്‍ക്കു വെളിപ്പെടുത്തി കൊടുത്തു. യേശു കേവലം താന്‍ സംസാരിച്ച കാര്യങ്ങളിലൂടെ മാത്രം ദൈവത്തെ വെളിപ്പെടുത്തുകയല്ല ചെയ്തത് (അവനു മുമ്പുണ്ടായിരുന്ന പ്രവാചകന്മാര്‍ ചെയ്തത് പോലെ), എന്നാല്‍ അവന്‍ വ്യക്തിപരമായി ദൈവം ആരായിരുന്നു എന്നതിന്‍റെയും ആരായിരിക്കുന്നു എന്നതിന്‍റെയും പരിപൂര്‍ണ്ണമായ വെളിപ്പാടും സാക്ഷിയും ആയിരുന്നു.
അവന്‍ അവന്‍റെ തേജസ്സിന്‍റെ പ്രഭയും തത്ത്വത്തിന്‍റെ മുദ്രയും സകലത്തെയും തന്‍റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തില്‍ മഹിമയുടെ വലത്തുഭാഗത്ത് ഇരുന്നു (എബ്രായര്‍ 1:3).
ഫിലിപ്പോസ് അവനോടു പറഞ്ഞു, "കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരേണം; എന്നാല്‍ ഞങ്ങള്‍ക്കു മതി എന്നു പറഞ്ഞു". യേശു അവനോട് പറഞ്ഞത്: "ഞാന്‍ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം എന്നു നീ പറയുന്നത് എങ്ങനെ?" (യോഹന്നാന്‍ 14:8-9)
"എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു" ഒരു കുറ്റവുമില്ല! എന്നാല്‍ ഒരു പ്രവാചകന്മാരും ഈ രീതിയില്‍ സംസാരിച്ചിട്ടില്ല; ഒരു വിശുദ്ധനും തത്വജ്ഞാനിയും ഇതുപോലെ സംസാരിച്ചിട്ടില്ല. എല്ലാവരും വഴി കാണിക്കാം എന്ന് അവകാശപ്പെട്ടപ്പോള്‍, എന്നാല്‍ യേശു മാത്രം ഞാന്‍ 'തന്നെയാണ് വഴി' എന്നവകാശപ്പെട്ടു.

പ്രാര്‍ത്ഥന
സര്‍വ്വശക്തനായ പിതാവേ, പ്രപഞ്ചത്തിന്‍റെ സൃഷ്ടിതാവേ, ഞാന്‍ അങ്ങയുടെ പരിശുദ്ധ നാമത്തെ വാഴ്ത്തുന്നു.
പിതാവേ, എന്‍റെ ജീവിതത്തില്‍ നിന്നും എല്ലാ അസത്യവും കൃത്രിമത്വവും എടുത്തു മാറ്റേണമേ. അങ്ങയുടെ സത്യത്തില്‍ എന്‍റെ ചുവടുകളെ നയിക്കേണമേ മാത്രമല്ല അങ്ങയുടെ പുത്രനായ യേശുവിനെ പോലെ എന്നെ കൂടുതലായി ആക്കേണമേ. ആമേന്‍.

Join our WhatsApp Channel
Most Read
● ഓട്ടം ഓടുവാനുള്ള തന്ത്രങ്ങള്● ജയാളിയെക്കാള് ജയാളി
● 21 ദിവസങ്ങള് ഉപവാസം: ദിവസം #2
● ദിവസം 11 :21 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും
● ദൈവത്താല് നല്കപ്പെട്ട ഒരു സ്വപ്നം
● നമുക്ക് കര്ത്താവിങ്കലേക്ക് തിരിയാം
● കൌണ്ട് ഡൌണ് ആരംഭിക്കുന്നു
അഭിപ്രായങ്ങള്‍