english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഇന്നത്തെ സമയങ്ങളില്‍ ഇതു ചെയ്യുക
അനുദിന മന്ന

ഇന്നത്തെ സമയങ്ങളില്‍ ഇതു ചെയ്യുക

Thursday, 13th of June 2024
1 0 892
Categories : മദ്ധ്യസ്ഥത (Intercession)
ദശലക്ഷകണക്കിനു ആളുകള്‍ക്ക് കഴിഞ്ഞ ചില മാസങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ആളുകളുടെ വേദനനിറഞ്ഞ സന്ദര്‍ഭങ്ങളില്‍ ഞാന്‍ അവരോടു സഹതാപം അറിയിക്കയും ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുമ്പോള്‍, എന്‍റെ ഉള്ളില്‍ ആഴമായ നൊമ്പരം എനിക്ക് അനുഭവപ്പെടാറുണ്ട്. പരിശുദ്ധാത്മാവ് അപ്പോള്‍ എന്നോടു ഇങ്ങനെ സംസാരിക്കയുണ്ടായി,"മകനെ, എന്‍റെ ജനത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക." സത്യസന്ധമായി പറയട്ടെ, പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ധാരാളമായി വരുമ്പോള്‍ ചില സമയങ്ങളില്‍ എനിക്ക് മടുപ്പ് തോന്നാറുണ്ട്, എന്നാല്‍ ദൈവത്തിന്‍റെ ശബ്ദം അനുസരിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു.

ഒരു ദിവസം കര്‍ത്താവായ യേശു, "പന്തിരുവരെ അടുക്കല്‍ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവര്‍ക്കു ശക്തിയും അധികാരവും കൊടുത്തു; ദൈവരാജ്യം പ്രസംഗിപ്പാനും രോഗികള്‍ക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു". (ലൂക്കോസ് 9:1-2).

കര്‍ത്താവായ യേശു തന്‍റെ നാമത്തില്‍ രോഗികളെ സൌഖ്യമാക്കുവാന്‍ തന്‍റെ ശിഷ്യന്മാരെ നിയോഗിച്ചു. ഇതിന്‍റെ അര്‍ത്ഥം ഓരോ ശിഷ്യനും ദൈവീകമായ അധികാരം അത് ചെയ്യുവാന്‍ തങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കും എന്നതാണ്.

"വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും: എന്‍റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും . . . . . . രോഗികളുടെ മേല്‍ കൈവച്ചാല്‍ അവര്‍ക്കു സൌഖ്യം വരും എന്നു പറഞ്ഞു". (മര്‍ക്കൊസ് 16:17-18).

ഇന്നത്തെ സമയങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ നമ്മെ ആളുകളുടെ മേല്‍ കൈവച്ചു അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അനുവാദം നല്‍കുന്നില്ല. എന്നിരുന്നാലും, അത് അവര്‍ക്കുവേണ്ടി മദ്ധ്യസ്ഥത ചെയ്യുന്നതില്‍ നിന്നും നിങ്ങളെ നിര്‍ത്തിക്കളയരുത്. നിങ്ങള്‍ അവരുടെ രോഗങ്ങളെ കുറിച്ചും, പ്രശ്നങ്ങളെ കുറിച്ചും കേള്‍ക്കുമ്പോള്‍, അവര്‍ക്കുവേണ്ടി മദ്ധ്യസ്ഥത ചെയ്യുക. അവരോടുകൂടെ സഹതപിക്കുന്നതിനു പകരമായി ലളിതമായി അവരോടു പറയുക നിങ്ങള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പോകയാണെന്ന്. 

കര്‍ത്താവായ യേശു ഇപ്പോഴും സിംഹാസനത്തില്‍ ഉണ്ടെന്നും, അവന്‍ നിങ്ങളെ ഒരുന്നാളും കൈവിടുകയും ഉപേക്ഷിക്കയും ചെയ്യുകയില്ല എന്ന് അവരോടു പറയുക. ദൈവവചനത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഒരു മനോഭാവം നിങ്ങള്‍ സ്വീകരിക്കുമ്പോള്‍, പിന്നീട് വരുന്ന ഫലം കണ്ടുകൊണ്ട്‌ നിങ്ങള്‍ ആശ്ചര്യപ്പെടുവാന്‍ ഇടയാകും. ദൈവത്തിന്‍റെ അത്ഭുതകരമായ ഇടപ്പെടലിന്‍റെ സാക്ഷ്യങ്ങള്‍ എല്ലാ സ്ഥലത്തുനിന്നും ഒഴുകിയെത്തുവാന്‍ ആരംഭിക്കും - യേശുവിന്‍റെ നാമം അതുനിമിത്തം ഉയര്‍ത്തപ്പെടുകയും ചെയ്യും!.

അനേക ആയിരങ്ങള്‍ക്ക് ഒരു അനുഗ്രഹമായി നിങ്ങള്‍ മാറുവാനുള്ള ഒരു വഴി ഞങ്ങളുടെ നോഹ ആപ്പിലൂടെ ഒരു പ്രാര്‍ത്ഥനാ സഹകാരിയായി മാറുക എന്നുള്ളതാണ്. പ്രാര്‍ത്ഥനയ്ക്കായി നിങ്ങള്‍ ആരേയും അന്വേഷിച്ചു എവിടെയും പോകേണ്ടതായ ആവശ്യം ഇല്ല. പ്രാര്‍ത്ഥനാ വിഷയങ്ങള്‍ നോഹാ ആപ്പില്‍ കൊടുക്കുന്നതാണ്. നിങ്ങള്‍ കരുണാ സദന്‍ മിനിസ്ട്രിയില്‍ വിളിച്ചിട്ട് പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നുമാത്രം പറയുക. അവര്‍ അത് സ്ഥിരീകരിച്ചിട്ടു നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യും (ഇതെല്ലാം സൌജന്യമാണ്). നിങ്ങള്‍ ഒരു വിഷയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, ഇന്ന വ്യക്തി തങ്ങളുടെ വിഷയത്തിനായി പ്രാര്‍ത്ഥിച്ചു എന്ന് ഒരു അറിയിപ്പ് അവര്‍ക്ക് ലഭിക്കും. 

നിങ്ങള്‍ പറയുമായിരിക്കും, "പാസ്റ്റര്‍.മൈക്കിള്‍ അതില്‍ എനിക്കുവേണ്ടി എന്താണ് ഉള്ളത്?" നല്ല ചോദ്യമാണ്! ഒരു മദ്ധ്യസ്ഥന്‍ ദൈവത്തിന്‍റെ ഹൃദയത്തോടു വളരെ അടുത്തിരിക്കുന്നവന്‍ ആണെന്ന് നിങ്ങള്‍ക്കു അറിയാമോ? പ്രവാചകന്മാര്‍ ദൈവത്തിന്‍റെ വക്താക്കള്‍ ആകുന്നു, സുവിശേഷകന്മാര്‍ അവന്‍റെ പാദങ്ങളാണ്, എന്നാല്‍ മദ്ധ്യസ്ഥത വഹിക്കുന്നവര്‍ അവന്‍റെ ഹൃദയം തന്നെയാണ്. മറ്റുള്ളവര്‍ക്കുവേണ്ടി മദ്ധ്യസ്ഥത ചെയ്യുവാനുള്ള കൃപ തരുവാനായി ദൈവത്തോടു അപേക്ഷിക്കുക. 

നിങ്ങള്‍ നോക്കുക, ദൈവ രാജ്യത്തില്‍, ഏറ്റവും ഉയര്‍ന്നത് ഏറ്റവും താഴ്ന്നിരിക്കുന്നതാണ്; ലഭിക്കുവാന്‍ നാം കൊടുക്കണം. നിങ്ങളുടെ പ്രശ്നം പരിഹരിക്കുവാനുള്ള വഴി മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് (ദൈവത്തിന്‍റെ സഹായം കൊണ്ട്). നിങ്ങള്‍ ഇയ്യോബിനെ കുറിച്ച് വായിച്ചിട്ടുണ്ടോ? നമ്മില്‍ എല്ലാവരെക്കാളും ഒരുപാട് പ്രശ്നങ്ങള്‍ അവനുണ്ടായിരുന്നു. അപ്പോഴാണ്‌ തനിക്കു ചുറ്റുപാടുമുണ്ടായിരുന്ന ആളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഇയ്യോബ് തീരുമാനിച്ചത്, അപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് നോക്കുക. "ഇയ്യോബ് തന്‍റെ സ്നേഹിതന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ യഹോവ അവന്‍റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പേ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു." (ഇയ്യോബ് 42:10).

പ്രാര്‍ത്ഥന
പിതാവേ, ഒരു മദ്ധ്യസ്ഥന്‍റെ ഹൃദയം എനിക്ക് തരേണമെന്നു യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. അങ്ങയെ അനുകരിക്കുവാന്‍ എന്നെ സഹായിക്കേണമേ.


Join our WhatsApp Channel


Most Read
● സ്നേഹത്തിന്‍റെ ശരിയായ സ്വഭാവം
● ദിവസം 11: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നുണകളുടെ കാപട്യം വെളിച്ചത്തുകൊണ്ടുവരിക മാത്രമല്ല സത്യത്തെ ആലിംഗനം ചെയ്യുക
● ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുവാനുള്ള കാരണങ്ങള്‍ - ഭാഗം 2
● ദൈവത്തിന്‍റെ കൃപയെയും നിങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള ഉദ്ദേശത്തേയും ആലിംഗനം ചെയ്യുക
● വിശ്വാസത്തിന്‍റെ പാഠശാല
● രോഗസൌഖ്യത്തിനായുള്ള വിശ്വാസത്തിന്‍റെ ശക്തി
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ