അനുദിന മന്ന
അവന്‍റെ ബലത്തിന്‍റെ ഉദ്ദേശം
Friday, 1st of March 2024
1
0
556
Categories :
സമര്‍പ്പണം (Surrender)
ഇന്നത്തെ കാലഘട്ടങ്ങളില്‍, ബലമുള്ളവര്‍ ബലഹീനരുടെ മേല്‍ ആധിപത്യം പ്രാപിക്കുകയാണ്, ധനവാന്മാര്‍ ദരിദ്രരെ ഭരിക്കുന്നു അങ്ങനെ പോകുന്നു.
എന്നിരുന്നാലും, ദൈവത്തിന്‍റെ വ്യവസ്ഥിതിയില്‍, ശക്തിയും ബലവും ഭരിക്കുന്ന തത്വങ്ങള്‍ ലോകത്തിന്‍റെ വ്യവസ്ഥിതിയില്‍ നിന്നും പൂര്‍ണ്ണമായി വ്യത്യസ്തമാണ്.
നമ്മിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുവാന്‍ വേണ്ടിയല്ല ബലം നല്‍കിയിരിക്കുന്നത്, എന്നാല്‍ ഇത് നല്‍കിയിരിക്കുന്നത് നമുക്ക് ചുറ്റും ഉള്ളവര്‍ക്ക് ഉപ്പും വെളിച്ചവും ആയി മാറുവാന്‍ വേണ്ടിയാണ്. നാം പങ്കാളികള്‍ ആകുവാന്‍ ദൈവം നമ്മെ ശക്തീകരിക്കുന്ന അവന്‍റെ ബലം ഒരു സമ്പാദ്യം ആണ് അങ്ങനെ നമുക്ക് മറ്റുള്ളവരെ സഹായിക്കുവാന്‍ സാധിക്കും, അവരെ ചൂഷണം ചെയ്യുവാനോ അവരുടെമേല്‍ ആധിപത്യം നടത്തുവാനോ അല്ല എന്നാല്‍ അവരെ സ്വാധീനിക്കുവാന്‍ വേണ്ടിയാണ്.
റോമര്‍ 15:1 ല്‍ മെസ്സേജ് പരിഭാഷയില്‍ ഇങ്ങനെയാണ് കാണുന്നത്, "എന്നാല്‍ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മില്‍ത്തന്നെ പ്രസാദിക്കാതിരിക്കയും വേണം, നമുക്ക് ഏറ്റവും സൌകര്യമുള്ളത് മാത്രം ചെയ്യുക എന്നുള്ളതല്ല. ബലം സേവനത്തിനു വേണ്ടിയാണ്, പദവിയ്ക്ക് വേണ്ടിയല്ല"
കുറിപ്പ് #1
നാം ദൈവത്തിന്‍റെ മുമ്പാകെ താഴ്മയുള്ളവരായി നിന്നുകൊണ്ട് അവന്‍ നമുക്ക് തരുന്നതെല്ലാം ജ്ഞാനത്തോടെയും ദൈവത്തിന്‍റെ മഹത്വത്തിനായും ഉപയോഗിക്കുമെങ്കില്‍, ദൈവം നമ്മെ കൂടുതല്‍ കാര്യങ്ങള്‍ ഭരമേല്‍പ്പിക്കും. നിങ്ങളുടെ ബലത്തോടുകൂടെ ഒരിക്കലും ദൈവത്തിന്‍റെ അടുക്കല്‍ വരരുത്, എന്നാല്‍ നിങ്ങളുടെ ബലത്തിനു വേണ്ടി ദൈവത്തിന്‍റെ അടുക്കല്‍ വരിക.
അത്യല്പത്തില്‍ വിശ്വസ്തനായവന്‍ അധികത്തിലും വിശ്വസ്തന്‍; അത്യല്പത്തില്‍ നീതികെട്ടവന്‍ അധികത്തിലും നീതികെട്ടവന്‍. (ലൂക്കോസ് 16:10).
തങ്ങളുടെ ആവശ്യങ്ങളും ആശ്രയങ്ങളും ദൈവത്തില്‍ അര്‍പ്പിക്കുവാന്‍ സമ്മതിച്ചിരിക്കുന്ന ആളുകളുടെ ഉദാഹരണങ്ങള്‍ കൊണ്ട് വേദപുസ്തകം നിറഞ്ഞിരിക്കുകയാണ്. ദൈവം അവരുടെ ഉറവിടം ആകുന്നുവെന്നും, അവര്‍ക്ക് ലഭിച്ച ബലം ദൈവത്തിന്‍റെ മഹത്വത്തിനാണെന്നും അവര്‍ ഓര്‍ത്തപ്പോള്‍ ഒക്കെയും സകലവും നന്നായി പോയി.
അപ്പോസ്തലനായ പൗലോസ് അതിനു വലിയ ഒരു ഉദാഹരണമാണ്. അവന്‍ സാത്താന്‍റെ ദൂതനാല്‍ ബുദ്ധിമുട്ടിയപ്പോള്‍ (അതിനെ അവന്‍ വിളിച്ചത് ജഡത്തിലെ ശൂലം എന്നാണ്), അവന്‍ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചു. കര്‍ത്താവ് ഇങ്ങനെയാണ് പ്രതികരിച്ചത്, "അവന്‍ എന്നോട്: എന്‍റെ കൃപ നിനക്കു മതി; എന്‍റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല്‍ ക്രിസ്തുവിന്‍റെ ശക്തി എന്‍റെമേല്‍ ആവസിക്കേണ്ടതിനു ഞാന്‍ അതിസന്തോഷത്തോടെ എന്‍റെ ബലഹീനതകളില്‍ പ്രശംസിക്കും".(2 കൊരിന്ത്യര്‍ 12:9).
അതുകൊണ്ട് ഇന്നും എല്ലാ ദിവസവും, ദൈവത്തിന്‍റെ ബലവും ശക്തിയും നിങ്ങളെ നിറയ്ക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക. നിങ്ങളോടുള്ള ബന്ധത്തില്‍ കാര്യങ്ങള്‍ സംഭവിക്കുവാന്‍ തുടങ്ങുമ്പോള്‍, നിങ്ങളുടെ ബലഹീനതകളില്‍ കൂടെ ദൈവത്തിന്‍റെ ബലമാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം അംഗീകരിക്കുക. അവന് സകല മഹത്വവും നല്‍കുവാന്‍ ഒരിക്കലും മറക്കരുത്.

പ്രാര്‍ത്ഥന
പിതാവേ, നിന്‍റെ കൃപ എനിക്ക് മതി, നിന്‍റെ ശക്തി എന്‍റെ ബലഹീനതകളില്‍ തികഞ്ഞുവരുന്നു.
Join our WhatsApp Channel
Most Read
● അസാധാരണമായ ആത്മാക്കള്‍● ക്രിസ്തുവില്‍ രാജാക്കന്മാരും പുരോഹിതന്മാരും
● വിശുദ്ധിയുടെ ദ്വിമുഖങ്ങള്‍
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍
● നിങ്ങളുടെ ലോകത്തെ രൂപപ്പെടുത്തുവാന്‍ നിങ്ങളുടെ സങ്കല്‍പ്പങ്ങളെ ഉപയോഗിക്കുക
● കടത്തില്‍ നിന്നും പുറത്തു വരിക : സൂചകം # 1
● സ്തുതി വര്‍ദ്ധനവ് കൊണ്ടുവരും
അഭിപ്രായങ്ങള്‍