english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഉപവാസത്തില്‍ കൂടെ ദൂതന്മാരെ ചലിപ്പിച്ച് നിര്‍ത്തുക
അനുദിന മന്ന

ഉപവാസത്തില്‍ കൂടെ ദൂതന്മാരെ ചലിപ്പിച്ച് നിര്‍ത്തുക

Tuesday, 30th of January 2024
0 0 848
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer) മാലാഖമാർ (Angels)
അവന്‍ (ദൂതന്‍) എന്നോടു പറഞ്ഞത്: ദാനീയേലേ, "ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിനും നിന്‍റെ ദൈവത്തിന്‍റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തേണ്ടതിനും മനസ്സുവച്ച ആദ്യദിവസം മുതല്‍ നിന്‍റെ വാക്ക് കേട്ടിരിക്കുന്നു; നിന്‍റെ വാക്ക് ഹേതുവായിത്തന്നെ ഞാന്‍ വന്നിരിക്കുന്നു". (ദാനിയേല്‍ 10:12)

വേദപുസ്തകം പറയുന്നു ദൈവത്തിങ്കല്‍ നിന്നുള്ള ഒരു മറുപടിക്കായുള്ള ദാനിയേലിന്‍റെ മൂന്നാഴ്ചത്തെ ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും അവസാനത്തില്‍, ഗബ്രിയേല്‍ ദൂതന്‍ ദാനിയേലിന് പ്രത്യക്ഷനായി ഇപ്രകാരം പറഞ്ഞു, "നിന്‍റെ വാക്ക് കേട്ടിരിക്കുന്നു; നിന്‍റെ വാക്ക് ഹേതുവായിത്തന്നെ ഞാന്‍ വന്നിരിക്കുന്നു". 

ദാനിയേല്‍ ദൂതന്മാരോട് പ്രാര്‍ത്ഥിച്ചില്ല; ഉപവാസത്തോടു കൂടെ പിതാവിനോടു കഴിച്ച ഈ പ്രാര്‍ത്ഥന ദൂതന്മാരുടെ മണ്ഡലങ്ങളെ പോലും ദാനിയേലിന് വേണ്ടി ചലിപ്പിച്ച് നിര്‍ത്തുവാന്‍ ഇടയാക്കി. അങ്ങനെ ദാനിയേലിന് വേണ്ടി ശക്തനായ ഒരു ദൂതനെ അയയ്ക്കുകയുണ്ടായി.

നിങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി വരുന്ന എല്ലാ സമയങ്ങളും, ഫലമില്ലാത്ത ചില പ്രവര്‍ത്തികളില്‍ അല്ല നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നറിയുക. നിങ്ങള്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്ന ഓരോ സമയവും, നിങ്ങള്‍ക്ക്‌ വേണ്ടി വരുവാന്‍ ദൂതന്മാര്‍ തയ്യാറായി നില്‍ക്കുകയാണ്. ആത്മാര്‍ത്ഥമായ ഉപവാസവും പ്രാര്‍ത്ഥനയും നിങ്ങളുടെ സ്വപ്നങ്ങളും ദര്‍ശനങ്ങളും പൂര്‍ത്തിയാക്കുവാന്‍ ദൂതന്മാരെ അയക്കുവാന്‍ ഇടയായിതീരും. 

അപ്പൊ.പ്രവൃ 27ല്‍, 276 യാത്രക്കാരുമായി പോകുന്ന ഒരു കപ്പലില്‍ അപ്പോസ്തലനായ പൌലോസും യാത്ര ചെയ്യുകയായിരുന്നു. കപ്പല്‍ ഈശാനമൂലന്‍ എന്ന കൊടുങ്കാറ്റിന്‍റെ നടുവില്‍ അകപ്പെട്ടു. കപ്പല്‍ ഒരു ഇല പോലെ കാറ്റില്‍ വലിച്ചെറിയപ്പെടുകയും പല കഷണങ്ങളായി പിളര്‍ന്നു പോകുന്ന ഭയാനകമായ സാഹചര്യം ഉണ്ടായി. ദിവസങ്ങളോളം ചന്ദ്രന്‍റെയൊ നക്ഷത്രങ്ങളുടെയോ വെളിച്ചം ഉണ്ടായിരുന്നില്ല, അപകടകരമായ പാറകളും ചുഴിമണലും നിമിത്തം, പൌലോസും അവന്‍റെ സഹയാത്രക്കാരും അവരുടെ ദുര്‍വ്വിധിയില്‍ എത്തും എന്ന് തോന്നിപോയി.

പൌലോസ് ദൈവത്തിന്‍റെ ഇടപെടലിനു വേണ്ടി ദിവസങ്ങള്‍ നീണ്ട ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ആയിരുന്നു. പൌലോസിനുവേണ്ടി ദൈവം ഒരു ദൂതനെ അയച്ചുകൊടുത്തു. കൊടുങ്കാറ്റില്‍ നിന്നും കേടുകൂടാതെ വിടുവിക്കപ്പെടും എന്ന പ്രാവചനീക സന്ദേശം ദൂതന്‍ അവര്‍ക്ക് നല്‍കി. 

നിങ്ങള്‍ എപ്പോഴൊക്കെ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമോ, അപ്പോഴെല്ലാം നിങ്ങള്‍ക്ക്‌ വേണ്ടി ദൈവത്തിന്‍റെ ദൂതന്മാരെ അയയ്ക്കുവാന്‍ ഇടയാകും. അനേക സമയങ്ങളില്‍, ആളുകള്‍ എനിക്ക് ഇങ്ങനെ എഴുതാറുണ്ട്, "ഞാന്‍ ഉപവസിച്ചു, ഒന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചില്ല". അതാണ്‌ നിങ്ങള്‍ ചിന്തിക്കുന്നത്. നിങ്ങളുടെ അത്ഭുതങ്ങള്‍ ഭൌതീക മണ്ഡലത്തില്‍ വെളിപ്പെടുന്നത് തടയുന്ന സാത്താന്യ തന്ത്രങ്ങളെ മാറ്റുവാന്‍ വേണ്ടി, ആത്മീക മണ്ഡലത്തില്‍ ദൂതന്മാര്‍ അയയ്ക്കപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് തുടരുക. ദൈവം നിങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് നിങ്ങളുടെ ശത്രുക്കള്‍ പോലും അംഗീകരിക്കുന്ന മുന്നേറ്റങ്ങള്‍ നിങ്ങള്‍ കാണുവാന്‍ പോകയാണ്.

ഏറ്റുപറച്ചില്‍
ഞാന്‍ ദൈവത്തെ ഭയപ്പെട്ട് അവന്‍റെ ഇഷ്ടം ചെയ്യുന്നു; ആകയാല്‍ കര്‍ത്താവിന്‍റെ ദൂതന്മാര്‍ എനിക്ക് ചുറ്റും എപ്പോഴും പാളയമിറങ്ങിയിരിക്കുന്നു. (ഇത് എല്ലായിപ്പോഴും പറയുന്നത് തുടരുക).

Join our WhatsApp Channel


Most Read
● ദിവസം 06 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● വിശ്വാസത്തിന്‍റെ പാഠശാല
● യേശു എന്തുകൊണ്ടാണ് ഒരു കഴുതയുടെ പുറത്ത് യാത്ര ചെയ്തത്?
● ദൈവത്തിന്‍റെ സാന്നിദ്ധ്യത്തോടു സുപരിചിതമാകുക
● ധൈര്യത്തോടെ ആയിരിക്കുക
● ആസക്തികളെ ഇല്ലാതാക്കുക
● ദിവസം 03 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ