അനുദിന മന്ന
തലകെട്ട്: നിങ്ങളുടെ പ്രാര്ത്ഥനാ ജീവിതം അഭിവൃദ്ധിപ്പെടുത്തുവാനുള്ള പ്രായോഗീക നിര്ദ്ദേശങ്ങള്
Thursday, 14th of March 2024
1
0
666
Categories :
പ്രാര്ത്ഥന (Prayer)
പ്രാര്ത്ഥനയില് ചിലവഴിക്കുന്ന സമയം ഒരിക്കലും വൃഥാവല്ല എന്നാല് അത് ഒരു നിക്ഷേപമാണ്. നാം ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതുപോലെ പ്രാര്ത്ഥന നമ്മുടെ ദിനചര്യയുടെ ഒരു ഭാഗമായി മാറണം. അത് ഇഷ്ടമുണ്ടെങ്കില് ചെയ്യേണ്ട കാര്യമായിട്ടോ അവസാന അഭയസ്ഥാനം എന്ന നിലയിലോ കരുതേണ്ട കാര്യമല്ല. ദൈവരാജ്യത്തിലെ നമ്മുടെ വളര്ച്ചയുടെ പ്രധാന കാര്യമാണ് പ്രാര്ത്ഥന.
എന്നാല് നമ്മില് പലരും നമ്മുടെ ജോലിത്തിരക്കു കാരണവും കുടുംബപരമായ ഉത്തരവാദിത്വത്താലും പ്രാര്ത്ഥനയില് വളരെ ബുദ്ധിമുട്ടുന്നവരാണ്. ഇത് ശരിക്കും നിരാശപ്പെടുത്തുന്നതാണ് എന്ന് എനിക്കറിയാം. അതുപോലെ സമയം ഉള്ളവര് പലരും ഉണ്ട് എന്നാല് അവര് ഇതിനായി സമയം വേര്തിരിക്കുന്നത് കാണുന്നില്ല; ചിലര്ക്ക് പ്രാര്ത്ഥിക്കുവാന് തോന്നാറില്ല.
നിങ്ങളുടെ വ്യക്തിപരമായ പ്രാര്ത്ഥനാ ജീവിതം അഭിവൃദ്ധിപ്പെടുത്തുവാന് നിങ്ങള്ക്ക് ഉപയോഗിക്കാവുന്ന ചില നിര്ദ്ദേശങ്ങള് ഇവയൊക്കെയാണ്.
#1 ഉറങ്ങുവാന് ഒരു നിശ്ചിതമായ സമയവും ഉണരുവാന് ഒരു നിശ്ചിതമായ സമയവും ഉണ്ടായിരിക്കണം.
നിശ്ചിതമായ ഒരു സമയത്ത് ഉറങ്ങുന്നതാണ് എപ്പോഴും നല്ലത്. എല്ലാദിവസും രാത്രിയില് നിങ്ങള് ഒരു നിശ്ചിത സമയത്ത് ഉറങ്ങുമെങ്കില്, ഓരോ പ്രഭാതത്തിലും നിശ്ചിതമായ സമയത്ത് നിങ്ങള് സ്വാഭാവികമായി ഉണരുവാന് ഇടയായിത്തീരും. അത് സ്ഥിരതയില് നിലനില്ക്കുന്നതിനെ ആശ്രയിച്ചിരിക്കും.
ഞാന് സമാധാനത്തോടെ കിടന്നുറങ്ങും (സങ്കീര്ത്തനം 4:8).
അതുകൂടാതെ, നിങ്ങള് ഒരു നിശ്ചിത സമയത്ത് ഉറങ്ങുവാന് പോകുകയും നിശ്ചിത സമയത്ത് ഉണരുകയും ചെയ്യുമെങ്കില്, നിങ്ങളുടെ ശരീരത്തിന്റെ ഘടികാരം ക്രമീകരിക്കപ്പെടും, പകല് സമയങ്ങളില് നിങ്ങള്ക്ക് മയക്കമോ തളര്ച്ചയോ തോന്നുകയില്ല, വളരെ പ്രധാനമായി, നിങ്ങളുടെ പ്രാര്ത്ഥനാ സമയത്തെകുറിച്ച് നിങ്ങള് ജാഗ്രതയുള്ളവര് ആയിരിക്കും. അതുകൊണ്ട് നന്നായി ഉറങ്ങുക, അപ്പോള് നിങ്ങള്ക്ക് സമ്മര്ദ്ദം കുറവായി അനുഭപ്പെടും, കൂടുതല് ഉന്മേഷം തോന്നും, അസാധാരണമായി മുന്നേറും. ഇത് നിങ്ങളുടെ ജീവിതത്തില് ഒരു ക്രമം കൊണ്ടുവരുവാന് ഇടയാക്കും, അത് ഇന്നത്തെ അനേകം ആളുകളില് കാണുവാന് കഴിയാത്ത ഒരു കാര്യമാണ്.
#2 നിങ്ങള് ഉറങ്ങുവാന് പോകുമ്പോള് നിങ്ങളുടെ ഫോണ് കൂടെ കൊണ്ടുപോകരുത്.
പഠനം അനുസരിച്ച്, ഫോണില് നിന്നും പുറപ്പെടുന്ന നീലവെളിച്ചം നമ്മുടെ ഉറക്കത്തിന്റെ ക്രമത്തെ തടസ്സപ്പെടുത്തുന്നു. അതുപോലെ, അനേകം ആളുകള് അവര് ഉറങ്ങുന്നതിനു തൊട്ടുമുമ്പ് വരെ സാമൂഹിക മാദ്ധ്യമങ്ങള് പരിശോധിക്കുന്നു. അപ്രകാരം ചെയ്യുന്നതും നമ്മുടെ ഉറക്ക സമയത്തെ താമസിപ്പിക്കുവാന് കാരണമാകുന്നു.
#3 പ്രാര്ത്ഥനയോടെ നിങ്ങളുടെ ദിവസം ആരംഭിക്കുകയും പ്രാര്ത്ഥനയോടെ നിങ്ങളുടെ ദിവസം അവസാനിപ്പിക്കുകയും ചെയ്യുക.
ആരോ ഇങ്ങനെ പറയുകയുണ്ടായി, "ഒരു ദിവസത്തെ തുറക്കുന്ന താക്കോല് ആണ് പ്രാര്ത്ഥന, അതുപോലെ രാത്രിയുടെ താഴും പ്രാര്ത്ഥന ആകുന്നു". നിങ്ങളുടെ ദിവസം പ്രാര്ത്ഥനയോടെ ആരംഭിക്കുമ്പോള്, ആ ദിവസം മുഴുവനും ദൈവത്തിന്റെ ഉപദേശം നിങ്ങള്ക്ക് തീര്ച്ചയായും ഉറപ്പിക്കുവാന് സാധിക്കും. ഈ ദൈവവചനം ഒരു യാഥാര്ത്ഥ്യമാണെന്ന് നിങ്ങള് മനസ്സിലാക്കും: 'ഞാന് നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചു തരും; ഞാന് നിന്റെമേല് ദൃഷ്ടിവച്ച് നിനക്ക് ആലോചന പറഞ്ഞുതരും". (സങ്കീര്ത്തനം 32:8).
നിങ്ങള് പ്രാര്ത്ഥനയോടെ നിങ്ങളുടെ ദിവസം അവസാനിപ്പിക്കുമ്പോള്, ദൈവം സ്വപ്നത്തില് കൂടിയും ദര്ശനത്തില് കൂടിയും നിങ്ങളോടു സംസാരിക്കുമെന്ന് നിങ്ങള്ക്ക് ഉറപ്പിക്കുവാന് കഴിയും.
ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യന് അതു കൂട്ടാക്കുന്നില്ലതാനും.
ഗാഢനിദ്ര മനുഷ്യര്ക്കുണ്ടാകുമ്പോള്, അവര് ശയ്യമേല് നിദ്രകൊള്ളുമ്പോള്, സ്വപ്നത്തില്, രാത്രിദര്ശനത്തില് തന്നെ,
അവന് മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനയ്ക്കു മുദ്രയിടുന്നു. (ഇയ്യോബ് 33:14-16).
#4 പ്രാര്ത്ഥനാ സമയങ്ങളില് നിങ്ങളുടെ ഫോണ് നിശബ്ദമാക്കി വെക്കുക, അല്ലെങ്കില്, അതിലും നല്ലത് ഓഫാക്കി വെക്കുക.
35 അതികാലത്ത് ഇരുട്ടോടെ അവന് എഴുന്നേറ്റു പുറപ്പെട്ട് ഒരു നിര്ജ്ജനസ്ഥലത്തു ചെന്നു പ്രാര്ത്ഥിച്ചു. 36 ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്ന്, 37 അവനെ കണ്ടപ്പോള്: "എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു". (മര്ക്കൊസ് 1:35-37).
എല്ലാവരും യേശുവിനെ കാണുവാന് വേണ്ടി അന്വേഷിച്ചു, എന്നാല് യേശുവിനെ എവിടെയും കണ്ടെത്തിയില്ല. അത് നമ്മുടെ സമയത്ത് ആയിരുന്നെങ്കില്, ശിമോന് പത്രോസ് ഇങ്ങനെ പറയുമായിരുന്നു എന്ന് ഞാന് വിശ്വസിക്കുന്നു, "കര്ത്താവായ യേശുവേ എനിക്ക് അങ്ങയില് എത്തുവാന് കഴിയുന്നില്ല. അങ്ങയുടെ ഫോണ് ഓഫായിരുന്നു." ഞാന് പറയുവാന് ശ്രമിക്കുന്നത് നിങ്ങള്ക്ക് മനസ്സിലാകുന്നു എന്ന് ഞാന് വിശ്വസിക്കുന്നു.
ഈ നിര്ദ്ദേശങ്ങള് നിങ്ങള് നടപ്പിലാക്കുക, അപ്പോള് നിങ്ങളുടെ ജീവിതത്തിലും ആത്മീക വളര്ച്ചയിലും പ്രകടമായ വ്യത്യാസം നിങ്ങള്ക്ക് കണ്ടെത്തുവാന് സാധിക്കും. പങ്കുവെക്കുവാനുള്ള ഐക്കണ് അമര്ത്തി ഈ സന്ദേശം മറ്റുള്ളവര്ക്കായി കൂടെ പങ്കുവെയ്ക്കുക.

പ്രാര്ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കേണമേ, അങ്ങനെ ഞാന് അങ്ങയുടെ സത്യത്തില് നടക്കും. യേശുവിന്റെ നാമത്തില്.
ധന്യനായ പരിശുദ്ധാത്മാവേ, യേശു പ്രാര്ത്ഥിച്ചതുപോലെ പ്രാര്ത്ഥിക്കുവാന് എന്നെ പഠിപ്പിക്കേണമേ. യേശുവിന്റെ നാമത്തില്, ആമേന്.
Join our WhatsApp Channel
Most Read
● പ്രതിഫലനത്തിന് സമയം എടുക്കുക● സകലത്തിലും മതിയായ അത്ഭുതങ്ങള് പ്രവര്ത്തിക്കുന്ന ദൈവം
● ദൈവത്തിന്റെ ആലയത്തിലെ തൂണുകൾ
● ഒരുങ്ങാത്ത ഒരു ലോകത്തിലെ തയ്യാറെടുപ്പ്
● രൂപാന്തരത്തിനു വേണ്ടിയുള്ള സാധ്യത
● നിങ്ങള്ക്കുവേണ്ടി ദൈവത്തിനു ഒരു പദ്ധതിയുണ്ട്
● നിങ്ങളുടെ ദിവസം നിങ്ങളെ നിശ്ചയിക്കും
അഭിപ്രായങ്ങള്