അനുദിന മന്ന
ആഴമേറിയ വെള്ളത്തിലേക്ക്
Wednesday, 13th of November 2024
1
0
27
Categories :
ശിഷ്യത്വം (Discipleship)
അവൻ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്കു കടപ്പാൻ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാൻ വഹിയാത്ത ഒരു നദിയായിത്തീർന്നു. (യെഹസ്കേല്‍ 47:5).
നിങ്ങള്‍ ഒരു കൊച്ചുകുട്ടി ആയിരുന്നപ്പോള്‍ ഒരുപക്ഷേ നിങ്ങള്‍ സമുദ്രതീരത്തു വിനോദയാത്രക്ക് പോയിട്ടുണ്ടായിരിക്കാം. അങ്ങനെയുള്ള ഒരു സമയം ഞാന്‍ ഓര്‍ക്കുന്നു, തിരമാല എന്‍റെ മുട്ടിനു മുകളില്‍ എത്തുന്നതുവരെ ഞാന്‍ അവിടേക്കു ഇറങ്ങിച്ചെന്നു. എന്നാല്‍, ഞാന്‍ വീണ്ടും മുമ്പോട്ടു പോകുവാന്‍ പരിശ്രമിച്ചപ്പോള്‍ എനിക്ക് എന്‍റെ നിയന്ത്രണം നഷ്ടപ്പെടുവാന്‍ തുടങ്ങുകയും ഞാന്‍ വെള്ളത്തില്‍ വീഴുകയും ചെയ്തു; ഞാന്‍ വളരെ ഭയപ്പെട്ടു അതുകൊണ്ട് ഞാന്‍ എന്‍റെ കുടുംബാംഗങ്ങളെ നോക്കി നിലവിളിച്ചു (അവര്‍ എന്‍റെ അടുത്തു ഉണ്ടായിരുന്നു) മറ്റൊരു തിരമാല വന്ന് എന്നെ അടിച്ചപ്പോള്‍ ഞാന്‍ അവിടെനിന്നും തിരികെവന്നു.
ചില സമയങ്ങളില്‍ ഒരു പ്രെത്യേക സാഹചര്യത്തിന്‍റെ മേലുള്ള നിയന്ത്രണം നമുക്ക് നഷ്ടമാകത്തക്കവണ്ണം നമ്മുടെ ദൈവം അങ്ങനെയുള്ള ആഴമേറിയ വെള്ളത്തിലേക്ക് നമ്മെ കൊണ്ടുപോകും, അപ്പോള്‍ നമുക്ക് മറ്റൊന്നും ചെയ്യുവാന്‍ കഴിയാതെ ദൈവത്തില്‍ മാത്രം പൂര്‍ണ്ണമായി ആശ്രയിക്കേണ്ടതായി വരും. പിന്നീട്, നാം ദൈവത്തോടു നിലവിളിക്കുമ്പോള്‍, നാം ദൈവത്തിന്‍റെ പ്രവര്‍ത്തിയെ കാണും മാത്രമല്ല ദൈവത്തിന്‍റെ കരം മലകളെ നീക്കുന്നതും നാം കാണും.
കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ, അവർ യഹോവയുടെ പ്രവൃത്തികളെയും
ആഴിയിൽ അവന്‍റെ അദ്ഭുതങ്ങളെയും കണ്ടു. അവൻ കല്പിച്ചു കൊടുങ്കാറ്റ് അടിപ്പിച്ചു, അത് അതിലെ തിരകളെ പൊങ്ങുമാറാക്കി.
അവർ ആകാശത്തിലേക്ക് ഉയർന്നു, വീണ്ടും ആഴത്തിലേക്ക് താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി.
അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.
അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി. ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു;
അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു. അവർ യഹോവയെ അവന്‍റെ നന്മയെ ചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. (സങ്കീര്‍ത്തനം 107:23-31).
നിങ്ങള്‍ക്ക് തോന്നുമ്പോള്‍ മാത്രം നോക്കുവാനുള്ള എന്തിന്‍റെയെങ്കിലും പകരമായിട്ടുള്ള ഒരുവനല്ല ദൈവം. ചില സന്ദര്‍ഭങ്ങളില്‍ ദൈവമല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല എന്നതിലേക്കു സാഹചര്യങ്ങള്‍ എത്തുന്നതുവരെ ദൈവത്തിന്‍റെ ശക്തി പ്രകടമാകുകയില്ല എന്നത് നിങ്ങള്‍ക്ക് അറിയാമോ? ചില സമയങ്ങളില്‍ ദൈവം നമ്മെ നീണ്ട ഒരു കാലയളവിലെക്കായി ആഴമേറിയ വെള്ളത്തിലേക്ക് കൊണ്ടുപോകും.
യോസേഫ് എതിര്‍പ്പിന്‍റെ നീണ്ട 17 വര്‍ഷങ്ങള്‍ ആഴമേറിയ വെള്ളത്തിന്‍റെ അനുഭവത്തിലേക്ക് എടുക്കപ്പെട്ടു. അവന്‍റെ സഹോദരന്മാരാല്‍ തള്ളപ്പെട്ടു, ഫറവോന്‍റെ ഒരു അടിമയായി മാറി, അന്യായമായ കാരാഗൃഹ വാസമുണ്ടായി, ഇതെല്ലാം യോസേഫിനു ആഴമേറിയ വെള്ളത്തിന്‍റെ അനുഭവമായിരുന്നു. അങ്ങനെയുള്ള ആഴമായ പെരുവെള്ളത്തിന്‍റെ നടുവില്‍ അവന്‍ സ്വപ്നങ്ങളെ കണ്ടു, ഭരിക്കുവാനുള്ള തന്‍റെ കഴിവിന്‍റെ മേല്‍ പ്രെത്യേക അഭിഷേകം തനിക്കു ലഭിച്ചു, അവന്‍റെ പ്രായത്തെ കവിഞ്ഞുള്ള അഗാധമായ ജ്ഞാനവും അവനു ലഭിച്ചു.
അവനു ഒരിക്കലും സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയാത്ത മഹത്ത്വകരമായ ഒരു ദൌത്യത്തിനായുള്ള ഒരുക്കമായിരുന്നു ആ ആഴമായ വെള്ളത്തിന്‍റെ അനുഭവങ്ങള്‍. തന്‍റെ തലമുറയിലെ മറ്റാരേക്കാളും വ്യക്തമായി ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ അവന്‍ കാണണമായിരുന്നു. 30 വയസ്സുള്ള ഒരുവന്‍ കുഴപ്പത്തിലാകുന്നതിലധികം അവന്‍റെ ജീവിതത്തില്‍ സംഭവിക്കുവാന്‍ കാര്യങ്ങള്‍ ദൈവത്തിനു ഉണ്ടായിരുന്നു. യോസേഫ് അഭിമുഖീകരിക്കുവാന്‍ പോകുന്ന സകലവും അവന്‍ അതിജീവിക്കുമെന്ന് ഉറപ്പുവരുത്തുവാന്‍ ദൈവം അവനെ ആഴമേറിയ വെള്ളമാകുന്ന ഒരുക്കത്തിലൂടെ കടത്തിവിട്ടു.
ദൈവം നിങ്ങളെ ആഴമേറിയ വെള്ളത്തിലൂടെ കടത്തിവിടുവാന്‍ തീരുമാനിക്കുന്നുവെങ്കില്‍, അതിനൊരു കാരണമുണ്ട്. വിളി എത്ര വലിയതായിരിക്കുന്നുവോ, വെള്ളവും അത്രയ്ക്ക് ആഴമേറിയതായിരിക്കും. നിങ്ങളുടെ ആഴമേറിയ വെള്ളങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ കാണുവാനുള്ള ഒരുക്കങ്ങളാണെന്നു ദൈവത്തിന്‍റെ ജ്ഞാനത്തില്‍ വിശ്വസിക്കുക.

പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, ആഴമായ വെള്ളത്തില്‍ കൂടി ഞാന്‍ കടക്കേണ്ടതായി വരുമ്പോള്‍, ഞാന്‍ ഇടറിപോകാതെയും എന്‍റെ വിശ്വാസം പതറിപോകാതെയുമിരിക്കാനുള്ള ബലം എനിക്ക് തരണമെന്നും അങ്ങ് എന്നെ നയിക്കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ഒന്നുമല്ലാത്തതിനു വേണ്ടിയുള്ള പണം● ദൈവത്തിന്‍റെ കണ്ണാടി
● സമ്പൂര്ണ്ണ ദൈവഹിതത്തിനായി പ്രാര്ത്ഥിക്കുക
● മറ്റുള്ളവരെ സേവിക്കുന്നതില് കൂടി നാം അനുഭവിക്കുന്ന അനുഗ്രഹങ്ങള്
● മാറ്റത്തിനുള്ള തടസ്സങ്ങള്
● നിങ്ങളുടെ ദിവസം നിങ്ങളെ നിശ്ചയിക്കും
● ദൈവത്തിന്‍റെ ഭാഷയായ അന്യഭാഷ
അഭിപ്രായങ്ങള്‍