ആ കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു'. (ന്യായാധിപന്മാര്‍ 21:25).
ദെബോര ജീവിച്ചിരുന്നത് ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിലായിരുന്നു. ഞാനും നിങ്ങളും ജീവിക്കുന്ന ഇന്നത്തെ കാലത്തെപോലെ തന്നെ അന്നുമായിരുന്നു എന്ന് തോന്നുന്നില്ലേ?
യിസ്രായേല്‍ ചരിത്രത്തിലെ ആദ്യത്തെ വനിതാ ന്യായാധിപയായിരുന്നു ദെബോരയെന്നു ന്യായാധിപന്മാര്‍ 4ഉം 5ഉം അദ്ധ്യായങ്ങള്‍ നമ്മോടു പറയുന്നു. സ്ത്രീകളെ അപ്രധാനമായി കണക്കാക്കിയിരുന്ന ഒരു കാലഘട്ടത്തില്‍, അവളുടെ കാലത്തെ നേതൃത്വ നിരയുടെ ഉന്നതിയിലേക്ക് അവള്‍ ഉയര്‍ത്തപ്പെട്ടു. ദെബോരയുടെ മനോഭാവവും പ്രവര്‍ത്തികളും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു, അതുപോലെതന്നെ, അവളുടെ ജീവിതത്തില്‍ നിന്നും പഠിക്കുവാന്‍ കഴിയുന്ന ശക്തമായ പാഠങ്ങളുമുണ്ട്.
#1: ദെബോര ജ്ഞാനിയായിരുന്നു
ആ കാലത്തു ലപ്പീദോത്തിന്‍റെ ഭാര്യയായ ദെബോറാ എന്ന പ്രവാചകി യിസ്രായേലിൽ ന്യായപാലനം ചെയ്തു. അവൾ എഫ്രയീംപർവതത്തിൽ രാമായ്ക്കും ബേഥേലിനും മധ്യേയുള്ള ദെബോറായുടെ ഈന്തപ്പനയുടെ കീഴിൽ പാർത്തിരുന്നു; യിസ്രായേൽമക്കൾ ന്യായവിസ്താരത്തിന് അവളുടെ അടുക്കൽ ചെല്ലുക പതിവായിരുന്നു. (ന്യായാധിപന്മാര്‍ 4:4-5).
വേദപുസ്തകം അവളെ പ്രവാചകി എന്ന് പറയുന്നു. ലളിതമായി പറഞ്ഞാല്‍ ഒരു പ്രവാചകന്‍/പ്രവാചകി ദൈവത്തിന്‍റെ വക്താവാകുന്നു. ഒരു വ്യക്തി പ്രയോജനകരമായ നിലയില്‍ ധാരാളം സമയങ്ങള്‍ ദൈവത്തിന്‍റെ സന്നിധിയില്‍ ചിലവഴിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. തീര്‍ച്ചയായും, അവളുടെ ജ്ഞാനം വന്നത് ദൈവവുമായുള്ള അവളുടെ അഭേദ്യമായ ബന്ധത്തില്‍ നിന്നുമാകുന്നു. യിസ്രായേല്‍ ജനത്തിനു ശ്രദ്ധേയമായ പരിഹാരം കൊണ്ടുവരുവാന്‍ ആവശ്യമായ ജ്ഞാനം ദൈവവുമായുള്ള അവളുടെ അടുത്ത ബന്ധം അവള്‍ക്കു നല്‍കുകയുണ്ടായി.
ഒരുവന്‍ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു, "നിങ്ങള്‍ ഒന്നുകില്‍ പ്രശ്നത്തിന്‍റെ ഭാഗമാണ് അല്ലെങ്കില്‍ പരിഹാരത്തിന്‍റെ ഭാഗമാകുന്നു". ദെബോര, തീര്‍ച്ചയായും ആളുകളുടെ ജീവിതത്തിലെ പരിഹാരത്തിന്‍റെ ഭാഗമായിരുന്നു. നിങ്ങള്‍ക്കും, നിങ്ങളുടെ കുടുംബത്തില്‍, നിങ്ങളുടെ സഭയില്‍, നിങ്ങളുടെ ജോലിസ്ഥലത്ത് പരിഹാരത്തിന്‍റെ ഭാഗമാകുവാന്‍ സാധിക്കും. പ്രയോജനകരമായ സമയം ചിലവിടുവാന്‍ പരിശ്രമിക്കുക, അപ്പോള്‍ ഇത് സംഭവിക്കുന്നത് കാണും.
#2: ദെബോര പ്രയോജനപ്പെടുവാന്‍ ലഭ്യമായിരുന്നു
വേദപുസ്തകം പറയുന്നു, "അവൾ എഫ്രയീംപർവതത്തിൽ രാമായ്ക്കും ബേഥേലിനും മധ്യേയുള്ള ദെബോറായുടെ ഈന്തപ്പനയുടെ കീഴിൽ പാർത്തിരുന്നു".
ഒരിക്കല്‍ ഒരു കൊച്ചു പെണ്‍കുട്ടി എന്നോട് ചോദിച്ചു, "പാസ്റ്റര്‍ മൈക്കിള്‍, ദൈവത്താല്‍ ശക്തമായി ഉപയോഗിക്കപ്പെടുന്നതിനുള്ള രഹസ്യം എന്താണ്?". സരളമായ രീതിയില്‍ ഞാന്‍ അവളോട് ഇങ്ങനെ പറഞ്ഞു, "അത് കഴിവല്ല, മറിച്ച് നമ്മുടെ ലഭ്യതയാകുന്നു".
നിങ്ങള്‍ ഒരുപക്ഷേ ഏറ്റവും അധികം താലന്തുകള്‍ ഉള്ളതായ ഒരു വ്യക്തി ആയിരിക്കില്ല, എന്നാല്‍ നിങ്ങള്‍ക്കുള്ളത് ദൈവത്തിനു സമര്‍പ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍, ദൈവം നിങ്ങളെ ഉപയോഗിക്കും. ദൈവത്തിന്‍റെ രാജ്യത്തില്‍ താലന്തുള്ള അനേകം ആളുകളുണ്ട്, എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അവര്‍ ആരുംതന്നെ ലഭ്യരല്ല. പ്രശസ്തനായ ഒരു പ്രവാചകനോ അഥവാ ഒരു പ്രസംഗകനോ വരുമ്പോള്‍ മാത്രമാണ് അവരും സഭയില്‍ കടന്നുവരുന്നത്.
അവരെപോലെ ആകരുത്. പ്രശസ്തരായ പ്രവാചകരോ പ്രാസംഗികരോ ഇല്ലെങ്കില്‍ പോലും യോഗങ്ങളില്‍ സംബന്ധിക്കുവാന്‍ ശ്രമിക്കുക. ഒരുപാട് വെളിച്ചങ്ങളും തിളക്കങ്ങളും ഇല്ലെങ്കില്‍ പോലും സഭയില്‍ പോകുകയും, നിങ്ങളുടെ താലന്തുകള്‍ പ്രകടമാക്കുകയും ചെയ്യുക. ദൈവം നിങ്ങള്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നതിനായി അവന്‍ നിങ്ങളെ രൂപപ്പെടുത്തും.
ഒരു കാര്യംകൂടി, ദൈവം നിങ്ങളോടു ആവശ്യപ്പെടുന്ന ചെറിയ കാര്യങ്ങള്‍ പോലും ചെയ്യുവാന്‍ നിങ്ങളോടു പറയുമ്പോള്‍, അവനെ സേവിക്കുന്നതില്‍ നിങ്ങള്‍ താഴ്മയുള്ളവര്‍ ആകുന്നുവെന്നു കര്‍ത്താവ് കണ്ടെത്തുമ്പോള്‍, കൂടുതല്‍ പ്രധാനമുള്ളതും വലിയതുമായ കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം നിങ്ങളെ ഭരമേല്‍പ്പിക്കും. (ലൂക്കോസ് 16:10).
Bible Reading: Isaiah 14-18
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയിലേക്ക് എന്നെ കൂടുതല്‍ അടുപ്പിക്കേണമേ.
പിതാവേ, അങ്ങ് എനിക്ക് കഴിവുകള്‍ തന്നിരിക്കുന്നതുകൊണ്ട് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഇപ്പോള്‍, എന്‍റെ കഴിവുകള്‍ എല്ലായിപ്പോഴും അങ്ങേയ്ക്കായി പ്രയോജനപ്പെടുത്തുവാന്‍ വേണ്ടി താല്പര്യമുള്ള ഒരു ഹൃദയം എനിക്ക് നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● ആത്മാവിന്റെ ഫലത്തെ വളര്‍ത്തുന്നത് എങ്ങനെ - 2● ദിവസം 11: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ഭൂമിയിലെ രാജാക്കന്മാര്ക്ക് അധിപതി
● കേവലം പ്രകടനമല്ല, ആഴമേറിയത് അന്വേഷിക്കുക
● അഭിവൃദ്ധിയിലേക്കുള്ള മറക്കപ്പെട്ട പ്രധാന കാര്യം
● ക്രിസ്തുവിനെപോലെയാകുക
● പ്രാരംഭ ഘട്ടങ്ങളില്‍ തന്നെ ദൈവത്തെ സ്തുതിക്കുക
അഭിപ്രായങ്ങള്‍