english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഒരു രാജ്യത്തെ രക്ഷിച്ച കാത്തിരിപ്പ്
അനുദിന മന്ന

ഒരു രാജ്യത്തെ രക്ഷിച്ച കാത്തിരിപ്പ്

Sunday, 16th of February 2025
1 0 112
Categories : എസ്തറിൻ്റെ രഹസ്യങ്ങൾ: പരമ്പര (Secrets Of Esther: Series)
അതിന് എസ്ഥേർ: എന്‍റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു;  "രാജാവിന് എന്നോട് കൃപയുണ്ടെങ്കിൽ എന്‍റെ അപേക്ഷ നല്കുവാനും എന്‍റെ ആഗ്രഹം നിവർത്തിപ്പാനും രാജാവിനു തിരുവുള്ളം ഉണ്ടെങ്കിൽ രാജാവും ഹാമാനും ഞാൻ ഇനിയും ഒരുക്കുന്ന വിരുന്നിനു വരേണം; നാളെ ഞാൻ രാജാവ് കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു". (എസ്ഥേര്‍ 5:7-8).

മൂന്നുദിവസങ്ങള്‍ ഉപവസിക്കയും പ്രാര്‍ത്ഥിക്കയും ചെയ്തതുകൊണ്ട്, ഹാമാന്‍റെ ഉത്തരവില്‍ നിന്നും യെഹൂദന്മാരെ രക്ഷിക്കേണ്ടതിനുള്ള തന്‍റെ അപേക്ഷ രാജാവിന്‍റെ മുമ്പാകെ ബോധിപ്പിക്കുവാനുള്ള ഒരു അവസരം എസ്ഥേറിനു ലഭിച്ചു. അവളുടെ അപേക്ഷ പെട്ടെന്ന് അവതരിപ്പിക്കുന്നതിനു പകരമായി, അവള്‍ രാജാവിനെയും ഹാമാനേയും ഒരു വിരുന്നിനായി ക്ഷണിച്ചു. തന്‍റെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ആനുകൂല്യം അവള്‍ ഈ അവസരത്തില്‍ എടുക്കുമെന്ന് ചിലര്‍ പ്രതീക്ഷിക്കും, എന്നാല്‍ എസ്ഥേര്‍ ഒരു രാത്രി കൂടി കാത്തിരിക്കുവാന്‍ തീരുമാനിച്ചു. അടുത്ത രാത്രിയിലെ അത്താഴത്തിന്‍റെ സമയത്ത് തന്‍റെ അപേക്ഷ അവതരിപ്പിക്കാമെന്ന് അവള്‍ തീരുമാനിച്ചു. ഈ ഒരു അധിക ദിവസം കാത്തിരുന്നതില്‍ കൂടെ, തനിക്കുവേണ്ടി ദൈവം ഇടപ്പെടുവാനുള്ള സമയം അവള്‍ ദൈവത്തിനു നല്‍കുകയായിരുന്നു.

നിങ്ങള്‍ എസ്ഥേര്‍ 6:1 വായിക്കുമെങ്കില്‍, ദൈവത്തിന്‍റെ കൃത്യമായ സമയത്താലാണ് ആ പ്രെത്യേക രാത്രിയില്‍ രാജാവിനു ഉറങ്ങുവാന്‍ കഴിയാതെയിരുന്നത് എന്ന് നിങ്ങള്‍ക്ക്‌ കാണാം. തനിക്കു ഉറക്കം വരുവാന്‍ വേണ്ടി ദിനവൃത്താന്തപുസ്തകം വായിക്കുവാനായി ആ രാത്രിയില്‍ കൊണ്ടുവന്നു. ആ ദിവസത്തിനു മുമ്പ് എസ്ഥേര്‍ തന്‍റെ അപേക്ഷ അവതരിപ്പിച്ചിരുന്നുവെങ്കില്‍, രാജാവിനു വധിക്കുവാന്‍ നടത്തിയ ശ്രമത്തെ മോര്‍ദ്ദെഖായി പരാജയപ്പെടുത്തിയ കാര്യങ്ങളെ കുറിച്ച് വായിക്കുവാനുള്ള രാജാവിന്‍റെ അവസരത്തെ അവള്‍ നഷ്ടപ്പെടുത്തുമായിരുന്നു.

വേഗത്തിനു വളരെയധികം പ്രാധാന്യമുള്ള ഒരു ജെറ്റ് യുഗത്തിലാണ് നാം ജീവിക്കുന്നത്. ആരുംതന്നെ കാത്തിരിക്കുവാന്‍ തയ്യാറല്ല. കാത്തിരിക്കുന്നത് വൃഥാവാക്കുന്നതുപോലെയാണ്. പെട്ടെന്ന് സംതൃപ്തിയടയുന്ന ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. നമുക്ക് എല്ലാം ഇപ്പോള്‍ വേണം, നമുക്ക് അത് ലഭിച്ചില്ലയെങ്കില്‍, നാം നിരാശിതരായി മാറുന്നു. ചിലര്‍ അവര്‍ക്ക് ആവശ്യമുള്ളത് ലഭിക്കേണ്ടതിനായി കൊല്ലുവാന്‍പോലും തയ്യാറാകുന്നു.  കാത്തിരുന്നാല്‍ കിട്ടുന്ന ഭൌതീക കാര്യങ്ങള്‍ വേഗത്തില്‍ നേടിയെടുക്കുവാന്‍ വേണ്ടി ചിലര്‍ പ്രാണനെപോലും വില്‍ക്കുവാന്‍ തയ്യാറാകുന്നു. പ്രമാണിമാരുടെ ഒരു ഭാഗമാകേണ്ടതിനു ചില യൌവനക്കാര്‍ ഏറ്റവും പുതിയ കാര്‍ തങ്ങളുടെ ചെറുപ്രായത്തില്‍ തന്നെ ഓടിക്കുവാന്‍ ഇഷ്ടപ്പെടുന്നു. വളര്‍ച്ചയെ സംബന്ധിക്കുന്ന ആശയം ചവറ്റുകുട്ടയില്‍ എറിഞ്ഞിരിക്കുന്നു. നമുക്ക് ഇപ്പോള്‍ ആവശ്യമുള്ളത് എന്തെന്ന് ചോദിച്ചാല്‍ നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ വേണ്ടി പ്രക്രിയയെ മറികടക്കുക എന്നതാണ്.

സത്യത്തില്‍, ദൈവത്തോടു കൂടുതല്‍ അടുക്കുന്നതിനു തടസ്സമായി നില്‍ക്കുന്ന ഇതിനേക്കാള്‍ വലിയൊരു ശത്രുവില്ല. ആരെങ്കിലും അല്ലെങ്കില്‍ എന്തെങ്കിലും ശരിക്കും പ്രാധാന്യമുള്ളതാണെങ്കില്‍, കാത്തിരിക്കുവാന്‍ തയ്യാറാകണം. നാം വില കല്പ്പിക്കുന്നതിനു വേണ്ടി മാത്രമാണ് നാം കാത്തിരിക്കുന്നത്. എല്ലാം പറയുകയും പൂര്‍ത്തിയാകയും ചെയ്യുമ്പോള്‍ കാത്തിരിപ്പ് ആരാധനയാകും. പുരാതന കാലത്തിലെ ഒരു രാജാവിന്‍റെ (അഥവാ ആധുനീക ഭരണാധികാരിയുടെ, ആ കാര്യത്തില്‍) നിയമം അവഗണിക്കുവാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍, നിങ്ങള്‍ക്കുള്ള അനുവാദം നിഷേധിക്കപ്പെടും, അങ്ങേയറ്റം ചില സന്ദര്‍ഭങ്ങളില്‍, സിംഹാസനത്തിലേക്ക് പോകുവാന്‍ "തിടുക്കം" കാണിച്ചതുനിമിത്തം നിങ്ങള്‍ വധിക്കപ്പെടുവാന്‍ പോലും സാധ്യതയുണ്ട്.

എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും. (യെശയ്യാവ് 40:31).

ജ്ഞാനിയായ ഒരു മനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു, നിങ്ങള്‍ മുകളിലേക്ക് ചാടുമ്പോള്‍, നിങ്ങള്‍ താഴേക്ക് വരണം, എന്നാല്‍ നിങ്ങള്‍ മുകളിലേക്ക് വളരുമ്പോള്‍, നിങ്ങള്‍ ഉയര്‍ന്നു നില്‍ക്കും. ആകയാല്‍ നാം സംസ്കാരം പഠിക്കയും കാത്തിരിപ്പ് എന്ന ഗുണവിശേഷം ഉള്‍കൊള്ളേണ്ടതും ആവശ്യമാകുന്നു. ഒരു കഴുകനെപോലെ ജീവിതത്തില്‍ ഉയരങ്ങള്‍ താണ്ടുവാനുള്ള പ്രധാന കാര്യം കാത്തിരിക്കുക എന്നാകുന്നു.

ആ വാക്യം ഒരു കഴുകന്‍റെ ജീവിതശൈലിയെ പ്രതിപാദിക്കുന്നു. കഴുകന്‍ മറ്റു പക്ഷികളെപോലെയല്ല പറക്കുന്നത്; അത് ചിറകടിച്ചു കയറുകയാണ്. അസാധ്യമായ ഉയരങ്ങളിലേക്ക് അത് തന്‍റെ ചിറക് വിടര്‍ത്തുന്നു എന്നാണ് അതിനര്‍ത്ഥം. ഒരു ശക്തമായ കാറ്റ് അടിക്കുന്ന സമയത്ത് അവ തങ്ങളുടെ ചിറകുകള്‍ ശക്തിയായി അടിക്കും മാത്രമല്ല ആ കാറ്റിന്‍റെ അലകള്‍ക്കിടയിലൂടെ ചിറകു മുഴുവനായി വിടര്‍ത്തുന്നതില്‍ അവ ആനന്ദം കണ്ടെത്തിയിരിക്കുന്നു. എന്നാല്‍, അതിനു ഈ അതിഗംഭീരമായ കാര്യങ്ങള്‍ നേടുവാന്‍ വേണ്ടി അവ കാത്തിരിക്കേണ്ടതാണ്. കഴുകന് കൊടുങ്കാറ്റ് ഉളവാക്കുവാന്‍ കഴിയുകയില്ല; അതിനു കൊടുങ്കാറ്റിനെ അതിജീവിക്കുവാന്‍ കഴിയണമെങ്കില്‍ അത് പര്‍വ്വതങ്ങളില്‍ കാത്തിരിക്കേണ്ടതാകുന്നു.

ഇത് നമ്മുടേയും ജീവിതശൈലി ആയിരിക്കണം. നമ്മുടെ ഏറ്റവും നല്ലത് തീര്‍ച്ചയായും സംഭവിക്കുവാന്‍ പോകുകയാണ്. നാം ഇപ്പോള്‍ ആയിരിക്കുന്നത് നമ്മുടെ അവസാനമല്ല, അത് ഒരു വളവ് മാത്രമാകുന്നു. യിരെമ്യാവ് 29:11 ല്‍ ദൈവം പറഞ്ഞിരിക്കുന്നു, "നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാട്". നിങ്ങള്‍ കാത്തിരിക്കുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ നിരൂപണങ്ങള്‍ നിവര്‍ത്തിയാകുന്നത്. ശരിയായ സമയംവരെ സംതൃപ്തി നീട്ടിവെക്കുവാന്‍ പഠിക്കുക.

ചില ആളുകള്‍ പെട്ടെന്ന് വരികയും മഹത്വം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ ജീവിച്ചു എന്നാല്‍ ആരാലും ഓര്‍മ്മിക്കപ്പെടാത്തവര്‍ ആയിമാറുന്നു. എന്നാല്‍ നിങ്ങള്‍ ശരിയായ നിമിഷത്തിനായി കാത്തിരിക്കുമ്പോള്‍, മഹത്വം നിലനില്‍ക്കും.  നാം സേവിക്കുന്നത് വ്യവസ്ഥയുടെ ഒരു ദൈവത്തെയാണ്. ലൂക്കോസ് 2:51 ല്‍ വേദപുസ്തകം യേശുവിനെക്കുറിച്ചു സംസാരിക്കുന്നു, "പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്ന് അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്‍റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു". ആലയത്തിലെ പ്രധാനികളും ഉപദേഷ്ടാക്കന്മാരുമായി യേശു തന്‍റെ സംവാദം പൂര്‍ത്തിയാക്കി, താന്‍ രക്ഷകനാണെന്നു പ്രഖ്യാപിക്കുവാനുള്ള ഏറ്റവും ഉചിതമായ അവസരമായി അത് തോന്നാം. എന്നാല്‍, അല്ല, അതിനുള്ള സമയം ആയില്ലായിരുന്നു. അവനു പന്ത്രണ്ടു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് അവന്‍ തന്‍റെ മാതാപിതാക്കളെ അനുസരിക്കയും അവര്‍ക്ക് കീഴ്പ്പെട്ടിരിക്കയും വേണമായിരുന്നു.

ആകയാല്‍, കാത്തിരിക്കുക. നിങ്ങള്‍ക്ക്‌ എന്തെങ്കിലും ഉണ്ടാകേണ്ടതിനു നിങ്ങള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ല. ആ കാര്യം നിങ്ങള്‍ക്ക്‌ തരുവാന്‍ ദൈവത്തിനു കഴിയും. എന്നാല്‍ ദൈവത്തിന്‍റെ സമയത്തിനായി നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നു.

Bible Reading: Numbers 7
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ക്ഷമ എന്ന ഗുണത്താല്‍ അങ്ങ് എന്‍റെ ഹൃദയം നിറയ്ക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിരാശയുണ്ടാകുമാറ് പ്രക്രിയകളില്‍ ഞാന്‍ തിടുക്കം കാണിക്കുകയില്ലയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പകരമായി, ജീവിതത്തില്‍ എനിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന സമയത്തിനായി കാത്തിരിക്കുവാന്‍ എന്നെ സഹായിക്കേണമേ. എന്‍റെ ഹൃദയം ക്ഷമയുടെ ആത്മാവിനാല്‍ നിറയട്ടെ എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● നിരാശയെ എങ്ങനെ അതിജീവിക്കാം
● ദിവസം 13 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● മറ്റുള്ളവരെ സകാരാത്മകമായി സ്വാധീനിക്കുന്നത് എങ്ങനെ
● നിങ്ങള്‍ക്കായി രേഖപ്പെടുത്തിയിരിക്കുന്ന പാതയില്‍ നില്‍ക്കുക
● മഹത്വത്തിന്‍റെ വിത്ത്‌
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 2
● രണ്ടു പ്രാവശ്യം മരിക്കരുത്‌
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ