അനുദിന മന്ന
ദൈവീക സമാധാനം പ്രാപ്യമാക്കുന്നത് എങ്ങനെ
Monday, 10th of June 2024
1
0
537
Categories :
പ്രാര്‍ത്ഥന (Prayer)
സമാധാന (Peace)
പ്രാര്‍ത്ഥന ഒരു സ്വാഭാവീക പ്രവര്‍ത്തിയല്ല. സ്വാഭാവീക മനുഷ്യനു പ്രാര്‍ത്ഥന എളുപ്പത്തില്‍ വരികയില്ല മാത്രമല്ല അനേകരും ഈ കാര്യത്തില്‍ ബുദ്ധിമുട്ടുന്നു. ഈ അതിവേഗതയുടെ കാലത്ത്, ശബ്ദത്തിന്‍റെ വേഗത്തില്‍ ആളുകള്‍ സഞ്ചരിക്കുവാന്‍ ഇഷ്ടപ്പെടുന്ന കാലത്ത്, കാര്യങ്ങള്‍ വേഗത്തില്‍ വേഗത്തില്‍ നടക്കുന്ന കാലത്ത്, പ്രാര്‍ത്ഥനയെന്നത് അരോചകമായ ഒരു ലക്ഷ്യമായി തോന്നിയേക്കാം. എന്നിരുന്നാലും, ഒരു വ്യക്തി അവന്‍റെ അഥവാ അവളുടെ മുട്ടിന്മേല്‍ നിന്നുകൊണ്ട് സകലവും ഉളവാക്കിയവനോട് - ദൃശ്യമായതും അദൃശ്യമായതും, നിലവിളിക്കുന്ന സമയങ്ങള്‍ സകല മനുഷ്യരുടേയും ജീവിതത്തില്‍ കടന്നുവരും. (യോഹന്നാന്‍ 1:3).
ഒരു ദുരന്തമോ, പരാജയമോ, ഹൃദയഭേദകമായ മറ്റെന്തെങ്കിലുമോ അഭിമുഖീകരിച്ച ആളുകളോട് ലളിതമായി ഇങ്ങനെ ചോദിക്കുകയാണെങ്കില്‍, "നിങ്ങള്‍ നിങ്ങളുടെ മുട്ടിന്മേല്‍ വീണുകിടന്നു കര്‍ത്താവിന്‍റെ മുമ്പാകെ നിങ്ങളുടെ ഹൃദയം പകര്‍ന്നപ്പോള്‍ എന്തു സംഭവിച്ചു?" ചിലര്‍ പറഞ്ഞിട്ടുണ്ട്, "എനിക്ക് വിശദീകരിക്കുവാന്‍ കഴിയാത്ത ഒരു ആഴമായ സമാധാനം ഞാന്‍ അനുഭവിച്ചു", മറ്റുള്ളവര്‍ പറഞ്ഞു, ഇത് ഒരു ഭാരം എടുത്തു മാറ്റിയതുപോലെ ആയിരുന്നു", "ഇതിനുമുന്‍പ് ഞാന്‍ ഇങ്ങനെ ഒരിക്കലും അനുഭവിച്ചിട്ടില്ല".
എന്‍റെ മാതാവ് മഹത്വത്തില്‍ പ്രവേശിച്ചു എന്ന വാര്‍ത്ത ഡോക്ടറില്‍ നിന്നും ഞാന്‍ കേട്ടപ്പോള്‍, ഒരു ആഴമായ വേദന എന്‍റെ ഹൃദയത്തില്‍ പ്രവേശിച്ചു. എനിക്ക് കരയുവാന്‍ പോലും കഴിഞ്ഞില്ല. എനിക്ക് ചുറ്റുമുണ്ടായിരുന്ന മറ്റുള്ളവര്‍ എല്ലാവരും കരയുകയായിരുന്നു എന്നാല്‍ എനിക്ക് വെറുതെ അങ്ങനെ ചെയ്യുവാന്‍ തോന്നിയില്ല. ദിവസങ്ങളോളം പ്രാര്‍ത്ഥിക്കുവാന്‍ പോലും എനിക്ക് ബുദ്ധിമുട്ടുണ്ടായി.
ഒരു ദിവസം, രാത്രിയില്‍ വളരെ താമസിച്ചു ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു ആഴമായ ഉറപ്പ് എന്‍റെ ഹൃദയത്തില്‍ നിറഞ്ഞു. എനിക്ക് അത് വിവരിക്കുവാന്‍ കഴിഞ്ഞില്ല. ഞാന്‍ ആത്മാര്‍ത്ഥമായി പറയട്ടെ, എനിക്ക് കേള്‍ക്കാവുന്ന നിലയില്‍ ദൈവത്തിന്‍റെ ശബ്ദം എനിക്ക് ഉണ്ടായില്ല എന്നാല്‍ ദൈവത്തിന്‍റെ ശബ്ദം എന്‍റെ അകത്തെ മനുഷ്യനോടു സംസാരിക്കുന്നത് ഞാന്‍ കേട്ടു, "ഇതില്‍ എല്ലാം നീ എന്നില്‍ ആശ്രയിക്കുമോ?" ഞാന്‍ അത്യധികമായി കരയുവാന്‍ തുടങ്ങിയിട്ട് ഇങ്ങനെ പറഞ്ഞു, "അതേ കര്‍ത്താവേ!" എനിക്ക് വിവരിക്കുവാന്‍ കഴിയാത്ത ആഴമായ ഒരു സമാധാനം എന്‍റെ ആത്മാവില്‍ നിറഞ്ഞു. എന്നില്‍ നിന്നും വളരെയധികമായ ഒരു ഭാരം എടുത്തുമാറ്റിയതുപോലെ തോന്നി.
ഫിലിപ്പിയര്‍ 4:6-7 വരെയുള്ള വേദഭാഗങ്ങളെ കുറിച്ച് ഒരു പുതിയ അറിവ് ഞാന്‍ പ്രാപിച്ച ദിവസമായിരുന്നു അത്. "ഒന്നിനെകുറിച്ചും വിചാരപ്പെടുകയോ ഭാരപ്പെടുകയോ ചെയ്യരുത്; പകരം, സകലത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കുക. നിങ്ങള്‍ക്ക് എന്താണ് ആവശ്യമെന്ന് ദൈവത്തോടു പറയുക, ദൈവം ചെയ്ത സകലത്തിനുമായി അവനു നന്ദി പറയുക. അപ്പോള്‍ ദൈവസമാധനം നിങ്ങള്‍ അനുഭവിക്കും, അത് മനുഷ്യന്‍റെ ബുദ്ധിയ്ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നതിലും അധികം അത്ഭുതകരമാണ്. യേശുക്രിസ്തുവില്‍ നിങ്ങള്‍ ആശ്രയിക്കുമ്പോള്‍ അവന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും മനസ്സിനേയും സൂക്ഷിക്കുവാന്‍ ഇടയാക്കും".
ഈ സമാധാനം അനുഭവിക്കുവാന്‍ നിങ്ങള്‍ ഏതെങ്കിലും മല കയറുകയോ നൂറുകണക്കിനു മൈലുകള്‍ സഞ്ചരിക്കയോ ചെയ്യേണ്ട ആവശ്യമില്ല. നിങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്ന സ്ഥലത്ത് ഈ ദൈവീക സമാധാനം നിങ്ങള്‍ക്ക് അനുഭവിക്കുവാന്‍ സാധിക്കും. നിങ്ങള്‍ അനുദിനവും ദൈവത്തോടു അടുത്തുവരികയും അവനുമായി ആഴമായ ഒരു അടുപ്പത്തിനായി സമര്‍പ്പിക്കയും ചെയ്യുമ്പോള്‍, അവന്‍റെ സമാധാനം ഭയത്തെ പുറത്താക്കുന്ന ഒരു കാവലായി മാറുകയും സന്തോഷം കൊണ്ടുവരികയും ചെയ്യും. ദൈവത്തിന്‍റെ സമാധാനം ഒരു യാഥാര്‍ത്ഥ്യമാണ് അതുകൊണ്ട് ഈ യാഥാര്‍ത്ഥ്യത്തെ ദിവസവും നിങ്ങളും അനുഭവിക്കണം എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ സ്ഥിരമായ, വിശ്വസ്തമായ സ്നേഹത്താല്‍; അങ്ങയുടെ കരുണയുടെ ബഹുത്വത്താല്‍ എന്നോടു കൃപയുണ്ടാകേണമേ, എന്‍റെ ദൈവമേ. ഞാന്‍ അങ്ങയുടെ അടുക്കലേക്ക് വരുമ്പോള്‍, ഈ ദിവസവും എന്‍റെ ജീവിതത്തിലെ ഓരോ ദിവസങ്ങളിലും ദൈവീകമായ സമാധാനം അനുഭവിക്കുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ ദിവസം നിങ്ങളെ നിശ്ചയിക്കും● കര്‍ത്താവ് ഒരുനാളും മാറിപോകുന്നില്ല.
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - I
● എപ്പോഴാണ് നിശബ്ദരായിരിക്കേണ്ടത് അതുപോലെ എപ്പോഴാണ് സംസാരിക്കേണ്ടത്
● പ്രതിഫലനത്തിന് സമയം എടുക്കുക
● നമ്മോടുകൂടെ പാളയമിറങ്ങുന്ന ദൂതന്മാര്
● പഴയ പാതകളെ ചോദിക്കുക
അഭിപ്രായങ്ങള്‍