അനുദിന മന്ന
ദിവസം 16: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Tuesday, 26th of December 2023
2
1
1090
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
സ്തോത്രത്തോടെ അത്ഭുതകരമായതിലേക്കു പ്രവേശിക്കുക
"യഹോവയ്ക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്‍റെ നാമത്തെ കീർത്തിക്കുന്നതും പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും
രാവിലെ നിന്‍റെ ദയയെയും രാത്രിതോറും നിന്‍റെ വിശ്വസ്തതയെയും വർണിക്കുന്നതും നല്ലത്. യഹോവേ, നിന്‍റെ പ്രവൃത്തികൊണ്ട് നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്‍റെ കൈകളുടെ പ്രവൃത്തികളെകുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു". (സങ്കീര്‍ത്തനം 92:1-4).
നന്ദി പ്രകടിപ്പിക്കുക എന്നത് അഭിനന്ദനത്തിന്‍റെ ഒരു പ്രവൃത്തിയാണ്. ദൈവം നമുക്കുവേണ്ടി ചെയ്തതിനു, ചെയ്യുന്നതിനു, അല്ലെങ്കില്‍ ചെയ്യുവാന്‍ പോകുന്ന സകലത്തിനും വേണ്ടിയുള്ള നന്ദിയുടെ പ്രകടനമാണിത്. ദൈവവചനം അനുസരിച്ച്, ദൈവത്തിനു സ്തോത്രം ചെയ്യുന്നത് ഒരു നല്ല കാര്യമാകുന്നു. (സങ്കീര്‍ത്തനം 92:1). ഈ അറിവില്ലാത്ത ഏതൊരു ക്രിസ്ത്യാനിയും ഒരു ചേതത്തിലാണ്. സ്തോത്രം, സ്തുതി, ആരാധന എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ചില അനുഗ്രഹങ്ങളെ നിങ്ങളെ കാണിക്കുവാന്‍ ഞാന്‍ പരിശ്രമിക്കാം.
സ്തോത്രം, സ്തുതി, ആരാധന എന്നിവയെ തമ്മില്‍ വേര്‍തിരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല. നിങ്ങള്‍ നന്ദി അര്‍പ്പിക്കുമ്പോള്‍, ആത്മാവിനു നിങ്ങളെ ആരാധനയിലേക്ക് നയിക്കുവാന്‍ സാധിക്കും. ഒരേസമയത്ത് സ്തോത്രത്തിലും, സ്തുതിയിലും, ആരാധനയിലും മുഴുകുവാന്‍ പരിശുദ്ധാത്മാവ് നിങ്ങളെ ഇടയാക്കും. സ്തോത്രം അര്‍പ്പിക്കുക എന്നത് ഒരു മാനസീക പ്രവര്‍ത്തിയല്ല മറിച്ച് ആത്മീക പ്രവര്‍ത്തിയാണ്, ആകയാല്‍ സ്തോത്രം അര്‍പ്പിക്കുന്ന സമയത്ത് പരിശുദ്ധാത്മാവിനു പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുവാന്‍ സാധിക്കും.
ആളുകള്‍ എന്തുകൊണ്ട് ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നില്ല
ആളുകള്‍ ദൈവത്തിനു അര്‍പ്പിക്കേണ്ടതുപോലെ സ്തോത്രങ്ങള്‍ അര്‍പ്പിക്കാതിരിക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്, അവയില്‍ ചിലത് ഞാന്‍ ഇവിടെ പങ്കുവെക്കുന്നു:
1. അവര്‍ ആഴമായി ചിന്തിക്കുന്നില്ല (സങ്കീര്‍ത്തനം 103:2).
നിങ്ങള്‍ ചിന്തിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, നിങ്ങള്‍ ചെയ്യേണ്ട രീതിയില്‍ ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നതിലും പരാജയപ്പെടും. ആഴമുള്ള ചിന്തയ്ക്ക് ആഴമേറിയ ആരാധനയെ ഉളവാക്കുവാന്‍ കഴിയും.
ചിന്തിക്കേണ്ടതായ ചില കാര്യങ്ങള്‍ എന്തൊക്കെയാണ്?
- ദൈവം നിങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്തുവെന്ന് ചിന്തിക്കുക
- ദൈവം നിങ്ങളെ എവിടെനിന്ന് എടുത്തുവെന്ന് ചിന്തിക്കുക.
- ദൈവം നിങ്ങളെ സഹായിച്ച പ്രയാസമേറിയ സമയങ്ങളെക്കുറിച്ച് ചിന്തിക്കുക.
- ദൈവം നിങ്ങളെ മരണത്തില്‍ നിന്നും, അപകടത്തില്‍ നിന്നും, ദോഷത്തില്‍ നിന്നും വിടുവിച്ച സമയങ്ങളെക്കുറിച്ച് ചിന്തിക്കുക.
- നിങ്ങളോടുള്ള ദൈവത്തിന്‍റെ സ്നേഹത്തെക്കുറിച്ച് ചിന്തിക്കുക.
- ദൈവം ഇപ്പോള്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്നതിനെ സംബന്ധിച്ച് ചിന്തിക്കുക.
- ദൈവം നിങ്ങള്‍ക്കായി ചെയ്യുവാന്‍ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുക.
നിങ്ങള്‍ ഈ കാര്യങ്ങളെക്കുറിച്ച് എല്ലാം ചിന്തിക്കുമ്പോള്‍, സ്തോത്രം പറയുവാന്‍, സ്തുതിക്കുവാന്‍, ദൈവത്തെ ആരാധിക്കുവാന്‍ അത് നിങ്ങളെ പ്രചോദിപ്പിക്കും.
നിങ്ങള്‍ പ്രാര്‍ത്ഥിച്ചതായ അനേകം കാര്യങ്ങളുണ്ട്, അതിനായി നിങ്ങള്‍ മുന്നമേതന്നെ ദൈവത്തെ സ്തുതിയ്ക്കുകയും നന്ദി അര്‍പ്പിക്കുകയും വേണം.
2. നേട്ടങ്ങളും കൈവശപ്പെടുത്തലുകളും
തങ്ങളുടെ നേട്ടങ്ങളും കൈവശപ്പെടുത്തലും എല്ലാം അവരുടെ മാനുഷീക ശക്തിയാലാണെന്ന് അവര്‍ക്ക് തോന്നുന്നു. നിങ്ങളെ ദൈവത്തെ നിങ്ങളുടെ ബലത്തിന്‍റെ ഉറവിടമായും നിങ്ങളുടെ ജീവിതത്തിന്‍റെ ബലമായും നിങ്ങള്‍ കാണുമ്പോള്‍, അവനു നന്ദി അര്‍പ്പിക്കുവാന്‍ നിങ്ങള്‍ പ്രേരിതരാകും, എന്നാല്‍ നിങ്ങള്‍ക്കുള്ളതെല്ലാം നിങ്ങളുടെ അധ്വാനത്തിന്‍റെ ഫലമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നന്ദിയുള്ള ഒരു മനോഭാവം നിലനിര്‍ത്തുവാന്‍ പ്രയാസമായി മാറും.
ഇത് തന്നെയാണ് നെബുഖദ്നേസറിനും സംഭവിച്ചത്.
29പന്ത്രണ്ടു മാസം കഴിഞ്ഞിട്ട് അവൻ ബാബേലിലെ രാജമന്ദിരത്തിന്മേൽ ഉലാവിക്കൊണ്ടിരുന്നു. 30ഇതു ഞാൻ എന്‍റെ ധനമാഹാത്മ്യത്താൽ എന്‍റെ പ്രതാപമഹത്ത്വത്തിനായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്നു രാജാവ് പറഞ്ഞു തുടങ്ങി.
33 "ഉടൻതന്നെ ആ വാക്കു നെബൂഖദ്നേസരിനു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു; അവന്‍റെ രോമം കഴുകന്‍റെ തൂവൽപോലെയും അവന്‍റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്‍റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു". (ദാനിയേല്‍ 4:29-30,33).
3. ജീവശ്വാസം ദൈവത്തിങ്കല്‍ നിന്നാകുന്നു എന്നതിനെക്കുറിച്ച് അവര്‍ അജ്ഞരാകുന്നു.
നിങ്ങളുടെ മൂക്കിലെ ശ്വാസത്തിന്‍റെ ഉറവിടം ദൈവമാകുന്നു; അവനെകൂടാതെ നിങ്ങള്‍ തല്‍ക്ഷണം മരിച്ചുവീഴും. ജീവിച്ചിരിക്കുന്നതിനു നാം ദൈവത്തോടു നന്ദിയുള്ളവരും അവനെ സ്തുതിക്കുന്നവരും ആയിരിക്കണം.
ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ. (സങ്കീര്‍ത്തനം 150:6)
4. തങ്ങളുടെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളുടെയും ഉറവിടം ദൈവമാകുന്നു എന്ന് അവര്‍ക്ക് അറിയില്ല.
നിങ്ങളുടെ ജീവിതത്തിലെ ആ നല്ല കാര്യങ്ങളെല്ലാം നേരിട്ട് ദൈവത്തിങ്കല്‍ നിന്നുള്ളതാകുന്നു. ദൈവം അതിനെ അനുവദിച്ചില്ലായിരുന്നു എങ്കില്‍, അത് നിങ്ങള്‍ക്ക് ഒരിക്കലും ലഭിക്കയില്ലായിരുന്നു.
എല്ലാ നല്ല ദാനവും തികഞ്ഞ വരമൊക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവനു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. (യാക്കോബ് 1:17).
5. അവര്‍ക്ക് അധികം ആവശ്യമാണ്
നിങ്ങള്‍ക്ക് അധികമായി നല്‍കുവാന്‍ ദൈവത്തിനു ആഗ്രഹമുണ്ട്, എന്നാല്‍ നിങ്ങള്‍ നന്ദി അര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അത് ഒഴുക്കിനെ തടയും. അനേകം ആളുകളും അധികമായി ആഗ്രഹിക്കുന്നതുകൊണ്ട് അവര്‍ നന്ദി അര്‍പ്പിക്കുന്നില്ല.
6അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും. 7ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. 8ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. (1 തിമോഥെയോസ് 6:6-8).
6. അവര്‍ മറ്റുള്ളവരുമായി തങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നു.
തങ്ങളെത്തന്നെ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നെ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽതന്നെ തങ്ങളെ അളക്കുകയും തങ്ങളോടുതന്നെ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല. (2 കൊരിന്ത്യര്‍ 10:12).
സ്തോത്രം ചെയ്യുന്നതുകൊണ്ടുള്ള അത്ഭുതകരമായ അനുഗ്രഹങ്ങള്‍ എന്തൊക്കെയാണ്?
എ). നിങ്ങളുടെ സൌഖ്യത്തേയും നിങ്ങള്‍ ദൈവത്തിങ്കല്‍ നിന്നും പ്രാപിച്ച എന്തിനേയും തികവുള്ളതാക്കുവാന്‍ സ്തോത്രത്തിനു കഴിയും. (ലൂക്കോസ് 17:17-19, ഫിലിപ്പിയര്‍ 1:6).
ബി). കൂടുതല്‍ അനുഗ്രഹത്തിനായി നിങ്ങളെ യോഗ്യരാക്കുവാന്‍ സ്തോത്രത്തിനു സാധിക്കും.
സി). അസാദ്ധ്യമായ സാഹചര്യങ്ങളില്‍ ദൈവത്തിന്‍റെ ശക്തി പ്രകടമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ നന്ദി അര്‍പ്പിക്കുവാന്‍ കഴിയും. (യോഹന്നാന്‍ 11:41-44).
ഡി). സ്തോത്രത്തിനു ദൈവത്തിന്‍റെ സാന്നിധ്യത്തെ ആകര്‍ഷിക്കുവാനും പിശാചിനെ ദൂരേക്ക് അകറ്റുവാനും കഴിയും.
ഇ). സ്വര്‍ഗ്ഗത്തിന്‍റെ പ്രാകാരത്തിലേക്കുള്ള പ്രവേശനം സ്തോത്രയാഗം നിങ്ങള്‍ക്ക് നല്‍കുന്നു. (സങ്കീര്‍ത്തനം 100:4).
എഫ്). സ്തോത്രം അര്‍പ്പിക്കുന്നത് ദൈവത്തിന്‍റെ പ്രസാദത്തെ ഉളവാക്കും. (അപ്പൊ.പ്രവൃ 2:47).
ജി). സ്തോത്രം അര്‍പ്പിക്കാതെ നിങ്ങളുടെ പ്രാര്‍ത്ഥന പൂര്‍ണ്ണമാകുന്നില്ല. അസാധ്യങ്ങള്‍ സാധ്യമാകുന്നതിനു മുമ്പേ നിങ്ങളുടെ പ്രാര്‍ത്ഥന സ്തോത്രവും കൂടി കലര്‍ന്നതായിരിക്കണം. യോഹന്നാന്‍ 11:41-44 വരെയുള്ള ഭാഗത്ത്, ക്രിസ്തു തന്‍റെ പ്രാര്‍ത്ഥനയില്‍ സ്തോത്രവും കലര്‍ത്തിയത് നാം കണ്ടു.
എച്ച്). സ്തോത്രം ചെയ്യുന്നത് നിങ്ങളെ സമ്പൂര്‍ണ്ണ ദൈവഹിതത്തിലാക്കുന്നു. (1 തെസ്സലോനിക്യര്‍ 5:18). നാം സ്തോത്രം അര്‍പ്പിക്കുമ്പോള്‍ ഒക്കെയും, നാം ദൈവത്തിന്‍റെ ഹിതം നേരിട്ട് ചെയ്യുകയാണ്, ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നവര്‍ക്ക് മാത്രമേ ദൈവഹിതത്തില്‍ ഉള്‍ചേര്‍ത്തിരിക്കുന്ന അനുഗ്രഹങ്ങളെ ആസ്വദിക്കുവാന്‍ കഴിയുകയുള്ളൂ. (എബ്രായര്‍ 10:36).
അനേകം പ്രാവശ്യം, പിറുപിറുത്തതിനും പരാതി പറഞ്ഞതിനും യിസ്രായേല്യര്‍ ശിക്ഷിക്കപ്പെട്ടു. നിങ്ങളെ ദൈവഹിതത്തിന്‍റെ വെളിയില്‍ ആക്കേണ്ടതിനു നിങ്ങള്‍ പരാതി പറയുന്നവരാകേണമെന്ന് പിശാച് ആഗ്രഹിക്കുന്നു. സ്തോത്രം അര്‍പ്പിക്കുന്നതില്‍ കൂടിയുള്ള അത്ഭുതകരമായ അനുഗ്രഹങ്ങളിലേക്ക് ദൈവം നിങ്ങളുടെ അറിവിനെ തുറക്കേണമെന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഐ). സ്തോത്രം അര്‍പ്പിക്കുക എന്നത് ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെ പ്രകടമാക്കുവാനുള്ള ഒരു മാര്‍ഗ്ഗമാകുന്നു. ഇത് നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും നിങ്ങളുടെ പ്രതീക്ഷകളുടെ വേഗത്തിലുള്ള വെളിപ്പെടലിനെ ഉറപ്പിക്കയും ചെയ്യുന്നു. (റോമര്‍ 4:20-22).
ജെ). അനുകൂലമല്ലാത്ത സാഹചര്യങ്ങളെ തിരിക്കുവാന്‍ ഇതിനു സാധിക്കും. യോന ദൈവത്തെ സ്തുതിച്ചപ്പോള്‍ അവന്‍ മത്സ്യത്തിന്‍റെ വയറ്റില്‍ ആയിരുന്നു, അവന്‍റെ സ്തോത്ര യാഗത്തിനു ശേഷം, അവനെ ഛര്‍ദ്ദിക്കുവാന്‍ ദൈവം യോനയോടു കല്‍പ്പിച്ചു. (യോന 2:7-10).
കെ). അത്ഭുതകരമായ വിജയങ്ങളെ ഇത് ഉറപ്പാകുന്നു. (2 ദിനവൃത്താന്തം 20:22-24).
എല്‍). സ്തോത്രം അര്‍പ്പിക്കുന്നത് വര്‍ദ്ധനവിനെ ഉറപ്പിക്കുന്നു. (യോഹന്നാന്‍ 6:10-13).
നിങ്ങള്‍ കടന്നുപോകുന്ന അവസ്ഥ എന്തുതന്നെയാണെങ്കിലും, ദൈവത്തിന്‍റെ ശക്തി വെളിപ്പെടുന്നതിനു വേണ്ടി സ്തോത്രത്തിന്‍റെ, സ്തുതിയുടെ, ആരാധനയുടെ ശക്തിയില്‍ ഏര്‍പ്പെടുക. (അപ്പൊ.പ്രവൃ 16:25-26).
കൂടുതല്‍ പഠനത്തിനു: സങ്കീര്‍ത്തനം 107:31, ലൂക്കോസ് 17:17-19, സങ്കീര്‍ത്തനം 67:5-7.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. എന്‍റെയും എന്‍റെ കുടുംബാംഗങ്ങളുടെയും ജീവിതത്തില്‍ നിന്നും വിഷാദത്തിന്‍റെ എല്ലാ ആത്മാവിനേയും ഞാന്‍ വേരോടെ പിഴുതുകളയുന്നു, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 61:3).
2. പിതാവേ, ക്രിസ്തുയേശുവില്‍ അങ്ങ് എനിക്ക് നല്‍കിയിരിക്കുന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കുമായി അങ്ങേയ്ക്ക് നന്ദി. (എഫെസ്യര്‍ 1:3).
3. പിതാവേ, ഞാന്‍ നന്ദിയുള്ളവനാണ് കാരണം എന്‍റെ സകല ആവശ്യങ്ങളും അങ്ങയാല്‍ നിറവേറ്റപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (ഫിലിപ്പിയര്‍ 4;19).
4. കര്‍ത്താവേ, സ്തുതിയെന്ന മേലാട എന്നെ ഉടുപ്പിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 61:3).
5. പിതാവേ, പരിശുദ്ധാത്മാവിന്‍റെ സന്തോഷത്താല്‍ അങ്ങയുടെ ആത്മാവ് എന്‍റെ ഹൃദയത്തെ നിറയ്ക്കട്ടെ, യേശുവിന്‍റെ നാമത്തില്‍. (റോമര്‍ 15:13).
6. പിതാവേ, അങ്ങ് എന്‍റെ ജീവിതത്തില്‍ ചെയ്തതിനും, ചെയ്യുന്നതിനും, ചെയ്യുവാന്‍ പോകുന്നതിനും വേണ്ടി ഞാന്‍ നന്ദി അര്‍പ്പിക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (1 തെസ്സലോനിക്യര്‍ 5:18).
7. പിതാവേ, സകലവും എനിക്ക് നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്ന് ഞാന്‍ അറിയുന്നതിനാല്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു, യേശുവിന്‍റെ നാമത്തില്‍. (റോമര്‍ 8:28).
8. എന്‍റെ ജീവിതത്തില്‍ ദുഃഖം കൊണ്ടുവരുവാന്‍ വേണ്ടി രൂപകല്‍പന ചെയ്തിരിക്കുന്ന എന്തും അനുഗ്രഹത്തിനും സന്തോഷത്തിനുമായി രൂപാന്തരപ്പെടട്ടെ, യേശുവിന്‍റെ നാമത്തില്‍. (ഉല്പത്തി 50:20).
9. കര്‍ത്താവേ, സ്തുതിയുടെ ഒരു നവഗാനം എന്‍റെ വായില്‍ നല്‍കേണമേ, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 40:3).
10. എന്‍റെ ചുറ്റുപാടുകളിലും ഈ 21 ദിവസ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും ഭവനത്തിലും ആനന്ദത്തിന്‍റെയും ആഘോഷത്തിന്‍റെയും ശബ്ദങ്ങള്‍ ഉണ്ടാകട്ടെ, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 118:15).
11. ദൈവത്തെ മഹത്വപ്പെടുത്തുവാനും ബഹുമാനിക്കുവാനും വേണ്ടി അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുക. (1 കൊരിന്ത്യര്‍ 14:2).
12. ഗുണനിലവാരമുള്ള ആരാധനയും സ്തുതിയും ദൈവത്തിനു അര്‍പ്പിക്കുവാന്‍ സമയം വേര്‍തിരിക്കുക. (സങ്കീര്‍ത്തനം 95:6).
Join our WhatsApp Channel
Most Read
● നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ ഉന്നതിയെ നിര്‍ണ്ണയിക്കുന്നത്● സ്നേഹത്തിനുവേണ്ടിയുള്ള അന്വേഷണം
● ബഹുമാനവും അംഗീകാരവും പ്രാപിക്കുക
● തിരസ്കരണം അതിജീവിക്കുക
● ക്രിസ്തുവിലൂടെ ജയം നേടുക
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - 1
● സ്വപ്നം കാണുവാന്‍ ധൈര്യപ്പെടുക
അഭിപ്രായങ്ങള്‍