അനുദിന മന്ന
1
0
614
ദൈവത്തിന്‍റെ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്
Monday, 15th of July 2024
Categories :
അനുസരണം (Obedience)
നേരായ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുവാന്‍ എന്തുകൊണ്ടാണ് മാനുഷീക പ്രകൃതിയില്‍ വളരെ ബുദ്ധുമുട്ടായി തോന്നുന്നത്? ഒരു വിഷയം എടുക്കാം; താങ്കള്‍ ഒരു കൊച്ചുകുട്ടിയോട് പറയുകയാണ്, "ഇസ്തിരിപ്പെട്ടി തൊടരുത്; അത് ചൂടാണ്." എന്തുണ്ടാകുമെന്ന് ചിന്തിക്കുക, നിങ്ങള്‍ നോക്കാതെയിരിക്കുമ്പോള്‍ തൊടരുതെന്നു നിങ്ങള്‍ പറഞ്ഞ അതേ ഇസ്തിരിപ്പെട്ടി ആ കുട്ടി തൊടുവാന്‍ പരിശ്രമിക്കും. മുന്നറിയിപ്പുകളെ അവഗണിക്കുന്ന ഈ ബുദ്ധിമുട്ട് കൊച്ചുകുട്ടികളില്‍ മാത്രം പരിമിതപ്പെടുന്നതല്ല; അത് ഒത്തിരി മുമ്പോട്ടു യാത്ര ചെയ്യുന്നതാണ്.
"ഉണങ്ങാത്ത പെയിന്‍റില്‍ തൊടരുത്" എന്ന് എഴുതിവെച്ചിരിക്കുന്നത് ആളുകള്‍ നോക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ആ പെയിന്‍റ് അപ്പോഴും ഉണങ്ങിയിട്ടില്ലേ എന്ന് ശരിക്കും പലരും തൊട്ടുനോക്കുവാന്‍ തയ്യാറാകും. ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്ന പ്രധാന കാര്യം എന്തെന്നാല്‍: മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ജീവിതം കുഴപ്പംപിടിച്ചതായി മാറും. മുന്നറിയിപ്പുകള്‍ അവഗണിക്കയും അവയെ വളരെ ലളിതമായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന പ്രവണത നമുക്കുണ്ട്.
എന്നാൽ അവന് അനവധി കുതിരകൾ ഉണ്ടാകരുത്. അധികം കുതിരകളെ സമ്പാദിക്കുന്നതിന് ജനം മിസ്രയിമിലേക്ക് മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത്; ‘മേലിൽ ആ വഴിക്ക് തിരിയരുത്’ എന്ന് യഹോവ നിങ്ങളോട് കൽപ്പിച്ചിട്ടുണ്ടല്ലോ.അവന്‍റെ ഹൃദയം തിരിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്. (ആവര്‍ത്തനം 17:16-17).
ദൈവത്തിന്‍റെ ജനങ്ങളെ ഭരിക്കുന്ന രാജാക്കന്മാര്‍ക്ക് പ്രെത്യേക മുന്നറിയിപ്പുകള്‍ ദൈവം നല്‍കാറുണ്ട്. ശലോമോന്‍ "അന്യജാതിക്കാരത്തികളായ പല സ്ത്രീകളെ സ്നേഹിച്ചു". ദൈവത്തിന്‍റെ കല്പനകള്‍ക്ക് നേരേ വിപരീതമായുള്ള അവരുടെ വശ്യതകളാലും സൌന്ദര്യത്താലും സ്വാധീനിക്കപ്പെടുവാന്‍ ശലോമോന്‍ തന്നെത്തന്നെ അനുവദിച്ചു. മറുപടിയായി, അവര്‍, ശലോമോനെ സ്വാധീനിച്ച് ഉയര്‍ന്ന സ്ഥലങ്ങളെ പണിതു വിഗ്രഹങ്ങളെ ആരാധിക്കുവാന്‍ പ്രേരിപ്പിച്ചു. ശലോമോന്‍റെ ഭാര്യമാര്‍ "അവരുടെ ദേവന്മാര്‍ക്ക് ധൂപം കാട്ടുകയും ബലികഴിക്കയും ചെയ്തു". (1 രാജാക്കന്മാര്‍ 11:1-8).
യിസ്രായേല്‍ രാജാക്കന്മാര്‍ "തങ്ങള്‍ക്കുവേണ്ടി അധികം കുതിരകളെ സമ്പാദിക്കരുത്" എന്നും ദൈവം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും "ശലോമോന് നാല്‍പതിനായിരം കുതിരലായവും പന്തീരായിരം കുതിരചേവകരും ഉണ്ടായിരുന്നു." ദൈവത്തിന്‍റെ മുന്നറിയിപ്പുകളെ തെറ്റിച്ചുകൊണ്ട്, ഈ കുതിരകളേയും (അതേപോലെ രഥങ്ങളെയും) മിസ്രയിമില്‍ നിന്നും ഇറക്കുമതി ചെയ്തതാണ്. (1 രാജാക്കന്മാര്‍ 4:26-29).
ശലോമോന്‍ ദൈവത്തിന്‍റെ മുന്നറിയിപ്പുകളെ ശ്രദ്ധിച്ചു അനുസരിച്ചിരുന്നുവെങ്കില്‍ ചരിത്രം തന്നെ വ്യത്യസ്തമായി എഴുതേണ്ടതായി വരുമായിരുന്നു എന്ന് എനിക്കുറപ്പുണ്ട്. ദൈവത്തിന്‍റെ മുന്നറിയിപ്പുകള്‍ കേവലം നല്ല ഉപദേശങ്ങള്‍ മാത്രമല്ല; നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളെയും പ്രതിരോധിക്കുവാന്‍ കഴിയുന്ന, നാം അനുസരിക്കേണ്ടതായ അവന്‍റെ കല്പനകളാണ് അതെല്ലാം.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനത്തെ എന്‍റെ ജീവിതത്തിന്‍റെ അടിസ്ഥാനമാക്കുവാന്‍ എന്നെ സഹായിക്കേണമേ. അങ്ങയുടെ വചനത്തോടുള്ള അവബോധത്തിനായി ഞാന്‍ അപേക്ഷിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel

Most Read
● കൃപ കാണിക്കുവാനുള്ള പ്രായോഗീക മാര്ഗ്ഗങ്ങള്● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #2
● ദൈവത്തിന്‍റെ കൃപയെ സമീപിക്കുക
● നീതിയുടെ വസ്ത്രം
● ആത്മാവിന്റെ ഫലത്തെ വളര്ത്തുന്നത് എങ്ങനെ - 2
● പ്രിയപ്പെട്ടതല്ല പ്രത്യുത ദൃഢമായ ബന്ധം
● ദിവസം 21:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍