അനുദിന മന്ന
ദൈവം എങ്ങനെയാണ് കരുതുന്നത് #1
Friday, 13th of September 2024
1
0
166
Categories :
കരുതല്‍ (Provision)
സ്തോത്രാര്‍പ്പണം (Thanksgiving)
ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്‍റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. (സങ്കീര്‍ത്തനം 37:25).
ദാവീദിന്‍റെ ജീവിതത്തിലെ തളര്‍ന്നിരിക്കുന്ന അവസാന സമയങ്ങളിലെ തന്‍റെ സാക്ഷ്യമാണത്. ഈ സാക്ഷ്യം നിങ്ങളുടേയും എന്‍റെതുമായി മാറട്ടെ, യേശുവിന്‍റെ നാമത്തില്‍. എനിക്കും നിങ്ങള്‍ക്കും ഗ്രഹിക്കുവാന്‍ പോലും കഴിയാത്ത വഴികളിലും രീതികളിലും കൂടി ദൈവം തന്‍റെ ജനത്തിനുവേണ്ടി എപ്പോഴും കരുതുന്നു. അവന്‍ വിശ്വസ്തനായ ദൈവമാണ്. (ആവര്‍ത്തനപുസ്തകം 7:9).
430 വര്‍ഷത്തെ മിസ്രയിമിലെ പ്രവാസത്തിനു ശേഷം ദൈവം യിസ്രായേല്‍ മക്കളെ പുറത്തു കൊണ്ടുവന്നപ്പോള്‍, അവര്‍ വാഗ്ദത്ത ദേശത്തിലേക്കു യാത്ര ചെയ്ത സമയം അവര്‍ അഭിമുഖീകരിച്ച ഏറ്റവുംവലിയ വെല്ലുവിളികളില്‍ ഒന്ന് ആഹാരമായിരുന്നു.
അവര്‍ എണ്ണത്തില്‍ നിരവധി ആയിരുന്നു, മാത്രമല്ല അവര്‍ മരുഭൂമിയില്‍ കൂടിയാണ് യാത്ര ചെയ്തത് എന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുവാന്‍ ഇടയായി. ദൈവത്തിന്‍റെ മനുഷ്യനായ മോശെ പോലും ഒരിക്കല്‍ ദൈവത്തോടു ചോദിച്ചു, "അപ്പോൾ മോശെ: “എന്നോടുകൂടി ജനം ആറുലക്ഷം കാലാൾ ഉണ്ട്; ഒരു മാസം മുഴുവൻ തിന്നുവാൻ ഞാൻ അവർക്ക് ഇറച്ചി കൊടുക്കുമെന്ന് അങ്ങ് അരുളിച്ചെയ്യുന്നു. അവർക്ക് മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറുക്കുമോ? അവർക്ക് മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യം ഒക്കെയും അവർക്കുവേണ്ടി പിടിച്ചുകൂട്ടുമോ” എന്ന് ചോദിച്ചു". (സംഖ്യാപുസ്തകം 11:21-22).
എന്നാല്‍ സമയാസമയങ്ങളില്‍ ദൈവം തന്‍റെ ജനത്തിനുവേണ്ടി മരുഭൂമിയില്‍ അത്ഭുതകരമായി കരുതുകയുണ്ടായി. മരുഭൂമിയുടെ മദ്ധ്യത്തില്‍ ആയിരക്കണക്കിനു യിസ്രായേല്യര്‍ക്കു വേണ്ടി ദൈവത്തിനു കരുതുവാന്‍ കഴിഞ്ഞുവെങ്കില്‍, ദൈവം തീര്‍ച്ചയായും നിങ്ങള്‍ക്കായും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായും കരുതുവാന്‍ ഇടയാകും.
എന്നാല്‍ ദൈവം അത്യത്ഭുതകരമായി അവര്‍ക്കായി കരുതിയപ്പോഴും, മരുഭൂമിയില്‍ വെച്ച് യിസ്രായേല്യര്‍ പരാതി പറയുകയും പിറുപിറുക്കുകയും ചെയ്തു. അവര്‍ മിസ്രയിമില്‍ വെച്ചു കഴിച്ചിരുന്ന ഭക്ഷണത്തിനായി അവര്‍ കൊതിച്ചു.
ആകയാല്‍ യിസ്രായേല്‍ മക്കള്‍ കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു, "പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി; യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ട്: “ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി ആര് തരും?ഞങ്ങൾ ഈജിപ്റ്റിൽവെച്ച് വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ ഉണങ്ങിവരണ്ടിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണുവാനില്ല എന്ന് പറഞ്ഞു". (സംഖ്യാപുസ്തകം 11:4-6).
സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അപ്പം ദൈവം അക്ഷരീകമായി അവര്‍ക്കുവേണ്ടി നല്‍കുകയുണ്ടായി - ഓരോ ദിവസത്തിനും ആവശ്യമായത് - എന്നാല്‍ അവര്‍ക്ക് വ്യത്യസ്തമായി ദൈവത്തിന്‍റെ കരുതല്‍ ആവശ്യമായിരുന്നു. അവര്‍ക്ക് അത് അവരുടെ വഴികളില്‍ വേണമായിരുന്നു.
ഒരുപക്ഷേ ഒരു പ്രെത്യേക ജോലിക്കായി നിങ്ങള്‍ പ്രാര്‍ത്ഥിക്കയായിരിക്കാം അതുപോലെ നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ല, പരാതിപ്പെടുകയോ പിറുപിറുക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഏറ്റവും നല്ലത് നല്‍കുക.
ഒരുപക്ഷേ നിങ്ങളുടെ ജോലി മേഖലകളില്‍ കാര്യങ്ങള്‍ കഠിനമായിരിക്കാം, എന്നാല്‍ കയ്പ്പായിരിക്കരുത്. ഇന്നത്തെ കാലത്ത് ആയിരങ്ങള്‍ക്ക് തങ്ങളുടെ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ജോലിയെങ്കിലും ഇന്ന് ഉള്ളതിനാല്‍ നന്ദിയുള്ളവര്‍ ആയിരിക്കുക.
തുടര്‍മാനമായി ദൈവത്തിന്‍റെ കരുതല്‍ നിങ്ങള്‍ക്ക് കാണണമെങ്കില്‍, ദൈവത്തിനു അനുയോജ്യമെന്ന് തോന്നുന്ന ഏതെങ്കിലും വഴിയിലൂടെ നിങ്ങള്‍ക്കായി കരുതുവാന്‍ നിങ്ങള്‍ അപേക്ഷിക്കണം. ദൈവത്തിന്‍റെ അപ്രതീക്ഷിതമായ, അത്ഭുതകരമായ വഴികള്‍ക്ക് എതിരായി പിറുപിറുക്കരുത്.
അതുപോലെ, പരാതിപ്പറയുകയും പിറുപിറുക്കയും ചെയ്യുന്നതിനു പകരമായി, നാം ദൈവത്തിനു അവന്‍റെ കരുതലുകള്‍ക്കായി നന്ദി പറയണം.
എല്ലാറ്റിനും സ്തോത്രം ചെയ്‌വിൻ [സാഹചര്യങ്ങള്‍ എന്തായാലും കുഴപ്പമില്ല, നന്ദിയുള്ളവരായും സ്തോത്രം പറയുന്നവരായും ഇരിപ്പിന്‍]; ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിൽ [ആ ഇഷ്ടത്തിന്‍റെ മദ്ധ്യസ്ഥനും അതിനെ വെളിപ്പെടുത്തുന്നവനുമായവന്‍] ദൈവേഷ്ടം. (1 തെസ്സലോനിക്യര്‍ 5:18).
സ്തോത്രം പറയുന്നത് ഉന്നതമായ നിലകളിലേക്ക് എത്തുവാന്‍ നിങ്ങളെ ശക്തീകരിക്കും. നിങ്ങള്‍ നന്ദിയുള്ള, കൃതജ്ഞതയുള്ള ക്രിസ്ത്യാനികളായിരിക്കുമ്പോള്‍, പുതിയ ഫലത്തിനായുള്ള പുതിയ എണ്ണ നിങ്ങളുടെമേല്‍ വരികയും കാര്യങ്ങള്‍ വര്‍ദ്ധിക്കുവാനും പെരുകുവാനും കാരണമാക്കുകയും ചെയ്യും.

പ്രാര്‍ത്ഥന
പിതാവാം ദൈവമേ, അങ്ങ് എനിക്കായി കരുതുന്നവന്‍ ആകുന്നു. അങ്ങ് അനുയോജ്യമെന്ന് കരുതുന്ന രീതിയില്‍ എനിക്കുവേണ്ടി ദയവായി കരുതേണമേ. വിശ്വാസത്താല്‍ അതിനായി ഞാന്‍ മുന്‍കൂട്ടി അങ്ങേയ്ക്ക് സ്തോത്രം പറയുന്നു. ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 03:40 ദിവസ ഉപവാസവും പ്രാര്ത്ഥനയും● വേദന - കാര്യങ്ങളെ മാറ്റുന്നവന്
● ദൈവത്തിന്‍റെ കണ്ണാടി
● സംസർഗ്ഗത്താലുള്ള അഭിഷേകം
● ദൈവത്തിന്‍റെ റിപ്പയര് ഷോപ്പ്
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള് #2
● കരുതിക്കൊള്ളും
അഭിപ്രായങ്ങള്‍