english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സ്തോത്രമാകുന്ന യാഗം
അനുദിന മന്ന

സ്തോത്രമാകുന്ന യാഗം

Sunday, 18th of August 2024
1 0 613
Categories : സ്തോത്രാര്‍പ്പണം (Thanksgiving)
അവര്‍ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്‍റെ പ്രവൃത്തികളെ വര്‍ണ്ണിക്കയും ചെയ്യട്ടെ. (സങ്കീര്‍ത്തനം 107:22).

പഴയ നിയമത്തില്‍, ഒരു യാഗത്തില്‍ എപ്പോഴും രക്തം അടങ്ങിയിട്ടുണ്ടാകും. പുതിയ നിയമത്തില്‍, നമുക്ക് എല്ലാവര്‍ക്കും വേണ്ടി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്നെത്തന്നെ സമ്പൂര്‍ണ്ണ യാഗമായി അര്‍പ്പിക്കുവാന്‍ ഇടയായി. അതുകൊണ്ട് ഇനിയും നാം ഒരിക്കലും രക്തം ചോരിയേണ്ട ആവശ്യമില്ല. എന്നാല്‍ 'സ്തോത്രമെന്ന യാഗത്തെ' സംബന്ധിച്ച് വേദപുസ്തകം സംസാരിക്കുന്നുണ്ട്.

നാം എപ്പോഴും ദൈവസന്നിധിയില്‍ സ്തോത്രത്തോടും സ്തുതിയോടുംകൂടി വരണമെന്ന് വേദപുസ്തകം നമ്മോടു ആവശ്യപ്പെടുന്നു. (സങ്കീര്‍ത്തനം 100:4). ഇപ്പോള്‍, നമ്മുടെ ജീവിതത്തില്‍, നമ്മുടെ കുടുംബങ്ങളില്‍, കാര്യങ്ങള്‍ നന്നായി നടക്കാത്ത സമയങ്ങള്‍ ഉണ്ടാകാം, എന്നാലും ദൈവത്തിനു സ്തോത്രവും സ്തുതിയും അര്‍പ്പിക്കുവാന്‍ നാം തീരുമാനിക്കണം. ഇത് തീര്‍ച്ചയായും നമ്മുടെ അകത്ത് രക്തം ഒഴുകുവാന്‍ ഇടയാക്കും.

എനിക്ക് നിങ്ങളെ കുറിച്ച് അറിയില്ല, എന്നാല്‍ ഈ താഴ്വരയില്‍ കൂടി ഞാന്‍ കടന്നുപോയ ഒരു സമയം എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. നിങ്ങളുടെ ജഡം അലറിവിളിച്ചുകൊണ്ട് നിങ്ങളോടു ഇങ്ങനെ തിരികെ ചോദിക്കും, "നിങ്ങള്‍ എന്തിനു വേണ്ടിയാണ് ദൈവത്തിനു നന്ദി പറയുന്നത്? നല്ലത് ഒന്നുംതന്നെ സംഭവിക്കുന്നില്ല, എന്നിട്ടും നിങ്ങള്‍ ഇങ്ങനെ പറയുവാന്‍ ഒരു തീരുമാനം എടുക്കുന്നു, "കര്‍ത്താവേ, അങ്ങയുടെ രക്ഷയ്ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങ് എന്നെ ഇത്രത്തോളം കൊണ്ടുവന്നതിനായി ഞാന്‍ നന്ദി പറയുന്നു". ഒരു യാഗം എന്നാല്‍ അതിനു നിങ്ങള്‍ക്ക് എന്തെങ്കിലും ചെലവ് വരും. നിങ്ങള്‍ അക്ഷരീകമായി കരയുവാനായി തുടങ്ങും. എങ്കിലും ഇതിനെ സ്തോത്രയാഗം എന്നാണ് വിളിക്കുന്നത്‌. ഈ വിഷയത്തില്‍, യാഗം നിങ്ങളല്ലാതെ മറ്റാരുമല്ല.

ചില സമയങ്ങളില്‍ നമ്മുടെ പ്രാകൃതമായ ജഡം ദൈവത്തിനു നന്ദി പറയുവാന്‍ ആഗ്രഹിക്കാറില്ല. എന്നിരുന്നാലും, നാം എല്ലാറ്റിലും സ്തോത്രം ചെയ്യേണ്ടത് ആവശ്യമാകുന്നു കാരണം അത് നമ്മെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഇഷ്ടമാണ്. (1 തെസ്സലോനിക്യര്‍ 5:18). എപ്പോഴും, എല്ലാ ദിവസങ്ങളിലും, നാം കടന്നു പോകുന്ന സാഹചര്യം എന്തായാലും ദൈവത്തിനു നന്ദി പറയുക എന്നത് നമ്മെക്കുറിച്ചുള്ള ദൈവേഷ്ടമാണ്.

നാം ഒരു ദിവസത്തില്‍ കൂടി കടന്നുപോകുമ്പോള്‍, നമുക്ക് എതിരായി വരുന്ന വെല്ലുവിളികള്‍ കാണും. ഈ വെല്ലുവിളികള്‍ പലപ്പോഴും നാം പിറുപിറുക്കുവാനും സകലത്തെക്കുറിച്ചും പരാതി പറയുവാനും കാരണമാകുന്നു. അങ്ങനെയുള്ള സമയങ്ങളില്‍, എങ്ങനെയാണ് നമ്മളില്‍ ദൈവത്തിന്‍റെ സമാധാനം നാം നിലനിര്‍ത്തുന്നത്? കൊലൊസ്സ്യര്‍ 3:15 ല്‍ വേദപുസ്തകം ആ രഹസ്യം നമുക്ക് വെളിപ്പെടുത്തിതരുന്നുണ്ട്.

"ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ; അതിന്നല്ലോ നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്, നന്ദിയുള്ളവരായും ഇരിപ്പിന്‍".

ദിവസം മുഴുവനും നന്ദിയുള്ള മനോഭാവം വെച്ചുപുലര്‍ത്തുവാന്‍ ശ്രമിക്കുക. ഉദാഹരണത്തിന്: "കര്‍ത്താവേ, ഈ സാഹചര്യം അതിജീവിക്കുവാന്‍ അങ്ങ് എന്നെ സഹായിക്കുന്നതിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അവിടുന്ന് സിംഹാസനത്തില്‍ ആയിരിക്കുന്നതിനാല്‍, വിജയം എന്‍റെതാകയാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. യേശുവിന്‍റെ നാമത്തില്‍."

"അതുകൊണ്ട് അവന്‍ മുഖാന്തരം നാം ദൈവത്തിനു അവന്‍റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അര്‍പ്പിക്കുക. നന്മ ചെയ്‌വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുത്. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്". (എബ്രായര്‍ 13:15).

ചുറ്റുപാടും നോക്കി ഈ ലോകത്തിലെ നിഷേധാത്മകമായ കാര്യങ്ങള്‍ശ്രദ്ധിക്കുന്നതിനു പകരമായി, നന്ദി അര്‍പ്പിക്കുവാനുള്ള ചില കാര്യങ്ങള്‍ക്കുവേണ്ടി ചുറ്റുപാടും നോക്കുക. 'ഇടവിടാതെ' എന്ന പദം ശ്രദ്ധിക്കുക. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, സ്തോത്രം പറയുന്നത് കേവലം ഒരു സംഭവംമായി കാണാതെ അതിനെ ഒരു ശീലമാക്കി നാം മാറ്റണം.

നിങ്ങള്‍ അത് തുടര്‍മാനമായി ചെയ്യുമ്പോള്‍, ഓരോ സാഹചര്യത്തിലേക്കും ദൈവത്തിന്‍റെ സമാധാനം ഒഴുകുന്നത്‌ നിങ്ങള്‍ കാണുവാന്‍ ഇടയാകും. ഇത് ദൈവവുമായി നല്ല ഒരു അടുപ്പത്തിലേക്ക് വരുവാന്‍ നിങ്ങള്‍ക്ക്‌ കാരണമാകും. നമ്മുടെ മനസ്സിലെ, ശരീരത്തിലെ, ദേഹിയിലെ സമാധാനം നമ്മുടെ സ്തോത്രം പറയുവാനുള്ള ശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്രാര്‍ത്ഥന
പിതാവേ, അങ്ങ് എന്നെ ഇത്രത്തോളം കൊണ്ടുവന്നതിനാല്‍ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു, അങ്ങ് എന്നെ ഇനിയും വളരെ മുമ്പോട്ടു കൊണ്ടുപോകുവാന്‍ വിശ്വസ്ഥന്‍ ആകുന്നു. അങ്ങേയ്ക്ക് നന്ദി പറയുക എന്നത് എന്‍റെ ജീവിതത്തിന്‍റെ ഏറ്റവും അടിസ്ഥാനപരമായ കാര്യമായിരിക്കണമെന്ന് ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. ആമേന്‍.

Join our WhatsApp Channel


Most Read
● ദിവസം 13: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● തലകെട്ട്: നിങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതം അഭിവൃദ്ധിപ്പെടുത്തുവാനുള്ള പ്രായോഗീക നിര്‍ദ്ദേശങ്ങള്‍
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #8
● നല്ല ധനവിനിയോഗം
● ദൈവത്തെ സ്തുതിക്കുന്നതിനുള്ള വേദപുസ്തകപരമായ കാരണങ്ങള്‍
● ദിവസം 22: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ശത്രു നിങ്ങളുടെ രൂപാന്തരത്തെ ഭയപ്പെടുന്നു
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ